ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

“ഞങ്ങൾ രണ്ടും രണ്ട് പ്രപഞ്ചങ്ങൾ അല്ല. ഞങ്ങൾ രണ്ടും ഒന്ന് തന്നെയാണ് — ഒരേ പ്രപഞ്ചം തന്നെയാണ് — രണ്ട് തരം ശക്തികള്‍ കൊണ്ട ഒരേ പ്രപഞ്ചത്തിന്റെ ഇരു വശങ്ങള്‍ എന്ന് മാത്രം.”

“നിങ്ങൾ രണ്ട് പേര്‍ക്കും രണ്ട് തരം ശക്തികളാണ് — ഭാഷകള്‍ പോലും രണ്ടാണ്. നത്തോറ, അറോറ — പ്രപഞ്ച ഭാഷയിൽ ആ രണ്ട് പേരിനും ‘പ്രപഞ്ച ശക്തി’, ‘പ്രപഞ്ച ശക്തികള്‍’ എന്ന് തന്നെയാണ് അര്‍ത്ഥം. പക്ഷേ നിങ്ങൾ രണ്ട് പേര്‍ക്കും വെവ്വേറെ പേരുകളാണ് ഉള്ളത്. ചെകുത്താന്‍ മാര്‍ക്ക് നിങ്ങളുടെ ശക്തി ഉള്ളത് കൊണ്ടാണ് അവർ നന്മയെ വെറുക്കുന്നത്… മനുഷ്യ മാംസം ഭക്ഷിച്ച് മനുഷ്യ രക്തം കുടിച്ച് കൂടുതൽ തിന്മയുടെ ശക്തിയെ നേടുന്നു.” ഞാൻ പറഞ്ഞു. “പിന്നേ എങ്ങനെയാണ് നിങ്ങൾ രണ്ട് പേരും ഒന്ന് എന്ന് പറയുന്നത്?”

“പ്രപഞ്ചം എന്ന് പറയുന്നത് ഒരു ശരീരം പോലെയാണ്. അതിൽ ഞങ്ങൾ മൂന്ന് തിരിച്ചറിവള്ള — പരസ്പ്പരം ആശയവിനിമയം നടത്താൻ ശേഷിയുള്ള ശക്തികള്‍ ഉണ്ടായിരുന്നു — നിന്റെ ശരീരത്തിൽ പല തരത്തിലുള്ള ശക്തികള്‍ ഉള്ളത് പോലെ.” അവൾ പറഞ്ഞത്.

എന്റെ മുഖത്തിൽ തെളിഞ്ഞ ആശയക്കുഴപ്പം കണ്ടിട്ട് നത്തോറ ചിരിച്ചു.

“മൂന്നാമത്തെ ശക്തി….?”

“ഗിയ.”

“ഓഹ്….” എനിക്ക് വേറെ ഒന്നും പറയാൻ കഴിഞ്ഞില്ല.

നത്തോറ തുടർന്നു, “ഈ പ്രപഞ്ചം നിലനില്‍ക്കാന്‍ എന്റെയും അറോറ യുടെയും ശക്തിയെ സമീകരിച്ച് നിര്‍ത്തുക എന്നത് ഒരു അത്യാവശ്യ ഘടകം ആയിരുന്നു. ഇല്ലെങ്കില്‍ എല്ലാ ലോകവും യുദ്ധകളമായി മാറും തീരും.”

“അപ്പോ പ്രപഞ്ച ശരീരത്തിൽ ഗിയ യുടെ പങ്ക്‌ എന്താണ്?” ഞാൻ ചോദിച്ചു.

“ഗിയ പ്രപഞ്ചത്തിന്റെ അടിസ്ഥാനം എന്ന് പറയാം. ഇല്ലെങ്കില്‍ — അടിത്തട്ട്, അസ്ഥിവാരം, നെടുംതൂണ്‍, അടിത്തറ ഇതിൽ എങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം. ഞാനും അറോറയും പ്രപഞ്ചത്തിന്റെ മേല്‍ തട്ട് എന്ന് പറയാം — പ്രപഞ്ച ശരീരത്തിന്‍റെ പകുതി ഭാഗത്ത് അവളും അടുത്ത പകുതി യില്‍ ഞാനും സ്വാധീനം ചെലുത്തുന്നു.”

പ്രപഞ്ചത്തെ ഒരു ശരീരവുമായി ഉപമിച്ചത് കാരണം പ്രപഞ്ചം എന്താണെന്നും ഇവരുടെ ശക്തികളെ അതിൽ സമമായി നിലാ നിര്‍ത്തണം എന്നും എനിക്ക് ഇപ്പോൾ മനസ്സിലായി തുടങ്ങി.

“ഒരു ശരീരത്തിന്‍റെ ഒരു വശത്ത് മാത്രം ഭാരം കൂടി കൊണ്ട്‌ പോയാൽ എന്ത് സംഭവിക്കും എന്ന് എനിക്ക് ചിന്തിക്കാൻ കഴിയും. ഇപ്പോൾ എനിക്ക് മനസ്സിലാവുന്നു.”

നത്തോറ ചിരിച്ചു. “ഇല്ല റോബി, കാര്യങ്ങളുടെ കിടപ്പ് നിനക്ക് ഇതുവരെ മനസ്സിലായില്ല.”

അതുകേട്ട് ഞാൻ മുഖം കറുപ്പിച്ചു. നത്തോറ പിന്നെയും ചിരിച്ചു.

“നടുക്കടലിൽ രണ്ട് തോണിയിലായി കാല്‍ കുത്തി നില്‍ക്കുന്ന അവസ്ഥയിലാണ്‌ നമ്മളിപ്പോൾ. അതുകൊണ്ട്‌ ഒരു തോണിയിൽ ഉള്ള കാലിന്റെ ഭാരം കൂടിയാലും അല്ലെങ്കിൽ രണ്ട് തോണിയിലും ഒരുപോലെ ഭാരം കൂടിയാലും അപകടം തന്നെയാണ്. ഇവിടെ രണ്ട് തോണിയും കടലില്‍ താഴും. കാരണം ഈ കഥയില്‍ ഗിയ തോണിയും, തോണിയിൽ കാല് കുത്തി നില്‍ക്കുന്നത് ഞങ്ങളും ആണ്‌. അതുകൊണ്ട്‌ ഒരിക്കലും ഒറ്റ തോണി മാത്രമായി കടലില്‍ താഴില്ല റോബി — രണ്ടും ഒരുമിച്ച് കടലില്‍ മുങ്ങി പോകും.”

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.