ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2212

Views : 59186

 

ഒന്നുകില്‍ തല താഴ്ത്തി സംസാരിക്കും അല്ലെങ്കിൽ വേറെ എവിടെയെങ്കിലും നോക്കി സംസാരിക്കും.

ഞാൻ എന്റെ മൂന്ന് കീഴ് ഉദ്യോഗസ്ഥര്‍ മാരേയും മാറി മാറി നോക്കി. അവർ എന്റെ മുഖത്തും തറയിലും മാറിയും തിരിഞ്ഞും നോക്കി. എനിക്ക് ചിരിയാണ് വന്നത്.

 

“നിങ്ങൾ എല്ലാവരും ഇവിടെതന്നെ ഈ ‘പവിഴമല’ ഗ്രാമത്തിൽ ജനിച്ച് വളര്‍ന്നതല്ലേ, നിങ്ങൾക്ക് ഈ ബ്ലാക്ക് ഫോര്‍ട്ട് എന്നറിയപ്പെടുന്ന ചെകുത്താന്‍ മടയേ കുറിച്ച് എന്തറിയാം?” ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.

 

എന്റെ സബോർഡിനേറ്റ് ആയ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വാണി എന്നെ നോക്കി. ഏതു പുരുഷനെയും ആകര്‍ഷിക്കാന്‍ കഴിവുള്ള ആ ഭംഗിയുള്ള മുഖത്ത് ഞാൻ നോക്കി. എന്നിട്ട് അവളുടെ ചന്തമുള്ള റോസ് നിറത്തിലുള്ള ചുണ്ടിലും നോക്കി. പെട്ടന്ന് വാണിയുടെ മുഖത്ത് നാണം മിന്നി മറഞ്ഞു.
ഞാൻ വന്ന അന്ന് തൊട്ടേ വാണിയെ ഞാൻ ശ്രദ്ധിക്കുന്നു, ഒരു അല്‍ഭുത ജീവിയെ നോക്കുന്നത് പോലെയാണ് വാണി എപ്പോഴും എന്നെ നോക്കിയിരുന്നത്. ചിലപ്പോൾ ആരാധനയോടെ നോക്കും, ചിലപ്പോൾ സ്നേഹത്തോടെ നോക്കും…. പക്ഷേ അവൾ എന്നെ എങ്ങനെ നോക്കിയാലും ആ നോട്ടത്തില്‍ തെറ്റായ അര്‍ത്ഥം ഒന്നുമില്ലായിരുന്നു. എപ്പോഴും ആ കണ്ണുകളില്‍ എന്നോടുള്ള ബഹുമാനം എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു. ചിലപ്പോൾ സ്നേഹം കാണാന്‍ കഴിഞ്ഞു. അവളെ കണ്ട നിമിഷം തൊട്ടേ എനിക്ക് അവളോട് വല്ലാത്ത സ്നേഹം തോന്നിയിരുന്നു.

 

വാണി ആദ്യം ഒന്ന് മടിച്ചു, എന്നിട്ട് പറഞ്ഞു, “സർ, ഏകദേശം നാലായിരം വർഷങ്ങൾക്ക് മുമ്പാണ് രാജ വംശത്തിൽ പെട്ട ഒരാൾ ഇരുൾവനം കാട്ടില്‍ വന്നത്. അവന്‍ ചെകുത്താനെ ഈ ലോകത്ത് കൊണ്ട് വരാൻ ശ്രമിച്ചു.”

 

പെട്ടന്ന് എന്റെ തലക്കുള്ളിൽ എന്തോ കടന്ന് കൂട്ടാന്‍ ശ്രമം നടത്തുന്നത് പോലെ എനിക്ക് തോന്നി. ‘നി എന്നെ സഹായിക്കണം, നിന്റെ സ്വപ്നത്തില്‍ നിനക്ക് കാണിച്ച് തന്ന ആ ഏഴു ജഡങ്ങളേയും നി നശിപ്പിക്കണം.’ ആരോ എന്റെ തലക്കുള്ളിൽ പറഞ്ഞു. ഞാൻ എന്റെ തല കുടഞ്ഞു.

 

“അവന്റെ പൈശാചിക പ്രവര്‍ത്തി കൂടി വന്നപ്പോൾ അവനെ നശിപ്പിക്കാന്‍ ഏഴ് സിദ്ധന്‍മാർ എവിടെനിന്നോ വന്നു എന്നും അവരാണ് ആ ചെകുത്താന്‍ മടയുടെ സൃഷ്ടികള്‍ എന്നും ആ ചെകുത്താന്റെ അനുയായിയേ അതിൽ തളച്ച് ഇട്ടിരിക്കുന്നു എന്നും, പക്ഷേ ഒരു ദിവസം അവന്റെ തടവറയില്‍ നിന്നും അവന്‍ രക്ഷപെട്ട് വരും എന്നുമാണ് കഥയുടെ അവസാനം.”

