‘നിന്റെ തീരുമാനം ശെരിയാണ്. നാളെ നി വരണം, ആ ജഡങ്ങളെ നി നശിപ്പിക്കണം, അതോടെ ഞാൻ സ്വതന്ത്രന്‍ ആകും.’
എന്റെ തല പെരുത്ത് കേറി. പുറത്ത് കിടന്ന ജീപ്പിൽ ഞാൻ നോക്കി.
ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിൻറ്റെ മൊത്തം മൂന്ന് ജീപ്പ് ആണ് ഇവിടെ ഉള്ളത്. പിന്നെ നല്ല ശക്തിയേറിയ എഞ്ചിന്‍ ഉള്ള ഒരു മീഡിയം ടൈപ്പ് വാൻ ഉണ്ട്. വാനിന്റെ ഉള്ളില്‍ ഒരു വലിയ പോർട്ടബിൾ ജെനരേറ്റ് — പെട്ടന്ന് ഊരാൻ കഴിയുന്ന ക്ലാമ്പ് കൊണ്ട് ഫിക്സ് ചെയ്തു വെച്ചിരിക്കുന്നു. വാനിന്റെ മുകളില്‍ ചെറിയ പക്ഷേ ശക്തിയേറിയ ഫോൾഡിങ് ടൈപ്പ് ടവർ ലൈറ്റ് ഫിക്സ് ചെയ്തിട്ടുണ്ട്.
അതിന്റെ ഉള്ളില്‍ വേറെയും ഒരുപാട് അത്യാവശ്യ സാധനങ്ങളും ഉണ്ട്. ഒരു അത്യാവശ്യത്തിന് ഈ വാൻ എവിടെ വേണമെങ്കിലും കൊണ്ട് പോകാൻ കഴിയും. വാനിന്റെ മുന്നിലും പുറകിലും ഇരുമ്പ് കൊണ്ട് തീര്‍ത്ത സുരക്ഷാ സംവിധാനങ്ങള്‍ പണിത് ഒരുക്കിയിട്ടുണ്ട്. കോണ്ക്രീറ്റ് ചുമരിനേ ഇടിച്ച് തകർത്താൽ പോലും വണ്ടിക്ക് ഒരു പോറൽ പോലും ഏൽക്കില്ല.
പിന്നെ ഓഫീസ് ബിൽഡിംഗ്, അതിൽ മൊത്തം നാല് റൂം ആണ് ഉള്ളത്. അതിൽ മൂന്നെണ്ണം ഓഫീസ് റൂം ആണ്. ഒരെണ്ണം എന്റെ ഓഫീസാണ്. ഉള്ളില്‍ വലിയ മേശയും ആറ് കസേരയും ഉണ്ട്.
ഒരു വശത്തെ ചുമരില്‍ രണ്ട് മീറ്റർ നീളവും രണ്ട് മീറ്റർ വീതിയും ഉള്ള ഷെല്‍ഫിൽ നിറയെ പലതരത്തിലുള്ള ഡോക്യുമെന്റ്സും ഉണ്ട്. മേശ പുറത്ത് ഡിപ്പാര്‍ട്ട്മെന്റ് ഒരു ഡെസ്ക് ടോപ്പ് കമ്പ്യൂട്ടര്‍ ഉണ്ട്. അതിന്റെ അടുത്ത് ഞാൻ എന്റെ ലാപ്ടോപ്പ് വച്ചിരുന്നു. എന്റെ ഡെസ്കിൻന്റെ വലത് വശത്തുള്ള മൂലയില്‍ ഒരു വല്യ ഭാരമുള്ള സേഫ് ഉണ്ട്. അതിലാണ് പല പ്രധാനപെട്ട ഡോക്യുമെന്റ്സും വേറെ പലതും വെച്ചിരിക്കുന്നത്.
രണ്ടാമത്തെ ഓഫീസ് രണ്ട് ഭാഗമായി തിരിച്ചിട്ടുണ്ട്. ഓരോന്നിലും ഓരോ മേശയും മുമ്മൂന് കസേരയും ഉണ്ട്. ഒന്ന് കൃഷ്ണൻ ചേട്ടന്റെയും അടുത്തത് വാണിയുടെയും ഓഫീസ് ആണ്. അതിലും രണ്ട് പേര്‍ക്കും പൊതുവായി ഷെല്‍ഫും സേഫും ഉണ്ട്.
മൂന്നാമത്തെ റൂം അരവിന്ദും മറ്റും ഫീൽഡ് സ്റ്റാഫ്സിനും ഉള്ളതാണ്.
പിന്നെ നാലാമത്തേത് രണ്ടായി തിരിച്ചിട്ടുണ്ട്. ഉള്ളതിൽ വെച്ച് ഏറ്റവും വലിയ റൂം അത് തന്നെയാണ്. ഒന്നില്‍ റേഡിയോ സംവിധാനം ചെയ്തിട്ടുണ്ട്. അടുത്ത ഭാഗം പ്രാഥമിക ശുശ്രൂഷ ചെയ്യാനുള്ള സംവിധാനം ഉള്ളതാണ്. പിന്നെ ഫസ്റ്റ് എയ്ഡ് കിറ്റും കുറെ അത്യാവശ്യ മെഡിക്കല്‍ സാധനങ്ങളും ഉണ്ട്.
