ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2212

Views : 59186

ഗജവനം ഫോറസ്റ്റ് ഓഫീസർസ് മൂന്ന് പേരും രണ്ട് ജീപ്പ് എടുത്തുകൊണ്ട് പോയി. അവര്‍ക്കും ഗ്രാമ വാസികളോട് ചേര്‍ന്ന്‌ ചെയ്യാനുള്ള ഒരുപാട്‌ ജോലികള്‍ ഉണ്ട്.
വാണിയും മൂര്‍ത്തി ചേട്ടനും അഡോണി ചേട്ടനും എന്റെ ജീപ്പിൽ എനിക്കൊപ്പം വന്നു. അഡോണി എനിക്കൊപ്പം മുന്നില്‍ ഇരുന്നു
“അപ്പോ റോബി ക്വൊട്ടെസിൽ താമസിക്കാന്‍ പോകുന്നു അല്ലേ?” അഡോണി ചേട്ടൻ നിരാശയോടെ ചോദിച്ചു. ഞാൻ തലയാട്ടി. “അപ്പോ വാണി, നീയും നിന്റെ പതിവ് സ്ഥലമായ മൂര്‍ത്തിയുടെ വീട്ടില്‍ തന്നെയാണോ പോകുന്നത്?” അയാൾ വാണിയോട് ചോദിച്ചു. വാണി തലയാട്ടി. എന്നിട്ട് അവൾ എന്നെ നോക്കി. ഞാൻ മിണ്ടാതെ വണ്ടി ഓടിച്ചു. അവളുടെ മുഖത്ത് എന്തോ നിരാശ പടർന്നു.
“എന്റെ വീടുമായി ചേർന്ന് എന്റെ തന്നെ വേറൊരു വീടും ഉണ്ട്. അതിൽ ആരും ഇപ്പൊ താമസിക്കുന്നില്ല. നിങ്ങള്‍ക്ക് വേണമെങ്കിൽ അതിൽ എത്ര ദിവസം വേണമെങ്കിലും താമസിക്കാം.” അഡോണി പറഞ്ഞു.
“വേണ്ട, ഈ മൂന്ന് ഗ്രാമത്തിലും ഡിപ്പാര്‍ട്ട്മെന്റ് ക്വൊട്ടെസ് ഉണ്ട് അതിന്റെ എല്ലാം താക്കോലും എന്റെ കൈയിൽ തന്നെയാണ്.” അതും പറഞ്ഞ് ഞാൻ റിയർവ്യു മിറരിൽ വാണിയെ നോക്കി. അവളുടെ കണ്ണില്‍ നിരാശ മിന്നി മറയുന്നത് ഞാൻ കണ്ടു.
“മൂര്‍ത്തി ചേട്ടന്റെ മോളും ഞാനും നല്ല ഫ്രണ്ട്സ് ആണ്. പിന്നെ എനിക്കിവിടെ വേറെ ആരെയും അറിയില്ല. അതുകൊണ്ടാണ് ഞാൻ ഇവിടെ ഗജവനം ഗ്രാമത്തിൽ നമ്മുടെ ഓഫീസില്‍ വരുമ്പോൾ നാല് മണിക്ക് മുന്നേ തിരിച്ച് പോകാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ മൂര്‍ത്തി ചേട്ടന്റെ വീട്ടില്‍ നില്‍ക്കുന്നത്.” വാണി എന്നെ നോക്കാന്‍ കൂട്ടാക്കാതെ പറഞ്ഞു.
“വാണി എന്റെ വീട്ടില്‍ നില്‍ക്കുന്നതിൽ എനിക്ക് സന്തോഷം തന്നെയാണ്.” മൂര്‍ത്തി ചേട്ടൻ അങ്ങനെ പറഞ്ഞതും വാണിയുടെ കണ്ണില്‍ ദേഷ്യമാണ് ഞാൻ കണ്ടത്. “പിന്നേ ഇവിടെ നില്‍ക്കേണ്ടി വരുമെന്ന് മുന്‍കൂട്ടി ധാരണ ഇല്ലാത്തത് കൊണ്ട്‌ സർ ഡ്രസ് ഒന്നും കൊണ്ട്‌ വന്ന് കാണില്ല. അതുകൊണ്ട്‌ മാറാനുള്ള ഡ്രസ് ഞാൻ അറേഞ്ച് ചെയ്ത് തരാം. വാണിക്ക് ആവശ്യമുള്ള അവളുടെ ഡ്രസ് എല്ലാം എന്റെ വീട്ടില്‍ ഉണ്ട്.”
“അതൊന്നും വേണ്ട. എന്റെ വണ്ടിയില്‍ എപ്പോഴും ഒരു ബാഗും അതിൽ എനിക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഉണ്ടാവും. അതുകൂടാതെ മറ്റ് പലതും എന്റെ വണ്ടിയില്‍ തന്നെ ഉണ്ട്. അങ്ങനെ കൊണ്ട്‌ നടക്കുന്നത് എന്റെ ശീലമാണ്.” പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. “പിന്നേ വാണിക്ക് വേണമെങ്കിൽ നമ്മുടെ ഡിപ്പാര്‍ട്ട്മെന്റ് ക്വൊട്ടെസിൽ താമസിക്കാം.” ഞാൻ റിയർവ്യു മിറരിൽ അവളെ നോക്കി പറഞ്ഞു.
പെട്ടന്ന് വാണി പുഞ്ചിരിച്ചു. “ഇന്ന് ഞാൻ മൂര്‍ത്തി ചേട്ടന്റെ വീട്ടില്‍ നില്‍ക്കാം സർ. നാളെ ഞാൻ ക്വൊട്ടെസിൽ വരാം.” അവൾ വെപ്രാളത്തോടെ പറഞ്ഞു.
