ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2213

“ചേച്ചി…..” ഞാൻ ഉറക്കെ വിളിച്ചു. ആരും വിളി തന്നില്ല. ഞാൻ പതിയെ ഡോറ് തുറന്ന് നോക്കി. ആരെയും കണ്ടില്ല.
ഞാൻ വേഗം പുറത്തിറങ്ങി ബെഡ്ഡിൽ എടുത്ത് വെച്ചിരുന്ന എന്റെ ഡ്രസ് എടുത്തിട്ടു. എന്നിട്ട് കഴുകിയതെല്ലാം എടുത്തുകൊണ്ട് പുറത്ത്‌ വന്നപ്പോൾ രാധിക ചേച്ചി ഹാളില്‍ ഇരിക്കുന്നു. എന്നെ കണ്ടതും അവർ ചിരിച്ചു.
“അകത്ത് കേറി ഉറങ്ങി പോയോ?” ചിരിച്ചുകൊണ്ട് രാധിക ചേച്ചി ചോദിച്ചു.
“ഇല്ല ചേച്ചി, ഞാൻ എന്തെല്ലാമോ ആലോചനയിലാണ്ട് പോയി. അതുകൊണ്ട്‌ നേരം പോയത് ഞാൻ അറിഞ്ഞില്ല.” പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
ചേച്ചി എഴുനേറ്റ് എന്റെ കൈയിൽ നിന്നും ബക്കറ്റ് വാങ്ങി. “ഇത് ഞാൻ കൊണ്ട്‌ പോയ് ഉണങ്ങാൻ ഇടാം. ഇയാള്‍ പോയി കഴിക്കാൻ നോക്ക്.”
“ചേച്ചി കഴിച്ചോ?” ഞാൻ ചോദിച്ചു.
കഴിച്ചെന്ന് പറഞ്ഞിട്ട് ചേച്ചി വീടിന്റെ പുറത്ത് പോയി.
ഞാൻ എന്റെ റൂമിൽ കേറി മേശപ്പുറത്ത് വെച്ചിരുന്ന ഭക്ഷണവും എടുത്തുകൊണ്ട് ഡൈനിംഗ് റൂമിൽ പോയി. ഞാൻ കഴിച്ച് തുടങ്ങിയതും ചേച്ചി അങ്ങോട്ട് വന്ന് എന്റെ എതിരെ ഇരുന്ന് ഞാൻ കഴിക്കുന്നതും നോക്കി ഇരുന്നു.
ഞാൻ ഭക്ഷണം കഴിച്ചിട്ട് എനിക്ക് എടുക്കാന്‍ കഴിയുന്ന അത്രയും പാത്രങ്ങള്‍ എടുത്തുകൊണ്ട് എഴുന്നേറ്റു. അത് കണ്ടിട്ട് രാധിക ചേച്ചി വാത്സല്യം തുളുമ്പുന്ന കണ്ണുകൾ കാട്ടി ചിരിച്ചു.
“ഇത്ര രുചിയുള്ള ഭക്ഷണം ഞാൻ ആദ്യമായിട്ടാണ് കഴിക്കുന്നത്.”
എന്റെ പറച്ചില്‍ കേട്ട് രാധിക ചേച്ചി എന്നെ അതിശയത്തോടെ നോക്കി. “ഇത്ര രുചിയുള്ള ആഹാരം കഴിച്ചിട്ടില്ല എന്ന് പറഞ്ഞത് കള്ളം, കുഞ്ഞിലെ അമ്മമാര്‍ വാരി തരുന്ന ആഹാരത്തിന് അമൃതിൻറ്റെ സ്വാദാണ്. അതിന് ശേഷം പോലും അമ്മമാര്‍ തന്റെ കുട്ടികളുടെ ഇഷ്ടം അറിഞ്ഞാണ് ഉണ്ടാക്കുന്നത്…. അതുകൊണ്ട്‌ റോബി പറഞ്ഞത് ഞാൻ വിശ്വസിക്കില്ല.” അവർ ചിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞെങ്കിലും ചേച്ചിയുടെ കണ്ണില്‍ സന്തോഷം ഉണ്ടായിരുന്നു.
