ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

അടുത്ത ആളുകളുടെ മനസില്‍ കേറി അവരുടെ മനസ്സ് വായിക്കുക…. അവരെ നിയന്ത്രിക്കുക….. അവരെ കൊല്ലാന്‍ പോലും എനിക്ക് കഴിയും എന്ന് ഓർക്കുംപോൾ എനിക്ക് എന്റെ ഉള്ളില്‍ പേടി വളരാൻ തുടങ്ങി. എന്റെ കൈയും കാലും വിറച്ചു. കുറച്ച് മുമ്പ്‌ വരെ ഉണ്ടായിരുന്ന എന്റെ എല്ലാ ധൈര്യവും ചോര്‍ന്നുപോയി. പവിഴമല ഗ്രാമത്തിൽ വെച്ച് ഈ ചെന്നായ്ക്കളുടെ കഥ ഞാൻ കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ അഡോണിയുടെ മനസില്‍ നിന്നും പിന്നെ ഭാനുവിൻറ്റെ വായിൽ നിന്നുമാണ് ഇപ്പോൾ ഞാൻ കൂടുതൽ കാര്യം മനസ്സിലാക്കിയത്. ‘ചെന്നായ മനുഷ്യര്‍……’ ഞാൻ ദീര്‍ഘമായി നിശ്വസിച്ചു.
“സർ….!” തുറന്ന് കിടന്ന എന്റെ ഓഫീസ് വാതിലിൽ ആരോ ശക്തമായി മുട്ടി എന്നെ വിളിക്കുന്നത് കെട്ട് ഞാൻ അങ്ങോട്ട് നോക്കി. ഞാൻ ഒരു പ്രാന്തനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു എന്ന് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. എന്റെ നടത്തം നിര്‍ത്തി ഞാൻ അവർ ഓരോരുത്തരുടെയും മുഖത്ത് നോക്കി. വാണി ഒഴികെ മറ്റുള്ളവർ നോട്ടം മാറ്റി. എല്ലാ മുഖത്തും സമ്മര്‍ദ്ദം ഉണ്ടായിരുന്നു.
“ഒരുപാട്‌ നേരം ഞങ്ങൾ വാതിലിൽ മുട്ടിയിട്ടും സർ പ്രതികരിക്കാത്തത് കൊണ്ടാണ് ഇത്ര ശക്തിയോടെ ഞാൻ ഡോറിൽ തട്ടിയത്.” വാണി പറഞ്ഞു.
“കയറി വരൂ.” എന്റെ മേശക്ക് മറുപുറത്ത് ഉള്ള കസേരക്കടുത്ത് പോയി നിന്നിട്ട് ഞാൻ അവരോട് പറഞ്ഞു.
എല്ലാവരും അകത്ത് വന്ന് എന്റെ മേശക്ക് മുന്നില്‍ നിന്നു. എല്ലാവരോടും ഇരിക്കാൻ ഞാൻ ആംഗ്യം കാണിച്ചു. എല്ലാവരും ഇരുന്നു. ഞാനും ഇരുന്നു.
ഞാൻ കുറച്ച് നേരം അവർ എല്ലാവരെയും മാറി മാറി നോക്കി. പെട്ടന്ന് അവർ എല്ലാവരുടെയും മുഖത്ത് ടെന്‍ഷന്‍ പടര്‍ന്ന് പിടിക്കാൻ തുടങ്ങി.
“എത്ര ചെന്നായ്ക്കളാണ് ഒരുമിച്ച് വന്നിരുന്നത്?” ഞാൻ ചോദിച്ചു.
“സർ, എപ്പോഴും പതിനൊന്ന് രാക്ഷസ ചെന്നായ്ക്കളും ഒരു മനുഷ്യനുമാണ് വരുന്നത്. ഈ ചെന്നായ്ക്കള്‍ക്ക് പൂര്‍ണ വളർച്ച പ്രാപിച്ച കഴുതയുടെ ഉയരം ഉണ്ടാവും.” മൂര്‍ത്തി ചേട്ടൻ പറഞ്ഞു.
“സർ….” മൂര്‍ത്തി ചെറിയ വൈമനസ്യത്തൊടെ വിളിച്ചു. ഞാൻ അയാളെ നോക്കി
“നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?” ഞാൻ അയാളോട് ചോദിച്ചു. “പിന്നേ ഇവിടെയുള്ള നിങ്ങൾ എല്ലാവർക്കും എന്നോട് തുറന്ന മനസ്സോടെ സംസാരിക്കാം.” എല്ലാവരോടുമായി ഞാൻ പറഞ്ഞു.
