ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

അസ്ത്രങ്ങളും, വില്ലിൽ കോർത്ത് കെട്ടാന്‍ പാകത്തില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന കുറെ ഞാണുകളും പിന്നെ ലോഹം കൊണ്ട്‌ ഉണ്ടാക്കിയ ഒരുപാട്‌ അസ്ത്ര മുനകളും ഉണ്ടായിരുന്നു. പിന്നെ മുകള്‍ ഭാഗത്ത് പല അളവിലുള്ള മുപ്പത്തിയഞ്ച് കഠാരയും പല തരത്തിലുള്ള ആറ് വാളുകളും ഉണ്ടായിരുന്നു. എല്ലാ ആയുധങ്ങളിലും എന്റെ കൈയിൽ കാണുന്ന ചിത്രങ്ങള്‍ പോലെ തോന്നിക്കുന്ന അക്ഷരങ്ങള്‍ ഉണ്ടായിരുന്നു.
“ഇത്… ഇത് എവിടെ നിന്ന് കിട്ടി?” അഡോണി അല്‍ഭുതത്തോടെ ചോദിച്ചു.
“ഇതെല്ലാം ഞാൻ സ്വയം ഉണ്ടാക്കിയതാണ്.” ഞാൻ പറഞ്ഞു.
കുറച്ച് നേരം അയാൾ എന്നെ നോക്കി. അയാളുടെ നോട്ടത്തില്‍ ആശ്ചര്യം, അവിശ്വാസം, സംശയം അങ്ങനെ പലതും ഉണ്ടായിരുന്നു. “റോബിക്ക് ആരെങ്കിലും ആയുത പരിശീലനം തന്നിട്ടുണ്ടോ?”അയാൾ ചോദിച്ചു.
“അതേ തന്നിട്ടുണ്ട്.” ഞാൻ പറഞ്ഞു.
“ആര് തന്നു, എന്താ അദേഹത്തിന്റെ പേര്?”
“ക്രൗശത്രൻ എന്നാണ് അദ്ദേഹത്തിന്റെ പേര്.”
“സാധ്യമല്ല……” അഡോണി ഉറക്കെ പറഞ്ഞു. പെട്ടന്ന് അവിടെ ഉണ്ടായിരുന്നു മുഴുവന്‍ ആളുകളും പിറുപിറുത്തു. ഞാൻ എല്ലാ മുഖത്തും നോക്കി. ആരും ഞാൻ പറഞ്ഞത് വിശ്വസിച്ചില്ല എന്ന് എല്ലാ മുഖത്തും വ്യക്തമായിരുന്നു.
“ആ പേര് നിങ്ങൾക്ക് ആരെങ്കിലും പറഞ്ഞ് തന്ന്‌ കാണും. ഞങ്ങളെ കമ്പളിപ്പിക്കാൻ വേണ്ടിയാണ് നിങ്ങൾ ആ പേര്‌ പറയുന്നത് എന്ന് ഞങ്ങൾ എല്ലാവർക്കും അറിയാം.” അഡോണി ദേഷ്യത്തില്‍ പറഞ്ഞു.
പെട്ടന്ന് എന്റെ സമനില തെറ്റി. ഉള്ളില്‍ ഏതോ ദുഷ്ട ശക്തി ചങ്ങല പൊട്ടിച്ച് എന്റെ ഹൃദയത്തിലേക്ക് കോപത്തിൻറ്റെ അഗ്നി തെളിച്ചു. അത് ആളികത്താൻ തുടങ്ങി. ഞാൻ പതിയെ അയാള്‍ക്ക് നേരെ നീങ്ങാന്‍ തുടങ്ങി. അയാൾ പേടിയോടെ എന്നെയും പിന്നെ ചുറ്റിലും നോക്കി.
