ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

ബാൽബരിത് അതിന്‌ മറുപടി തന്നില്ല. ഞാൻ പിന്നെയും അങ്ങ് അകലെ കാണുന്ന കൊട്ടാരത്തെ നോക്കി.

ഇവിടെ നിന്ന് ആ സ്വര്‍ണ്ണ മല യിലേക്കുള്ള ദൂരം നാല്‍പത് കിലോമീറ്റര്‍ എങ്കിലും ഉണ്ടാവണം. ആ മലയുടെ ഉയരം രണ്ട് കിലോമീറ്റര്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നി. ആ സ്വര്‍ണ്ണ മല ഏഴെട്ടു കിലോമീറ്റര്‍ എങ്കിലും പരന്നു കിടക്കുന്നത് കാണാന്‍ കഴിഞ്ഞു. അതിന്റെ മറുവശത്ത്‌ എന്താണെന്ന് അറിയില്ല.

“നമ്മൾ എങ്ങനെ പോകും?” ഭാനു ചോദിച്ചു.

“ആ നദി എങ്ങനെ കടക്കും. കടത്ത്, പാലം അങ്ങനെ ഒന്നും കാണുന്നില്ലല്ലോ?” വാണി സംശയം ഉന്നയിച്ചു.

“താമസിയാതെ നിങ്ങള്‍ കഴുതകൾക്ക് എല്ലാം മനസ്സിലാകും.” ഒരു അഹങ്കാര പുഞ്ചിരിയോടെ ബാൽബരിത് പറഞ്ഞു.

ഞാൻ അവനെ തുറിച്ച് നോക്കി. അവനെ കാണുമ്പോൾ എല്ലാം എനിക്ക് ദേഷ്യം വരുന്നു എന്ന കാര്യം എന്നെ അലട്ടി. ഇവന്റെ അന്ത്യം എന്റെ കൈക്കൊണ്ട് തന്നെ നടക്കും.

“രണ്ട് തവണ എന്നെ നി അപമാനിച്ചത് ഞാൻ ഒരിക്കലും മറക്കില്ല.” ബാൽബരിത് പല്ല് കടിച്ച് പിടിച്ചുകൊണ്ട് പറഞ്ഞു.

അവനോട് പ്രതികാരം ചെയ്യാൻ കഴിയാത്ത കൊണ്ട്‌ എന്റെ മനസ്സ് നീറി പുകഞ്ഞു. എന്റെ കണ്ണുകൾ കത്തി എരിയും പോലെ എനിക്ക് തോന്നി. ഞാൻ എന്റെ കണ്ണ് അടച്ച് പിടിച്ചു.

“അത് നി അര്‍ഹിക്കുന്നു എന്ന കാര്യവും നി മറക്കരുത്. ഞങ്ങളെ വെറുതെ വിട്ടില്ലെങ്കിൽ അതിന്റെ തുടര്‍ച്ച പിന്നെയും ഉണ്ടാവുമെന്നും നി മറക്കരുത്. എന്റെ ക്ഷമ നി പ്രതീക്ഷിക്കരുത് ബാൽബരിത്.” അത്രയും പറഞ്ഞിട്ട് ഞാൻ എന്റെ ഇന്ദ്രിയകാഴ്ച്ച യെ സ്വതന്ത്രമായി.

എന്റെ മനസ്സു പാറിപ്പറന്നു. എന്റെ കോപവും, പകയും വേദനയും ഞാൻ മറന്ന് പറന്നു. എന്റെ മനസ്സിനെ സ്വര്‍ണ്ണ മല സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് നയിക്കാന്‍ തുടങ്ങുമ്പോൾ ഒരു അല്‍ഭുത കാഴ്ച കണ്ട് എന്റെ ശരീരത്തിലേക്ക് ഞാൻ തിരിച്ച് വന്നു.

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.