ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

ഞങ്ങൾ മറഞ്ഞ് നിന്നിടത്ത് നിന്നും കുറച്ച് മാറി അഡോണിയുടെ ഗ്രൂപ്പ് ഉണ്ടായിരുന്നു. അങ്ങനെ കുറെ മാറി ഓരോ ഗ്രൂപ്പായി പതുങ്ങി ഇരുന്നു.
ഞങ്ങൾ അഞ്ച് പേരും അടുത്തടുത്തുള്ള അഞ്ച് കൂറ്റന്‍ മരത്തിന്റെ ചുവട്ടില്‍ മറഞ്ഞ് നിന്നു. ഞാൻ മൂന്ന് അസ്ത്രങ്ങൾ എടുത്ത് എന്റെ മുന്നില്‍ മണ്ണില്‍ കുത്തി നിർത്തി. പിന്നെ ഒരെണ്ണം എന്റെ കൈയിൽ പിടിച്ചിരുന്നു. എറിയാൻ ഉപയോഗിക്കുന്ന കഠാരയിൽ നിന്നും രണ്ടെണ്ണം എടുത്ത് ഞാൻ മരത്തിൽ കുത്തി നിർത്തി.
കുറച്ച് കഴിഞ്ഞ് ചെന്നായ്ക്കളുടെ ഓരിയിടലും പാഞ്ഞുള്ള വരവും വെറും നൂറ്റിയമ്പത് മീറ്റർ അകലെ നിന്നും കേട്ടു. ഞാണിൽ അസ്ത്രം തൊടുത്ത് കൊണ്ട്‌ ഞാൻ മരത്തിന്റെ മറവില്‍ നിന്നും പതിയെ എത്തി നോക്കി.
അവർ പറഞ്ഞത് ശെരിയാണ്. ഇവ സാധാരണ ചെന്നായ്ക്കള്‍ ഒന്നുമല്ല. കൂറ്റന്‍ ചെന്നായ്ക്കള്‍ തന്നെ. ആകെ പതിനൊന്ന് ചെന്നായ്ക്കളാണ് ഞാൻ കണ്ടത്. ഏറ്റവും മുന്നിലുള്ള ചെന്നായയുടെ മുകളില്‍ ഒരു മനുഷ്യന്‍ സവാരി ചെയ്ത് വരുന്നു. ഞാൻ നില്‍ക്കുന്നതിന് അറുപത് മീറ്റർ മുന്നിലാണ് ഗ്രാമത്തിന്റെ അതിർത്തി ഉള്ളത്. ഗ്രാമത്തിന് ചുറ്റും ആറ് മീറ്റർ ഉയരത്തിലുള്ള വേലി പണ്ടേ കെട്ടിയിട്ടുണ്ടായിരുന്നു. മുമ്പ് പല സ്ഥലത്തും അവ പൊളിഞ്ഞ് കിടന്നിരുന്നു. എന്റെയും അഡോണിയുടെയും നിര്‍ദേശാനുസരണം ഗ്രാമത്തിൽ ഉള്ള എല്ലാവരും ചേര്‍ന്നു അവര്‍ക്ക് അടുത്തുള്ള വേലി വിടവുകള്‍ മുളയും തടിയും കയറും ഉപയോഗിച്ച് അടച്ചിരുന്നു. ഇപ്പൊ വനത്തില്‍ നിന്നും ഗ്രാമത്തിൽ കടക്കാന്‍ ഞാൻ നില്‍ക്കുന്നതിന് അടുത്തുള്ള മുള ഗൈറ്റ് വഴി മാത്രമേ കഴിയുകയുള്ളൂ.
ചെന്നായ്ക്കള്‍ ഗൈറ്റിനു മുന്നിൽ നിന്ന് ഓരിയിട്ടു. ആ ചെന്നായ് മനുഷ്യന്‍ കൗതുകത്തോടെ ഞാൻ മറഞ്ഞ് നില്‍ക്കുന്ന മരത്തിൽ നോക്കുന്നത് ഞാൻ കണ്ടു. ഞാൻ ഇവിടെ നില്‍ക്കുന്നത് അയാള്‍ക്ക് എങ്ങനെയോ മനസ്സിലായി. എനിക്ക് അയാളെ കണ്ട് ഭയം തോന്നിയില്ല. മരത്തിന്റെ മറവില്‍ നിന്നും ഞാൻ പുറത്തേക്ക് വന്നു.
