“എന്റെ കളങ്കപ്പെട്ട ദേഹത്തിൻറ്റെ ഫലമാണ് നി. പക്ഷേ എന്റെ ദേഹി ഇപ്പോഴും പരിശുദ്ധമായി തന്നെയാണ് നില കൊള്ളുന്നത്.” അതും പറഞ്ഞ് എന്റെ അമ്മ എന്റെ കവിളിലും നെറ്റിയിലും ഉമ്മ വെച്ചു. അമ്മയുടെ ചുണ്ടില്‍ എന്റെ മേല്‍ ഉണ്ടായിരുന്ന രക്തം പുരണ്ടിരുന്നു, കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു.
“നന്‍മയുടെയും തിന്മയുടെയും തുല്യത പേറി ജനിച്ച നീ എന്നെ തീരാ കണ്ണീരില്‍ ആഴ്ത്തി. പക്ഷേ എന്റെ ജീവന്റെ ജീവനായ പൈതലേ, ഞാൻ ഭയപ്പെട്ടത് പോലെ സംഭവിച്ചില്ല എന്ന ആത്മ ശാന്തി എന്റെ ജീവനെക്കാൾ വലുതാണ്. ഞാൻ ഭയപ്പെട്ടത് പോലെ സംഭവിച്ചിരുന്നെങ്കില്‍ നിന്റെ പൊക്കിള്‍ കൊടിക്ക് പകരം നിന്റെ കഴുത്ത് അറുക്കാൻ ഞാൻ ബാധ്യസ്ഥയായി തീരുമായിരുന്നു.” അതും പറഞ്ഞ് എന്റെ അമ്മ വിതുമ്പി കരഞ്ഞു.
എന്റെ അമ്മയുടെ അഴകാർന്ന മുഖം നോക്കി ഞാൻ ചിരിച്ചു. ഒരു നിമിഷം എന്റെ അമ്മയുടെ മുഖത്ത് സന്തോഷവും വാത്സല്യവും അലതല്ലി.
“കഴിഞ്ഞ നാല്‍പ്പതിനായിരം വര്‍ഷങ്ങളായി എന്റെ പാരമ്പര്യത്തിന് നഷ്ടപെട്ടിരുന്ന…. ആരിലും കാണാന്‍ കഴിയാത്ത എന്റെ ആതി പരമ്പരയുടെ ശുദ്ധ രക്തമാണ് കുഞ്ഞേ നിന്നില്‍ ഓടുന്നത്…. അതുപോലെ തന്നെയാണ് നിന്നില്‍ നിന്റെ അച്ഛന്റെയും പരമ്പരയില്‍ ഉള്ള ആ ദുഷിച്ച രക്തം തിളച്ചു മറിയുന്നനതും ഞാൻ അറിയുന്നു. നന്‍മയും തിന്മയും എപ്പോഴും സമമായി നിന്നില്‍ ഉണ്ടാവും, തിന്മയിലേക്കാണ് നി വഴുതി വീഴുന്നെങ്കിൽ…. അത് നിനക്ക് തിരിച്ചറിയാൻ കഴിയാതെ പോയാല്‍ ഈ നിമിഷം നിന്റെ ജീവൻ ഞാൻ എടുക്കാതെ പോയതിന്റെ ശാപം എന്റെ മേല്‍ പതിക്കെട്ടെ.” രോഷാകുലയായി എന്റെ അമ്മ കണ്ണീരോടെ പറഞ്ഞു.
