കഴിയില്ല എന്ന് മനസ്സിലാക്കുക. എന്റെ മുന്നില്‍ നിന്നും മാറ്. എന്റെ കര്‍ത്തവ്യം ഞാൻ നിറവേറ്റട്ടെ ” അയാൾ എന്നോട് പറഞ്ഞു.
അഡോണി സംശയത്തോടെ എന്നെ നോക്കി. എന്നിട്ട് അയാൾ റണ്ടൽഫസിനോട് പറഞ്ഞു, “ഒരു ചെകുത്താന്റെ സൃഷ്ടിക്കൾക്കും ഇനി മേലാൽ ഇവിടെ കടന്ന് കൂട്ടാന്‍ കഴിയില്ല. ജീവൻ വേണമെങ്കിൽ തിരിച്ച് പോ….”
റണ്ടൽഫസ് കോപം തലയ്ക്ക് പിടിച്ച് പിന്നെയും അലറി. “രണശൂരൻ കീടമേ…… നിന്നെ കൊന്ന് നിന്റെ സ്വാദുള്ള മാംസം ഞങ്ങൾ ഭക്ഷിക്കും.”
പെട്ടന്ന് റണ്ടൽഫസ് തറയില്‍ വീണ് പിടഞ്ഞു. ഞങ്ങൾ നോക്കി നില്‍ക്കേ അയാള്‍ക്ക് രൂപമാറ്റം സംഭവിച്ചു. അയാൾ ചെന്നായയുടെ രൂപം പൂണ്ടു. ഓരിയിട്ട് കൊണ്ട് അവന്‍ മറ്റ് ചെന്നായ്ക്കളെ നോക്കി. പെട്ടന്ന് കൂട്ടത്തില്‍ നിന്നും മൂന് ചെന്നായ്ക്കള്‍ അഡോണിയുടെ നേര്‍ക്ക് പാഞ്ഞ് വന്നു.
ഞാൻ പോലും അറിയാതെ മിന്നല്‍ വേഗത്തിൽ ഒന്നിന്റെ പുറകെ ഒന്നായി രണ്ട് അസ്ത്രങ്ങൾ ഞാൻ തൊടുത്ത് വിട്ടു. ഉന്നം പിഴയ്ക്കാതെ അത് രണ്ടും ആ കൂറ്റന്‍ ചെന്നായ്ക്കളുടെ കണ്ണില്‍ തറച്ച് മറു വശത്ത് കൂടി പുറത്തേക്ക് പോയി തറയില്‍ വീണു. മൂന്നാമത്തെ അസ്ത്രം ഞാൻ തൊടുക്കും മുന്നേ പാഞ്ഞ് വന്ന അവസാനത്തെ ചെന്നായ അഡോണിയുടെ മേൽ ചാടി വീണു.
പക്ഷേ അഡോണി ഒരു വശത്തേക്ക് ചാടി മാറുന്നതിനിടെ അയാളുടെ അരയില്‍ ഉണ്ടായിരുന്ന വാളുറയിൽ നിന്നും വാൾ വലിച്ചൂരി, എന്നിട്ട് അഡോണി അതേ വേഗത്തിൽ വാൾ വീശി. മൂന്നാമത്തെ ചെന്നായയുടെ തലയും ഉടലും വെവ്വേറെയായി തറയില്‍ പതിച്ചു. അതിന് ശേഷമാണ് ഞങ്ങൾക്ക് പുറകില്‍ നിന്നും വെടി ഒച്ച കേട്ടത്. പിന്നെ കുറെ അസ്ത്രങ്ങളും ബാക്കി ഉണ്ടായിരുന്ന ചെന്നായ്ക്കളുടെ നേര്‍ക്ക് പാഞ്ഞ് പോയി.
റണ്ടൽഫസ് പറഞ്ഞത് നേരായിരുന്നു. ഞാനും അഡോണിയും ആക്രമിച്ച മൂന്ന് ചെന്നായ്ക്കള്‍ മാത്രമാണ് കൊല്ലപ്പെട്ടത്. മറ്റുള്ളവരുടെ തോക്കിനൊ അസ്ത്രങ്ങൾക്കൊ ബാക്കി ഉണ്ടായിരുന്ന ഒന്‍പത് ചെന്നായ്ക്കളെ പരിക്കേല്ക്കാൻ പോലും കഴിഞ്ഞില്ല. പക്ഷേ ആ ആക്രമണത്തില്‍ ക്ഷുഭിതരായ രണ്ട് ചെന്നായ്ക്കള്‍ അഡോണിയുടെ നേര്‍ക്ക് പാഞ്ഞു.
ഞാൻ ഒരു അസ്ത്രം തൊടുത്ത് കൊണ്ട് അഡോണിയെ നോക്കി ചിരിച്ചു. അയാൾ വികാരവിവശനായി ചിരിച്ചു.
