ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

എന്റെ അമ്മ എന്നെ സ്നേഹിക്കുകയും ചെയ്തു…. അതുപോലെ എന്തോ കാരണം കൊണ്ട്‌ എന്നെ കൊല്ലാന്‍ മടിക്കില്ല എന്നും പറഞ്ഞു. ഒരു കാരണവും ഇല്ലാതെ പെട്ടന്ന് എന്റെ ഉള്ളില്‍ ക്രോധം നുരഞ്ഞ് ഉയരാൻ തുടങ്ങി. എന്റെ കണ്ണ് ആളി കത്തും പോലെ അനുഭവപ്പെട്ടു. ആരെയെങ്കിലും വേദനിപ്പിക്കാന്‍ എന്റെ ഉള്ള് പിടഞ്ഞു. ഒരു തുള്ളി ചോര വരുത്താൻ അതിയായ ആഗ്രഹം എനിക്കുണ്ടായി. എന്തെങ്കിലും കടിച്ച് കീറണം എന്ന മോഹം കൂടിക്കൂടി വന്നു.
പെട്ടന്ന് ഒരു കരം എന്റെ തോളില്‍ അമർന്നു. അത് ആരുടേതാണെന്ന് എനിക്ക് അറിയാമായിരുന്നു. അതിൽ നിന്നും എന്തോ എന്നിലേക്ക് ഒഴുകിയെത്തും പോലെ തോന്നി. എന്റെ ദേഷ്യം പെട്ടന്ന് കെട്ടണഞ്ഞു. ഈ തണുപ്പത്ത് പോലും ഞാൻ വിയര്‍ത്ത് കളിച്ചിരുന്നു.
“വാണി ഈ ഫ്രോകിൽ അതീവ സുന്ദരിയായിരിക്കുന്നു. വന്നപ്പോഴേ പറയാൻ കരുതിയതാണ് പക്ഷേ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് വേണ്ട എന്ന് തോനി.” അതും പറഞ്ഞ് ഞാൻ പതിയെ തിരിഞ്ഞു. വാണിയുടെ കൈ എന്റെ തോളില്‍ നിന്നും വഴുതി മാറി. ഞാൻ വാണിയുടെ കണ്ണില്‍ നോക്കി.
എത്ര സുന്ദരമായ കണ്ണ്. അവളുടെ മുഖത്ത് വല്ലാത്ത നാണം ഞാൻ കണ്ടു. ഞാൻ വാണിയുടെ കവിളിൽ പതിയെ തടവി. വാണി ഒന്ന് വിറച്ചു പക്ഷേ മിണ്ടാതെ എന്റെ കണ്ണില്‍ നോക്കി പുഞ്ചിരിച്ച് കൊണ്ട്‌ നിന്നു. വാണിയേ കാണുമ്പോളെല്ലാം എന്റെ മനസ്സ് ശാന്തമാകുന്നു. അവളുടെ സാമീപ്യം എന്നെ എപ്പോഴും സന്തോഷിപ്പിക്കും. അവൾ എന്നെ സ്പര്‍ശിക്കുമ്പോള്‍ എന്റെ ഉള്ള് സ്നേഹം കൊണ്ട് നിറയും. അവളുടെ അഴകാർന്ന ചുണ്ട് എന്നെ അവളിലേക്ക് ആകര്‍ഷിച്ചു. ഞാൻ പതിയെ എന്റെ തല താഴ്ത്തി എന്റെ മുഖം അവളുടെ നേര്‍ക്ക് കൊണ്ടുപോയി.