“സർ എന്താണ് ചെയ്യുന്നത്?” വാണിയും മറ്റുള്ളവരും പേടിയോടെ ചോദിച്ചു.
“നിങ്ങൾ ഇവിടെ നിന്നാൽ മതി.” അതും പറഞ്ഞ് ഞാൻ ഗൈറ്റ് ലക്ഷ്യമാക്കി നടന്നു.
ഞാൻ പതിയെ നടന്ന് അടച്ചിട്ടിരുന്ന ഗൈറ്റിന് മുന്നില്‍ വന്ന് നിന്നു. എന്നിട്ട് ഗൈറ്റ് തുറന്ന ശേഷം കുറച്ച് പിന്നില്‍ മാറി നിന്നു. എന്നില്‍ നിന്നും വെറും മുപ്പത് മീറ്റർ ദൂരത്തിലാണ് ചെന്നായ്ക്കളും ആ മനുഷ്യനും നിന്നിരുന്നത്. ചെന്നായ്ക്കളുടെയും ആ മനുഷ്യന്റെയും നോട്ടം എന്റെ മേല്‍ ആയിരുന്നു. ഞാൻ അയാളുടെ കണ്ണില്‍ നോക്കി. പെട്ടന്ന് എന്റെ തലക്കുള്ളിൽ എന്തോ നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോനി. എന്റെ മനസ്സ് കൊണ്ട്‌ ഞാൻ അത് തടഞ്ഞു. പിന്നെയും പലവട്ടം ആ ശ്രമം തുടർന്നു പക്ഷേ അത് തടയാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.
‘ഹും… എന്റെ മനസില്‍ നുഴഞ്ഞ് കയറാൻ നിന്റെ ശക്തിക്ക് കഴിയില്ല.’ ഞാൻ മനസില്‍ പറഞ്ഞു.
ഞാൻ അയാളുടെ കണ്ണില്‍ തറപ്പിച്ച് നോക്കി പെട്ടന്ന് അയാളുടെ ചിന്തകളില്‍ എന്റെ മനസ്സാനിത്യം ഉദിച്ചത് ഞാൻ അറിഞ്ഞു. അയാളുടെ ചില ചിന്തകൾ മാത്രമാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ഞാൻ കൂടുതൽ ആഴത്തിലേക്ക് കടക്കാന്‍ ശ്രമിച്ചു. അതിൽ മനുഷ്യരോടുള്ള പക…. മനുഷ്യ മാംസം…. മനുഷ്യ രക്തം…. പിന്നെ അവന്റെ സ്രഷ്ടാവ്….. സേവനം…… അങ്ങനെ കൂടുതലും അര്‍ത്ഥമില്ലാത്ത പല ചിന്തകൾ കൂട്ടി കുഴഞ്ഞ് കിടക്കുകയായിരുന്നു.
“മതി നിർത്ത്……..” അയാൾ കോപത്തോടെ അലറി വിളിച്ചു.
അയാളുടെ അലര്‍ച്ച കേട്ട് എന്റെ ശ്രദ്ധ തെറ്റിയതും അയാളുടെ ഉള്ളില്‍ ഉണ്ടായിരുന്ന എന്റെ സാന്നിധ്യം അപ്രതീക്ഷിതമായി. ഒരു പുഞ്ചിരിയോടെ ഞാൻ അയാളെ നോക്കി. ആ മുഖത്ത് കോപം കത്തി ജ്വലിച്ചു. പിന്നെ ചെറിയ ഒരു പേടി മിന്നി മറഞ്ഞു.
എന്റെ പിറകില്‍ ആളുകൾ നില്‍ക്കുന്നത് അപ്പോഴാണ് ഞാൻ അറിഞ്ഞത്. ഞാൻ തിരിഞ്ഞ് നോക്കി. ഈ വേട്ടയ്ക്ക് ഇറങ്ങി തിരിച്ച എല്ലാവരും എന്റെ പിറകില്‍ ഉണ്ടായിരുന്നു. അവരുടെ മുഖത്ത് പേടിയും ആശ്ചര്യവും ഉണ്ടായിരുന്നു. എന്റെ ഓഫീസർസ് എല്ലാവരും തോക്ക് ചെന്നായ്ക്കള്‍ക്ക് നേരെ ഉന്നം പിടിച്ച് നിന്നു. മറ്റുള്ളവർ ഞാണിൽ അസ്ത്രം തൊടുത്ത് വലിച്ച് പിടിച്ചിരുന്നു.