 

കഥ പറഞ്ഞ് തീര്‍ന്നപ്പോള്‍ വാണി വിറയ്ക്കുന്നുണാടായിരുന്നു.
‘ആ ഏഴ് പേരും ഈ ലോകത്തിന് ഒരു ഭാരമാണ്. അവരുടെ ജഡങ്ങള്‍ നി നശിപ്പിക്കണം, എന്നെ സ്വതന്ത്ര്യം ആക്കണം. എന്റെ പ്രതികാരം എത്ര വലുതാണെന്ന് ഞാൻ ഈ കീടങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കും.’ ആ സ്വരം എന്റെ തലക്കുള്ളിൽ പറഞ്ഞു. കുറച്ച് ദിവസമായി എന്റെ തലക്കകത്ത് ഇതുപോലെ എന്തെല്ലാമോ ശബ്ദങ്ങള്‍ ഞാൻ കേള്‍ക്കുന്നു. എന്റെ സ്വപ്നം…. പിന്നെ എന്റെ തലക്കുള്ളിൽ കേള്‍ക്കുന്ന ശബ്ദം – എല്ലാം എന്നെ വട്ട് പിടിപ്പിച്ചു.

 

പക്ഷേ ഇതെല്ലാം വെറും തോന്നലുകള്‍ മാത്രമാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ചിലപ്പോൾ ആ ചെകുത്താന്‍ തന്നെയാവും എന്റെ തലയില്‍ കേറി ഇതെല്ലാം ചെയ്യുന്നത്.

 

“സർ, ഞാൻ കേട്ടതും ഏകദേശം വാണി മേഡം പറഞ്ഞത് പോലെ തന്നെയാണ്.” എന്റെ വേറൊരു സബോർഡിനേറ്റ് ആയ അരവിന്ദ് പറഞ്ഞു.

 

എന്റെ ചിന്തകളില്‍ നിന്നും ഞാൻ യഥാർത്ഥത്തിൽ വന്നു. അരവിന്ദ്, അയാള്‍ക്ക് മുപ്പത്തി ഒന്ന് വയസുണ്ട്, എന്നെക്കാളും രണ്ട് വയസ്സ് കൂടുതലാണ് പക്ഷെ അയാളുടെ പേര് പറഞ്ഞ് വിളിക്കാനാണ് അയാൾ എന്നോട് ആവശ്യപ്പെട്ടിരുന്നത്.

 

അവരുടെ കഥ കേട്ട് എല്ലാം സത്യമാണെന്ന് എന്റെ മനസ്സ് പറഞ്ഞു. “ഇതെല്ലാം വെറും കെട്ടുകഥ എന്ന് നിങ്ങൾക്ക് തോന്നിയിട്ടില്ലേ?” ഞാൻ വെറുതെ ചോദിച്ചു.

 

“ചിലപ്പോൾ കെട്ടുകഥ ആയിരിക്കാം, പക്ഷേ കെട്ടുകഥ അല്ലാത്ത കാര്യങ്ങൾ ഞാൻ പറയാം സർ.” കൃഷ്ണന്‍ ചേട്ടൻ പറഞ്ഞു. “ഇവിടെ എന്റെ ഇരുപത്തിയൊന്നു വർഷത്തെ സര്‍വീസില്‍ ഇന്നുവരെ നോക്കിയാല്‍ സാറിന്റെ ഈ കസേരയില്‍ സാറിനെ കൂടാതെ മൊത്തം പതിമൂന്ന്‌ പേരാണ് ഇരുനിട്ടുള്ളത്.

 

ഞാൻ ആദ്യമായി സർവീസിൽ സാധാരണ ഓഫീസർ ആയി കേറിയ സമയത്ത് ഉണ്ടായിരുന്ന ആ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് സാറിനെ പോലെ ആഗ്രഹം തോന്നി ആ നശിച്ച സാധനത്തിനെ കൂടുതൽ മനസിലാക്കാന്‍ എന്നും പറഞ്ഞ് പോയിട്ട് വന്നു. ഞങ്ങളുടെ അപേക്ഷ സ്വീകരിക്കാതെ അയാൾ പിന്നെയും രണ്ട് മൂന്ന് പ്രാവശ്യം കൂടി പോയി.

 

അവസാനമായി പോയിട്ട് വന്നപ്പോൾ അയാളുടെ പെരുമാറ്റം ആകെ മാറിയിരുന്നു. ഒരു പേടിച്ച മൃഗത്തെ പോലെയായിരുന്നു. ഒരാഴ്ചയോ മറ്റോ കഴിഞ്ഞപ്പോൾ അയാളുടെ ശരീരം വനത്തില്‍ നിന്നും കണ്ടുകിട്ടി……. ശരീരം എന്ന് പറയാൻ കഴിയില്ല. കഴുത്തിന് താഴേ ഒരു നുള്ള് മാസം പോലും ഉണ്ടായിരുന്നില്ല. രണ്ട് കണ്ണുകളും തൊണ്ടി എടുത്തിരുന്നു.

