ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

ചെകുത്താന്‍ വനം – ഭാഗം 1. റോബിയും ചെന്നായ്ക്കളും

 

Author : Cyril

 

ഹലോ ഫ്രണ്ട്സ്,

ഈ കഥ യാഥാര്‍ത്ഥ്യം അല്ല. ഇതിൽ വരുന്ന കഥാപാത്രങ്ങളും, സ്ഥലങ്ങളും, സ്ഥല പേരുകളും എല്ലാം എന്റെ സങ്കല്‍പത്തിൽ ജനിച്ച് എന്റെ എഴുത്തിലൂടെ പൂർണത പ്രാപിക്കാന്‍ തയ്യാറാവുന്നു ഒരു ഫിക്ഷൻ കഥയാണ്. ഇതില്‍ ഒരുപാട്‌ തെറ്റു കുറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.
പിന്നെ : ജോലിയോ – ജോലിയില്‍ വരുന്ന ഉത്തരവാദിത്വമോ, സ്ഥലമോ – സ്ഥലത്തിന്റെ വിശേഷണമോ, അല്ലെങ്കിൽ വേറെ എന്തെങ്കിലും ആവട്ടെ, ഇതൊന്നും യാഥാർത്ഥ്യവും ഈ കഥയും തമ്മില്‍ ആരും താരതമ്യം ചെയ്യരുത് എന്ന് എല്ലാ വായനക്കാരോടും താഴ്മയായി അറിയിച്ചുകൊള്ളുന്നു. താല്‍പര്യമുള്ള ആര്‍ക്കും ഉപദേശങ്ങള്‍ നല്‍കാം, അഭിപ്രായങ്ങള്‍ അറിയിക്കാം. ഈ കഥ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയാന്‍ മറക്കരുത്.
<><><><><><><><><><><><><><><><><><><>

 

“എന്താണ് റോബി സർ ഈ പറയുന്നത്, നിങ്ങൾ ഇവിടെ വന്ന് ജോയിൻ ചെയ്തിട്ട് വെറും രണ്ട് ആഴ്ച ആകുന്നെയുള്ള. കഴിഞ്ഞ നാല് ദിവസങ്ങള്‍ മാത്രമാണ് ഞാൻ സാറിന്റെ കൂടെ വന്ന് ഈ വനത്തിലുള്ള കുറെ അത്യാവശ്യമായ ഭാഗങ്ങള്‍ ഒരേയൊരു തവണ വെറുതെ ചുറ്റിക്കറങ്ങി കാണിച്ച് തന്നത്.

 

“ഇക്കഴിഞ്ഞ നാല് ദിവസങ്ങള്‍ കൊണ്ട്‌ തന്നെ നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ, സർ കണ്ടിട്ടുള്ള മറ്റുള്ള വനം പോലെയല്ല ഈ വനം എന്ന്! ഈ വനപ്രദേശം എങ്ങനെ ഉള്ളതാണെന്ന് നമ്മുടെ ഗ്രാമ വാസികളിൽ നിന്നും സർ കുറച്ചെങ്കിലും കേട്ട് കാണും. എന്നിട്ടും നാളെ നിങ്ങൾ ഒറ്റക്ക് നൂറ്റി ഇരുപതോളം കിലോമീറ്റര്‍ അകലെയുള്ള ആ നശിച്ച ചെകുത്താന്‍ മട കാണാന്‍ പോകുന്നു എന്ന് പറയുമ്പോൾ….. സാറിന്റെ ഈ അപകടകരമായ തീരുമാനത്തെ ദയവായി മാറ്റണം.”എന്റെ സബോർഡിനേറ്റ് ആയ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കൃഷ്ണൻ ചേട്ടൻ ഭീതിയോടെ പറഞ്ഞു.

 

ഞാൻ ഇരുന്നിരുന്ന കസേരയില്‍ നിന്നും ഞാൻ പതിയെ എഴുന്നേറ്റു. എന്റെ ഓഫീസ് റൂമിൽ ഉണ്ടായിരുന്ന എന്റെ കീഴ് ഉദ്യോഗസ്ഥര്‍ ഓരോരുത്തരുടെയും കണ്ണില്‍ ഞാൻ തറപ്പിച്ച് നോക്കി.

