ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2212

Views : 59186

“എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല, ഞാൻ നിങ്ങളെ കൊണ്ട് വിടാം.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

ഞാൻ പവിഴമല ഗ്രാമത്തിൽ വന്നിട്ട് രണ്ടാഴ്ച ആയെങ്കിലും ഞാൻ ഇതുവരെ ഇവരാരുടേയും വീടുകള്‍ കണ്ടിട്ടില്ല. ഇന്ന് എന്തായാലും ആ പോരായ്മ മാറിക്കിട്ടും.

 

ഞങ്ങളുടെ ഓഫീസ് ബിൽഡിംഗ് വനത്തിന്റെ അതിര്‍ത്തിയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ മാറിയാണ് ഗ്രാമത്തിന്റെ അതിർത്തിയുടെ ആരംഭം. അവിടെ നിന്നും അരവിന്ദിൻറ്റെ വീട് ഒരു തിക്കിലും വാണിയുടെയും കൃഷ്ണൻ ചേട്ടന്റെയും വീട് എതിർ തിക്കിലും ആണ് ഉള്ളത്.

 

എന്റെ ജീപ്പ് ഞാൻ പതിയെ ഒട്ടിച്ച് മുന്നോട്ട് നീങ്ങി. പെട്ടന്ന് എന്റെ മൊബൈൽ റിംഗ് ചെയ്തു. ഞാൻ അതിൽ നോക്കി. എന്റെ ഫ്രണ്ട് ശ്രവണ് ആയിരുന്നു. വണ്ടി നിർത്തി ഞാൻ അവനോട് സംസാരിച്ച ശേഷം പിന്നെയും ഞാൻ വണ്ടി ഓടിക്കാന്‍ തുടങ്ങി.

 

കൃഷ്ണൻ ചേട്ടനും വാണിയും എന്റെ ഫോൺ സംഭാഷണം കേട്ട് ഇരിക്കുകയായിരുന്നു.

“അപ്പോ നിങ്ങൾക്ക് നേരത്തെ ഋഷി സാറിനെ അറിയാമായിരുന്നു അല്ലേ?” കൃഷ്ണൻ ചേട്ടൻ ചോദിച്ചു.

 

“എന്റെ ഒരേയൊരു ആത്മ സുഹൃത്തിന്റെ അച്ഛനായിരുന്നു ഋഷി അങ്കിള്‍. എന്റെ സ്വന്തം അങ്കിള്‍ പോലെയാണ് ഞാൻ കരുതിയിരുന്നത്. അദ്ദേഹം എന്നെ ഒരു മോനെ പോലെയും. പിന്നെ ഡിപ്പാര്‍ട്ട്മെന്‍റിന് ഇവിടെ നടക്കുന്ന ദുരൂഹതകളുടെ ചുരുളഴിയണം. എത്രയോ വര്‍ഷങ്ങളായി അവർ ശ്രമിക്കുന്നു പക്ഷേ ഇരുള്‍വനത്തിൻറ്റെ കാര്യത്തിൽ മാത്രം അവർ പരാജയപ്പെട്ടു.

 

ഇരുൾവനം എത്രയോ നല്ല ഓഫീസർ മാരുടെ ശ്മശാനമായി മാറിയിരിക്കുന്നു. ഋഷി അങ്കിളിന്റെ മരണ ശേഷം. ഡിപ്പാര്‍ട്ട്മെന്റ് എത്രയോ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാർക്ക് ഇവിടെ പോസ്റ്റിങ് കൊടുത്ത് നോക്കി, പക്ഷെ ഇരുൾവനം കാട് എന്ന് അറിഞ്ഞ ആരും ആ പോസ്റ്റിങ് സ്വീകരിക്കാന്‍ തയ്യാറായില്ല. നിങ്ങൾ എല്ലാവർക്കും അറിയാം, പണ്ട്‌ മുതലേ ഇരുൾവനം റേഞ്ചില്‍ ജോലി ചെയ്യുന്ന വാലറ്റം മുതൽ ഞാൻ വഹിക്കുന്ന സ്ഥാനം വരെ ഉള്ളവര്‍ക്ക് ഇരട്ട ശമ്പളമാണ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കുന്നത്. ആ കാരണം കൊണ്ടാണ് ആദ്യമൊക്കെ ഓഫീസർ മാര്‍ ഇവിടെ വരാൻ ഉത്സാഹം കാണിച്ചിരുന്നത്. പക്ഷേ കുറച്ച് വര്‍ഷങ്ങളായി കഥ മാറി. ശമ്പളം എത്ര കൊടുക്കാം എന്ന് പറഞ്ഞാലും ഇരുൾവനം പോസ്റ്റിങ് ആര്‍ക്കും വേണ്ട. അങ്ങനെ ഡിപ്പാര്‍ട്ട്മെന്റ് എന്നോട് ആവശ്യപ്പെട്ടു. ഞാൻ ഉടനെ സമ്മതിച്ചു.

