ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

അയാൾ പറഞ്ഞത് ശെരിയാണ്. ഇരുൾവനം കാടിനെ കുറിച്ച് പല അപകടകരമായ അഭിപ്രായങ്ങളാണ് ഡിപ്പാര്‍ട്ട്മെന്റിൽ ഉള്ളത്. അതുകൊണ്ട്‌ തന്നെയാണ് ഇവിടെ ഇരുൾവനം കാടിന്റെ കാര്യത്തിൽ മാത്രം സ്പെഷ്യൽ നിയമം ഉള്ളത്. ഇവിടെ മൂന് ഗ്രാമത്തിൽ ഉള്ള മൂന്ന് ഓഫീസിലും ധാരളം ആയുധങ്ങൾ ഉണ്ട്. അതെല്ലാം എന്റെ നിയന്ത്രണത്തിലാണ്. സാഹചര്യം അനുസരിച്ച് എനിക്ക് പ്രവർത്തിക്കാനുള്ള എല്ലാ അധികാരവും എനിക്ക് ഡിപ്പാര്‍ട്ട്മെന്റ് തന്നിട്ടുണ്ട്. പിന്നീട് അതിനെ ന്യായീകരിച്ച് അതിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിൽ സബ്മിറ്റ് ചെയ്യണം. ആ റിപ്പോര്‍ട്ട് മുകളില്‍ ഉള്ളവര്‍ക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ എനിക്കെതിരെ നിയമ നടപടി ഉണ്ടാകും.
ഞാൻ ഓരോ മുഖത്തും നോക്കി. എല്ലാ മുഖത്തും കൌതുകവും, സന്തോഷവും, പിന്നെ ഇത്രയും നാള്‍ അവർ നേരിട്ട പ്രശ്നത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവും, അവർക്ക് നടന്ന അന്യായത്തെ ശെരി ചെയ്യാൻ കഴിയും എന്ന പ്രതീക്ഷ അവരില്‍ നിന്നും എനിക്ക് കാണാന്‍ കഴിഞ്ഞു. അവരെ എനിക്ക് വിശ്വസിക്കാൻ കഴിയും എന്ന ബോധം എന്റെ മനസില്‍ ഉണ്ടായി. ഞാൻ എന്റെ കസേരയില്‍ നിന്നും എഴുന്നേറ്റു. മറ്റുള്ളവരും പെട്ടന്ന് എഴുനേറ്റ് നിന്നു.
“വാണി!” ഞാൻ അവളെ നോക്കി വിളിച്ചു.
“പറയു സർ.” ഉത്കണ്ഠയോടെ അവൾ പറഞ്ഞു.
“വാണിക്ക് തോക്ക് പിടിക്കാന്‍ പേടി ഉണ്ടോ?” ഞാൻ ചോദിച്ചു.
“എനിക്കും ട്രെയിനിങ് കിട്ടിയിട്ടുണ്ട് സർ. എനിക്ക് പേടി ഇല്ല.” ഒരു പുഞ്ചിരിയോടെ വാണി പറഞ്ഞു.
ഞാൻ മറ്റുള്ളവരെ നോക്കി. എല്ലാവർക്കും വാണി പറഞ്ഞ മറുപടി തന്നെയായിരുന്നു പറയാൻ ഉണ്ടായിരുന്നത്.
“എന്തിനാണ് സർ അങ്ങനെ ചോദിച്ചത്?” അതിന്റെ ഉത്തരം അറിയാമെങ്കിലും മൂര്‍ത്തി ചേട്ടൻ പുഞ്ചിരിച്ച് കൊണ്ട്‌ ചോദിച്ചു.
“ഇന്ന് നമ്മൾ ചെന്നായ് വേട്ട തുടങ്ങാൻ പോകുന്നു. മനുഷ്യ ചെന്നായ്ക്കളൊ രാക്ഷസ ചെന്നായ്ക്കളൊ….. എന്ത് തന്നെ ആയാലും എന്റെ അധികാരത്തിൽ പെട്ട ഒരു തുരുമ്പിനെ പോലും ഇനി അവറ്റകൾ നശിപ്പിക്കില്ല. പന്ത്രണ്ട് ചെന്നായ്ക്കളേയും കൊല്ലുന്നത് വരെ ഈ വേട്ട തുടരും.” ഞാൻ പറഞ്ഞു. “രവി, നിങ്ങൾ പോയി അഡോണി യേയും കൂട്ടരെയും വിളിക്കു.”