 

അവരെല്ലാം പെട്ടന്ന് താഴേക്ക് നോക്കി. എല്ലാ കണ്ണുകളിലും ഒരേ വികാരമാണ് ഞാൻ കണ്ടത്.

‘ഭയം’

 

“കൃഷ്ണൻ ചേട്ടാ, നിങ്ങൾ പറയുന്നത് നേരാണ്. ഞാൻ ഇവിടെ ഡ്യൂട്ടിയിൽ ജോയ്ൻ ചെയ്തിട്ട് രണ്ടാഴ്ച മാത്രമേ ആയുള്ളു. പക്ഷേ ഇത് എന്റെ നിയന്ത്രണത്തിലുള്ള വനമാണ് അതുകൊണ്ട്‌ എനിക്ക് ഈ ‘ഇരുള്‍ വനം’ എന്ന് വിളിക്കപ്പെടുന്ന ഈ വനത്തിന്റെ മുഴുവന്‍ ചരിത്രവും അറിയണം. ചെകുത്താന്‍ മട എന്തെന്നും അറിയണം. അതുകൊണ്ട്‌ എനിക്ക് അവിടെ പോകേണ്ടത് നിര്‍ബന്ധമാണ്.പിന്നെ കൃഷ്ണൻ ചേട്ടൻ പറഞ്ഞ ചെകുത്താന്‍ മട, ഗ്രാമ വാസികൾ വിളിക്കുന്ന പേര്‍ ചെകുത്താന്‍ മട എന്നാണെങ്കിലും നമ്മുടെ പക്കലുള്ള വെറും മൂന്ന് പേജ് മാത്രം വരുന്ന ഡോക്യുമെന്റ് പറയുന്ന പേര് ‘ബ്ലാക്ക് ഫോര്‍ട്ട്’ എന്നാണ്. ആ ബ്ലാക്ക് ഫോര്‍ട്ടിൻറ്റെ കൂടുതൽ ഡീറ്റൈൽസ് നമ്മുടെ പക്കല്‍ ഇല്ലെങ്കിലും ആ വെറും മൂന്ന് പേജിനുള്ളിൽ അടങ്ങുന്ന ഡീറ്റെയിൽസ് വായിച്ചപ്പോൾ ആ മര്‍മ്മത്തിൻറ്റെ ചുരുളഴിക്കാൻ എന്റെ മനസ്സ് വെമ്പുന്നു.” ഞാൻ അവർ എല്ലാവരെയും പിന്നെയും നോക്കി. അവർ പിന്നെയും എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി താഴേക്ക് നട്ടു.

 

ഞാൻ നെടുവീര്‍പ്പിട്ടു. എന്റെ ഈ ഇളം നീല നിറത്തിലുള്ള കണ്ണുകള്‍ക്ക് മറ്റുള്ളവരുടെ മേല്‍ ഇങ്ങനത്തെ ഒരു സ്വാധീനം ചെലുത്താനുള്ള കഴിവുള്ള കാര്യം ഞാൻ സ്കൂളിൽ പഠിക്കുമ്പോഴാണ് ആദ്യമായി മനസ്സിലാക്കിയത്: പത്ത് സെക്കന്റില്‍ കൂടുതൽ ആരും എന്റെ കണ്ണില്‍ നോക്കി ഇതുവരെ സംസാരിച്ചിട്ടില്ല.

72 Comments

  1. Kidilam bro….oru rakshayumilla super

  2. എഡ്ഗർ മോസസ്

    സിറിൽ ഭായി,,,,…പൊളി സാനം
    .???

    1. Adipoli brooo ❤️ very interesting, waiting for the next part ???

      1. Thanks ShiBin

    2. Thanks എഡ്ഗർ

  3. കിടു.. വേറെ ലെവൽ ഐറ്റം..

  4. ദ്രോണ നെരൂദ

    രുദ്ര നന്ദൻ നമ്പൂരിക്ക് ബ്രെഡിൽ മൊട്ട മുക്കി പൊരിച്ചു കൊടുത്തതിൽ.. റിയൽ ഫൈറ്റേഴ്സ് എതിർപ്പറിയിക്കുന്നു….

    1. അവസാനം കഥകളിലും കേറി എതിര്‍പ്പറിയിക്കാൻ തുടങ്ങിയോ??

