ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

“നമ്മുടെ ഡിപ്പാര്‍ട്ട്മെന്റിൽ റോബി കേസ്പ്പർ എന്ന പേരില്‍ നിങ്ങൾ മാത്രമേ ഉള്ളൂ സർ. നിങ്ങൾ സ്കൂളിൽ പഠിക്കുമ്പോളെ ഒരു ജീനിയസ് ആണെന്നും നിങ്ങൾ ഒരു ബുദ്ധി ജീവി എന്ന് അന്നും ഇന്നും അറിയപ്പെടുന്നു. പിന്നെ നിങ്ങളുടെ ‘ഐ ക്യൂ’ വളരെ ഉയർന്ന നിലയില്‍ ആണെന്നും ഞങ്ങൾ കേട്ടിട്ടുണ്ട്.

 

നിങ്ങളുടെ പതിനേഴാം വയസ്സ് തികയുന്നതിനു മുന്നേ നിങ്ങൾ പല സർട്ടിഫിക്ക്റ്റുകളുടേയും ഉടമയായി തീര്‍ന്നു. പല റാങ്ക് ലിസ്റ്റിലും നിങ്ങളുടെ പേരിന്റെ താഴേ മാത്രമാണ് മറ്റുള്ള പേരുകൾ വന്നിട്ടുള്ളത്.

 

പത്തൊന്‍പതാം വയസില്‍ നിങ്ങൾ പല മേഖലയിലുള്ള ടെസ്റ്റുകളും നല്ല റാങ്കോടെ പാസ് ആയി. ഒരുപാട്‌ മേഖലകളില്‍ നിന്നും നിങ്ങൾക്ക് ക്ഷണം കിട്ടിയെങ്കിലും നിങ്ങൾ ആദ്യം പൊലീസ് ക്രൈം ബ്രാഞ്ചിൽ രണ്ട് കൊല്ലം ജോലി ചെയ്ത് നിങ്ങളുടെ പേര് അവിടെ സ്ഥാപിച്ച ശേഷം, നിങ്ങൾ ഗവണ്‍മെന്റില്‍ റിക്വസ്റ്റ് ചെയ്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിൽ മാറാനുള്ള താല്‍പര്യം പ്രകടിപ്പിച്ചു.

 

നിങ്ങളെ സർവീസിൽ നിന്നും നഷ്ടപ്പെടുത്താന്‍ താല്പര്യമില്ലാത്ത ഗവണ്‍മെന്റും യങ് ജീനിയസ്സായ റോബി സാറിനു അക്കാര്യം അനുവദിച്ച് കൊടുത്തു. ഇപ്പോൾ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിൽ ഏഴു വർഷത്തെ സർവീസ് തികഞ്ഞു നിങ്ങള്‍ക്ക്.” വാണി അഭിമാനത്തോടെ പറഞ്ഞ് നിർത്തി.

 

ഞാൻ വാണിയേ തന്നെ നോക്കി ഇരിക്കുന്നത് കണ്ടിട്ട് വാണി ലജ്ജയോടെ തല താഴ്ത്തി ഇരുന്നു. ഇടക്ക് തല ഉയർത്തി എന്നെ നോക്കും.

 

ഞാൻ പോലും അറിയാതെ എന്റെ വണ്ടി ഓട്ടിപ്പ് ഞാൻ എപ്പോഴേ നിർത്തിയിരുന്നു. ഞാൻ വായും പൊളിച്ച് വാണിയെ അതിശയത്തോടെ നോക്കുകയായിരുന്നു. എന്റെ കഥ വാണി പറഞ്ഞ് തീര്‍ന്നതും ഞാൻ കുറെ നേരം കൂടി അവളെ നോക്കി. പക്ഷെ എന്റെ കണ്ണില്‍ കൂടുതൽ നേരം നോക്കാൻ കഴിയാത്തത് കൊണ്ട് വാണി എന്റെ കണ്ണിനു താഴേ എവിടെയോ നോക്കി.

 

ഞാൻ കൃഷ്ണൻ ചേട്ടനെ നോക്കി. അയാള്‍ എന്തോ തമാശ കേട്ടത് പോലെ പുഞ്ചിരിക്കുന്നു. ഞാൻ എന്റെ തല കുലുക്കി കൊണ്ട് വണ്ടി ചലിപ്പിച്ചു. ഇപ്പോള്‍തന്നെ ഇരുട്ട് കൂടുതലായി പടര്‍ന്നു തുടങ്ങിയിരുന്നു.
“ഈ ഇരുട്ടത്ത് സർ എങ്ങനെ ഓടിക്കുന്നു, ഹെഡ് ലൈറ്റ് ഇടുനില്ലേ?” കളിയാക്കും പോലെ വാണി ചോദിച്ചു.

