ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2212

Views : 59186

ഈ ഇരുള്‍വനത്തിൻറ്റെ മുഴുവന്‍ ചുമതലയും എനിക്കാണ് ഉള്ളത്. ഇരുള്‍വനത്തിൻറ്റെ പ്രധാന ഗ്രാമമാണ് പവിഴമല ഗ്രാമം. ഗ്രാമം എന്ന് പറഞ്ഞാലും ഇരുപത്തി അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഗ്രാമാണ്. ഇതുകൂടാതെ പിന്നെയും രണ്ട് ഗ്രാമങ്ങള്‍ കൂടി ഇരുള്‍വനത്തിൻറ്റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നു. ഗജവനം ഗ്രാമം – പവിഴമല ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ നിന്നും വടക്ക് നോക്കി മുപ്പത് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പിന്നെയുള്ളത് പാലക്കുന്ന് ഗ്രാമം — അത് പവിഴമല ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ നിന്നും കിഴക്ക് നോക്കി പത്തൊന്‍പത് കിലോമീറ്റര്‍ അകലെയാണ്. അത് രണ്ടും പവിഴമല ഗ്രാമത്തിന്റെ പകുതി മാത്രമേയുള്ളൂ. പിന്നെ ആ രണ്ട് ഗ്രാമത്തിന്റെ കൂടി ചുമതല എന്റേതാണ്.
ഈ മൂന്ന് ഗ്രാമങ്ങളും വനത്തിന്റെ അതിര്‍ത്തിയില്‍ തന്നെ അഞ്ചോ ആറോ കിലോമീറ്റര്‍ മാറിയാണ് സ്ഥിതി ചെയ്യുന്നത്. സഹോദരി ഗ്രാമങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഈ മൂന്ന് ഗ്രാമത്തില്‍ തന്നെ എല്ലാത്തരം കൃഷികളും ചെയ്യപ്പെടുന്നു. ചില്ലറ സാധനങ്ങൾ വാങ്ങാൻ മാത്രമാണ് അങ്ങ് അകലെയുള്ള സിറ്റിയില്‍ വ്യാപാരികള്‍ പോയി വരുന്നത്. മൂന്ന് ഗ്രാമങ്ങളും പരസ്പരം സഹകരണത്തോടെ കഴിഞ്ഞ് പോകുന്നു.
ഞാൻ ഗജവനം ഗ്രാമ അതിര്‍ത്തിയില്‍ ഉള്ള ഫോറസ്റ്റ് ഓഫീസിൻറ്റെ മുന്നിൽ വണ്ടി കൊണ്ട്‌ നിർത്തി. അവിടെ ഡിപ്പാര്‍ട്ട്മെന്റ്റിൻറ്റെ രണ്ട് ജീപ്പ് ഉണ്ടായിരുന്നു. പിന്നെ ഒരു കുതിര വണ്ടിയും ഉണ്ടായിരുന്നു. ഞാൻ അറിഞ്ഞിടത്തോളം ഡിപ്പാര്‍ട്ട്മെന്റ്റിന് സ്വന്തമായി കുതിര വണ്ടി ഇല്ല.
ഓഫീസ് ബിൽഡിംഗ് പവിഴമല ഗ്രാമത്തിൽ ഉള്ളതിൻറ്റെ അത്ര വലിപ്പം ഇല്ലെങ്കിലും ആവശ്യമുള്ള എല്ലാ സംവിധാനങ്ങളും ഉള്ള ഓഫീസ് ബിൽഡിംഗ് ആയിരുന്നു. ഞാനും വാണിയും ജീപ്പിൽ നിന്നും ഇറങ്ങി ബിൽഡിംഗിൻറ്റെ അകത്ത് കേറി എന്റെ ഓഫീസ് മുറി ലക്ഷ്യമാക്കി നടന്നു. മൂര്‍ത്തി ചേട്ടന്റെ ഓഫീസ് മുറിക്ക് അടുത്ത് വന്നതും ഉറക്കെയുള്ള ശബ്ദം കേട്ട് ഞാൻ നിന്നു. വാണിയും എന്റെ അടുത്ത് നിന്നു. അവളുടെ മുഖത്ത് ഭയം ഉണ്ടായിരുന്നു.
