ഞാൻ പേടിയോടെ അവളെ നോക്കി. “അപ്പോ ഈ ‘കടൽ’ ആരാണ്?”
നത്തോറ സന്തോഷത്തോടെ ചിരിച്ചു. “ആ ചോദ്യം നി ചോദിക്കില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇപ്പോഴും നിന്റെ ബുദ്ധി പ്രവര്‍ത്തിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു റോബി.”
“ആ കടല്‍……. അതാണ് ഉന്നത ശക്തി, അതാണ് എല്ലാം, അതാണ് ഞങ്ങൾക്ക് മാതാവും പിതാവും — കാരണം ആ ശക്തിയാണ് ഞങ്ങളെ സൃഷ്ടിച്ചത്.”
പെട്ടന്ന് എന്റെ ഉള്ളില്‍ മറ്റൊരു ചോദ്യം ഉണര്‍ന്നു. അതിന്റെ ഉത്തരം എനിക്ക് അറിയാമെന്ന് തോന്നി. എങ്കിലും ഞാൻ ചോദിച്ചു, “ഈ തോണിയിൽ ഉള്ള ‘ഭാരം’ ആരാണ്?”
“ലോകവേന്തൻ.” നത്തോറ പറഞ്ഞു.
അത് കഴിഞ്ഞ് അവളുടെ വായിൽ നിന്നും ഒറ്റ വക്ക് പോലും വരരുതെന്ന് ഞാൻ ആശിച്ചു. പക്ഷേ നത്തോറ പിന്നെയും വാ തുറന്നതും എന്റെ ആശ അവിടെ ചത്തു.
“ലോകവേന്തനെ പോലെതന്നെ നീയും ഒരു ഭാരം തന്നെയാണ്” അത്രയും പറഞ്ഞിട്ട് നത്തോറ എന്നെ അലിവോടെ നോക്കി. “നീയും ലോകവേന്തനും ആണ് ആ ഭാരം.”
എന്റെ ഹൃദയം പൊട്ടി നുറുങ്ങി. എന്റെ കണ്ണില്‍ ഇരുട്ട് കയറി. ഞാൻ തറയില്‍ ഇരുന്നു.
“ഞാനും ലോകവേന്തനും കാരണം ഈ പ്രപഞ്ചം നശിക്കും എന്നാണോ നിങ്ങൾ പറയുന്നത്? എങ്ങനെയാണ് ഞങ്ങൾ അതിന് കാരണക്കാർ ആയത്.” ഞാൻ ചോദിച്ചു.
“കാരണക്കാരന്‍ നിങ്ങൾ മാത്രമല്ല കുട്ടി. ആദ്യ കാരണം ഞങ്ങളാണ് — എന്തുകൊണ്ടെന്നാല്‍, ഞങ്ങളെ സൃഷ്ടിക്കപ്പെട്ട കാലം തൊട്ട് ഞങ്ങൾ രണ്ട് ശക്തികള്‍ —ഞാനും അറോറ യും, എപ്പോഴും മത്സരിച്ചു. പല പുതിയ തരം സൃഷ്ടിക്കൾക്കും ഞങ്ങൾ രൂപം നല്‍കി, ഞങ്ങളുടെ അപേക്ഷ സ്വീകരിച്ച് ഗിയ അതിന് ജീവൻ നല്‍കി. ഞങ്ങളുടെ മത്സരം വാശിയായ് മാറി, പിന്നെ അസൂയ… പിന്നെ വെറുപ്പ്…. അതു കഴിഞ്ഞ് ഞങ്ങൾ ശത്രുക്കളായി മാറി.”
ഞാൻ കണ്ണും മിഴിച്ച് അവളെ നോക്കി.
“ഗിയ യുടെ ന്യായീകരണം, അപേക്ഷ, ഭീഷണി ഒന്നിനും ഞങ്ങള്‍ ചെവി കൊള്ളാതെ ഞങ്ങളുടെ ശക്തി പ്രയോഗിച്ച് പ്രപഞ്ച ശരീരത്തെ രണ്ടായി പിളര്‍ന്ന് ഞങ്ങൾ രണ്ട് പ്രപഞ്ചമായി മാറി. അതോടെ ഞങ്ങളുടെ ശക്തി ക്ഷയിക്കാൻ തുടങ്ങി. പക്ഷേ ഞങ്ങളുടെ മത്സരം തുടർന്നു.”
“അപ്പോൾ മന്ത്ര ഭക്ഷിനി—”
“അതേ, അത് അറോറ യുടെ സൃഷ്ടി ആയിരുന്നു. എന്റെ ശക്തി എവിടെ കൂടുതൽ ഉണ്ടോ അവിടെ ചെന്ന് എന്റെ ശക്തിയെ ഭക്ഷിച്ച് നശിപ്പിക്കാന്‍ അവള്‍ മന്ത്ര ഭക്ഷിനികൾക്ക് ശക്തി നല്‍കിയിരുന്നു. ആദ്യമൊക്കെ എനിക്ക് അതിനെ തടയാൻ കഴിഞ്ഞില്ല.” നത്തോറ എന്നെ നോക്കി.
ഞാൻ ആകാംഷയോടെ അവള്‍ പറയുന്നത് കേള്‍ക്കുകയായിരുന്നു. അവളും എന്നെ അഭിമുഖീകരിച്ച് തറയില്‍ ഇരുന്നു.
“എല്ലാ ജീവികള്‍ക്കും ഞങ്ങൾ രണ്ട് പേരുടെയും ശക്തി ഉണ്ട്, റോബി. പക്ഷ ഈ പ്രപഞ്ചത്തില്‍ നിനക്ക് മാത്രമാണ് ഞങ്ങൾ രണ്ട് പേരുടെയും ശക്തി തുല്യമായി ലഭിച്ചിരിക്കുന്നത്. കുറഞ്ഞ ശക്തിയായ മാന്ത്രികന്റെ ശക്തിയും ചെകുത്താന്റെ ശക്തിയും നി അംഗീകരിച്ചു. അറോറ പ്രപഞ്ച വാള്‍ മുഖേനെ നിനക്ക് തന്ന ശക്തിയും നി അംഗീകരിച്ചു – പക്ഷേ ഞാൻ നല്‍കിയ ശക്തിയെ നി സ്വീകരിക്കുന്നില്ല. അത് സ്വീകരിച്ചാല്‍ മാത്രമേ നിനക്ക് പൂർണത ലഭിക്കുകയുള്ളൂ. ചെകുത്താന്‍ മാര്‍ക്ക് എന്റെ ശക്തി കൂടുതലായി ഉണ്ട്. പക്ഷെ അറോറ യുടെ ശക്തിയും അവര്‍ക്ക് കുറഞ്ഞ അളവില്‍ ഉണ്ട്.”
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??