ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

അഡോണി ചേട്ടന്റെ മുഖത്ത് ഒരു ഞെട്ടല്‍ ഉണ്ടായി. അയാൾ പേടിയോടെ എന്നെ നോക്കി. വാണിയുടെ മുഖത്ത്, മൂര്‍ത്തി ചേട്ടന്റെ മുഖത്ത്, എന്റെ മറ്റുള്ള ഓഫീസർ മാരുടെ മുഖത്ത് ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന ഭാവം ആയിരുന്നു. വാണിയുടെ മുഖത്ത് വിഷമം അലതല്ലി. കാരണം അവർക്ക് അതിനെക്കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു.
“അതുപിന്നെ…..” അയാൾ തുടങ്ങിയതും ഞാൻ എന്റെ കൈ ഉയർത്തി കാണിച്ചു. അഡോണി ചേട്ടൻ പെട്ടന്ന് വായടച്ചു. എന്ത് കൊണ്ടോ പെട്ടന്ന് എന്റെ കോപം ആളി കത്തി.
“എന്നെ പരീക്ഷിക്കാന്‍ നിങ്ങളുടെ ഈ മൂവായിരം വർഷത്തെ ജീവിത അനുഭവം പോരാതെ വരും രണശൂരൻ അഡോണിയാസ്. ഇനിയും ഒരു കാര്യവും ഇല്ലാതെ എന്നെ പരീക്ഷിക്കാന്‍ തുനിയരുത് എന്നാണ്‌ എന്റെ അപേക്ഷ. ഞാൻ പറയുന്നത് അച്ഛനും തിരുമേനിയും മറ്റും നൂറോളം രണശൂരൻ മാരും നിങ്ങളിലൂടെ അറിയുന്നുണ്ട് എന്ന് എനിക്ക് അറിയാം. അതുകൊണ്ട്‌ എനിക്ക് ആരോടും ആവര്‍ത്തിച്ച് പറയേണ്ട കാര്യമില്ല എന്ന് കരുതുന്നു. പല്ല് കടിച്ച് ഞരക്കി കൊണ്ട്‌ ഞാൻ പറഞ്ഞു.
ഒരു സെക്കന്റ് അവിടമാകെ നിശബ്ദമായി. പിന്നെ ആളുകളുടെ ഇടയില്‍ അടക്കി പിടിച്ചുള്ള സംസാരം ആയിരുന്നു. പക്ഷെ അതെല്ലാം എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞു എന്നുള്ളത് ആരും അറിഞ്ഞില്ല. അവരുടെ സമരത്തില്‍ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ഇതാണ് – അഡോണി, അച്ഛൻ, തിരുമേനി ഇവരെല്ലാവരേയും കുറിച്ചുള്ള സത്യങ്ങൾ മൂന് ഗ്രാമ വാസികൾക്കും അറിയാം. ചെകുത്താന്‍ കോട്ട, ചെകുത്താന്‍ വനം, ലോകവേന്തൻ, രൗത്രിക, ആരണ്യ, മാന്ത്രികന്‍ അങ്ങനെ എല്ലാ ചരിത്രവും എല്ലാവർക്കും അറിയാം.
അങ്ങനെ ഇതും ഇതില്‍ കൂടുതലും അഡോണിയുടെ മനസില്‍ നിന്നും നേരത്തെ ഞാൻ മനസ്സിലാക്കിയിരുന്നു. എന്നെ പരീക്ഷിക്കാന്‍ വേണ്ടിയാണ്….. എന്റെ പ്രതികരണം അറിയാൻ വേണ്ടിയാണ് അഡോണി ഞങ്ങളുടെ ഓഫീസില്‍ വെച്ച് എന്റെ ഓഫീസർ മാരെ ഭീഷണി പെടുത്തുന്നത് പോലെയും കൊല്ലും എന്ന് പറഞ്ഞും നാടകം കളിച്ചത്. അങ്ങനെ എന്നെ ദേഷ്യം പിടിപ്പിച്ച് എന്റെ പ്രതികരണത്തിലൂടെ എന്റെ യഥാര്‍ത്ഥ മുഖം എന്തെന്ന് മനസിലാക്കാന്‍ വേണ്ടിയായിരുന്നു അയാളുടെ നാടകം.