“……ഈ ബിൽഡിംഗ് കത്തിച്ച് കളയുന്നതാണ് നല്ലത്. നിങ്ങളും അതിൽ എരിഞ്ഞ് തീർന്നാൽ നന്നായിരുന്നു. ഉടനെ ഞാൻ തന്നെ അത് ചെയ്യേണ്ടി വരും. ഞങ്ങൾ സഹോദരി ഗ്രാമങ്ങള്‍ക്ക് നിങ്ങൾ ആവശ്യമില്ല. മര്യാദയ്ക്ക് രണ്ട് ദിവസത്തില്‍ ഞങ്ങൾക്ക് ഒരു പരിഹാരം ഉണ്ടാക്കണം. ഇതുവരെ ഞങ്ങൾക്ക് ഉണ്ടായ എല്ലാ നഷ്ടത്തിനും നഷ്ട പരിഹാരം നല്‍കണം. അത് നിങ്ങളുടെ കൈയില്‍ നിന്ന് തന്നാലും കൊള്ളാം നിങ്ങളുടെ ഒന്നിനും കൊള്ളാത്ത ഡിപ്പാര്‍ട്ട്മെന്റ് തന്നാലും കൊള്ളാം. അതുകൂടാതെ ഇനി ഞങ്ങൾക്ക് ഒരു നഷ്ടവും വരാതെ നോക്കണം. അങ്ങനെ വന്നാല്‍ അതിന്റെ നാലിരട്ടി നഷ്ടം ഇവിടെ ഞാൻ വരുത്തും, മനസ്സിലായോ നിനക്ക്? വെറും രണ്ട് ദിവസം നിനക്ക് ഞാൻ സമയം തരുന്നു മൂര്‍ത്തി. അതിന് മുമ്പ് ഒരു തീരുമാനം എടുത്തിലെങ്കിൽ ഞാൻ നിന്റെ വീട്ടില്‍ കേറി വരും. അത് നിന്റെയും നിന്റെ കുടുംബത്തിന്റെയും നാശത്തിനു വേണ്ടിയാകും. അത് കഴിഞ്ഞ് ഇവിടെയുള്ള ഓരോ ഓഫീസർ മാരുടെയും വീടിനെയും വീട്ടില്‍ ഉള്ളവരെയും കത്തിക്കും. മറ്റുള്ള രണ്ട് ഗ്രാമത്തിലും ഇത് തന്നെ സംഭവിക്കും.” മൂര്‍ത്തി ചേട്ടന്റെ ഓഫീസ് മുറിയില്‍ നിന്നുമാണ് ഉറക്കെ ദേഷ്യത്തില്‍ ഉള്ള ആ സംസാരം ഞാൻ കേട്ടത്.
ഈ സംസ്കാരം ഇല്ലാത്ത സംസാരവും ഭീഷണിയും കേട്ട് എന്റെ രക്തം തിളച്ചു. ഒരു കടുവയെ പോലെ ഞാൻ മൂര്‍ത്തി ചേട്ടന്റെ ഓഫീസില്‍ പാഞ്ഞ് കേറി അവിടെ ഉണ്ടായിരുന്ന ആളുകളെ നോക്കി. അവിടെ മൂര്‍ത്തി ചേട്ടനും വേറെയും യൂണിഫോം ധരിച്ച മൂന് പേര്‌ കൂടി വിളറിയ മുഖത്തോടെ നില്ക്കുകയായിരുന്നു. അന്‍പത് വയസ്സ് കഴിഞ്ഞ, നല്ല വസ്ത്രധാരണം ചെയ്തിരുന്ന ഒരാൾ കസേരയില്‍ ഇരിക്കുന്നു. അയാളാണ് രോഷാകുലനായി ഇത്രയും നേരം സംസാരിച്ചത് എന്ന് മനസ്സിലായി. അയാളെ കൂടാതെ വേറെയും ഗ്രാമ നിവാസികള്‍ നാല് പേര്‍ കൂടി അവിടെ ഉണ്ടായിരുന്നു. ഗജവനം ഗ്രാമ നിവാസികള്‍ ആണെന്ന് മനസ്സിലായി. പക്ഷേ അവരുടെ മുഖത്ത് നിസ്സഹായാവസ്ഥ ഞാൻ കണ്ടു. കസേരയില്‍ ഇരിക്കുന്ന ആളെ അവരെല്ലാവരും തുറിച്ച് നോക്കുകയായിരുന്നു.
