ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

“വാണി നാലഞ്ചു ദിവസമായി ഇവിടെ വരുന്നില്ലല്ലോ?” രാധിക ചേച്ചി വാണിയോട് ചോദിച്ചു. എന്നിട്ട് ഓടി നടക്കുന്ന കുഞ്ഞിനെ നോക്കി. പിന്നെ എന്റെ കണ്ണില്‍ നോക്കി അവർ പുഞ്ചിരിച്ചു. മറ്റുള്ളവരെ പോലെ ചേച്ചി പെട്ടന്ന് നോട്ടം മാറ്റിയില്ല. എനിക്ക് അവരെ ഉടനെ ഇഷ്ട്ടപെട്ടു.

 

“കുറച്ച് തിരക്കായിരുന്നു ചേച്ചി.” വാണി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“ഉം, നിനക്ക് തിരക്ക് കൂടും.” സൗമ്യ കണ്ണുരുട്ടി കൊണ്ട്‌ പറഞ്ഞു. എന്നിട്ട് എന്റെ നേര്‍ക്ക് ഒരു പുഞ്ചിരിയും.

 

“നിങ്ങൾ ഇരിക്കു ഞാൻ കുടിക്കാന്‍ എന്തെങ്കിലും എടുക്കാം.” രാധിക ചേച്ചി കൃഷ്ണൻ ചേട്ടനേയും എന്നെയും നോക്കി പറഞ്ഞു. പക്ഷേ കൂടുതൽ നേരവും ചേച്ചി എന്നെയാണ് നോക്കിയത്. ആ കണ്ണില്‍ എന്തോ ഒരു സംശയം, ഒരു ചിന്താ കുഴപ്പം, പിന്നെ വാത്സല്യം… അങ്ങനെ എന്തെല്ലാമോ മിന്നി മറഞ്ഞ് പോയി.

 

ഞാനും പുഞ്ചിരിച്ചു. ചേച്ചിയുടെ മുഖത്ത് നല്ല ഐശ്വര്യം ഉണ്ടായിരുന്നു. എനിക്കെന്തോ ചേച്ചിയെ കണ്ട ഉടൻ തന്നെ ഒരു സഹോദരിയോട് തോന്നുന്ന പോലത്തെ സ്നേഹം എനിക്ക് അവരോട് തോന്നിയിരുന്നു.

 

“അപ്പോ ഇതാണ് നീയും എന്റെ മരുമകനും എപ്പോഴും വാ തോരാതെ പറയുന്ന റോബി സാർ അല്ലേ?” ഒരു പുഞ്ചിരിയോടെ രാധിക ചേച്ചി വാണിയോട് പതിയെ കാതില്‍ ചോദിച്ചു.

 

പെട്ടന്ന് അവളുടെ മുഖം ചുമന്നു. അവർ പറഞ്ഞത് എനിക്ക് കേട്ടെങ്കിലും ഞാൻ ഒന്നും കേള്‍ക്കാത്ത പോലെ നിന്നു.

 

കൃഷ്ണൻ ചേട്ടൻ എന്നെയും വാണിയേയും കൂട്ടിക്കൊണ്ട് ഒരു റൂമിൽ കേറി.

 

ഞാൻ അവിടമാകെ കണ്ണോടിച്ചു നോക്കി. മരത്തിന്റെ കുറെ കസേരകളും ഒരു വലിയ മേശയും ഉണ്ട്. കണ്ടിട്ട് അത് കൃഷ്ണൻ ചേട്ടൻ സ്വയം പണിതത് ആണെന്ന് എനിക്ക് തോന്നി.

