ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2212

Views : 59186

“അതൊന്നും വല്യ കാര്യമില്ല. എന്റെ പേര്‌ പറഞ്ഞാൽ മതി.” ഞാൻ പറഞ്ഞു. “പിന്നേ ഋഷി അങ്കിളിന്റെ കാര്യം ചേട്ടൻ പറഞ്ഞത്….?”

 

“നമ്മുടെ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരുടെ മരണം കൂടാതെ ഈ ഗ്രാമത്തിൽ നിന്നും കുറെ മടയൻമാർ…” കൃഷ്ണൻ ചേട്ടൻ എന്റെ കണ്ണില്‍ ഒരു സെക്കന്റ് തറപ്പിച്ച് നോക്കി.

 

എന്നിട്ട് പിന്നെയും തുടർന്നു, “അവരുടെ ധീരത തെളിയിക്കാന്‍ ആ ചെകുത്താന്‍ മടയിൽ പോയി. ചിലര്‍ തിരിച്ച് വന്നു ചിലര്‍ വന്നില്ല. തിരിച്ച് വന്നവർ പിന്നീട് എങ്ങനെ മരിച്ചുവെന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ. ചിലര്‍ ആരേ കണ്ടാലും ഭയപ്പെടുന്നു.” അതും പറഞ്ഞ്‌ കൃഷ്ണൻ ചേട്ടൻ എന്നെ പിന്നെയും തറപ്പിച്ച് നോക്കി.

 

കൃഷ്ണൻ ചേട്ടൻ നേരത്തെ പറഞ്ഞ മടയൻ എന്ന വാക്ക് എന്നെ ദേഷ്യം പിടിപ്പിച്ചിരുന്നു. “എന്നെ നിങ്ങൾ മടയൻ എന്നാണോ കരുതുന്നത്?” ഞാൻ പുഞ്ചിരിച്ച് കൊണ്ട്‌ ചോദിച്ചെങ്കിലും എന്റെ ഉള്ളില്‍ കോപം കത്തി ജ്വലിച്ചു.

 

ഒരുതരം ചുട് എന്റെ കണ്ണില്‍ പടരും പോലെ എനിക്ക് തോന്നി.

 

പെട്ടന്ന് കൃഷ്ണൻ ചേട്ടൻ കസേരയില്‍ നിന്നും പേടിച്ച് വിറച്ച് കൊണ്ട്‌ ചാടി എഴുന്നേറ്റു.

 

“സാറിന്റെ കണ്ണ്……. കണ്ണ്….. അത്… കണ്ണ്…”

 

ഞാനും വാണിയും ഒന്നും മനസ്സിലാവാതെ അയാളെ നോക്കി. എന്റെ കോപം പെട്ടെന്നുതന്നെ കെട്ടടങ്ങി. ഞാൻ വാണിയേ നോക്കി. അവൾ കുറച്ച് നേരത്തേക്ക് എന്റെ കണ്ണില്‍ നോക്കിയെങ്കിലും സാധാരണ ചെയ്യും പോലെ നോട്ടം മാറ്റി. പക്ഷേ കൃഷ്ണൻ ചേട്ടനെ പോലെ വാണി പ്രതികരിച്ചില്ല.

 

“സാറിൻറ്റെ കണ്ണിന് എന്ത്?” വാണി അയാളോട് ചോദിച്ചു.

 

“നീല നിറത്തിലുള്ള തീ പോലെ അത് കത്തി…. ഞാൻ കണ്ടു…. പക്ഷേ ഇപ്പൊ ഇല്ല!” അയാൾ സ്വന്തം നെഞ്ചില്‍ തടവിക്കൊണ്ട് പറഞ്ഞു.

 

“എന്നിട്ട് ഞാൻ കണ്ടില്ലല്ലോ?” വാണി അയാളോട് ചോദിച്ചു. എന്നിട്ട് അവൾ എന്റെ കണ്ണില്‍ പിന്നെയും നോക്കി.