“എന്റെ അന്ത്യം അടുത്ത് കഴിഞ്ഞു, ഇനി എന്റെ കുഞ്ഞിന് ഉറങ്ങാനുള്ള സമയം ആയിരിക്കുന്നു. ഉന്നതങ്ങളില്‍ നി നിലകൊള്ളും കുഞ്ഞേ…… പക്ഷേ നന്മയുടെ ഉന്നതങ്ങളില്‍ ആണോ തിന്മയുടെ ഉന്നതങ്ങളില്‍ ആണോ എന്നുള്ളത് നിനക്ക് മാത്രമേ തീരുമാനിക്കാന്‍ കഴിയുകയുള്ളു കുഞ്ഞേ…..” അത്രയും പറഞ്ഞിട്ട് എന്റെ അമ്മ എന്റെ വലത് കൈയിൽ തൊട്ട് കൊണ്ട് കുറെ നേരം വായ്ക്കുള്ളിൽ എന്തോ ഉരുവിട്ടു. പെട്ടന്ന് എനിക്ക് സഹിക്കാൻ കഴിയാത്തത്ര വേദന ഉണ്ടായി. ഞാൻ വാവിട്ട് കരഞ്ഞു. അവർ ഉരുവിട്ട് കഴിഞ്ഞതും എന്റെ കണ്ണുകള്‍ക്ക് ഭാരം ക്കൂടി വന്നു. എന്റെ അമ്മയുടെ ഒരു തുള്ളി കണ്ണുനീര്‍ എന്റെ വായിൽ വീണത് ഞാൻ അവസാനമായി ഓര്‍ക്കുന്നു. പിന്നെ ഞാൻ കണ്ണ് തുറന്നപ്പോള്‍ ഞാൻ ഒരു അനാഥാലയത്തില്‍ ആയിരുന്നു.
എന്റെ ഫോൺ റിംഗ് ചെയുന്ന ശബ്ദം കേട്ട് ഞാൻ ഒന്ന് ഞെട്ടി. വാണിയുടെ പേര് അതിൽ കണ്ടു. ഞാൻ എടുത്തതും അവളുടെ സംസാരം എന്റെ കാതില്‍ ഒഴുകിയെത്തി. അവളുടെ സംസാരത്തിന് ഇത്ര മാധുര്യം ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.
“ഒന്‍പത് മണി കഴിഞ്ഞു സർ…. നിങ്ങൾ എവിടെയാണ്?” വാണി ചോദിച്ചു. അവളുടെ ശബ്ദത്തില്‍ ചെറിയ വിഷമം ഉണ്ടായിരുന്നു.
“ഞാൻ ഉറങ്ങിപ്പോയി വാണി.” ഞാൻ അവളോട് കള്ളം പറഞ്ഞു. “ഒരു ഇരുപത് മിനിറ്റ് കൊണ്ട് ഞാൻ അവിടേ എത്തും.” ഞാൻ പറഞ്ഞു.
അഡോണിയുടെ വീടിന്റെ ജാളിയിട്ട ഇരുമ്പ് ഗൈറ്റിന് മുന്നില്‍ ഞാൻ പതിനഞ്ച് മിനിറ്റ് കൊണ്ട് എത്തി. ആരോ ഗൈറ്റ് തുറന്ന് തന്നു, ഞാൻ ഉള്ളിലേക്ക് വണ്ടി ഓടിച്ച് കയറി. വീടിന്റെ പുറത്ത് ഇരുപത് പേര്‍ ഉണ്ടായിരുന്നു. അഡോണി അവിടെയെല്ലാം വിരണ്ട് നടന്ന് പലരോടും സംസാരിക്കുന്നത് ഞാൻ കണ്ടു. ഞാൻ ജീപ്പിൽ നിന്നും ഇറങ്ങി അഡോണിയുടെ നേര്‍ക്ക് നടന്നു. എല്ലാവരുടെയും നോട്ടം എന്റെ വലത് കൈയിൽ ആയിരുന്നു. അത് കഴിഞ്ഞാണ് എന്റെ മുഖത്ത് വീണത്. കാരണം, നിലാവിന്റെ വെളിച്ചം കൊണ്ട് എന്റെ കൈയിൽ ഉണ്ടായിരുന്ന വാൾ രൂപം ചെറുതായി തിളങ്ങുന്നുണ്ടായിരുന്നു. ഇപ്പോൾ അതിനെ കാണാന്‍ യഥാര്‍ത്ഥ വാൾ പോലെ തോന്നി. പക്ഷെ ആരും എന്നെ പുതുമയോടെ നോക്കിയില്ല. ആരും എന്നെ വിലയിരുത്തിയില്ല. ഭാഗ്യത്തിന് എന്നെ ചെകുത്താന്‍ എന്ന് ആരും വിളിച്ചില്ല.