 

അതുകഴിഞ്ഞ്‌ വന്ന ആളും ഇതുപോലെ പോയി വരാൻ തുടങ്ങി. ഒരു ദിവസം അയാള്‍ തിരിച്ച് വന്നില്ല. അയാള്‍ക്ക് എന്ത് സംഭവിച്ചു എന്ന് ഇന്നുവരെ ആര്‍ക്കും അറിയില്ല. പിന്നെ വന്നവരിൽ പലരും ഒരു കാരണവും ഇല്ലാതെ ട്രാൻസ്ഫർ വാങ്ങി പോയി. പിന്നെ മൂന്ന് പേർ കൂടി സാഹസത്തിന് മുതിര്‍ന്നു.

 

കാട്ടില്‍ നിന്നും അവരുടെയും അസ്ഥികള്‍ മാത്രമാണ്‌ കണ്ടു കിട്ടിയത്.” കൃഷ്ണൻ ചേട്ടൻ പറഞ്ഞു. “പിന്നെ ഇപ്പൊ അവസാനമായി ഇവിടെ ഋഷി സർ ആയിരുന്നു. അദ്ദേഹം ഒരു ആക്സിഡന്റിൽ മരിച്ചു.”

 

“എങ്ങനെ ആക്സിഡന്റ് സംഭവിച്ചു?” ഞാൻ ചോദിച്ചതും അവർ മൂന്ന് പേരും പരസ്പരം നോക്കി.

 

അരവിന്ദ് പറഞ്ഞു, “അന്ന് ഞാൻ ഫീൽഡിൽ ആയിരുന്നു. ഏതോ മൃഗം കടിച്ച് കൊന്നതാണ് എന്നാണ് കൃഷ്ണൻ സർ പറഞ്ഞത്. ഒരു ദിവസം നാല് മണി കഴിഞ്ഞിട്ടും ഋഷി സാറ് ഓഫീസില്‍ വന്നില്ല. സാറിന് അറിയാമല്ലോ, നാല് മണിക്ക് മുന്നേ ഇവിടെ ഓഫീസില്‍ വരാൻ കഴിഞ്ഞില്ലെങ്കിലും വിളിച്ച് പറയണം. പക്ഷേ ഋഷി സാറ് വിളിച്ചില്ല. അതുകൊണ്ട്‌ കൃഷ്ണന്‍ സർ അയാളുടെ മൊബൈലില്‍ വിളിച്ചിട്ടും അയാൾ എടുത്തില്ല. എന്തോ കുഴപ്പം ഉണ്ടെന്ന് മനസ്സിലായത് കൊണ്ട്‌ കൃഷ്ണൻ സാറും വാണി മേഡവും ജീപ്പിൽ തിരക്കി പോയി. ഇവിടെ നിന്നും പതിനാറ്‌ കിലോമീറ്റര്‍ അകലെ ഒരു ചെറിയ കുളമുണ്ടല്ലോ, അവിടെയാണ് ബോഡി കിടന്നത്. കൃഷ്ണൻ സർ ഞങ്ങളോട് പറഞ്ഞത് പകുതിക്ക് കൂടുതൽ മാംസം ആ ശരീരത്തിൽ ഇല്ലായിരുന്നു എന്നാണ്.”

 

കുറച്ച് നേരത്തേക്ക് ഞങ്ങൾ മൗനമായി നിന്നു.

 

“നാള രാവിലെ ഞാൻ ഓഫീസില്‍ വരില്ല. ഈ ബ്ലാക്ക് ഫോര്‍ട്ട് കണ്ടിട്ടേ ഞാൻ വരികയുള്ളൂ.” ഞാൻ പറഞ്ഞു.

 

“സർ…….” അവർ മൂന്ന് പേരും എന്തോ പറയാന്‍ തുടങ്ങി.

 

“ഇക്കാര്യം പറഞ്ഞ് ഇനി ചർച്ച ഇല്ല. ഇപ്പോൾ ഞാൻ പറഞ്ഞത് എന്റെ തീരുമാനമാണ്.”

 

ഞാൻ അവരെ തറപ്പിച്ചു നോക്കി. കുറച്ച് നേരം അവർ മൂന്ന് പേരും അപേക്ഷിക്കുന്നത് പോലെ എന്റെ കണ്ണില്‍ നോക്കി. പക്ഷെ എന്റെ നേര്‍ക്ക് ആ നോട്ടം നീണ്ട നേരം ഉണ്ടായില്ല. അവർ മൂന്ന് പേരും എന്റെ ഓഫീസ് മുറിയില്‍ നിന്നും പുറത്തിറങ്ങി അവരവരുടെ ഓഫീസില്‍ കേറി. ഞാൻ ഞങ്ങളുടെ ഓഫീസ് ബിൽഡിംഗിൽ നിന്നും പുറത്തിറങ്ങി.

Recent Stories

The Author

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..😍😍🔥🔥

    1. ഒത്തിരി സ്നേഹം ❤️❤️

  2. 😍😍😍😍😍

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… 😍😍😍😍

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!🤩🤩🤩

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!🤩

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com