വാണിയും ഭാനുവും മതിമറന്ന് മത്ര ഭക്ഷിനി യുടെ നേര്‍ക്ക് നടന്നു. ‘അരുത്!’ അവരുടെ മനസ്സില്‍ ഞാൻ വിളിച്ച് കൂവി. രണ്ട് പേരും പെട്ടന്ന് നിന്നു. അവരുടെ മനസ്സില്‍ ഞാൻ മന്ത്ര ഭക്ഷിനി എന്താണ് എന്നുള്ള കാര്യം ചുരുക്കി പറഞ്ഞും അവരുടെ മുഖം പെട്ടന്ന് തെളിഞ്ഞു.
‘നിന്നെപ്പോലെ അല്ലെങ്കിലും അവരും ശക്തരാണ്. ഞങ്ങളുടെ വശ്യ സ്വരത്തിന് അവർ രണ്ട് പേരും മയങ്ങിയില്ല.’ മന്ത്ര ഭക്ഷിനി പറഞ്ഞു.
“ഇതാണ് ഒറ്റ കൊമ്പന്‍ കുതിര, ഇവർ നമ്മളേ കൊട്ടാരത്തില്‍ എത്തിക്കും.” ബാൽബരിത് പറഞ്ഞു.
എട്ട് അടിയോളം ഉയരമുള്ള മന്ത്ര ഭക്ഷിനികൾ അവരുടെ മുട്ട് മടക്കി ഒട്ടകം ഇരിക്കുന്നത് പോലെ തറയില്‍ ഇരുന്നു. അത് കാരണം ഞങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ അതിന്റെ മുകളില്‍ കയറി ഇരിക്കാൻ കഴിഞ്ഞു.
ബാൽബരിത് മുകളില്‍ കയറിയതും അതിന്റെ കൊമ്പിൽ പിടച്ചുകൊണ്ട് ഇരുന്നു. ഞങ്ങളും അവനെ അനുകരിച്ചു. ഉടനെ നാല് മന്ത്ര ഭക്ഷിനികളും എഴുനേറ്റ് നിന്ന ശേഷം അതിന്റെ മുന്നിലുള്ള രണ്ട് കാലും വായുവിൽ ഉയർത്തി പിടിച്ചതും മന്ത്ര ഭക്ഷിനികൾ ഞങ്ങളെയും കൊണ്ട് വായുവിൽ ഉയർന്ന് തുടങ്ങി.
ഭാനു സന്തോഷത്തോടെ എന്തോ വിളിച്ച് കൂവി. വാണി എന്നെ നോക്കി ചിരിച്ചു. ഇന്ദ്രിയകാഴ്ച്ച പ്രയോഗിക്കുമ്പോൾ എനിക്ക് ഉത്സാഹവും സന്തോഷവും തോന്നിയിരുന്നു. അതുപോലെയാണ് ഇപ്പോഴും എനിക്ക് തോന്നിയത്. വാണിയേ നോക്കി ഞാനും ചിരിച്ചു.
എന്റെ അകക്കണ് കൊണ്ട് ഞാൻ മന്ത്ര ഭക്ഷിനി യേ നോക്കി. അതിന് ജീവ ജ്യോതി ശരീരത്തിൽ ഇല്ലായിരുന്നു. അത്ഭുതത്തോടെ ഞാൻ അതിന്റെ കൊമ്പിൽ നോക്കി.
‘എന്താണ് നിനക്ക് കാണാന്‍ കഴിയുന്നത്?’ മന്ത്ര ഭക്ഷിനി എന്നോട് ചോദിച്ചു.
ഞാൻ ഞെട്ടി. എന്റെ ഞെട്ടല്‍ മറച്ച് കൊണ്ട് ഞാൻ ചോദിച്ചു, ‘എന്ത് കാണാന്‍ കഴിയുന്ന കാര്യമാണ് നി ചോദിക്കുന്നത്?’
‘ഹാ… നി എന്താണെന്ന് ഞങ്ങൾക്ക് അറിയാം. ചില അറിവ് ഗിയ ഞങ്ങൾക്ക് പകര്‍ന്ന് തരാറുണ്ട്. അതുകൊണ്ട് നമ്മൾ ഒരുമിച്ച് യാത്ര ചെയ്യുന്ന ഈ ആറ് നിമിഷങ്ങള്‍ വെറുതെ കളയാതെ ഗുണം ഉള്ളതായി മാറ്റാം.
അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….
വരുമെന്ന് തോനുന്നു…..
Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro
കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…
മാസ്റ്റര്‍ പീസ്…..
Thanks…
Waiting for the next part❤❤❤
എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.
Waiting next part
ഉടനെ കിട്ടും.
Bro no words realy ilike it ur a genius
Thanks cyrl bro
??