ഞാൻ പുഞ്ചിരിച്ചുകൊണ്ട് മിണ്ടാതെ കിച്ചനിൽ പോയി. മേശ പുറത്ത് ഉണ്ടായിരുന്ന ബാക്കി പാത്രങ്ങളും എടുത്തുകൊണ്ട് ചേച്ചി പിന്നാലെ വന്നു.
“ചെറുപ്പത്തിലേ റോബി എല്ലാ ജോലിയും സ്വയം ചെയ്ത്‌ ശീലിച്ചു എന്ന് തോന്നുന്നല്ലോ. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഇങ്ങനെയുള്ള കുട്ടികളോട് കൂടുതല്‍ ഇഷ്ടം തോന്നും.” രാധിക ചേച്ചി എന്നെ പതിയെ തള്ളി മാറ്റി കൊണ്ട്‌ എല്ലാ പാത്രങ്ങളും കഴുകി എടുത്തു.
“ചേച്ചി ഇവിടെ എങ്ങനെയാ വന്നത്?” ഞാൻ ചോദിച്ചു. എനിക്ക് രാധിക ചേച്ചിയെ കണ്ടത് മുതലേ എന്തോ വല്ലാത്ത സ്നേഹം തോന്നിയിരുന്നു. ഒരു അമ്മയോട്… ഒരു സഹോദരിയോട്…. തോന്നുന്ന സ്നേഹം ആയിരുന്നു എനിക്ക് അവരോട് തോന്നിയത്. അന്ന് കൃഷ്ണൻ ചേട്ടൻ അവരുടെ വീട്ടില്‍ എന്നെ വിളിച്ച് കൊണ്ട്‌ പോയപ്പോഴെ എനിക്ക് രാധിക ചേച്ചിയെ ഇഷ്ടപ്പെട്ടിരുന്നു. ചിലപ്പോ എനിക്ക് ആരും ഇല്ലാത്തത് കൊണ്ടാവും. പിന്നെ എന്നെ കൂടുതൽ അതിശയിപ്പിച്ചത് എന്തെന്നാല്‍, എത്ര നേരം വേണമെങ്കിലും രാധിക ചേച്ചി എന്റെ കണ്ണില്‍ നോക്കി സംസാരിക്കുന്നു. ഇതിന് മുമ്പ് എന്റെ കൂട്ടുകാരന്‍ ശ്രവണ് മാത്രമാണ്‌ എന്റെ കണ്ണില്‍ നോക്കി സംസാരിച്ചിരുന്നത്. പക്ഷേ തുടക്കത്തിൽ അവന്നും എന്റെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്ന എങ്കിലും പിന്നീട്‌ എപ്പോഴോ അത് മാറി. പക്ഷേ ഇവിടെ രാധിക ചേച്ചി ആദ്യം എന്നെ കണ്ടപ്പോള്‍ മുതലേ ഒരു ബുദ്ധിമുട്ടും ഇല്ലാതെ എന്റെ കണ്ണില്‍ നോക്കി സംസാരിക്കുന്നു.
“അരവിന്ദ് ആണ് എന്നെ ഇവിടെ കൊണ്ടാക്കിയത്.” രാധിക ചേച്ചി പറഞ്ഞു.” “തിരിച്ച് എന്റെ വീട്ടില്‍ കൊണ്ട് വിടാൻ മൂന്നരക്ക് ഗബ്രിയേല്‍ അച്ഛന്റെ കുതിര വണ്ടി വരുമെന്നാണ് അരവിന്ദ് പറഞ്ഞത്. ഇപ്പോൾ മൂന്ന് മണി ആയില്ല, കുറച്ച് സമയം കൂടി ഉണ്ട്. മോളും കുഞ്ഞും വീട്ടില്‍ ഒറ്റക്കാണ്.” അതും പറഞ്ഞ് ചേച്ചി എന്റെ കണ്ണില്‍ നോക്കി. ഒരു അനുജനേ പോലെയാണ് ചേച്ചി എന്നെ നോക്കിയത്‌.
എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.