 

ഒരു മൂലയില്‍ കുറെ ഉണക്ക വിറകുകൾ അടുക്കി വെച്ചിരുന്നു, തൊട്ടടുത്ത് ചുമരില്‍ ഒരു മീറ്റർ പൊക്കവും ഒരു മീറ്റർ വീതിയുമുള്ള ചൂള ഉണ്ടായിരുന്നു. പുക പുറത്ത്‌ പോകാൻ മുകളില്‍ ചിമ്മിനി ഉണ്ടാവും. ചൂളയിൽ കുറെ ചാമ്പൽ കിടക്കുന്നത് കാണാന്‍ കഴിഞ്ഞു. കൃഷ്ണൻ ചേട്ടൻ വേഗം ചെന്ന് അതിൽ കുറച്ച് വിറക് ഇട്ട ശേഷം ഒരു കുപ്പിയിൽ നിന്നും എന്തോ ദ്രാവകം ആ വിറകിൽ തളിച്ച് തീപ്പെട്ടി കൊണ്ട്‌ തീ കത്തിച്ചു.

 

പെട്ടെന്നുതന്നെ വിറക് ആളിക്കത്തി. മുറിയില്‍ നല്ല സുഗന്ധം പടർന്നു. പെട്ടന്ന് തണുപ്പ് മാറി സുഖമുള്ള ചൂട് അനുഭവപ്പെട്ടു. ഞങ്ങൾ ഓരോ കസേരയും എടുത്ത് ചൂളക്കടുത്ത് പോയിരുന്നു.

 

“ആ ദ്രാവകം കാരണമാണോ തീ പെട്ടന്ന് കത്തിയത്? ഈ സുഗന്ധം അതിൽ നിന്നും വരുന്നതാണോ?” ഞാൻ ചോദിച്ചു.

 

കൃഷ്ണൻ ചേട്ടൻ ചിരിച്ചു. “രണ്ട് ചോദ്യത്തിനും അതേ എന്നാണ് ഉത്തരം. ഈ ദ്രാവകം എന്റെ അച്ഛൻ കണ്ടു പിടിച്ചതാണ്. അദ്ദേഹം പണ്ട്‌ കാട്ടില്‍ വെച്ച് ചുരുട്ട് വലിച്ച ശേഷം അതിലുള്ള ചാരം തട്ടി കളയാന്‍ ചുരുട്ടിൽ ഒന്ന് തട്ടി. പക്ഷേ ചുരുട്ട് കൈയിൽ നിന്നും തെറിച്ച് പോയി അടുത്തുള്ള ഒരു വൃക്ഷത്തിന്റെ താഴേ വീണതും അവിടെ കിടന്ന കായ പെട്ടന്ന് കത്തി പിടിച്ചു.

 

അച്ഛൻ പെട്ടന്ന് തീ കെടുത്തി. എന്നിട്ട് ആ കായ പരിശോധിച്ചു. അതിൽ എണ്ണയുടെ അംശം ഉണ്ടായിരുന്നു, നല്ല മണവും. ആ കായ മരത്തിൽ നിന്നും വീണതായിരുന്നു. പിന്നെ അച്ഛൻ അതിനെ ആട്ടി എണ്ണയാക്കി ഇങ്ങനെ ഉപയോഗിക്കാൻ തുടങ്ങി. പിന്നെ ഈ ഗ്രാമം മുഴുവനും അത് ഉപയോഗിക്കുന്ന സർ.”

 

“എന്നെ എപ്പോഴും സർ എന്ന് വിളിക്കുമ്പോള്‍ എനിക്ക് എന്തോ വല്ലായ്മ തോനുന്നു. ഓഫീസില്‍ ഉള്ള സമയത്ത് മാത്രം എന്നെ അങ്ങനെ വിളിച്ചാല്‍ മതി. പുറത്ത്‌ വന്നാല്‍ എന്റെ പേര് പറയുന്നതാണ്‌ നല്ലത്.” ഞാൻ അവരോട് പറഞ്ഞു.

 

കുറച്ച് നേരം അവർ രണ്ട് പേരും ചിന്താ കുഴപ്പത്തോടേ എന്നെ നോക്കി. എന്നിട്ട് അവർ ചിരിച്ചു.

 

“പക്ഷേ എനിക്ക് നിങ്ങളെക്കാൾ പ്രായം കുറവാണ്…” വാണി പറഞ്ഞു.

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.