ഇത്രയും ആളുകളുടെ മുന്നില്‍ വെച്ച് എന്നെ കള്ളന്‍ എന്ന് വിളിക്കാൻ ഇയാള്‍ക്ക് ഇത്ര ചങ്കൂറ്റം ഉണ്ടോ. നിന്റെ അഹങ്കാരം പറയുന്ന ആ ദുഷിച്ച വായ ഞാൻ വലിച്ച് കീറും. നിന്റെ തലച്ചോറ്‌ ഞാൻ മണ്ണിരകൾക്ക് ആഹാരമാക്കും. നിന്റെ ഹൃദയം പറിച്ച് ഞാൻ ചുട്ടെരിക്കും, നിന്റെ ചോര ഞാൻ…….”
പെട്ടന്നാണ് ദൂരെ നിന്നും ചെന്നായ്ക്കളുടെ ഓരിയിടൽ എന്റെ കാതില്‍ പതിച്ചത്. പെട്ടന്ന് അഡോണിയുടെ മേല്‍ ഉണ്ടായിരുന്ന ദേഷ്യം ചെന്നായ്ക്കളുടെ പക്കല്‍ തിരിഞ്ഞു. ഞാൻ പെട്ടന്ന് നിന്നിട്ട് ശബ്ദം കേട്ട ദിക്കില്‍ നോക്കി. കാട്ടില്‍ നിന്നുമാണ് ശബ്ദം കേട്ടത്. ഒന്നും മനസ്സിലാവാതെ എല്ലാവരും എന്നെ നോക്കി.
“എന്താണ്‌ സർ…..?” മൂര്‍ത്തി പേടിയോടെ ഞാൻ നോക്കുന്ന ദിക്കില്‍ നോട്ടം പായിച്ച് കൊണ്ട്‌ ചോദിച്ചു.
“വേഗം ആയുധങ്ങൾ എടുത്ത് തയാറായിക്കോളൂ, ചെന്നായ്ക്കള്‍ വരുന്നു. അതിന്റെ ഓരിയിടൽ ഞാൻ കേട്ടു.” ഞാൻ പറഞ്ഞു.
“ഞാൻ കേട്ടില്ല…..” അഡോണി പറഞ്ഞു.” അയാൾ മറ്റുള്ളവരെ നോക്കി. ഇല്ലെന്ന് എല്ലാവരും തലയാട്ടി. എന്റെ ഓഫീസർസ് വേഗം തോക്കുകള്‍ തയ്യാറാക്കാന്‍ തുടങ്ങി. അഡോണിയും കൂട്ടരും അവരുടെ ആയുധങ്ങൾ തയ്യാറാക്കി തുടങ്ങി.
ഞാൻ പെട്ടിക്കകത്ത് നിന്നും ഒരു വില്ല് എടുത്ത് സെക്കന്റ്റുകൾ കൊണ്ട് അതിൽ ഞാൺ കൊളുത്തി മുറുക്കി തയ്യാറാക്കി മേശ പുറത്ത് വെച്ചിട്ട് ഒരു ഡസന്‍ അസ്ത്രങ്ങളും എടുത്ത് അതിന്റെ അറ്റത്ത് ലോഹ മുനകൾ യോജിപ്പിച്ച് കെട്ടി. അതിൽ തൂവാല ഞാൻ നേരത്തെ പിടിപ്പിച്ചിരുന്നു. നിമിഷ നേരം കൊണ്ട്‌ ഞാൻ എല്ലാം റെഡിയാക്കി ആവനാഴിയിലാക്കി. എന്നിട്ട് അതിന്റെ വള്ളി എന്നില്‍ ചുറ്റി അതിന്റെ ക്ലിപ് ഞാൻ ലോക് ചെയ്തു. കുറെ കഠാരയും അത് സൂക്ഷിക്കാനുള്ള അതിന്റെ വീതിയുള്ള ബെല്‍റ്റും എടുത്ത് എന്റെ അരയില്‍ ചുറ്റി ഫിക്സ് ചെയ്തു. മറ്റുള്ളവർ അപ്പോഴും അവരുടെ ആയുധങ്ങള്‍ തയ്യാറാക്കി കഴിഞ്ഞിരുന്നില്ല. അഡോണി അയാളുടെ ജോലി തീര്‍ത്ത് എന്നെ അല്‍ഭുതത്തോടെ നോക്കി.
“വരു നമുക്ക് ജോലി പുറത്താണ്.” ഞാൻ നടന്ന് പുറത്തിറങ്ങി. എന്റെ ഒപ്പത്തിനൊപ്പം അഡോണി നടന്നു.