“അഡോണി സർ അത്ര മോശപ്പെട്ട വ്യക്തിയല്ല. ഈ നശിച്ച ചെന്നായ്ക്കള്‍ കാരണം കുറച്ച് വര്‍ഷങ്ങളായി ഈ ഗ്രാമം മുഴുവനും വേദന അനുഭവിക്കുന്നു. ഈ ചെന്നായ്ക്കള്‍ കാരണം ഒരുപാട്‌ നാശ നഷ്ടമാണ് ഒരുപാട് പേര്‍ക്ക് ഉണ്ടായത്, പിന്നെ ഇരുട്ടി കഴിഞ്ഞാൽ പുറത്ത്‌ ഇറങ്ങാനുള്ള പേടിയും. ചിലപ്പോൾ അത് കാരണം ആയിരിക്കും അയാൾ അങ്ങനെ പെരുമാറിയത് എന്ന് തോനുന്നു. സർ വിചാരിക്കും പോലെ അയാൾ ആര്‍ക്കും ഒരു ഭീഷണിയല്ല സർ.” മൂര്‍ത്തി എന്റെ കൈയിൽ തെളിഞ്ഞ് കാണപ്പെട്ട ആ വാൾ രൂപം നിരീക്ഷിച്ച് കൊണ്ട്‌ പറഞ്ഞു.
“അയാൾ എന്തുകൊണ്ട്‌ അങ്ങനെ പെരുമാറി എന്നുള്ള കാരണം എനിക്ക് ശെരിക്കും അറിയാം.” ഞാൻ മറുപടി പറഞ്ഞു.
“ചെന്നായ്ക്കളുടെ കാര്യത്തിൽ നിങ്ങളോ ഗ്രാമ വാസികളൊ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടൊ?” ഞാൻ ചോദിച്ചു.
“ഇല്ല സർ, എന്ത് ചെയ്യണമെന്ന് ഞങ്ങൾ ആര്‍ക്കും അറിയില്ല. പല തവണ അഡോണി സർ നയങ്ങളോടും ഗ്രാമത്തിൽ ഉള്ളവരോടും അയാള്‍ക്കൊപ്പം ചെന്നായ്ക്കളെ എതിർത്ത് നിൽക്കാൻ ആവശ്യപ്പെട്ടു. പക്ഷേ പേടി കാരണം ആരും അനുസരിച്ചില്ല.” മൂര്‍ത്തി ചേട്ടൻ നിസ്സഹായതയോടെ പറഞ്ഞു. “ഇരുൾവനം കാട് ഭയങ്കരമായ അപകടം പിടിച്ച കാടാണ് സർ.”
പിന്നെ കുറെ നേരം ആരും ഒന്നും സംസാരിച്ചില്ല. ഞാൻ എല്ലാവരെയും നോക്കി. എല്ലാ മുഖത്തും പല തരത്തിലുള്ള വികാരങ്ങള്‍ ആയിരുന്നു.
“അത്ര അപകടം പിടിച്ചത് കൊണ്ട് തന്നെയാണ് എത്ര റാങ്ക് കുറഞ്ഞ ഓഫീസർ മാരായാൽ പോലും ഇരുള്‍വനം റേഞ്ചില്‍ ജോലി ചെയ്യുന്ന എല്ലാവർക്കും ഡിപ്പാര്‍ട്ട്മെന്റ് നിര്‍ബന്ധമായും ആയുധ പരിശീലനം നല്‍കി കഴിഞ്ഞ ശേഷം മാത്രമാണ് ഈ ഇരുൾവനം റേഞ്ചില്‍ പോസ്റ്റിങ് കൊടുത്തിട്ടുള്ളത്. അത് പോലെ ഈ മൂന്ന് ഗ്രാമത്തിൽ ഉള്ള നമ്മുടെ ഫോറസ്റ്റ് ഓഫീസ്കളിലും ആവശ്യമുള്ള ആയുധങ്ങളും അനുവദിച്ച് തന്നിട്ടുണ്ട്.” ഞാൻ പറഞ്ഞു.
“ശെരിയാണ് സർ, പക്ഷേ റേഞ്ച് ഫോറസ്റ്റ് ഓഫീസരുടെ അനുമതി ഇല്ലാതെ അത് ഉപയോഗിക്കാന്‍ കഴിയില്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഇതുവരെ നിങ്ങൾക്ക് മുമ്പ്‌ ഉണ്ടായിരുന്ന എല്ലാ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരിൽ ആരും ആ അനുവാദം ഞങ്ങൾക്ക് തന്നിട്ട് പോലുമില്ല. തോക്ക് സർവീസ് ചെയ്യാനുള്ള അധികാരം മാത്രമാണ് ഞങ്ങൾക്ക് ഉള്ളത്. ഇപ്പോൾ സർ പറയു, ഞങ്ങൾ എന്താണ്‌ ചെയ്യേണ്ടത്?” മൂര്‍ത്തി ചേട്ടൻ ആകാംഷയോടെ ചോദിച്ചു.

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.