വാണിയുടെ കണ്ണില്‍ ചെറിയ പേടി ഞാൻ കണ്ടു പക്ഷേ വാണി എന്നില്‍ നിന്നും അകന്ന് മാറിയില്ല. എന്റെ ചുണ്ട് വാണിയുടെ ചുണ്ടില്‍ പതിയെ സ്പര്‍ശിച്ചു. എന്റെ തലക്കകത്ത് വൈദ്യൂതി കടന്ന് പോയത് പോലെ തോന്നി. എല്ലാം മറന്ന് ഞാൻ അവളുടെ ചുണ്ടില്‍ അമർത്തി ചുംബിച്ചു. പെട്ടന്ന് വാണി എന്നെ കെട്ടിപ്പിടിച്ച് കൊണ്ട്‌ അവളുടെ അധരം പതിയെ തുറന്നു. ഞാനും അവളെ എന്നിലേക്ക് വരിഞ്ഞ് മുറുക്കി അവളുടെ അധരം പതിയെ ഒന്ന് നുണഞ്ഞിട്ട് പിന്നെയും അവളുടെ ചുണ്ടില്‍ ചുംബിച്ചു. പിന്നെ കവിളിലും നെറ്റിയിലും എന്റെ ചുണ്ട് ഞാൻ പതിച്ചു. അപ്പോളാണ് ഞാൻ എന്ത് ചെയ്യുന്നു എന്ന ബോധം എനിക്ക് ഉണ്ടായത്. പെട്ടന്ന് ഞാൻ അവളില്‍ നിന്നും അകന്നുമാറി.
“സോറി വാണി….” ഞാൻ സോറി പറഞ്ഞും അവളുടെ മുഖം വാടി. “നി എന്റെ അടുത്ത് ഉള്ളപ്പോൾ ഞാൻ എല്ലാം മറക്കുന്നു. എന്റെ മനസ്സ് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഞാൻ ചെയ്ത്‌ പോകുന്നു. ഞാൻ ഇതുവരെ ഇതുപോലെ ആരോടും കാണിച്ചിട്ടില്ല. വാണിക്ക് എന്നോട് ദേഷ്യം തോന്നരുത്.”
“എനിക്ക് നിങ്ങളെ ഇഷ്ടം ഇല്ലായിരുന്നെങ്കില്‍ നിങ്ങൾക്ക് മുന്നില്‍ ഞാൻ ഇങ്ങനെ നിന്ന് തരില്ലായിരുന്നു. നിങ്ങള്‍ക്ക് എന്നെ ഇഷ്ടമില്ല എന്നാണോ കള്ളം പറയാൻ പോകുന്നത്?” വാണി നിരസത്തോടെ ചോദിച്ചു.
“ഇഷ്ടമില്ല എന്ന് ഞാൻ കള്ളം പറയില്ല. പക്ഷെ ദുരൂഹത മാത്രം നിറഞ്ഞ ജീവിതമാണ് എന്റേത്.”
“എനിക്ക് മനസിലാവും… നിങ്ങളെ……”
“നിനക്ക് ഒന്നും മനസ്സിലാവില്ല വാണി.” ഞാൻ ഇടക്ക് കേറി പറഞ്ഞു. “എനിക്ക് പോലും എന്റെ കാര്യത്തിൽ ഒന്നും മനസ്സിലാകുന്നില്ല. ഞാൻ പവിഴമല ഗ്രാമത്തിൽ വന്നതിന് ശേഷമാണ് കുഴഞ്ഞ് മറിഞ്ഞ എന്റെ ജീവിതം പിന്നെയും കൂടുതൽ സങ്കീര്‍ണമായത്. എനിക്ക് ഒരുപാട്‌ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാനുണ്ട് വാണി. എന്റെ ചില ചോദ്യത്തിന്റെ ഉത്തരങ്ങള്‍ ചിലർക്ക് നൽകാൻ കഴിയും. എനിക്ക് എന്റേതും അല്ലാത്തതുമായ ഒരുപാട്‌ കാര്യത്തിന്റെ ചുരുളുകള്‍ അഴിക്കാനുണ്ട്. അതുവരെ എനിക്ക് മറ്റൊന്നിലും ശ്രദ്ധിക്കാന്‍ കഴിയില്ല. പക്ഷേ നി എന്റെ അടുത്തുള്ളപ്പോളെല്ലാം ഞാൻ സന്തോഷിച്ചു.”