എന്റെ അഞ്ച് ഓഫീസർസും ഞങ്ങളുടെ പുറകെ വന്നു. അവരുടെ പുറകെ ഭാനുവും മറ്റുള്ളവരും വന്നു. ഞങ്ങൾ മൊത്തം മുപ്പത് പേര്‍ ഉണ്ടായിരുന്നു. അതിൽ അഡോണിയുടെ നാല് പുത്രന്മാരും ഉണ്ടായിരുന്നു.
“ചെന്നായ്ക്കള്‍ എപ്പോൾ വന്നാലും ഇവിടെ നിന്നും രണ്ട് കിലോമീറ്റര്‍ മാറി ഉൾ ഗ്രാമത്തില്‍ കൂടുതൽ മൃഗങ്ങളും മനുഷ്യരും ഉള്ള ഭാഗത്താണ് ആക്രമിക്കുന്നത്. അതുകൊണ്ട്‌ നമുക്ക് അവിടെ പോകേണ്ടി വരും.” അഡോണി പറഞ്ഞു. “പിന്നേ നേരത്തെ റോബി ശെരിക്കും ചെന്നായ്ക്കളുടെ ഓരിയിടൽ കേട്ടെങ്കിൽ എല്ലാവരും വേഗം അങ്ങോട്ട് പോകുന്നതാണ് നല്ലത്.” അഡോണി പറഞ്ഞ് തീരും മുമ്പേ ചെന്നായ്ക്കളുടെ ഓരിയിടൽ എനിക്ക് പിന്നെയും കേട്ടു. ഇത്തവണ മറ്റുള്ളവരും കേട്ടു.
മൂന്ന് ജീപ്പിലായി ഞങ്ങൾ മുപ്പത് പേരും അഡോണി പറഞ്ഞ സ്ഥലത്തെത്തി. ഇടക്കിടക്ക് ചെന്നായ്ക്കളുടെ ഓരിയിടൽ കേട്ടുകൊണ്ടെ യിരുന്നു. ഓരോ തവണയും അത് അടുത്ത് കൊണ്ടേ യിരുന്നു.
ഏകദേശം എഴുപത്തഞ്ച് ചെറിയ ചെറിയ വീടുകളാണ് അടുത്തടുത്തും കുറച്ച് ഇടവിട്ടും ഉണ്ടായിരുന്നത്. പല ഇടത്തും വലുതും ചെറുതുമായ കമ്പി വേലിക്കകത്ത് വളര്‍ത്ത് മൃഗങ്ങള്‍ പേടിയോടെ വിരണ്ടു നടക്കുന്നത് ഞാൻ കണ്ടു. ചെന്നായ്ക്കളുടെ വരവു അവറ്റകൾക്ക് മനസ്സിലായി കാണും.
അഞ്ച് പേര്‍ അടങ്ങുന്ന സംഘം വച്ച് ഞങ്ങൾ പത്ത് ടീം ഉണ്ടാക്കി. എന്നിട്ട് ഓരോ ടീമും പിരിഞ്ഞ് പല ഭാഗത്തായി പോയ് മറഞ്ഞു.
എന്റെ കൂടെ വാണി, രവി, ഭാനു പിന്നെ അഡോണിയുടെ ഏറ്റവും ഇളയ പുത്രന്‍ വരുണിതൻ ഇത്രയും പേര്‌ ഉണ്ടായിരുന്നു. ചെന്നായ്ക്കളുടെ ഓരിയിടൽ കേട്ട ദിക്കിലാണ് ഞാനും എന്റെ കൂട്ടരും നിന്നിരുന്നത്. മറ്റുള്ളവരുടെ കണ്ണില്‍ പേടി ഉണ്ടെങ്കിലും അവർ എനിക്കൊപ്പം ധൈര്യമായി നിന്നു. എന്റെ ഉള്ളിലും ചെറിയ ഒരു പേടി ഉണ്ടായിരുന്നു. പക്ഷേ പെട്ടന്ന് അത് ദേഷ്യമായി മാറി.

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.