 

എനിക്ക് കണ്ണ് കാണാമെങ്കിലും ഞാൻ ഹെഡ് ലൈറ്റ് ഇട്ടു.

 

“സാറിന്റെ കഴിവുകളിൽ ഞങ്ങൾക്ക് നല്ല വിശ്വസം ഉണ്ട്. എന്ത് പ്രതിസന്ധിയേയും തരുണം ചെയ്യാനുള്ള നിങ്ങള്‍ക്കുള്ള കഴിവിലും ഞങ്ങൾക്ക് വിശ്വസം ഉണ്ട്. പക്ഷെ സർ നാളെ ആ ചെകുത്താന്‍ മടയില്‍ മാത്രം പോകരുത്.” കൃഷ്ണൻ ചേട്ടൻ പറഞ്ഞു.

 

“അപ്പോ ഉപദേശം നൽകാൻ വേണ്ടി തന്നെയാണ്‌ നിങ്ങൾ വന്നത് അല്ലേ. പക്ഷേ എന്റെ ജീവ ചരിത്രം പറയേണ്ട കാര്യം ഇല്ലായിരുന്നു.” ഞാൻ പറഞ്ഞു.

 

വാണിയും കൃഷ്ണൻ ചേട്ടനും പൊട്ടിച്ചിരിച്ചു. പക്ഷേ കൃഷ്ണൻ ചേട്ടന്റെ മുഖം പെട്ടന്ന് സീരിയസ്സായി.

 

“സർ ഇതിലേയാണ് പോകേണ്ടത്.”

 

ഒരു തിരിവ് വന്നതും വാണി പറഞ്ഞ വഴിക്ക് ഞാൻ വിട്ടു. ഇപ്പൊ കുറെ വീടുകള്‍ കാണാം. പവിഴമല ഗ്രാമത്തിൽ ഒരിടത്ത്‌ പോലും ട്ടാറിട്ട റോഡ് ഇല്ല. ചെമ്മണ്ണും പാറ പൊടിയും കൂടി കുഴച്ച് ഉണ്ടാക്കിയ റോഡ് മാത്രമാണ് ഉള്ളത്.

 

“ഋഷി സാറിന്റെ മൃതദേഹത്ത് കുറച്ച് മാംസം ഇല്ലായിരുന്നു എന്ന് അരവിന്ദ് പറഞ്ഞല്ലോ….. സത്യം അതല്ല സർ, ഋഷി സാറിന്റെ കഴുത്തിന് താഴേ ഒരു നുള്ള് മാസം പോലും ഇല്ലായിരുന്നു. മറ്റുള്ളവർ മറിച്ചത് പോലെ തന്നെയാണ് ഋഷി സാറും മറിച്ചത്.”

 

പിന്നെ എല്ലാവരും മൗനമായി ഇരുന്നു.

 

“സർ, ആ കാണുന്ന വീടാണ് കൃഷ്ണൻ ചേട്ടന്റെ വീട്.” പെട്ടന്ന് വാണി പറഞ്ഞു.

 

“ഇപ്പൊ വാണിക്കും അയാൾ ചേട്ടൻ ആയോ?” ഞാൻ ചോദിച്ചു.

 

വാണി ചിരിച്ചു.

 

“കൃഷ്ണൻ ചേട്ടനെയും ചേട്ടന്റെ വീട്ടില്‍ ഉള്ളവരെയും എനിക്ക് എന്റെ ചെറുപ്പം മുതലേ അറിയാം. ഞങ്ങൾ ഫാമിലി ഫ്രണ്ട്സ് ആണ്. ഓഫീസില്‍ മാത്രമാണ്‌ ഞാൻ അദ്ദേഹത്തെ സർ എന്ന് വിളിക്കാറുള്ള. അച്ഛൻ അദ്ദേഹത്തെ ചേട്ടൻ എന്നാണ്‌ വിളിക്കുന്നത്. ചെറുപ്പത്തില്‍ അത് കേട്ട് ഞങ്ങളും അങനെ വിളിക്കാന്‍ തുടങ്ങിയിരുന്നു. ”

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.