“ശരി സർ.” അയാൾ പറഞ്ഞു.
“ഞങ്ങൾ ഇവിടെ തന്നെ ഉണ്ട് സർ…..” വാതില്‍ക്കല്‍ നിന്നും അഡോണിയുടെ ശബ്ദം കേട്ടു. ഞങ്ങൾ അങ്ങോട്ട് നോക്കി. അവിടെ അവർ അഞ്ച് പേരും ഉണ്ടായിരുന്നു. അവരുടെ മുഖത്ത് ഇപ്പോൾ എന്നോടുള്ള പേടി ഞാൻ കണ്ടില്ല. ബഹുമാനം ആ കണ്ണുകളില്‍ ഞാൻ കണ്ടു.
“അപ്പോൾ ഇതുവരെ ഞങ്ങൾ സംസാരിച്ചത് എല്ലാം നിങ്ങള്‍ കേട്ടുവോ?” ഞാൻ ചോദിച്ചു.
അയാൾ ഞെളിപിരി കൊണ്ടു. എന്നിട്ട് തല താഴ്ത്തി.
“നിങ്ങളാരും ഒരു തെറ്റും ചെയ്തിട്ടില്ല. നിങ്ങൾ തലയും താഴ്ത്തി നില്‍ക്കേണ്ട കാര്യമൊന്നുമില്ല. അകത്തേക്ക് കയറി വരു.” ഞാൻ അവരോട് പറഞ്ഞു.
ആശ്വാസത്തോടെ അവർ അകത്തേക്ക് വന്നു.
“എന്നെ റോബി എന്ന് വിളിക്കാം.” ഞാൻ പറഞ്ഞു.
“റോബി, ഞങ്ങളെ കൊണ്ട്‌ കഴിയുന്ന എല്ലാ സഹായവും ചെയ്യാൻ ഞങ്ങളും തയാറാണ്. ഞാൻ ഒരു പോരാളി എന്ന് വേണമെങ്കിൽ പറയാം. എല്ലാ ആയുധങ്ങള്‍ കൊണ്ടുള്ള വിദ്യകളും ഞാൻ മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചും കൊടുക്കുന്നു.” അഡോണി അഭിമാനത്തോടെ പറഞ്ഞു.
ഞാൻ പുഞ്ചിരിച്ചു. “എന്റെ പക്കല്‍ തോക്ക് ഉണ്ടെങ്കിലും എനിക്ക് അതിൽ താല്‍പര്യം ഇല്ല. മധ്യകാലഘട്ടത്തിലെ ആയുധങ്ങളോടാണ് എനിക്ക് കൂടുതൽ താല്‍പര്യം. അവ എനിക്ക് ഉപയോഗിക്കാനും അറിയാം. ഈ വേട്ടയ്ക്ക് ഞാൻ ഉപയോഗിക്കാൻ പോകുന്നത് വില്ല് തന്നെയാണ്. എന്റെ ഓഫീസർസ് എല്ലാവരും തോക്ക് കൊണ്ട്‌ വരും.” ഞാൻ പറഞ്ഞു.”
അത് കഴിഞ്ഞ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഈ വേട്ട ക്കുള്ള ആസൂത്രണം ചെയ്തു. ഓഫീസ് പൂട്ടി ഇറങ്ങുമ്പോള്‍ സമയം അഞ്ചര കഴിഞ്ഞിരുന്നു.
“അഡോണി ചേട്ടൻ എന്റെ കൂടെ വരൂ. നിങ്ങളുടെ കൂടെ വന്നവർ കുതിര വണ്ടിയില്‍ പൊക്കോട്ടെ.” ഞാൻ അയാളോട് പറഞ്ഞു. അയാൾ ഉടനെ സമ്മതിച്ചു. എന്നിട്ട് ഞാൻ മൂര്‍ത്തി ചേട്ടനെ നോക്കി പറഞ്ഞു, “നിങ്ങളും വരൂ.”
അങ്ങനെ ഗ്രാമ നിവാസികള്‍ നാല് പേരും കുതിര വണ്ടിയില്‍ തിരിച്ച് ഗജവനം ഗ്രാമത്തിൽ പോയി. അവര്‍ക്ക് ഒരുപാട്‌ കാര്യങ്ങൾ പാതിരാത്രിക്ക് മുമ്പ് ചെയ്ത് തീർക്കാൻ ഉള്ളതാണ്.

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.