ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

പെട്ടന്ന് ഒരു അന്യ ശക്തി എന്റെ എല്ലാ ശ്രമങ്ങളെയും തകർത്ത് കൊണ്ട്‌ എന്റെ മനസ്സിൽ നുഴഞ്ഞ് കയറി. അത് എന്താണെന്ന് അറിയാൻ ഞാൻ എന്റെ ഉള്ളില്‍ നോക്കാൻ ശ്രമിച്ചതും എന്റെ ചുറ്റുപാടും ഉള്ള എല്ലാം മാറുന്നത് ഞാൻ അറിഞ്ഞു.

എന്റെ ശരീരം അലിഞ്ഞ് വായുവിൽ ലയിച്ച് ചേര്‍ന്നു. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ഞാൻ ചിന്തിച്ച് തീരും മുന്നേ പെട്ടന്ന് ഞാൻ വേറെ ഏതോ ലോകത്ത് പ്രത്യക്ഷപെട്ടു.

എവിടെയാണ് ഞാൻ ഒറ്റക്ക് വന്ന് പെട്ടത്? എനിക്ക് ചുറ്റും ഞാൻ നോക്കി.

എന്റെ കാല്‍ മുട്ടോളം വളര്‍ന്ന് നില്‍ക്കുന്ന പൂച്ചെടികള്‍ ഞാൻ കണ്ടു. ചെകുത്താന്‍ ലോകത്തിന് സാമ്യമുള്ള ഏതോ ലോകത്താണ് ഞാൻ വന്ന് പെട്ടത്.

കുറച്ച് നടന്നതും ചെകുത്താന്‍ ലോകത്തുള്ള വന്‍ വൃക്ഷങ്ങളേയും നദിയും ഞാൻ കണ്ടു. സംശയത്തോടെ ഞാൻ ദൂരെ നോക്കി. അവിടെ സ്വര്‍ണ്ണ മലയും കൊട്ടാരവും ഞാൻ കണ്ടു.

“വാണി എവിടെ? ഭാനു എവിടെ? എന്താണ് സംഭവിച്ചത്?” ഉയർന്ന് വന്ന ഭയം ഉള്ളില്‍ ഒതുക്കി കൊണ്ട് ഞാൻ ഉറക്കെ ചോദിച്ചു.

മറുപടിയായി മണി കിലുക്കം പോലത്തെ ചിരിയാണ് എന്റെ പിന്നില്‍ നിന്നും ഞാൻ കേട്ടത്. ഞാൻ വെട്ടി തിരിഞ്ഞ് നോക്കി.

പതിനാറ്‌ വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി ചിരിച്ചുകൊണ്ട് എന്നെയും നോക്കി നില്‍ക്കുന്നത് ഞാൻ കണ്ടു.

“ആരാണ് നി?” ഞാൻ ചോദിച്ചു.

എന്റെ ചോദ്യം കേട്ട് അവൾട മുഖത്ത് ഉണ്ടായിരുന്ന ചിരി മങ്ങി.

“ഞാൻ പ്രപഞ്ചം, ഞാനാണ് പ്രപഞ്ച ശക്തി. നിനക്കെന്നെ നത്തോറ എന്ന് വിളിക്കാം. എന്റെ ശക്തിയെ എപ്പോഴും നിരസിക്കുന്ന നിനക്ക് ഒരിക്കലും പൂര്‍ണതയിലേക്ക് എത്താന്‍ കഴിയില്ല.”

“ഓഹ്, അപ്പോ നീയാണ് രണ്ടാം പ്രപഞ്ചം. പ്രപഞ്ച ഭാഷയിൽ നത്തോറ എന്ന വാക്കിന് പ്രപഞ്ച ശക്തി എന്നോ പ്രപഞ്ച ശക്തികള്‍ എന്നോ വ്യാഖ്യാനിക്കാൻ കഴിയും.” ഞാൻ പറഞ്ഞു. “പിന്നേ ഞാൻ പൂര്‍ണത പ്രാപിച്ചില്ല എന്ന് വിശ്വസിക്കുന്നില്ല. കാരണം, ഞാൻ മനുഷ്യനും ചെകുത്താനും ആണ്. മാന്ത്രികന്റെ ശക്തിയും ചെകുത്താന്റെ ശക്തിയും ഞാൻ അംഗീകരിച്ചത് കൊണ്ട്‌ ഞാൻ പൂര്‍ണമായി കഴിഞ്ഞു.”

ഒരു പൊട്ടിച്ചിരി യാണ് നത്തോറ യിൽ നിന്നും ഉണ്ടായത്.

“ഹാഹ്…… രണ്ടാം പ്രപഞ്ചം…..? അറോറ പറഞ്ഞ ആ നുണ നി വിശ്വസിക്കുന്നുവോ?” നത്തോറ പിന്നെയും ഉറക്കെ ചിരിച്ചു.

“അറോറ….?” ഞാൻ സംശയത്തോടെ ചോദിച്ചു.

“അതേ, ആദ്യ പ്രപഞ്ചം എന്ന് നിന്നോട് കള്ളം പറഞ്ഞ ആ പ്രപഞ്ച ശക്തി സ്വയം സ്വീകരിച്ച നാമമാണ് അറോറ. ഞാൻ അവളുടെ സഹോദരി എന്നാവും അവൾ നിന്നോട് പറഞ്ഞത് — തിന്മയുടെ ശക്തി ഉയർന്നാൽ അറോറ ഇല്ലാതാവും, അന്നേരം ഞാൻ അവളുടെ സ്ഥാനം ഏറ്റെടുക്കും എന്നല്ലേ അവൾ നിന്നെ പറഞ്ഞ്‌ ധരിപ്പിച്ചത്.”

“നിങ്ങൾ സഹോദരികള്‍ അല്ല എന്നാണോ പറയാൻ വരുന്നത്? അതോ നന്മ നശിച്ചാല്‍ ആ സ്ഥാനവും തിന്മയുടെ അധീനതയിലായി തീരില്ല എന്ന് പറയാൻ വേണ്ടിയാണോ എന്നെ ഇവിടെ കൊണ്ടുവന്നത്?”

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.