 

“എന്റെ കണ്ണില്‍ നോക്ക് വാണി. കൃഷ്ണൻ ചേട്ടൻ പറഞ്ഞത് പോലെ അങ്ങനെ വല്ലതും നി കാണുന്നോ. അയാള്‍ക്കു വെറുതെ തോന്നി കാണും.” ഞാൻ വാണിയോട് പറഞ്ഞു.

 

അദ്യം വാണി ഒന്ന് മടിച്ചു പിന്നെ അവൾ എന്റെ കണ്ണില്‍ നോക്കി. എന്നെയും അവളെയും ഒരുപോലെ അദ്ഭുതപ്പെടുത്തി കൊണ്ട്‌ ആദ്യമായി വാണി ഒരു നിമിഷത്തിലും കൂടുതൽ നേരം എന്റെ കണ്ണില്‍ തന്നെ നോക്കി നിന്നു.

 

“അങ്ങനെ ഒന്നുമില്ല സർ, ആദ്യമൊക്കെ ഞാൻ നിങ്ങളുടെ കണ്ണില്‍ നോക്കുമ്പോള്‍ എന്റെ തലയ്ക്കകത്ത് പൊള്ളുന്ന നീറ്റൽ ആയിരുന്നു, പക്ഷേ ഇപ്പൊ എനിക്ക് അതുപോലെ തോനിയില്ല. എത്ര നേരം വേണമെങ്കിലും എനിക്ക് നോക്കാൻ കഴിയുന്നു.” വാണി അതിശയത്തോടെ പറഞ്ഞു.

 

കൃഷ്ണൻ ചേട്ടൻ കണ്ണും തിരുമ്മി കൊണ്ട് പിന്നെയും കസേരയില്‍ ഇരുന്നു. എന്നിട്ട് പേടിയോടെ എന്റെ കണ്ണില്‍ നോക്കി. ഇപ്രാവശ്യം അയാൾ കരഞ്ഞ് വിളിച്ചില്ല പക്ഷേ അയാളുടെ നോട്ടം എന്നില്‍ നിന്നും പെട്ടന്ന് മാറ്റി. അയാൾ ദീര്‍ഘനിശ്വാസം ഉതിർത്തു.
അപ്പോ റൂമിൽ കൃഷ്ണൻ ചേട്ടന്റെ മോള്, സൗമ്യ, കേറി വന്നു.

 

കൈയിൽ ഒരു സ്റ്റീല്‍ പ്ലേറ്റും അതിൽ മൂന് സ്റ്റീല്‍ കപ്പും ഉണ്ടായിരുന്നു. അവൾ ആദ്യം എനിക്ക് നേരെ നീട്ടി. അതിൽ നിന്നും നല്ല മണം വരുന്നുണ്ടായിരുന്നു.

 

ഞാൻ ഒരു കപ്പ് എടുത്തു. അത് നാലഞ്ച് പ്രാവശ്യം ഞാൻ ഇടവിട്ട് ഊതി കുടിച്ചതും എന്റെ സകല ക്ഷീണവും മാറി നല്ല ഉന്മേഷം തോന്നി. ഞാൻ അവളെ അതിശയത്തോടെ നോക്കി.

 

“ചുക്കും കുറെ ഔഷധ ഗുണമുള്ള ചില ഇലകളും ചേര്‍ത്ത കാപ്പിയാണ്.” സൗമ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

കുറച്ച് നേരം അവളും വാണിയും മാറിനിന്ന് എന്തെല്ലാമോ സംസാരിച്ചു. ഇടക്ക് സൗമ്യ എന്നെ നോക്കും. പിന്നെ എന്റെ കണ്ണിലും നോക്കാൻ ശ്രമിക്കും പക്ഷേ പെട്ടന്ന് നോട്ടം മാറ്റം.

 

ഞങ്ങൾ കുടിച്ച് കഴിഞ്ഞതും സൗമ്യ എല്ലാ കപ്പും എടുത്തുകൊണ്ട് പുറത്ത്‌ പോയി.

Recent Stories

The Author

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..😍😍🔥🔥

    1. ഒത്തിരി സ്നേഹം ❤️❤️

  2. 😍😍😍😍😍

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… 😍😍😍😍

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!🤩🤩🤩

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!🤩

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com