ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

ചെകുത്താന്‍ വനം – ഭാഗം 1. റോബിയും ചെന്നായ്ക്കളും

 

Author : Cyril

 

ഹലോ ഫ്രണ്ട്സ്,

ഈ കഥ യാഥാര്‍ത്ഥ്യം അല്ല. ഇതിൽ വരുന്ന കഥാപാത്രങ്ങളും, സ്ഥലങ്ങളും, സ്ഥല പേരുകളും എല്ലാം എന്റെ സങ്കല്‍പത്തിൽ ജനിച്ച് എന്റെ എഴുത്തിലൂടെ പൂർണത പ്രാപിക്കാന്‍ തയ്യാറാവുന്നു ഒരു ഫിക്ഷൻ കഥയാണ്. ഇതില്‍ ഒരുപാട്‌ തെറ്റു കുറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.
പിന്നെ : ജോലിയോ – ജോലിയില്‍ വരുന്ന ഉത്തരവാദിത്വമോ, സ്ഥലമോ – സ്ഥലത്തിന്റെ വിശേഷണമോ, അല്ലെങ്കിൽ വേറെ എന്തെങ്കിലും ആവട്ടെ, ഇതൊന്നും യാഥാർത്ഥ്യവും ഈ കഥയും തമ്മില്‍ ആരും താരതമ്യം ചെയ്യരുത് എന്ന് എല്ലാ വായനക്കാരോടും താഴ്മയായി അറിയിച്ചുകൊള്ളുന്നു. താല്‍പര്യമുള്ള ആര്‍ക്കും ഉപദേശങ്ങള്‍ നല്‍കാം, അഭിപ്രായങ്ങള്‍ അറിയിക്കാം. ഈ കഥ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയാന്‍ മറക്കരുത്.
<><><><><><><><><><><><><><><><><><><>

 

“എന്താണ് റോബി സർ ഈ പറയുന്നത്, നിങ്ങൾ ഇവിടെ വന്ന് ജോയിൻ ചെയ്തിട്ട് വെറും രണ്ട് ആഴ്ച ആകുന്നെയുള്ള. കഴിഞ്ഞ നാല് ദിവസങ്ങള്‍ മാത്രമാണ് ഞാൻ സാറിന്റെ കൂടെ വന്ന് ഈ വനത്തിലുള്ള കുറെ അത്യാവശ്യമായ ഭാഗങ്ങള്‍ ഒരേയൊരു തവണ വെറുതെ ചുറ്റിക്കറങ്ങി കാണിച്ച് തന്നത്.

 

“ഇക്കഴിഞ്ഞ നാല് ദിവസങ്ങള്‍ കൊണ്ട്‌ തന്നെ നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ, സർ കണ്ടിട്ടുള്ള മറ്റുള്ള വനം പോലെയല്ല ഈ വനം എന്ന്! ഈ വനപ്രദേശം എങ്ങനെ ഉള്ളതാണെന്ന് നമ്മുടെ ഗ്രാമ വാസികളിൽ നിന്നും സർ കുറച്ചെങ്കിലും കേട്ട് കാണും. എന്നിട്ടും നാളെ നിങ്ങൾ ഒറ്റക്ക് നൂറ്റി ഇരുപതോളം കിലോമീറ്റര്‍ അകലെയുള്ള ആ നശിച്ച ചെകുത്താന്‍ മട കാണാന്‍ പോകുന്നു എന്ന് പറയുമ്പോൾ….. സാറിന്റെ ഈ അപകടകരമായ തീരുമാനത്തെ ദയവായി മാറ്റണം.”എന്റെ സബോർഡിനേറ്റ് ആയ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കൃഷ്ണൻ ചേട്ടൻ ഭീതിയോടെ പറഞ്ഞു.

 

ഞാൻ ഇരുന്നിരുന്ന കസേരയില്‍ നിന്നും ഞാൻ പതിയെ എഴുന്നേറ്റു. എന്റെ ഓഫീസ് റൂമിൽ ഉണ്ടായിരുന്ന എന്റെ കീഴ് ഉദ്യോഗസ്ഥര്‍ ഓരോരുത്തരുടെയും കണ്ണില്‍ ഞാൻ തറപ്പിച്ച് നോക്കി.

 

അവരെല്ലാം പെട്ടന്ന് താഴേക്ക് നോക്കി. എല്ലാ കണ്ണുകളിലും ഒരേ വികാരമാണ് ഞാൻ കണ്ടത്.

‘ഭയം’

 

“കൃഷ്ണൻ ചേട്ടാ, നിങ്ങൾ പറയുന്നത് നേരാണ്. ഞാൻ ഇവിടെ ഡ്യൂട്ടിയിൽ ജോയ്ൻ ചെയ്തിട്ട് രണ്ടാഴ്ച മാത്രമേ ആയുള്ളു. പക്ഷേ ഇത് എന്റെ നിയന്ത്രണത്തിലുള്ള വനമാണ് അതുകൊണ്ട്‌ എനിക്ക് ഈ ‘ഇരുള്‍ വനം’ എന്ന് വിളിക്കപ്പെടുന്ന ഈ വനത്തിന്റെ മുഴുവന്‍ ചരിത്രവും അറിയണം. ചെകുത്താന്‍ മട എന്തെന്നും അറിയണം. അതുകൊണ്ട്‌ എനിക്ക് അവിടെ പോകേണ്ടത് നിര്‍ബന്ധമാണ്.പിന്നെ കൃഷ്ണൻ ചേട്ടൻ പറഞ്ഞ ചെകുത്താന്‍ മട, ഗ്രാമ വാസികൾ വിളിക്കുന്ന പേര്‍ ചെകുത്താന്‍ മട എന്നാണെങ്കിലും നമ്മുടെ പക്കലുള്ള വെറും മൂന്ന് പേജ് മാത്രം വരുന്ന ഡോക്യുമെന്റ് പറയുന്ന പേര് ‘ബ്ലാക്ക് ഫോര്‍ട്ട്’ എന്നാണ്. ആ ബ്ലാക്ക് ഫോര്‍ട്ടിൻറ്റെ കൂടുതൽ ഡീറ്റൈൽസ് നമ്മുടെ പക്കല്‍ ഇല്ലെങ്കിലും ആ വെറും മൂന്ന് പേജിനുള്ളിൽ അടങ്ങുന്ന ഡീറ്റെയിൽസ് വായിച്ചപ്പോൾ ആ മര്‍മ്മത്തിൻറ്റെ ചുരുളഴിക്കാൻ എന്റെ മനസ്സ് വെമ്പുന്നു.” ഞാൻ അവർ എല്ലാവരെയും പിന്നെയും നോക്കി. അവർ പിന്നെയും എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി താഴേക്ക് നട്ടു.

 

ഞാൻ നെടുവീര്‍പ്പിട്ടു. എന്റെ ഈ ഇളം നീല നിറത്തിലുള്ള കണ്ണുകള്‍ക്ക് മറ്റുള്ളവരുടെ മേല്‍ ഇങ്ങനത്തെ ഒരു സ്വാധീനം ചെലുത്താനുള്ള കഴിവുള്ള കാര്യം ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി മനസ്സിലാക്കിയത്: പത്ത് സെക്കന്റില്‍ കൂടുതൽ ആരും എന്റെ കണ്ണില്‍ നോക്കി ഇതുവരെ സംസാരിച്ചിട്ടില്ല.

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.