ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2213

അതൊന്നും കാര്യമാക്കാതെ ഞാൻ പറഞ്ഞു, “നിങ്ങൾ അറിയപ്പെടുന്നത് അഡോണി എന്ന പേരിലുടെ ആയിരിക്കാം…. ഗ്രാമമുവ്യൻ മാരിൽ നിങ്ങളും ഒരാൾ ആയിരിക്കാം. പക്ഷെ വെറുതെ പോലും മറ്റുള്ളവരെ ഭീഷണി പെടുത്താനും, മറ്റുള്ളവരോട് ബഹുമാനം ഇല്ലാതെ സംസാരിക്കാനും പാടില്ലായിരുന്നു. നിങ്ങളുടെ മനസില്‍ അങ്ങനത്തെ ചിന്ത ഇല്ലെങ്കില്‍ പോലും അങ്ങനെയെല്ലാം മൊഴിഞ്ഞത് തെറ്റ് തന്നെയാണ്.” ഞാൻ കോപത്തോടെ പറഞ്ഞു.
“സർ….. ഞങ്ങൾ…. ഞാൻ ദേഷ്യത്തില്‍……..” അയാളെ ഞാൻ സംസാരിക്കാൻ അനുവദിച്ചില്ല.
“എന്ത് ന്യായീകരണങ്ങള്‍ നിങ്ങൾ ഇവിടെ പറഞ്ഞാലും അത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല.” അയാളുടെ കണ്ണില്‍ നോക്കി ഞാൻ ദേഷ്യത്തില്‍ പറഞ്ഞു. അയാൾ പെട്ടന്ന് തല താഴ്ത്തി നിന്നു.
“ഒരു ഉന്നത നിലയില്‍ ഉത്തരവാദിത്വം വഹിക്കുന്ന നിങ്ങൾ ചെയ്തത് ശരിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?” എന്റെ ദേഷ്യം അടക്കി കൊണ്ട്‌ ഞാൻ അയാളോട് ചോദിച്ചു.
“ഇല്ല സർ……. പക്ഷേ….. പക്ഷേ ഗ്രാമത്തിൽ ഞങ്ങൾക്ക് പ്രശ്‌…..”
“എനിക്കറിയാം നിങ്ങളുടെ പ്രശ്നം. എന്നാല്‍ പോലും നിങ്ങളുടെ ഈ പെരുമാറ്റം തെറ്റ് തന്നെയാണ്.” മറ്റുള്ള ഗ്രാമ നിവാസികളെ ഞാൻ നോക്കി. അവർ പേടിയോടെ എന്റെ മുഖത്ത് നോക്കാതെ നിന്നു. അവരോട് ഞാൻ പറഞ്ഞു, “കുറെ വര്‍ഷങ്ങളായി പാതിരാത്രി കഴിഞ്ഞാൽ രാക്ഷസ ചെന്നായ്ക്കള്‍ ഗ്രാമത്തില്‍ കേറി വളർത്ത് പ്രാണികളെയും മനുഷ്യരെയും വേട്ടയാടി കൊന്നും പിന്നെ ജീവനോടെ വലിച്ചിഴച്ച് കൊണ്ട്‌ പോയും ഈ ഗ്രാമത്തെ മുഴുവനും ഭീതിയിലാഴ്ത്തി യിരിക്കുന്നു….. ഓല മേഞ്ഞ വീട് പൊളിച്ചും ഓടിട്ട വീട്ടില്‍ ഓട് തകർത്തു അകത്ത് കേറി മനുഷ്യരെ കൊല്ലുകയും ചെയ്തിരുന്നു. അതിൽ എനിക്കും ദുഃഖം ഉണ്ട്. പക്ഷെ അതിന്റെ ഉത്തരവാദികൾ ഇവരാണെന്ന് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല.” മൂര്‍ത്തി ചേട്ടനും മറ്റുള്ള ഓഫീസർ മാരെയും ചൂണ്ടിക്കാട്ടി കൊണ്ട്‌ ഞാൻ പറഞ്ഞു.
അപ്പോള്‍ അവിടെ ഉണ്ടായിരുന്ന സാധാരണ പൗരനിൽ നിന്നും ഒരാൾ പറഞ്ഞു, “സർ, ഞാൻ… ഞങ്ങൾ ഇവിടെ പ്രശ്നം ഉണ്ടാക്കാൻ വേണ്ടിയല്ല വന്നത്. പക്ഷേ ഗ്രാമ തലവന്‍…. ദേഷ്യത്തില്‍….. എന്തെല്ലാമോ….. സാധാരണയായി അദേഹം ആരോടും ഇതുവരെ ഇങ്ങനെ സംസാരിച്ചിട്ടില്ല…….. അയാൾ അങ്ങനെ ഒന്നും സംസാരിക്കാന്‍ പാടില്ലായിരുന്നു സർ…. അത് ഞങ്ങള്‍ക്കും അറിയാം. അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ ക്ഷമ ചോദിക്കുന്നു.”
