ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

അപ്പോൾ ഞാൻ എന്റെ അകക്കണ് കൊണ്ട്‌ നോക്കുന്നത് മനസിലായത് കൊണ്ടല്ല, പക്ഷേ എനിക്ക് അകക്കണ് കൊണ്ട്‌ നോക്കാൻ കഴിയുമെന്ന് അവർക്ക് അറിയാവുന്നത് കൊണ്ടാണ്‌ മന്ത്ര ഭക്ഷിനി എന്നോട് ആ ചോദ്യം ചോദിച്ചത്. എനിക്ക് തെല്ല് ആശ്വാസം കിട്ടി.

‘എന്താണ് നിനക്ക് അറിയേണ്ടത്.?’ ഞാൻ ചോദിച്ചു.

‘ഞങ്ങളുടെ ജീവ ജ്യോതി എന്താണെന്ന് അറിയണം.’

‘നിങ്ങള്‍ക്ക് ഒരു ജീവ ജ്യോതി അല്ല, മറിച്ച് മൂന്ന് നിറത്തിലുള്ള മൂന്ന് ജീവ ജ്യോതികൾ ആണ് ഉള്ളത്.’ ഞാൻ പറഞ്ഞു.

‘അത് ഞങ്ങള്‍ക്കും അറിയാം. പക്ഷെ നിറത്തിന്റെ കാര്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു. വേറെ എന്താണ്‌ നി കാണുന്നത്?’

‘നിങ്ങളുടെ കൊമ്പ്‌ ഒരു കവചവും — അതിന്റെ ഉള്ളില്‍ സ്വര്‍ണ്ണം, തൂവെള്ള, ചുവപ്പ് എന്നീ നിറത്തിലുള്ള ജീവ ജ്യോതികൾ ഉണ്ട്.’ ഞാൻ പറഞ്ഞത് കേട്ട് മന്ത്ര ഭക്ഷിനി അര നിമിഷം മിണ്ടിയില്ല.

‘എല്ലാ വര്‍ഗ്ഗത്തിന്‍റെയും ജീവ ജ്യോതിയേ കാണാന്‍ കഴിവുള്ള, പ്രപഞ്ചത്തിന്റെ ശാപവും പേറിയ ഒരു അവതാരം ഉടലെടുത്താൽ — ആ അവതാരം എല്ലാ തരം ശക്തികളേയും ഉള്‍ക്കൊണ്ടാൽ — പക്ഷേ ഒരു ശക്തിക്കും അടിപ്പെടാതിരിക്കാൻ കഴിഞ്ഞാൽ — ആ അവതാരത്തിന് മറ്റ് രണ്ട് തരം വന്‍ ശക്തികള്‍ക്ക് ഒപ്പം ചെകുത്താന്‍ ലോകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞാൽ, അവരില്‍ നിന്നും നിങ്ങള്‍ക്ക് മോചനം സാധ്യമാകും’. ഈ വാഗ്ദാനമാണ് ആദ്യ പ്രപഞ്ചം ഞങ്ങൾക്ക് നല്‍കിയത്.’

എനിക്ക് തല കറങ്ങാൻ തുടങ്ങി. വാണി, ഭാനു പിന്നെ ഞാൻ — ഞങ്ങളെ കുറിച്ച് പറഞ്ഞത് പോലെയാണ് എനിക്ക് തോന്നിയത്. എന്തെല്ലാം പരീക്ഷണങ്ങൾ നേരിടാന്‍ ഞങ്ങൾ ബാധ്യസ്ഥരാണ് എന്നുള്ളത് ഇനി തന്നെ കണ്ടറിയണം.

‘രണ്ടാം പ്രപഞ്ചം നിങ്ങളെ ശപിച്ചു. എന്നാല്‍ ആദ്യ പ്രപഞ്ചം നിങ്ങള്‍ക്ക് ഒരു ശാപ മോചന മാര്‍ഗ്ഗം അരുളി ചെയ്തു. പക്ഷേ രണ്ടാം പ്രപഞ്ചം നിങ്ങളെ ശപിക്കാനുള്ള കാരണം എന്താണ്?’

അതിന്റെ മറുപടി എനിക്ക് കിട്ടിയില്ല. കാരണം മന്ത്ര ഭക്ഷിനി സ്വര്‍ണ്ണ കൊട്ടാരത്തിന് മുന്നില്‍ പറന്നിറങ്ങി.

ചെകുത്താന്‍ പട കൊട്ടാര കവാടത്തിന് മുന്നില്‍ കാവല്‍ നില്‍ക്കും എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ ആരെയും കണ്ടില്ല. ഇത്രയും ദൂരം ഞങ്ങൾ പറന്ന് വരുന്നതിനിടക്ക് ഒറ്റ ഒരു ചെകുത്താനെ പോലും കാണാന്‍ കഴിയാതെ പോയത് ഒരു അല്‍ഭുതം തന്നെ.

ഈ കൊട്ടാരം ഒഴികെ ഒരു വീട് പോയിട്ട് ഒരു ചെറ്റ കുടില്‍ പോലും എന്റെ കണ്ണില്‍ ഇതുവരെ പെട്ടില്ല.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.