അവർ മൂന്ന് പേരെയും അവരുടെ സ്ഥലത്ത്‌ കൊണ്ട്‌ വിട്ടു. മൂര്‍ത്തി ചേട്ടനും അഡോണി ചേട്ടനും അയല്‍ക്കാര്‍ ആയത് കൊണ്ട് അവർ മൂന്ന് പേരെയും ഒരേ സ്ഥലത്ത് വിട്ടിട്ട് ഞാൻ പോയി. ഒന്‍പത് മണിക്ക് എല്ലാവരും ഒരുമിച്ച് കൂടണം എന്നായിരുന്നു മുന്‍കൂട്ടി പറഞ്ഞിരുന്നത്.
അവരെ വിട്ടിട്ട് പതിനഞ്ച് മിനിറ്റ് കൊണ്ട്‌ എന്റെ ക്വൊട്ടെസിൽ ഞാൻ എത്തി. ഞാൻ അദ്യം കുളിച്ചു. പിന്നെ ബെഡ്ഡിൽ വന്ന് കിടന്നു. എന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. അപ്രതീക്ഷിതമായാണ് എന്റെ മനസ്സ് അഡോണിയുടെ മനസില്‍ നുഴഞ്ഞ് കയറിയത്. എനിക്ക് ഇപ്പോഴും അത് വിശ്വസിക്കാന്‍ കഴിയുന്നില്ല. പക്ഷേ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ കഴിയാത്ത വിഡ്ഡി ഒന്നുമല്ല ഞാൻ. എന്റെ കഴിവുകൾ എന്തെന്ന് എനിക്ക് പോലും അറിയില്ല. എന്തെല്ലാമോ അസാമാന്യ കഴിവുകൾ എനിക്ക് ഉള്ളതായി മനസ്സിലായി – അടുത്ത ആളുകളുടെ മനസില്‍ നുഴഞ്ഞ് കയറാൻ കഴിയുമെന്നും അവരുടെ മനസ്സ് വായിക്കാൻ കഴിയും എന്നും….. പിന്നെ അവർക്ക് ദോഷം ചെയ്യാനും കഴിയുമെന്നും മനസ്സിലായി. പക്ഷേ അനാവശ്യമായി ആ കഴിവിനെ ഉപയോഗിക്കാൻ പാടില്ല എന്ന് ഞാൻ തീരുമാനിച്ചു . ഇത് കൂടാതെ ഇനി വേറെ വല്ലതും എനിക്ക് ചെയ്യാൻ കഴിയുമോ എന്നൊന്നും എനിക്ക് അറിയില്ല.
അച്ഛനും തിരുമേനിയും ആദ്യം തെറ്റിദ്ധരിച്ചത് ചിലപ്പോൾ സത്യം ആയിരിക്കുമോ? ഞാൻ ചിലപ്പോൾ ചെകുത്താന്റെ സന്തതി ആയിരിക്കുമോ.
അപാര ഓര്‍മ ശക്തിയാണ് ഈ പ്രപഞ്ചം എനിക്ക് കനിഞ്ഞ് നല്‍കിയത്. അതുപോലെതന്നെ പല തരത്തിലുള്ള അഭ്യാസങ്ങളും കലകളും എന്റെ ചെറു പ്രായത്തില്‍ തന്നെ ഞാൻ പഠിച്ച് തെളിഞ്ഞു. അതെല്ലാം പഠിപ്പിക്കാന്‍ ക്രൗശത്രൻ എന്ന അപരിചിതന്‍ എന്റെ നാലാം വയസ്സ് മുതൽ എന്റെ കൂടെ ഉണ്ടായിരുന്നു. എന്റെ പതിനേഴാം വയസ്സില്‍ അയാൾ എന്റെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമായി. അതിന്‌ കുറച്ച് മുമ്പ്‌ മാത്രമാണ് അയാളുടെ പേര് പോലും അയാൾ വെളിപ്പെടുത്തിയത്.
പെട്ടന്ന് ഒരു മുഖം എന്റെ മനസില്‍ തെളിഞ്ഞു. എന്റെ അമ്മയുടെ സുന്ദരമായ മുഖം.
താന്‍ ജനിച്ച് വീണത് പോലും എന്റെ ഓര്‍മയില്‍ ഇപ്പോഴും ഉണ്ട്. ജനിച്ച ഉടനെ കണ്ണ് തുറന്നതും ഞാൻ ഓര്‍ക്കുന്നു. എത്ര പേര്‍ക്ക് ഇത് കഴിയുമെന്ന് എനിക്ക് അറിയില്ല. ചോരയില്‍ കുളിച്ച് കിടന്ന എന്നെ എന്റെ അമ്മ വാരി എടുത്തുകൊണ്ട് എന്റെ കണ്ണില്‍ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചത് ഞാൻ ഓര്‍ക്കുന്നു. പിന്നെ പൊട്ടിക്കരഞ്ഞതും ഞാൻ ഓര്‍ക്കുന്നു. പിന്നെ എന്റെ അമ്മ പറഞ്ഞത് ഇപ്പോഴും ഒരു മുഴക്കം പോലെ എന്റെ തലക്കകത്ത് മുഴങ്ങുന്നുണ്ടായിരുന്നു.

Recent Stories

The Author

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..😍😍🔥🔥

    1. ഒത്തിരി സ്നേഹം ❤️❤️

  2. 😍😍😍😍😍

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… 😍😍😍😍

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!🤩🤩🤩

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!🤩

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com