ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

ഞങ്ങളെ കൊട്ടാര കവാടത്തിന് മുന്നില്‍ വിട്ടിട്ട് മന്ത്ര ഭക്ഷിനികൾ അപ്രത്യക്ഷരായി. പക്ഷേ അപ്പോഴും എനിക്കവരുടെ മങ്ങിയ രൂപം കാണാന്‍ കഴിഞ്ഞു. മന്ത്ര ഭക്ഷിനികൾ പറന്നകന്നു.

കൊട്ടാര കവാടം — മുപ്പത് മീറ്റർ ഉയരവും മുപ്പത് മീറ്റർ വീതിയും, പിന്നെ ഇരു പാളികൾ ഉള്ള ഒരു കൂറ്റന്‍ കവാടം ആയിരുന്നു. ആ കവാടം ഇപ്പോൾ അടുത്ത് കിടന്നിരുന്നു.

സ്വര്‍ണ്ണ കവാടത്തിൽ തീ തുപ്പുന്ന രണ്ട് വ്യാളികളെ സ്വര്‍ണ്ണത്തിൽ കൊത്തി വെച്ചിരുന്നത് ഞാൻ കണ്ടു. അത് രണ്ടിന്റെയും, മനുഷ്യ തലയുടെ അത്രയും വലിപ്പമുള്ള ഈരണ്ട് കണ്ണുകളും ആടഞ്ഞാണിരുന്നത്.

എന്തോ പ്രത്യേകത തോന്നിയത്‌ കൊണ്ട്‌ ഞാൻ അതിനെ സൂക്ഷിച്ച് നോക്കി. പെട്ടന്നാണ് രണ്ട് വ്യാളികളും അതിന്റെ കണ്ണ് തുറന്ന് എന്നെ നോക്കിയത്‌. നാല് തീ കുഴമ്പുകൾ ആയിരുന്നു.

ഞാൻ ഒരു ഞെട്ടലോടെ പിന്നോട്ട് ചാടി. എന്റെ ഹൃദയം തെറിച്ച് എന്റെ തൊണ്ടയില്‍ ആടഞ്ഞത് പോലെ അനുഭവപ്പെട്ടു. വെടിയേറ്റ് മരണ വെപ്രാളം കാണിക്കുന്ന പക്ഷിയെ പോലെ എന്റെ ഹൃദയം പിടച്ചു.

“വ്യാളികൾ!” ഭാനു ഒരു കൂസലുമില്ലാതെ കൗതുകത്തോടെ പറഞ്ഞു.

“ആ കണ്ണുകൾ തുറന്ന് ഇരുന്നെങ്കില്‍ അതിന്‌ ജീവൻ ഉള്ളത് പോലെ തോന്നുമായിരുന്നു.” വാണി അത്ഭുതത്തോടെ പറഞ്ഞു.

അപ്പോ വ്യാളികൾ കണ്ണ് തുറന്നത് മറ്റാര്‍ക്കും കാണാന്‍ കഴിഞ്ഞില്ല എന്നാണോ? ഞാൻ സ്വയം ചോദിച്ചു. ഞാൻ അവർ രണ്ടുപേരെയും നോക്കി. അവർ കൗതുകത്തോടെ കവാടത്തിൽ നോക്കുന്നതു ഞാൻ കണ്ടു.

“ഓരോരുത്തരായി ഈ കവാടത്തിൽ തൊടണം. ഈ കൊട്ടാരത്തില്‍ കയറാൻ നിങ്ങള്‍ക്ക് യോഗ്യത ഉണ്ടെങ്കിൽ ഈ കവാടം നിങ്ങളെ അകത്ത് കടത്തും.” ബാൽബരിത് പറഞ്ഞു.

“വ്യാളികൾ ഞങ്ങളോട് സംസാരിക്കുമോ?” വാണി ചോദിച്ചു.

“വ്യാളികൾ ഞങ്ങളെ കണ്ണ് തുറന്ന് നോക്കുമോ?” ഭാനു ചോദിച്ചു.

“ഹാ, കീടങ്ങളെ. കഴുതകളെ…. യോഗ്യനായ മെറോഹ്റിയസ് രാജാവിനോട് മാത്രമേ വ്യാളികൾ സംസാരിക്കുകയുള്ളു. പക്ഷേ വ്യാളികൾ ഇതുവരെ ആരെയും കണ്ണ് തുറന്ന് നോക്കിയിട്ടില്ല.” ബാൽബരിത് പുച്ഛത്തോടെ പറഞ്ഞു.

അവന്റെ കുത്ത് വാക്ക് കേട്ട് വാണിയുടെ മുഖം കറുത്തു. ഞാൻ പിന്നെയും കവാടത്തിൽ നോക്കി. എന്റെ വലത് വശത്തുള്ള വ്യാളിയുടെ രണ്ട് കണ്ണുകൾ മാത്രമാണ്‌ ഇപ്പോൾ തുറന്ന് ഇരുന്നത്. മറ്റാര്‍ക്കും അത് കാണാനും കഴിയുന്നില്ല എന്ന് എനിക്ക് ഉറപ്പായി.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.