രണ്ട് ചെന്നായ്ക്കളും അഡോണിയുടെ നേര്‍ക്കാണ് ഒന്നിന് പിറകെ ഒന്നായി പാഞ്ഞ് വന്നത് . എനിക്ക് ഒന്നും മനസ്സിലായില്ല. എന്തുകൊണ്ട് ചെന്നായ്ക്കള്‍ എന്നെ ആക്രമിക്കുന്നില്ല? ഞാൻ സ്വയം ചോദിച്ചു. ഒന്നും ആലോചിക്കാൻ എനിക്ക് സമയം ഇല്ലായിരുന്നു. ഞാൻ വേഗം അസ്ത്രം തൊടുത്ത് വിട്ടു. അത് മുന്നില്‍ വന്ന ചെന്നായയുടെ കണ്ണില്‍ തറച്ച് തലച്ചോറും തകർത്ത് പുറത്തേക്ക് പോയി. അതും മരിച്ച് വീണു. ഞാൻ പിന്നെയും അസ്ത്രം തൊടുക്കും മുന്നേ രണ്ടാമത്തെ ചെന്നായ പേടിയോടെ പിന്മാറി.
“മതി നിന്റെ ധിക്കാരം……” ആ അലര്‍ച്ച കേട്ട് ഞാൻ ആ അലര്‍ച്ച വന്ന ദിക്കില്‍ നോക്കി.
റണ്ടൽഫസ് പിന്നെയും മനുഷ്യ രൂപത്തിൽ മാറിയിരുന്നു.
“നിന്നോട് ഞങ്ങൾക്ക് ശത്രുത ഇല്ലെന്ന് ഞാൻ ബോധിപ്പിച്ചിരുന്നു രാജ പുത്ര. നിന്നില്‍ ഓടുന്ന ചെകുത്താന്‍ രാജാവിന്റെ രക്തം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ നി നിന്റെ സ്വന്തം പിതാവായ ചെകുത്താന്‍ രാജാവ് മെറോഹ്റിയസിന് എതിരായി തിരിഞ്ഞിരിക്കുന്നു. നിന്റെ സ്വന്തം പിതാവിന്റെ സൃഷ്ടിയായ എനിക്ക് എതിരെയും നി തിരിഞ്ഞിരിക്കുന്നു.” റണ്ടൽഫസ് ഉറക്കെ വിളിച്ച് കൂവി.
അയാളുടെ വെളിപ്പെടുത്തല്‍ കേട്ട് ഞാൻ മിന്നല്‍ ഏറ്റത് പോലെ നിന്നു. എന്റെ ശ്വാസം നിലച്ചത് പോലെ എനിക്ക് തോനി. റണ്ടൽഫസ് നായ കള്ളം പറയുകയാണ്. ഞാൻ സ്വയം പറഞ്ഞു. ഞാൻ ആ ദുഷ്ട നായയുടെ കണ്ണില്‍ നോക്കി. ആ നായ എനിക്ക് മുന്നില്‍ സ്വയം മനസ്സ് തുറന്ന് കാണിച്ചു. ആ നീച മനസ്സ് ഞാൻ വായിച്ചു.
റണ്ടൽഫസ് പറഞ്ഞത് സത്യമാണ്. ഞാൻ ചെകുത്താന്റെ സന്തതി തന്നെയാണ്. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകി. എന്റെ ജീവിതം തകിടം മറിഞ്ഞു. ചില സമയങ്ങളില്‍ അടുത്തവരുടെ വേദനയില്‍ എനിക്ക് സന്തോഷം തോന്നിയിരുന്നതിൻറ്റെ പൊരുള്‍ ഇപ്പോൾ എനിക്ക് മനസ്സിലായി. ചില സമയങ്ങളില്‍ ആരെയെങ്കിലും ദ്രോഹിക്കാൻ തോന്നിയിരുന്നതിൻറ്റെ അര്‍ത്ഥം ഇപ്പോൾ മനസിലായി.
ഞാൻ എന്റെ അടുത്ത് നിന്ന അഡോണിയേ നോക്കി. അയാൾ എന്റെ അടുത്ത് നിന്നും പേടിയോടെ പതിയെ പിന്നോട്ട് നടന്ന് നീങ്ങി. ഞാൻ തിരിഞ്ഞ് ഗ്രാമ വാസികളെ നോക്കി. എല്ലാവരുടെയും കണ്ണില്‍ ഞാൻ ഭയം കണ്ടു. ഞാൻ വാണിയേ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നു. ഞാൻ തകർന്ന് പോയി.
എനിക്ക് എന്നോട് തന്നെ വെറുപ്പ് തോനി.
Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????
ഒത്തിരി സ്നേഹം ❤️❤️
?????
♥️❤️♥️
എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????
ബാക്കി വായിക്കട്ടെ ❤
Thanks bro..
❤️♥️❤️
pwoli ❤️❤️
Thanks ❤️
Uff pwoli…!???
ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?
സ്നേഹം..!❤️❤️❤️❤️❤️
Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.
❤️❤️❤️❤️
Balance enthiii
Submit ചെയ്തിട്ടുണ്ട്.