      1. ദ്രോണ നെരൂദ

        ????ഒരു ലോജിക്കൽ മിസ്റ്റേക് ചൂണ്ടി കാണിച്ചു എന്നെ ഒള്ളു ബ്രോ…

  5. പാവം പൂജാരി

    പലപ്പോഴും വായിച്ച Horror കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായതും എന്നാൽ അത്യന്തം ഇന്ട്രെസ്റ്റിംഗ് ആയ കഥ. വളരെയധികം ഇഷ്ട്ടമായി. കൂടാതെ തുടക്കത്തിൽ തന്നെ കുറച്ച് പേജുകൾ എല്ലാമുണ്ട്.എന്ന് വെച്ചു പേജുകൾ അടുത്ത ഭാഗങ്ങളിൽ കൂട്ടിയാൽ വളരെ സന്തോഷം. ഇവിടെ ചില എഴുത്തുകാർ നല്ല തീമാണെങ്കിൽ പോലുംവളരെ കുറച്ച് പേജുകൾ എഴുതി നമ്മൾ കഥയിൽ മുഴുകുമ്പോഴേക്കും ആ പാർട്ട് തീരുന്ന അനുഭവമുണ്ട്. എന്നിട്ട് വളരെ കൂടിയ ഇടവേളകൾ എടുത്ത് അടുത്ത പാർട്ടു ഇടുന്നു.
    താങ്കൾ കൂടുതൽ വൈകാതെ അടുത്ത ഭാഗവുമായി വരുമെന്ന നിറഞ്ഞ പ്രതീക്ഷയോടെ.

    1. Thanks പൂജാരി. കഴിയുന്നതും വേഗം അടുത്ത part പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

  6. അപരിചിതൻ

    Cyril,

    SIDH ന്റെ suggestion കണ്ടാണ് ഈ കഥ വായിച്ചത്..വളരെ നന്നായിട്ടുണ്ട്..ഒരു വ്യത്യസ്തമായ തീം ആണ്..അടുത്ത ഭാഗങ്ങള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുന്നു..???

    സ്നേഹം മാത്രം ???

    1. Hi അപരിചിതന്‍, കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

  7. Aww anthas katha kiduki am waiting for the nxt part

    1. Thanks kanthari

  8. സൂര്യൻ

    കോളളാ൦. രൗത്രിക, ആരണ്യ, മാന്ത്രികന്‍ ഇവരോകേ എവിടെന്നു പറയുമെന്ന് പ്രതീക്ഷിക്കുന്നു.

    1. ‘മാന്ത്രികന്‍’ ലോകവേന്ത നുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന് കഥയില്‍ ഉണ്ടായിരുന്നു സൂര്യൻ.

  9. Deepak RamaKrishnan

    Super writing man. Super cool story telling method. Eagerly awaiting next part of this highly engaging story dude. Don’t be so late ?

    1. Thanks Deepak. I’ll try to post the next part as soon as possible.

  10. Poli item bro
    Nice ?????❤️

    1. Thanks Sabu

  11. കഥ പൊളിച്ചു ബ്രോ നെക്സ്റ്റ് പാർട്ട്‌ പെട്ടെന്ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു

    1. Thanks AJAJ. Next part ഉടനെ ഉണ്ടാകും.

    1. Thanks Naizi

  12. ഒരു രക്ഷയുമില്ലാത്ത എഴുത്താണ് ബ്രോ. ഇവിടെ വന്നതിൽ ഒരു വെറൈറ്റി കഥ തന്നെ. 4-5 മാസമായി ഇവിടുള്ള കഥകൾ ഒക്കെ വായിക്കുമെങ്കിലും ആദ്യമായി കമ്മന്റ് ഇടുന്നത് ഇതിനാണ്. അത്രക്ക് ഇഷ്ടപ്പെട്ടു

    1. സന്തോഷമുണ്ട് ആര്യൻ. ദയവായി മറ്റുള്ള എഴുത്തുകാരെ കൂടി പ്രോത്സാഹിപ്പിക്കണം എന്നാണ് എന്റെ അപേക്ഷ.