കാരണം: ഞാൻ ശെരിക്കും ചെകുത്താന്റെ സന്തതി ആയിരുന്നെങ്കില്‍ അഡോണിയുടെ ആ നാടകം കണ്ട് ഞാൻ അയാളോട് കൂട്ട് ചേര്‍ന്ന് ഈ ഗ്രാമത്തെ തന്നെ നശിപ്പിക്കാന്‍ സഹായിക്കും എന്ന വാഗ്ദാനവുമായി അയാളെ ഞാൻ സമീപിക്കുമായിരുന്നു എന്ന് എല്ലാ രണശൂരൻ മാർക്കും അറിയാമായിരുന്നു. കാരണം, ചെകുത്താന്റെ ഒരു സന്തതിക്ക് പോലും ക്രൂരത പ്രവർത്തിക്കാൻ ലഭിക്കുന്ന സാഹചര്യത്തിൽ നിന്നും മറ്റുള്ളവരെ കൊല്ലാന്‍ കിട്ടുന്ന അവസരത്തിൽ നിന്നോ ഒരിക്കലും ഒഴിഞ്ഞ് മാറാൻ കഴിയുകയില്ല.
അവരുടെ പരീക്ഷണം ന്യായമായത് ആണെങ്കിൽ പോലും എനിക്ക് ദേഷ്യം തോന്നുക തന്നെ ചെയ്തു. പക്ഷേ അയാളുടെ മനസില്‍ കേറി ഞാൻ അഴിഞ്ഞടിയ കാര്യം അയാള്‍ക്ക് അറിയാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ആ സത്യം ആരും അറിയാനും പോണില്ല.
ഞാൻ അവിടേ കൂടിനിന്ന എല്ലാവരെയും നോക്കി. പല തരത്തിലുള്ള വികാരങ്ങള്‍ ആയിരുന്നു എല്ലാ മുഖത്തും.
“ഞാൻ…..” അഡോണി എന്തോ പറയാൻ തുടങ്ങിയതും ഞാൻ തടഞ്ഞു.
“ചെന്നായ്ക്കള്‍ നിങ്ങൾ എല്ലാവരെയും കടിച്ച് തിന്നുന്നത് വരെ നിങ്ങള്‍ക്ക് എന്നെ പരീക്ഷിച്ച് നടക്കാം. അതല്ല, ചെന്നായ്ക്കളുടെ കാര്യത്തിൽ നിങ്ങൾക്ക് തീരുമാനം വേണമെങ്കിൽ അതിനായുള്ള തയാറെടുപ്പ് തുടങ്ങുന്നതാണ് നല്ലത്. പാതിരാത്രി കഴിഞ്ഞാണ് എപ്പോഴും ആക്രമണം ഉണ്ടാകുന്നത് എന്നാണല്ലോ നിങ്ങൾ പറഞ്ഞത്……” എന്നിട്ട് ഞാൻ വാണിയേ നോക്കി. അവൾ സ്തംഭിച്ചു നില്‍ക്കുകയാണ്. “ഫ്രോക് മാറ്റാനുള്ള സമയം ആയിരിക്കുന്നു വാണി.” ഞാൻ സ്നേഹത്തോടെ പറഞ്ഞു. അതും പറഞ്ഞിട്ട് ഞാൻ എന്റെ ജീപ്പ് ലക്ഷ്യമാക്കി നടന്നു.
ജീപ്പിന്റെ പുറകില്‍ വെച്ചിരുന്ന ഒരു ഭാരമുള്ള മരത്തിന്റെ പെട്ടി എടുത്തുകൊണ്ട് ഞാൻ തിരികെ നടന്നു. അതിന് ഏഴടി നീളവും നാല് അടി വീതിയും ഒരു അടി വിസ്തൃതിയും ഉണ്ടായിരുന്നു. വിസ്തൃതിയുള്ള അടി ഭാഗത്തുള്ള രണ്ട് മൂലയും വള്ളം പോലെ മുകളിലോട്ട് വളഞ്ഞിരുന്നു. മുകള്‍ ഭാഗത്ത് രണ്ട് അറ്റത്തും പിന്നെ നടുവിലും ഓരോ കൈപ്പിടി ഉണ്ടായിരുന്നു. തൂക്കി പിടിച്ചുകൊണ്ട് വേണമെങ്കിലും പോകാം. എവിടെ വേണമെങ്കിലും വലിച്ചിഴച്ച് കൊണ്ടും പോകാം. ഞാൻ അതിന്റെ നടുവിലുള്ള കൈപ്പടയില്‍ പിടിച്ച് തൂക്കിക്കൊണ്ട് നടന്നു.
“നിങ്ങളുടെ ആയുധപ്പുര കാണാന്‍ സമയമായി.” അഡോണിയോട് ഞാൻ പറഞ്ഞു. ഒരു സെക്കന്റ് നേരത്തേക്ക് അയാൾ എന്റെ കണ്ണില്‍ നോക്കി. എന്നിട്ട് മുഖത്ത് പുഞ്ചിരി വരുത്തിക്കൊണ്ട് അയാൾ അയാളുടെ വീട്ടിന്റെ പുറകുവശത്തേക്ക് നടന്ന് നീങ്ങി. ഞാൻ ശവപ്പെട്ടി തൂകി കൊണ്ട് നടക്കുന്നത് പോലെയാണ്‌ എല്ലാവരുടെയും നോട്ടം എന്നിലും പെട്ടിയിലും പതിഞ്ഞത്.