“ആരാണ് നീ….” ചെന്നായ് മനുഷ്യന്‍ കത്തുന്ന കണ്ണുകളോടെ പിന്നെയും അലറി. “നി നിസ്സാരൻ അല്ല….”
“ഞാൻ റോബി. ഈ കാടും ഗ്രാമവും എന്റെ സംരക്ഷണത്തിലാണ്. നിനക്കും നിന്റെ അനുയായികൾക്കും ഇവിടെ പ്രവേശിക്കാന്‍ അനുമതി ഇല്ല.” ഞാൻ സാവധാനം പറഞ്ഞെങ്കിലും എന്റെ ഹൃദയമിടിപ്പ് കൂടിയിരുന്നു. “നീ ആരാണ്?”
അയാൾ പൊട്ടിച്ചിരിച്ചു. അത്ര ചെന്നായ്ക്കളും പട്ടിയെ പോലെ കുരച്ചു. എന്നിട്ട് മുകളില്‍ നോക്കി കൂട്ടമായി ഓരിയിട്ടു. ചിലപ്പോ അവറ്റകളും എന്നെ കളിയാക്കി ചിരിച്ച് കാണും.
“ഞാൻ റണ്ടൽഫസ്, ഞാനാണ് ഈ ചെകുത്താന്‍ വനത്തിന്റെ രാജാവ്, ഞാനാണ് ചെകുത്താന്‍ മടയുടെ കാവല്‍ക്കാരന്‍. ഈ കാട്ടിനുള്ളിൽ പ്രവേശിച്ചവരുടെ അന്തകന്‍ ഞാനായിരുന്നു. അവരുടെ മാംസവും അവയവങ്ങളും ഞങ്ങളുടെ ഭക്ഷണമായി മാറി. എന്റെ സ്രഷ്ടാവ് സാക്ഷാല്‍ മെറോഹ്റിയസ് രാജാവ് തന്നെയാണ്. എന്റെ രാജാവിന്റെ സ്വന്തം രക്തവും മാംസവും കൊണ്ട്‌ തന്നെയാണ് എന്നെ സൃഷ്ടിച്ചത്. ഈ പതിനൊന്ന് പേരുടെയും സ്രഷ്ടാവ് ലോകവേന്തൻ ആണ്. ലോകവേന്തൻറ്റെ സേവകരാണ് ഞങ്ങൾ.” അത് പറഞ്ഞ്‌ തീര്‍ന്നതും റണ്ടൽഫസ് എന്നെ ഉറ്റു നോക്കി. എന്നെ മണപ്പിക്കും പോലെ ശ്വാസം വലിച്ച് വിട്ടു. പെട്ടന്ന് അയാളുടെ കണ്ണുകള്‍ വിടര്‍ന്നു.
അത് കേട്ട് ഞാൻ ഞെട്ടി നിന്നു. ഞാൻ തിരിഞ്ഞ് നോക്കി. എല്ലാവരും ഞെട്ടി നില്‍ക്കുകയാണ്. അഡോണി നടന്ന് എന്റെ അടുത്ത് വന്ന് നിന്നു.
“നി ആരായാലും എനിക്ക് ഒന്നുമില്ല. നീയും നിന്റെ പട്ടി കുഞ്ഞുങ്ങളും തിരിച്ച് പോകുന്നതാണ് നല്ലത്.” ദേഷ്യത്തോടെ ഞാൻ പറഞ്ഞു.
റണ്ടൽഫസ് ദേഷ്യത്തില്‍ അലറി. ചെന്നായ്ക്കളും മുകളില്‍ നോക്കി ഓരിയിട്ടു. പക്ഷേ പെട്ടന്ന് റണ്ടൽഫസ് എന്റെ നേര്‍ക്ക് അവന്റെ മുഖം നീട്ടി പിടിച്ചു.
“ഇപ്പോൾ ഞാൻ നിന്നെ അറിയുന്നു. നി എന്റെ ശത്രുവല്ല.” റണ്ടൽഫസ് എന്നോട് പറഞ്ഞു. “ഈ മൂന്ന് ഗ്രാമത്തിൽ ഉള്ളവരും വേതചന്രൻറ്റെ പാരമ്പര്യത്തില്‍ ജനിച്ച എല്ലാവരും എന്റെ ശത്രുക്കളാണ്. ഈ നിസ്സാര ആയുധങ്ങൾ കൊണ്ട്‌ ഞങ്ങളെ ഒന്നും ചെയ്യാൻ

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.