  13. യാദവന്‍

    ഉഫ്ഫ്ഫ് എജ്ജാതി സാനം ? കുട്ടാ
    കിടിലോസ്‌കി

    1. Thanks യാദവൻ.

  14. Gambheeramaya kadha i can’t wait for the next part

    1. Thanks. കൂടുതല്‍ വെയിറ്റ് ചെയ്യേണ്ടി വരില്ല Bahubali.

  15. ഉഗ്രൻ…. ഉഗ്രോഗ്രൻ… അത്യുഗ്രൻ… ഉഗ്രഭീകരം… സിറിലിന്റെ കഥയെ വിശേഷിപ്പിക്കാൻ പുതിയ കുറച്ചു വാക്കുകൾ ഉത്പാദിപ്പിക്കേണ്ടി വരുന്നു..!! ???

    ?കഥയുടെ തീം ??? — ഉഗ്രൻ…ഉഗ്രോഗ്രൻ…… മറ്റൊന്നും പറയാനില്ല മുത്തേ.. ??????

    ? വിവരണ രീതി ??? — അടുത്തത് എന്തെന്ന് ഉദ്വേഗജനകമായ തലത്തിലുള്ള എഴുത്ത്… 38 പേജുകൾ ഒരു നിമിഷം പോലും മുഷിപ്പിക്കാതെ വായനക്കാരെ പിടിച്ചിരുത്തുന്ന രീതി.. ??? ???

    ? ടാഗ് ??? — അടിപൊളി…??? ഒരു വ്യത്യസ്തമായ ടാഗ് കണ്ടിട്ടാണ് വായിച്ചു തുടങ്ങിയത്… അതൊരു മികച്ച തീരുമാനമാവുകയും ചെയ്തു..!!

    ? ശ്രദ്ധിക്കേണ്ടത് ???

    ? സംഭാഷങ്ങൾക്കിടയിലും ഖണ്ഡികകൾക്കിടയിലും ഒരു വരിയെങ്കിലും അകലമിട്ടാൽ ഒന്ന് ശ്വാസം വിട്ടു വായിക്കാനും കണ്ണിനു കാഴ്ചക്കും ഒരു സുഖമാവും.. ???

    ? ഖണ്ഡികകളുടെ വലുപ്പം ചിലപ്പോഴൊക്കെ വല്ലാതെ കൂടിപ്പോയിരിക്കുന്നു.. സാധിക്കുമെങ്കിൽ അതൊന്നു ശരിയാക്കണം.. അഞ്ചിൽകൂടുതൽ വാക്യങ്ങൾ ഒരു ഖണ്ഡികയിൽ വന്നാൽ പേജുനിറയെ വന്നതുപോലെ കണ്ണിനൊരു ചെറിയ പ്രശ്നം ..!! ???

    ? അക്ഷരത്തെറ്റുകളെക്കാളുപരി വാക്കുകൾ മാറിപ്പോയത് കുറച്ചു രസക്കേടായി.. അപ്രത്യക്ഷമായി എന്നതിന് പകരം അപ്രതീക്ഷിതമായി എന്നെഴുതിയിരിക്കുന്നത് ആദ്യം മനസിലായില്ല ..!!! അപ്രതീക്ഷിതമായി തന്നെയാണോ ശരിയെന്നും ഒരു സംശയമുണ്ട് (പേജ് 36, മധ്യഭാഗം )..!! ???

    കഥാപാത്രങ്ങളും അവരെ കഥയുടെ വിവിധ ഭാഗങ്ങളിയായി പരസ്പരം കൂട്ടിയിണക്കി പ്രതിഷ്ഠിച്ച രീതിയും കിടിലോൽക്കിടിലം..??? നായകനിൽ മാത്രമല്ല ചുറ്റിലിമുള്ള പല കഥാപാത്രങ്ങളിലും നിഗൂഢതകളുടെ നിഴലുകൾ അറിഞ്ഞോ അറിയാതെയോ വന്നിട്ടുണ്ട്.. അതെല്ലാം ഉഗ്രോഗ്രനായിട്ടുണ്ട്.. ???

    അപ്പൊ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിട്ടോ..!!???

    ???