അഡോണി ചിരിച്ചുകൊണ്ട് വേഗം എന്റെ അടുത്ത് നടന്നെത്തി. ഒരു സെക്കന്റ് അയാളുടെ നോട്ടം എന്റെ കൈയിൽ പതിഞ്ഞു പിന്നെ അയാൾ എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. എന്നെ അയാൾ എല്ലാവർക്കും പരിചയപ്പെടുത്തി. ചിലരൊക്കെ എന്നോട് സംസാരിച്ചു.
“നമുക്ക് ആദ്യം കഴിക്കാം. പിന്നെ ഞാൻ നിങ്ങൾക്ക് എന്റെ ആയുധ ശാല കാണിച്ച് തരാം.” അതും പറഞ്ഞ് അയാൾ എന്നെ അയാളുടെ വീട്ടിലേക്ക് നയിച്ചു.
അവിടെ അയാളുടെ ഭാര്യയും ആറു മക്കളും ഉണ്ടായിരുന്നു. ആറു മക്കളിൽ രണ്ട് പുത്രി മാരും നാല് പുത്രന്‍ മാരും ആയിരുന്നു. അവർ എല്ലാവർക്കും വിവാഹം കഴിഞ്ഞ് കുട്ടികളും ഉണ്ടായിരുന്നു. ഒരു വല്യ കൂട്ടുകുടുംബം ആയിരുന്നു അവരുടേത്. അതിനനുസരിച്ചുള്ള വലിയ വീടും.
അവിടെ എന്റെ എല്ലാ ഓഫീസർസും ഉണ്ടായിരുന്നു. എന്നെ കണ്ടതും അവരെല്ലാം പുഞ്ചിരി തൂകി.
“എല്ലാവർക്കും ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. നമുക്ക് ആദ്യം കഴിക്കാം.” അഡോണി ചേട്ടൻ ഉറക്കെ പറഞ്ഞു.
ഡൈനിംഗ് ഹാളില്‍ മുപ്പത് പേര്‍ക്ക് ഒരുമിച്ചിരുന്ന് കഴിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. കഴിക്കുന്നതിനിടെ ഞാൻ എല്ലാവരെയും പരിചയപ്പെട്ടു. അവർ എല്ലാവരോടും എനിക്ക് എന്തോ ഒരു അടുപ്പം തോന്നി. കുടുംബം എന്ന് പറയാൻ ഒരു എലി പോലും ഇല്ലാത്ത എനിക്ക് എന്റെ മനസില്‍ എവിടെയോ അസൂയ തോന്നി. ഞാൻ എന്തൊക്കെയോ നുള്ളി പിറക്കി കഴിച്ചെന്ന് വരുത്തി. എന്നിട്ട് എണീറ്റ് വേഗം പുറത്ത് വന്നു. ആരുടെയും കണ്ണില്‍ പെടാതെ ഒറ്റക്ക് ഒരു മരത്തിന്റെ ഇരുള്‍ വീണ ഭാഗത്ത് പോയി നിന്നു.
എന്റെ അമ്മയുടെ സുന്ദരമായ മുഖം എന്റെ ഉള്ളില്‍ തെളിഞ്ഞു. എന്റെ മനസില്‍ ഉണ്ടായിരുന്ന എന്റെ അമ്മയുടെ മുഖം പണ്ട് ഞാൻ സ്വയം വരച്ച്ചിരുന്നു, അത് ഞാൻ ഇപ്പോഴും എന്റെ പക്കല്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഞാൻ ജനിച്ച അന്നുതന്നെയാണ് ആദ്യമായും അവസാനമായും അവരെ ഞാൻ കണ്ടതും.
Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????
ഒത്തിരി സ്നേഹം ❤️❤️
?????
♥️❤️♥️
എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????
ബാക്കി വായിക്കട്ടെ ❤
Thanks bro..
❤️♥️❤️
pwoli ❤️❤️
Thanks ❤️
Uff pwoli…!???
ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?
സ്നേഹം..!❤️❤️❤️❤️❤️
Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.
❤️❤️❤️❤️
Balance enthiii
Submit ചെയ്തിട്ടുണ്ട്.