ചെകുത്താന്‍ വനം 5 – ചെകുത്താന്‍ ലോകം [Cyril] 2300

മുന്നൂറു മീറ്റർ വീതം അകലം പാലിച്ച് ഓരോ വന്‍ വൃക്ഷങ്ങള്‍ വാനോളം ഉയർന്ന് നില്‍ക്കുന്നു. എണ്‍പത് മീറ്റർ ചുറ്റളവിലുള്ള അന്തരീക്ഷം ആക്രമിച്ച് അതിന്റെ കൂറ്റന്‍ ശിഖരങ്ങൾ പടര്‍ന്ന് കിടന്നു. ചുവപ്പും മഞ്ഞയും കലര്‍ന്ന ഇലകളും ചെറു നാരങ്ങ പോലെ തോന്നിക്കുന്ന ഫലങ്ങളും ഉണ്ടായിരുന്നു. കഴിക്കാൻ കഴിയുന്ന ഫലം ആണോ ആവോ.

 

അതുപോലൊരു മരത്തിന്റെ ചുവട്ടില്‍ ആണ് ഞങ്ങൾ നിന്നിരുന്നത്. ആ വമ്പന്‍ വൃക്ഷം ഞങ്ങൾക്ക് തണലേകി യെങ്കിലും അന്തരീക്ഷത്തില്‍ ചുട്ട് പൊള്ളുന്ന ചൂട് ഉണ്ടായിരുന്നു.

“ചെകുത്താന്‍ ലോകത്ത് രണ്ട് സൂര്യൻ ഉണ്ട്.” ഭാനു ആകാശത്ത് നോക്കി അദ്ഭുതത്തോടെ പറഞ്ഞു.

ഞാൻ മുകളില്‍ നോക്കി. കൂറ്റന്‍ ശാഖകള്‍ക്ക് ഇടയിലൂടെ ആകാശം കാണാന്‍ കഴിഞ്ഞു. ശെരിയാണ്. ഇവിടെ രണ്ട് സൂര്യൻ ഉണ്ട്. ഞാൻ വാണിയേ നോക്കി, അവൾ ദൂരെ എവിടെയോ വിടര്‍ന്ന കണ്ണുകളോടെ നോക്കുന്നതാണ് ഞാൻ കണ്ടത്. ഞാൻ അവള്‍ നോക്കുന്ന ഭാഗത്ത് നോക്കി.

ഞാൻ വായും പൊളിച്ച് നിന്ന് പോയി.

“ങേ! അത് കണ്ടോ? സ്വര്‍ണ്ണ മല. അതിന്റെ മുകളില്‍ സ്വര്‍ണ്ണ കൊട്ടാരം.” ഭാനു സന്തോഷത്തോടെ വിളിച്ച് കൂവി.

“അതേ, അത് രണ്ടും ശുദ്ധ സ്വര്‍ണ്ണം തന്നെയാണ് — മലയും കൊട്ടാരവും. നമുക്ക് പോകേണ്ടതും അവിടെ തന്നെയാണ്.” ഞങ്ങൾക്ക് പുറകില്‍ നിന്നും ബാൽബരിത് ഒരു സുഹൃത്തിനോട് സംസാരിക്കുന്നത് പോലെ പറഞ്ഞു.

പെട്ടന്ന് ഞാൻ വെട്ടി തിരിഞ്ഞ് അവനെ തുറിച്ച് നോക്കി. ഞങ്ങൾ കടന്ന് വന്ന ലോക കവാടം എങ്ങും കണ്ടില്ല. കുറച്ച് മുമ്പ്‌ വാണിയേ കൊല്ലാന്‍ ശ്രമിക്കാത്ത പോലെയാണ് അവന്റെ ഇപ്പോഴത്തെ പെരുമറ്റം.

എന്റെ ചിന്ത മനസ്സിലാക്കിയത് പോലെ അവന്‍ പറഞ്ഞു, “ഇപ്പോൾ നിങ്ങൾ മൂന്ന് പേരും എന്റെ അതിഥികൾ ആണ്. ഞാൻ ക്ഷണിച്ച് ചെകുത്താന്‍ ലോകത്ത് കാല് കുത്തിയ എന്റെ അതിഥികൾ. നിങ്ങളില്‍ ആരെയും ഇവിടെ വെച്ച് എനിക്ക് കൊല്ലാന്‍ കഴിയില്ല. ഞങ്ങൾ ചെകുത്താന്‍ മാർക്കും അതിഥി ധര്‍മ്മം ഉണ്ട്. അത് ഒരിക്കലും ആര്‍ക്കും ലംഘിക്കാൻ കഴിയില്ല.”

കുറച്ച് നേരം ഞാൻ അവനെ തുറിച്ച് നോക്കി. “അതിഥി ധര്‍മ്മം….” ഞാൻ പുച്ഛത്തോടെ പറഞ്ഞു. “ഞങ്ങളെ കൊല്ലാന്‍ നിനക്ക് കഴിയില്ല എന്ന് നിന്റെ നുണയൻ നാവ് പറയുന്നു…. പക്ഷേ മറ്റുള്ള ചെകുത്താന്‍ മാർക്ക് ഞങ്ങളെ കൊല്ലാൻ കഴിയും, അതൊരു നിയമ ലംഘനം അല്ല എന്നും അതിഥി ധര്‍മ്മ ലംഘനം അല്ല എന്നും കരുതിക്കോട്ടേ?”

118 Comments

  1. അടിപൊളി…അപ്പോള്‍ ഇന്ന് വരുമോ….

    1. വരുമെന്ന് തോനുന്നു…..

  2. Nxt എന്നാ post ആക്ക കട്ട വെയ്റ്റിംഗ് ആണ് bro

    1. കഴിഞ്ഞ രാത്രി submit ചെയ്തിട്ടുണ്ട്…

  3. മുകേഷ്

    മാസ്റ്റര്‍ പീസ്‌…..

  4. Waiting for the next part❤❤❤

    1. എഴുതി കഴിഞ്ഞു bro…. ഇപ്പോൾ പ്രൂഫ് read ചെയ്യുന്നു. അത് കഴിഞ്ഞതും submit ചെയ്യും.

  5. Waiting next part

    1. ഉടനെ കിട്ടും.

  6. Bro no words realy ilike it ur a genius

  7. Thanks cyrl bro

Comments are closed.