    1. Hi ഋഷി, thanks for your valuable comments.

      പോസിറ്റിവ് and നെഗറ്റീവ് ആയ കാര്യങ്ങൾ എല്ലാം വ്യക്തമായി ചൂണ്ടിക്കാണിച്ച് തന്നതിന് നന്ദി. ആ 36th പേജ് ഞാൻ നോക്കി. ‘അപ്രത്യക്ഷമായി’ എന്നതാണ് ശരിയായ വാക്ക്.

      പിന്നെ നിങ്ങൾ തന്ന ഉപദേശങ്ങള്‍ എല്ലാം very valuable ആണ്. ഞാൻ അതെല്ലാം ശ്രദ്ധിക്കാന്‍ ശ്രമിക്കാം.

      സമയം കണ്ടെത്തി ക്ഷമയോടെ എല്ലാ കാര്യങ്ങളും വിവരിച്ച് തന്നതിനു ഞാൻ വീണ്ടും നന്ദി പറയുന്നു.

      പിന്നെ, ഞാൻ ഒരു പൂര്‍ണ്ണണായ എഴുത്തുകാരൻ അല്ല. അതുകൊണ്ട്‌ എല്ലാ വായനക്കാരും തെറ്റ് കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുത്. കഴിയുന്നത്ര അത് തിരുത്താന്‍ ഞാൻ ശ്രമിക്കാം.

      ❤️❤️❤️❤️

      1. ഇവിടെയാരും പൂർണരായ എഴുത്തുകാരല്ല ബ്രോ… എല്ലാരും ഒഴിവു സമയങ്ങളിലെ എംടിമാരും പൊറ്റെക്കാട്ട്‌കാരുമാണ്.. അതോർത്ത് ബ്രോ പേടിക്കേണ്ട.. ???

        കമന്റിട്ട എല്ലാവര്ക്കും ഒരു മറുപടി ചെറുതോ വലുതോ ബ്രോയുടെ ഇഷ്ടം പോലെ കൊടുക്കാൻ ശ്രദ്ധിക്കണം . അവരത് ആഗ്രഹിക്കുന്നുണ്ടാകും.. ???

        1. Thanks ഋഷി, ഞാൻ ശ്രദ്ധിക്കാം.

        2. സൂര്യൻ

          അതേ. പേടിക്കേണ്ടാ ധൈര്യത്തോടെ എഴുത്തിക്കോ. ആരു൦ കേസ് കോടുക്കില്ല?

  16. ????♥♥♥♥

    1. ❤️❤️❤️

  17. Ath kalakki??

    1. Thanks *B*AJ*

  18. പൊന്നു മോനേ തീ തന്നെ…ഒന്നൊന്നര തുടക്കം.. ഓരോ ഭാഗവും ത്രില്ലടിച്ച് വായിച്ച് പോകും…..?????? ആകാംക്ഷയുടെ കൊടുമുടി കയറി നിൽക്കാ…… റോബി നന്മയുടെയും തിന്മയുടെയും ശക്തികൾ ചേർന്നതാണ്… ഇനി എന്ത് സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു…പിന്നെ വാണി റോബി യുടെ ഉള്ളിലെ ദേഷ്യ ത്തെ നിയന്ത്രിക്കാൻ അവൾക്ക് കഴിയൂ അതിനു. എന്തെങ്കിലും കാരണം ഉണ്ടാക്കും അല്ലെ…
    എന്തായലും next part varaan കാത്തിരിക്കുന്നു…. …

    1. തീർച്ചയായും എല്ലാറ്റിനും കാരണങ്ങൾ ഉണ്ട്.

    2. Thank you Sidh. എല്ലാറ്റിനും കാരണങ്ങൾ ഉണ്ട്. ആ കാരണങ്ങൾ പിന്നീടുള്ള ഏതെങ്കിലും part il വരും. ❤️❤️

  19. impressed beyond words ..Anxiously waiting for the next part ..

    1. Thanks Haridas. കഴിയുന്നതും വേഗം അടുത്ത part പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

    1. ❤️♥️❤️

  20. കുട്ടപ്പൻ

    Vayikkam bro ❤

      1. ❤️❤️

    1. Take your time കുട്ടപ്പന്‍.

  21. Thrilling story. Ishtayitto. Sneham❤️

    1. Thank you Ragendu

  22. Nannayittund bro…adipoli…

Comments are closed.