 

മൂന്ന് കര്‍ത്തവ്യങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നെ ഏല്പിച്ചു. ഒന്ന്, നമ്മുടെ എല്ലാ ഓഫീസർ മാരുടെയും യഥാര്‍ത്ഥ മരണ കാരണം കണ്ടുപിടിക്കണം. രണ്ട്, ഇരുൾവനം കാടിന്റെ മർമ്മങ്ങളുടെ ചുരുളുകള്‍ അഴിച്ച് ഈ വനത്തിന്റെ പൂര്‍ണ നിയന്ത്രണവും ഡിപ്പാര്‍ട്ട്മെന്റിൻറ്റെ അഥീനതയിൽ കൊണ്ട് വരണം.” ഞാൻ പറഞ്ഞു.

 

“അപ്പോ മൂന്നാമത്തേത്……?” വാണി ചോദിച്ചു.

 

“എന്റെ ജോലിയായ റേഞ്ച് ഫോറസ്റ്റ് ഓഫീസരുടെ ജോലി ചെയ്യുക…….” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അവരും ചിരിച്ചു.

 

“അപ്പോ ഡിപ്പാര്‍ട്ട്മെന്റ് സാറിന്റെ കഴിവുകളെ പരമാവധി ഉപയോഗപ്പെടുത്തുന്നു അല്ലേ?” കൃഷ്ണൻ ചേട്ടൻ പൊട്ടിച്ചിരിച്ചു.

 

“എന്റെ കഴിവുകളോ….?” ഞാൻ ചോദിച്ചു.

 

“നമ്മുടെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലും പോലീസ് ഡിപ്പാര്‍ട്ട്മെന്റിലും നിങ്ങളെ അറിയാത്ത ഒറ്റ വ്യക്തി പോലും ഇല്ല. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിൽ സാറിന്റെ കഴിവുകളെ ഉയർത്തി പറയാത്ത ആരും കാണില്ല. ഡിപ്പാര്‍ട്ട്മെന്റിൻറ്റെ എത്രയെത്ര തലവേദനകളായ കടത്തൽ കാരേയും, വനം നശിപ്പിക്കുന്നവരേയും, വനം കൈയേറി സ്വന്തം ലോകം സൃഷ്ടിച്ച് നാടിനെയും കാടിനേയും നടുക്കിയവരേയും നിങ്ങൾ നശിപ്പിച്ച് അവരെ നിയമത്തിന് മുന്നില്‍ എത്തിച്ചു എന്നത് ആര്‍ക്കാണു അറിയാത്തത്. പിന്നെ സർ പോലീസില്‍ ഉണ്ടായിരുന്നു എന്നതും അവിടെയും ഇതുപോലെ ഒരുപാട്‌ കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നും എന്റെ മരുമകന്‍ ആണ് പറഞ്ഞത്. ഈ രണ്ട് ഡിപ്പാര്‍ട്ട്മെന്റിലും നിങ്ങളുടെ പേര് ബഹുമാനത്തോടെ മാത്രമേ സംസാരിക്കാറുള്ള.” കൃഷ്ണൻ ചേട്ടൻ പറഞ്ഞു.

 

ഞാൻ പൊട്ടിച്ചിരിച്ചു. “അത് ഞാനല്ല എന്ന് പറഞ്ഞാൽ…..?” ഞാൻ ചോദിച്ചു.

Recent Stories

The Author

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..😍😍🔥🔥

    1. ഒത്തിരി സ്നേഹം ❤️❤️

  2. 😍😍😍😍😍

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… 😍😍😍😍

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!🤩🤩🤩

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!🤩

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com