ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

“നാല് പറക്കും കുതിരകള്‍!” എന്നെയും അറിയാതെ സന്തോഷത്തോടെ ഞാൻ ഉറക്കെ പറഞ്ഞു.

“എവിടെ!” വാണിയും ഭാനുവും നാല് പാടും കണ്ണോടിച്ചു കൊണ്ട്‌ ചോദിച്ചു.

“ദാ അവിടെ.” സ്വര്‍ണ്ണ മല സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് ഞാൻ ചൂണ്ടി കാണിച്ചു.

ബാൽബരിത് അദ്ഭുതത്തോടെ എന്നെ നോക്കി. എന്നിട്ട് ഞാൻ ചൂണ്ടിക്കാട്ടിയ ഭാഗത്ത് അവന്‍ നോക്കി. അവന്റെ ഭാവന കണ്ടിട്ട് ബാൽബരിത് ന് കുതിരകളെ കാണാന്‍ കഴിഞ്ഞില്ല എന്ന് എനിക്ക് മനസ്സിലായി.

“ഒന്നും കാണുന്നില്ലല്ലോ?” വാണിയും ഭാനുവും ഒരുമിച്ച് പറഞ്ഞിട്ട് എന്നെ നോക്കി.

ആ കുതിരകള്‍ക്ക് ചെറിയൊരു മങ്ങൽ ഉണ്ടായിരുന്നു. പക്ഷേ ആ നാല് കുതിരകളെ ഇപ്പോഴും എനിക്ക് കാണാന്‍ കഴിഞ്ഞു. ഓഹ്….! ഇപ്പോൾ എനിക്ക് കാര്യം മനസ്സിലായി — അദൃശ്യരായി പറന്ന് വരുന്ന കുതിരകളെ യാണ് ഞാൻ കണ്ടത്.

അപ്പോ ബാൽബരിത് ന് പോലും കാണാന്‍ കഴിയുന്നില്ല. ഞാൻ എന്റെ ഉള്ളില്‍ ചിരിച്ചു.

ആ നാല് കുതിരകളും താഴ്ന്ന്, താഴ്ന്ന് പറന്ന് ഉയരത്തിൻറ്റെ ദൈര്‍ഘ്യം കുറച്ച് കൊണ്ടേ വന്നു. ഏകദേശം ഞങ്ങള്‍ക്കടുത്ത് വന്ന ശേഷം ആ നാല് കുതിര….. ങേ — അത് കുതിര അല്ല…. ഒറ്റ കൊമ്പന്‍ കുതിര….
‘മന്ത്ര ഭക്ഷിനി’

‘അതേ, ഞങ്ങൾ തന്നെയാണ്. സ്വര്‍ണ്ണ മലയ്ക്ക് അപ്പുറത്ത് ഒരു വലിയ കാടുണ്ട്. അവിടെയാണ് ഞങ്ങളുടെ താമസം. ഞങ്ങളെ വന്ന് ഞങ്ങളെ കാണണം.’ കറുത്ത നിറത്തിലുള്ള മന്ത്ര ഭക്ഷിനി എന്റെ മനസ്സില്‍ പറഞ്ഞു.

‘എന്തിന്‌?’ ഞാൻ ചോദിച്ചു.

പക്ഷേ എനിക്ക് മറുപടി കിട്ടിയില്ല. ഞാൻ പിന്നെയും കുറെ കാര്യങ്ങൾ ചോദിച്ചു. അതിനും മറുപടി കിട്ടിയില്ല. അവരുടെ മൗനത്തിന് എന്തെങ്കിലും കാരണം ഉണ്ടാകും. അതുകൊണ്ട്‌ അവരോട് സംസാരിക്കാനുള്ള എന്റെ ശ്രമം ഞാൻ വെടിഞ്ഞു.

മന്ത്ര ഭക്ഷിനി കൾ തറയില്‍ ഇറങ്ങി. അതിന് ശേഷമാണ് മറ്റുള്ളവര്‍ക്ക് മുന്നില്‍ അവർ പ്രത്യക്ഷപ്പെട്ടത്. എന്നോട് സംസാരിച്ച മന്ത്ര ഭക്ഷിനിക്ക് മാത്രമാണ് കറുത്ത നിറം. മറ്റുള്ള മൂന്ന് മന്ത്ര ഭക്ഷിനികൾക്കും നെല്ലിന്റെ നിറം ആയിരുന്നു.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.