പിന്നെയുള്ളത് വാഷ് റൂമ്. അതിൽ കേറാന്‍ അതിന്റെ പ്രധാന ഡോർ തുറന്നാല്‍ ഉള്ളില്‍ ഓരോന്നിനും ഡോറുകളോട് കൂടിയ മൂന് ടോയ്ലറ്റും രണ്ട് കുളി മുറിയും ഉണ്ട്. വെളളത്തിന്റെ ആവശ്യം പരിഹരിക്കാൻ ബോറിങ് വെള്ളം ഉണ്ട്. എപ്പോഴും ടാങ്ക് നിറയെ വെള്ളം ഉണ്ടാവും.
ഹീറ്റർ സംവിധാനവും ഉണ്ട്.
ഓഫീസിൻറ്റെ പുറത്ത് ഒരു വലിയ സ്റ്റോർ റൂം ഉണ്ട്. അതിൽ നിരയെ പലതരത്തിലുള്ള സാധനങ്ങൾ തരം തിരിച്ച് ചിട്ടയോടെ അടുക്കി വെച്ചിട്ടുണ്ട്. എന്തുതരം സാധനം വേണമെങ്കിലും സ്റ്റോറില്‍ നോക്കിയാല്‍ കിട്ടും.
എപ്പോഴും അഞ്ച് മണിക്കാണ് ഓഫീസ് ക്ലോസ് ചെയ്യുന്നത്.
ഞങ്ങൾ എല്ലാവരുടെയും കൈയിൽ ഓരോ താക്കോൽ ഉണ്ട്. പക്ഷെ വാണിയാണ് അവസാനം എല്ലാം ചെക്ക് ചെയ്തിട്ട് ഓഫീസ് ക്ലോസ് ചെയ്യുന്നത്.
ഞാൻ സമയം നോക്കി. സമയം നാല് അമ്പത് ആയിരുന്നു. ഇപ്പോഴേ ചെറുതായി ഇരുട്ടി തുടങ്ങി. ഇവിടെ എല്ലാ കാലത്തും ഇങ്ങനെയാണ് എന്നാണ് കൃഷ്ണൻ ചേട്ടൻ പറഞ്ഞത്. പെട്ടന്ന് ഇരുട്ടും.
ഞാൻ അകത്ത് കേറി എന്റെ ഓഫീസ് റൂമിൽ നിന്നും എന്റെ ലാപ്ടോപ്പും എന്റെ വേറെ സാധനങ്ങളും എടുത്തുകൊണ്ട് ഞാൻ പോകാൻ തയാറായി പുറത്തേക്ക് വന്നു.
അന്നും പതിവുപോലെ എല്ലാവരും അഞ്ച് മണിക്ക് ഇറങ്ങി.
കൃഷ്ണൻ ചേട്ടനും വാണിയും അരവിന്ദും ഒരുമിച്ച് ഒരേ ജീപ്പിൽ കേറി പോകുന്നതാണ് പതിവ്. പക്ഷെ ഇന്ന് അരവിന്ദ് ഒറ്റക്ക് ജീപ്പ് ഓടിച്ച് കൊണ്ട് പോയി.
“ഞങ്ങൾ സാറിന്റെ കൂടെ വന്നോട്ടെ?” എന്റെ ജീപ്പിന്റെ പാസഞ്ചർ സീറ്റില്‍ കേറി ഇരുന്നുകൊണ്ട് കൃഷ്ണൻ ചേട്ടൻ ചോദിച്ചു. വാണി ഒന്നും പറയാതെ പുറകിലത്തെ സീറ്റില്‍ കേറി ഇരുന്നു.
“വല്ല ഉപദേശവും തരാനാണോ രണ്ടാളും പ്ലാന്‍ ചെയ്തേക്കുന്നത്?” ഞാൻ ദയനീയമായി അവർ രണ്ട് പേരെയും നോക്കി. വാണിഴഴ വാ പൊത്തി ചിരിച്ചു.
“ഉപദേശം തരാനല്ല സർ, വെറുതെ സംസാരിക്കാം എന്ന് കരുതി വന്നതാണ്. പിന്നെ അരവിന്ദ് എന്നും ഞങ്ങളെ കൊണ്ട് വിട്ടിട്ട് തിരിച്ചു അവന്റെ വീട്ടില്‍ എന്നും നേരം വൈകിയാണ് എത്തുന്നതു. ഇന്നെങ്കിലും അവന്‍ വേഗം പൊക്കോട്ടെ. നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞങ്ങൾ വരുന്നില്ല. മറ്റേ ജീപ്പ് എടുത്തുകൊണ്ട് ഞങ്ങൾ പൊയ്ക്കോളാം. പക്ഷേ എന്റെ കണ്ണിന്റെ കാഴ്ച പഴയത് പോലെ ഇല്ല. അതുകൊണ്ടാണ് ഞാൻ വണ്ടി എടുക്കാത്തത്.”
Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????
ഒത്തിരി സ്നേഹം ❤️❤️
?????
♥️❤️♥️
എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????
ബാക്കി വായിക്കട്ടെ ❤
Thanks bro..
❤️♥️❤️
pwoli ❤️❤️
Thanks ❤️
Uff pwoli…!???
ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?
സ്നേഹം..!❤️❤️❤️❤️❤️
Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.
❤️❤️❤️❤️
Balance enthiii
Submit ചെയ്തിട്ടുണ്ട്.