“എന്താ നിങ്ങളുടെ പേര്?” ഞാൻ പുഞ്ചിരിച്ച് കൊണ്ട്‌ ചോദിച്ചു. എന്റെ മുഖത്ത് പുഞ്ചിരി കണ്ടത് കൊണ്ടാവണം ഓഫീസിൽ ഉള്ള എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്ന പിരിമുറുക്കം ഒന്ന് അയഞ്ഞു.
“സർ എന്റെ പേര് ഭാനു?” അയാളും പുഞ്ചിരിയോടെ പറഞ്ഞു.
“അതൊരു സ്ത്രീ പേരല്ലേ?” ഞാൻ ചോദിച്ചു. എന്റെ മുഖത്ത് കൂടുതൽ ചിരി പടർന്നു. എല്ലാവരുടെയും മുഖത്ത് ആശ്വാസം പടർന്നു.
ഭാനു ചിരിച്ചു. എല്ലാവരും അതുതന്നെയാണ് പറയുന്നത്.
“അതുപോട്ടെ ഭാനു. നിങ്ങളുടെ ഈ രാക്ഷസ ചെന്നായ പ്രശ്നത്തിനു ഒരു പരിഹാരം വേണമെങ്കിൽ നിങ്ങൾ ഗ്രാമ വാസികളും ഫോറസ്റ്റ് ഓഫീസര്‍മാരും ഒത്തൊരുമയോടെ പ്രവർത്തിക്കണം.” ഭാനുവിനോട് ഞാൻ പറഞ്ഞു. “അല്ലാതെ ഇവിടെ വന്ന് ഭീഷണി പറയുകയല്ല ചെയ്യേണ്ടത്.” ഞാൻ അഡോണിയെ നോക്കി പറഞ്ഞു. ഉടനെ അയാൾ തല താഴ്ത്തി.
“സർ, ഞങ്ങളുടെ ഗ്രാമത്തിലുള്ള ഏകദേശം എല്ലാവരും ഈ രാക്ഷസ ചെന്നായ്ക്കളെ കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരു മനുഷ്യനും ഉണ്ട്. അയാൾ ചെന്നായ് മനുഷ്യന്‍ ആണെന്നാണ് എല്ലാവരും കരുതുന്നത്. മറ്റുള്ളവരുടെ മനസില്‍ കടന്ന് കൂടി പലരെയും പ്രലോഭിപ്പിച്ച് കൊണ്ട്‌ പോകാൻ ആ ചെന്നായ് മനുഷ്യന്‍ ശ്രമിച്ചിട്ടുണ്ട്. അതിൽ വീഴാത്ത ആളുകളെ ചെന്നായ്ക്കള്‍ കൊല്ലുന്നു. ആ ചെന്നായ് മനുഷ്യന്‍മാരെ ആ ചെകുത്താന്‍ സൃഷ്ടിച്ചു എന്നാണ് എല്ലാവരുടെയും വിശ്വസം.” ഭാനു വിറച്ച് കൊണ്ട്‌ പറഞ്ഞു.
അപ്പോഴും വാണി എന്റെ കൈയിൽ പിടിച്ചിരിക്കുമായിരുന്നു. പേടി കാരണം വാണി എന്റെ കൈയിൽ മുറുക്കി പിടിച്ചു. ഞാൻ അവളുടെ കൈയിൽ നോക്കുന്നത് കണ്ടിട്ട് വാണി അവളുടെ കൈ പെട്ടന്ന് മാറ്റി. എനിക്ക് എന്തോ ഒരു നഷ്ടബോധം തോന്നി.
“പത്ത് മിനിറ്റ് കഴിഞ്ഞ് എനിക്ക് എന്റെ എല്ലാ ഓഫീസർ മാരോടും സംസാരിക്കണം. മറ്റുള്ളവര്‍ക്ക് ഇവിടെ തന്നെ ഇരിക്കാം.” അതും പറഞ്ഞിട്ട് ഞാൻ പുറത്തിറങ്ങി എന്റെ ഓഫീസ് മുറിയില്‍ കേറി. പെട്ടന്ന് എന്റെ ശരീരമാകെ വിയർത്തൊഴുകി.
പിശാചുക്കള്‍, ചെകുത്താന്‍, മാന്ത്രികന്‍ എല്ലാം ഈ ലോകത്ത് ഉണ്ടെന്ന് പണ്ട്‌ മുതലേ ഒരു തോന്നല്‍ എനിക്ക് ഉണ്ടായിരുന്നു. ചില സംശയങ്ങളും അനുഭവങ്ങളും അനുമാനങ്ങളും എനിക്ക് ഉണ്ടായിരുന്നു. പക്ഷേ പവിഴമല ഗ്രാമത്തിൽ ഞാൻ വന്നതിന് ശേഷം എനിക്ക് ഉണ്ടായ അനുഭവങ്ങൾ അതെല്ലാം ഉറപ്പിച്ചു.

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.