വാണി പുഞ്ചിരിച്ചു. “നിങ്ങളുടേത് വെറും ദുരൂഹത മാത്രം നിറഞ്ഞ ജീവിതമാണ് എന്ന കാര്യത്തിൽ തര്‍ക്കമില്ല.” എന്റെ വലത് കൈയില്‍ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. എന്നോട് നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും തുറന്ന് സംസാരിക്കാം. എനിക്ക് ചിലപ്പോ സഹായിക്കാൻ കഴിഞ്ഞാലോ?”
ഞാൻ മിണ്ടാതെ നിന്നു. വാണി വിഷമത്തോടെ എന്നെ നോക്കി.
“ഗബ്രിയേല്‍ അച്ഛനും രുദ്രനന്തൻ തിരുമേനിയും നിങ്ങളെ ആക്രമിച്ച കാര്യം എനിക്ക് അറിയാം. അതിന്റെ കാരണവും എനിക്ക് അറിയാം. അതിന്‌ ശേഷമാണ് നിങ്ങളുടെ കൈ തണ്ടയിൽ ഉണ്ടായിരുന്ന ജന്മനായുള്ള ആ അടയാളത്തിനു മാറ്റം സംഭവിച്ച് ഇപ്പോഴുള്ളത് പോലെ മാറിയ കാര്യവും അറിയാം. പിന്നെ നിങ്ങൾ ആ ചെകുത്താന്റെ സൃഷ്ടി അല്ലെന്നും എനിക്ക് അറിയാം.” വാണി എന്റെ കണ്ണില്‍ നോക്കി സാവധാനം പറഞ്ഞു. “ഇതെല്ലാം എന്നോട് ആരാണ് പറഞ്ഞതെന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും…” വാണി പറഞ്ഞു.
എന്റെ മുഖത്ത് ഒരു ഭാവ വിത്യാസവും വരാത്തത് കൊണ്ട്‌ വാണി എന്നെ ചിന്താ കുഴപ്പത്തോടെ നോക്കി. അപ്പോൾ ഞാൻ ചിരിച്ചു. എന്റെ പുറകില്‍ കുറെ മാറി ആളുകൾ നില്‍ക്കുന്നത് ഞാൻ നേരത്തെ അറിഞ്ഞിരുന്നു.
“നിനക്ക് അതെല്ലാം അറിയാം എന്ന കാര്യം എനിക്ക് നേരത്തെ അറിയാം വാണി. നിനക്ക് മാത്രമല്ല ഈ മൂന് ഗ്രാമത്തിൽ ഉള്ള എല്ലാവർക്കും എന്റെ കാര്യം അറിയാം എന്നുള്ള സത്യവും എനിക്ക് അറിയാം. അത് മാത്രമല്ല….” ഞാൻ പതിയെ തിരിഞ്ഞ് എന്റെ പിന്നില്‍ നിന്നിരുന്ന അഡോണിയെയും മറ്റുള്ളവരെയും നോക്കി ഞാൻ പുഞ്ചിരിച്ചു. “ചെന്നായ്ക്കളുടെ പ്രശ്നം യഥാര്‍ത്ഥം എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പക്ഷേ ഓഫീസില്‍ നിങ്ങൾ നടത്തിയത് ഒരു നാടകം ആണെന്ന കാര്യം എനിക്ക് അപ്പോഴേ അറിയാം. ആ നാടകം എന്തിന് വേണ്ടിയായിരുന്നു എന്നതും എനിക്ക് അറിയാം.” പുലി തന്റെ ഇരയെ നോക്കുന്നത് പോലെ ഞാൻ അവിടേ ഉണ്ടായിരുന്ന എല്ലാവരെയും നോക്കി.

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.