എന്റെ പ്രവേശനം അവിടെ നിശബ്ദത സൃഷ്ടിച്ചു. എന്നെ കണ്ടതും മൂര്‍ത്തി ചേട്ടന്റെ മുഖത്ത് ആശ്വാസം ഞാൻ കണ്ടു. മറ്റുള്ള ഓഫീസർ മാരും ദീര്‍ഘ ശ്വാസം ഉതിർത്തു. കസേരയില്‍ ഇരിക്കുന്ന ആള്‍ എന്നെ കണ്ടെങ്കിലും അയാൾ കാലിന്റെ മുകളില്‍ കാലും വെച്ച് അങ്ങനെതന്നെ ഇരുന്ന് ഗൌരവത്തോടെ എന്നെ നോക്കി. ആ മുഖത്ത് ഗർവ് ഉണ്ടായിരുന്നു.
എന്റെ ദേഷ്യം പതിന്മടങ്ങ് വര്‍ധിച്ചു. എന്റെ നെഞ്ചില്‍ നിന്നും ക്രോധം നുരഞ്ഞ് പൊങ്ങി, എന്റെ തലയില്‍ രക്തം ഇരച്ചുകയറി. എന്റെ കണ്ണ് ആളി കത്തി. ഞാൻ അയാളുടെ കണ്ണില്‍ വെറുപ്പോടെ തറപ്പിച്ച് നോക്കി. എന്റെ ഉള്ളില്‍ നിന്നും ഏതോ ഒരു ശക്തി അയാളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് പോലത്തെ ഒരു തോന്നല്‍ എനിക്കുണ്ടായി. അപ്പോഴാണ് അത് സംഭവിച്ചത്.
പെട്ടന്നാണ് അയാളുടെ ഉള്‍ മനസ്സില്‍ എന്റെ സാനിത്യം പ്രത്യക്ഷപ്പെട്ടത്. എന്റെ ഉള്‍ മനസില്‍ പല കാഴ്ചകളാണ് തെളിഞ്ഞത്. അവിടെ പല നിറത്തിലുള്ള ചെറിയ പ്രകാശ സ്രോതസ്സുകളെ എന്റെ മന കണ്ണില്‍ ഞാൻ കണ്ടു. അതെല്ലാം അയാളുടെ പല തരത്തിലുള്ള വികാരങ്ങള്‍ ആയിരുന്നു. അതിൽ ഒരു ചെറിയ ഗോളം മാത്രം തൂവെള്ള നിറത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ പ്രകാശിച്ചു. അതായിരുന്നു അയാളുടെ ജീവനെ നില നിര്‍ത്തുന്ന പ്രധാന ശക്തി എന്ന് എനിക്ക് മനസ്സിലായി. എനിക്ക് അയാളെ പൂര്‍ണമായും നിയന്ത്രിക്കാൻ കഴിയുമെന്നും എനിക്ക് അറിയാൻ കഴിഞ്ഞു.

Recent Stories

The Author

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..😍😍🔥🔥

    1. ഒത്തിരി സ്നേഹം ❤️❤️

  2. 😍😍😍😍😍

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… 😍😍😍😍

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!🤩🤩🤩

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!🤩

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com