വാണി മുഖം ചുളിച്ചു. ഭാനു ചിരിച്ചു. ബാൽബരിത് ഞങ്ങളെ സൂക്ഷിച്ചു നോക്കി.
“ചെകുത്താന് ലോകത്തേക്ക് പോകാൻ തയ്യാറാണോ? അതോ ഭയന്ന് പിന്മാറണമെന്ന് തോന്നുന്നുണ്ടോ?” ബാൽബരിത് അഹങ്കാരത്തോടെ ചോദിച്ചു.
“നിന്റെ മുന്നില്‍ നിൽക്കാൻ വേറെ കാരണം ഉണ്ടെന്ന് നി കരുതുന്നുവോ? അതോ നിന്റെ കുല തൊഴിലായ ‘നരിക്കഴുത പരിപാലനം’ നിന്റെ കൈയിൽ നിന്നും ഏറ്റെടുക്കാന്‍ ഞങ്ങൾ വന്നുവെന്ന് നി കരുതിയോ?” ഞാൻ തിരിച്ച് അഹങ്കാരത്തോടെയും അധികാരത്തോടെയും ചെകുത്താനെ പുച്ഛിച്ചു കൊണ്ട് ചോദിച്ചു.
കോപത്താൽ ബാൽബരിത് ൻറ്റെ മൂന്ന് കണ്ണുകളും കത്തി ജ്വലിച്ചു. അവന്റെ ജീവനുള്ള തല മുടി ഞെളിഞ്ഞ് പുളഞ്ഞു. വെറും നാല് ഇഞ്ച് മാത്രം നീളം ഉണ്ടായിരുന്ന അവന്റെ രണ്ട് കൊമ്പിനും നീളം വര്‍ധിച്ച് ഇപ്പോൾ പന്ത്രണ്ട് ഇഞ്ച് നീളത്തില്‍ ആയി. അവന്റെ രക്ത നിറത്തിലുള്ള രക്ഷാ കവചം കൂടുതൽ ഇരുണ്ട് കറുപ്പ് പോലെ തോന്നിച്ചു. അവന്റെ വിരലിലെ നഖങ്ങള്‍ വലുതായി. പെട്ടന്നവൻ എന്റെ മേല്‍ ചാടി വീഴാന്‍ എന്നതുപോലെ ആഞ്ഞെങ്കിലും അവസാന നിമിഷത്തില്‍ അവന് സ്വയം നിയന്ത്രിച്ചു.
വാണി, ഭാനു വിൻറ്റെ മുഖത്ത് ഭയം നിഴലിട്ട് നിന്നു.
പെട്ടന്ന് ബാൽബരിത് ചിരിച്ചു. എന്നിട്ട് അവന്റെ ശിരസ്സ് നമിച്ചു. “നി ഞങ്ങളില്‍ ഒരുവന് തന്നെ.”
ഞാൻ ചെറുതായി വിറച്ചു. ബാൽബരിത് ഇപ്പോഴേ എന്നെ സ്വാധീനിക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.
എനിക്ക് മാത്രമാണോ അവനെ ചെകുത്താന്റെ രൂപത്തിൽ കാണാന്‍ കഴിയുന്നത്? എന്റെ സംശയം ഞാൻ അവരുടെ മനസില്‍ ചോദിച്ചു.
‘ഒരു മനുഷ്യ രൂപമാണ് ഞാൻ കാണുന്നത്.’ അവർ രണ്ട് പേരും പറഞ്ഞു.
എന്റെ മൂന്ന് ശക്തിയും കൂട്ടി ചേര്‍ത്ത് ഒന്നായി മാറ്റിയത് തൊട്ട് — എന്റെ മുന്നില്‍ ആര്‍ക്കും അദൃശ്യരായി മാറാൻ കഴിയില്ല, അവരുടെ യഥാര്‍ത്ഥ രൂപം മാത്രമേ എന്റെ കണ്ണില്‍ തെളിയുകയുള്ളു. ഇനി എന്തെല്ലാം എനിക്ക് കഴിയുമെന്ന് ഇപ്പോൾ എനിക്ക് അറിയില്ല.
ബാൽബരിത് നടന്ന് പോയ് തുറസ്സായ സ്ഥലത്ത് നിന്നിട്ട് ഞങ്ങളെ മാടി വിളിച്ചു. ഞങ്ങൾ അവന്റെ അടുത്ത് പോയി നിന്നതും അവന്റെ കൈയിൽ ഒരു കഠാര പ്രത്യക്ഷപെട്ടു.
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??