ഞങ്ങൾ എല്ലാവരും അയാളുടെ പുറകെ നടന്നു. വീടിന്റെ പുറകില്‍ ഞങ്ങൾ വന്നു. അവിടെ ഒരു വലിയ ഹാൾ പോലെ തോന്നിക്കുന്ന ഒരു സംവിധാനം കെട്ടിയിരിക്കുന്നത് കാണാന്‍ കഴിഞ്ഞു. അന്‍പത് മീറ്റർ നീളവും ഇരുപത് മീറ്റർ വീതിയും എട്ട് മീറ്റർ ഉയരവും ഉള്ള ഒരു സംവിധാനം. അതിന്റെ ഉള്ളിലാണ് ഞങ്ങൾ പോയത്. ഉള്ളില്‍ കേറിയതും ഞാൻ കണ്ടത് ഇരുവശത്തും ഒരുപാട്‌ അടച്ചിട്ടിരുന്ന വാതിലുകളാണ്. ആ അറകളില്‍ ആയിരിക്കും അഡോണി ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. പിന്നെ ഹാൾ പോലെ കാണുന്ന നടുക്കുള്ള ഭാഗം…… ഒരു അറ്റം തൊട്ട് മറ്റെ അറ്റം വരെ പത്ത് മീറ്റർ വീതിയുള്ള ഒരു മറയും ഇല്ലാത്ത തുറന്ന സ്ഥലം ആയിരുന്നു. അങ്ങ് അറ്റത്ത് നൂറ്റിയമ്പത് അടി ദൂരത്തില്‍ ധനുർവിദ്യ പരിശീലിക്കാൻ വേണ്ടി പത്ത് ടാര്‍ഗറ്റ് ബ്ലോക്കുകളാണ് പത്ത് സ്റ്റാന്‍ഡിലായി ഓരോന്നിനും സമാന്തരമായി സ്ഥാപിച്ചിരുന്നത്.
അവിടെ ഒരു സൈഡിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് ടേബിളിന്റ്റേ മുകളില്‍ നേരത്തെ തന്നെ ഞങ്ങളുടെ ഓഫിസിൽ നിന്നും കൊണ്ട്‌ വന്ന തോക്കുകള്‍ നിരത്തി വെച്ചിരുന്നു. ഞാൻ കൊണ്ട് വന്ന പെട്ടി ആ ടേബിളിന്റ്റേ അടുത്ത് തറയില്‍ വെച്ചു. എന്റെ ഓഫീസർസ് എല്ലാവരും എന്റെ അടുത്ത് വന്ന് നിന്നു. അപ്പോഴേക്കും വാണിയും ഒരു പാന്റും ഷർട്ടും ധരിച്ച് വന്നിരുന്നു.
അഡോണിയും കുറച്ച് ആളുകളും ഒരു മുറി തുറന്ന് അകത്ത് കേറിപ്പോയി. കുറച്ച് സമയത്തിനുള്ളില്‍ അഡോണിയും കൂട്ടരും ആയുധങ്ങളുമായി പുറത്ത്‌ വന്ന് ആദ്യത്തെ ടേബിളിന്റ്റേ അടുത്തുണ്ടായിരുന്ന മറ്റൊരു ടേബിളിന്റ്റേ മുകളില്‍ നിരത്തി വെച്ചു. അമ്പും, വില്ലും, ആവനാഴിയും, വാളും, കഠാരയും, കുഴൽ ശരങ്ങളും അങ്ങനെ പലതരം ആയുധങ്ങളാണ് ഉണ്ടായിരുന്നത്.
“റോബി, നിങ്ങള്‍ക്ക് ആവശ്യമുള്ള എന്ത് വേണമെങ്കിലും ഇതില്‍ നിന്നും എടുക്കാം. ഇത് പോരെങ്കിൽ വേറെയും ശേഖരണം ഉണ്ട്. അതിലും നിങ്ങൾക്ക് നോക്കാം.” അഡോണി എന്നോട് പറഞ്ഞു. ഞാൻ ഉടനെ പുഞ്ചിരിച്ചു.
“എനിക്ക് ആവശ്യമുള്ളതെല്ലാം ഈ പെട്ടിയില്‍ ഉണ്ട്.” അതും പറഞ്ഞ് ഞാൻ എന്റെ പെട്ടി തുറന്നു.
എല്ലാവരും പെട്ടിക്കകത്ത് കൗതുകത്തോടെ നോക്കി. അതിന്റെ താഴെയുള്ള ഭാഗത്ത് ഞാണ് കെട്ടാത്ത രണ്ട് വില്ലും, അറുപത്

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.