അയാളുടെ പല ചിന്താഗതികളും ഒളിഞ്ഞ് കിടക്കുന്ന രഹസ്യങ്ങളും എനിക്ക് അറിയാൻ കഴിഞ്ഞു. അയാളുടെ ചിന്താഗതി മറ്റ് പലരുടെയും ചിന്താഗതികളുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ചങ്ങല കണ്ണികള്‍ പോലെയാണ് അവരുടെ ചിന്തകൾ ഒരുമിച്ച് യോജിപ്പിച്ചിരുന്നത്. അവയില്‍ നിന്നും എനിക്ക് ചിലതെല്ലാം മനസിലാക്കാന്‍ കഴിഞ്ഞു. ഞാൻ ശെരിക്കും ഞെട്ടുകയാണ് ചെയ്തത്. കാരണം അയാളുടെ രഹസ്യം മാത്രമല്ല പലരുടെയും കാര്യങ്ങളാണ് ആ കോർത്തിണക്കിയ ചിന്തകള്‍ വഴി ഞാൻ അറിഞ്ഞത്. പല ചരിത്രങ്ങളും ജീവനു തുല്യം കാക്കേണ്ട രഹസ്യങ്ങളുമാണ് എനിക്ക് അയാളിലൂടെ അറിയാൻ കഴിഞ്ഞത്. അയാൾ ഇപ്പോൾ ഇവിടെ ഈ ഓഫീസില്‍ വരാനുള്ള കാരണവും ഞാൻ അറിഞ്ഞു.
ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്ന് എനിക്ക് മനസ്സിലായില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ ജീവിതത്തിൽ പല വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങളാണ് നടന്നത്. ഇപ്പോൾ ഇവിടെ നടക്കുന്നത് അതിന്റെ ഉന്നതങ്ങളില്‍ നില്‍ക്കുന്നു. പെട്ടന്ന് എന്റെ മുഖത്ത് ചിരി വിടര്‍ന്നു. എന്നോട് കളിക്കുന്നതിന്റെ അനന്തരഫലം എന്തായിരിക്കും എന്ന് വെറും കീടമായ നിങ്ങൾക്ക് ഞാൻ കാണിച്ച് തരാം. എല്ലാവരെയും ദ്രോഹിക്കണം എന്ന ചിന്തയാണ് പെട്ടന്ന് എന്റെ മനസില്‍ ഉണ്ടായത്. ആ ചിന്തയില്‍ എനിക്ക് സന്തോഷവും തൃപ്തിയും ഉണ്ടായിരുന്നു.
‘നമുക്ക് എല്ലാവരെയും ദ്രോഹിക്കണം, എല്ലാവരെയും അടിമകള്‍ ആക്കി കാല്‍ കീഴില്‍ കൊണ്ട് വരണം.’ എന്റെ മനസില്‍ ആരോ പറഞ്ഞു. അത് ശരിയാണെന്ന് എനിക്കും തോന്നി, എന്നാല്‍ ഇയാളിൽ നിന്ന് തന്നെ തുടങ്ങാം.
ഉടനെ ഞാൻ അയാളുടെ ജീവൻ നിലനിര്‍ത്തുന്ന ശക്തിയായ ആ തൂവെള്ള ഗോളത്തെ എന്റെ അദൃശ്യ കൈ കൊണ്ട് പിടിച്ച് ഞാൻ പതിയെ മുറുക്കി.
പെട്ടന്ന് കസേരയില്‍ ഇരുന്ന ആള്‍ ഉറക്കെ കരഞ്ഞ് കൊണ്ട് നെഞ്ചില്‍ പിടിച്ചുകൊണ്ട് തറയില്‍ വീണു. എന്റെ പിടി ഞാൻ കൂടുതൽ മുറുക്കി. അയാള്‍ അലറി വിളിച്ചുകൊണ്ട് തറയിൽ കിടന്ന് മരണ വെപ്രാളം കാണിക്കാൻ തുടങ്ങി. ഒരു സെക്കന്റ് നേരത്തേക്ക് എനിക്ക് അത് സന്തോഷം നല്‍കി. പെട്ടന്നാണ് എന്റെ ഉള്ള് പിടഞ്ഞത്. ഞാൻ ചെയ്തത് തെറ്റാണ് എന്ന ബോധം അപ്പോഴാണ് എനിക്ക് ഉണ്ടായത്. പെട്ടന്ന് ഞാൻ ചെയ്ത കാര്യം ഓര്‍ത്ത് ഞാൻ വിറച്ച് പോയി. ഞാൻ ലജ്ജിച്ച് പോയി.
‘എന്താണ് ഞാൻ ചെയ്തത്!!’ ഒരു ഞെട്ടലോടെ ഞാൻ എന്റെ ദേഷ്യം അടക്കി. ആ ഗോളത്തെ പിടിച്ച് ഒന്ന് കൂടി ഞെരിക്കണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു, പക്ഷേ ആ ആഗ്രഹത്തെ ഞാൻ എങ്ങനെയോ ബുദ്ധിമുട്ടി അടക്കി കൊണ്ട് എന്റെ അദൃശ്യമായ കരത്തിൽ നിന്നും ആ ഗോളതെ സ്വതന്ത്രമാക്കി.
പെട്ടന്ന് അയാളുടെ കരച്ചില്‍ നിന്നു. അയാൾ തലയും നെഞ്ചും പിടിച്ചുകൊണ്ട് തറയില്‍ കിടന്ന് വിറച്ചു. ഒറ്റ സെക്കന്റ് കൊണ്ടാണ് എല്ലാം തുടങ്ങി അവസാനിച്ചത്. അയാള്‍ക്ക് പെട്ടന്ന് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവാതെ അവിടെ ഉണ്ടായിരുന്ന എല്ലാവരും വായും പൊളിച്ച് നിന്നു. അവർ എന്നെ പേടിയോടെ നോക്കി എന്നിട്ട് തറയില്‍ കിടക്കുന്ന ആളെയും നോക്കി.
ഞാൻ കുനിഞ്ഞ് എന്റെ ഒരു കൈ കൊണ്ട് അയാളെ പിടിച്ച് ഉയർത്തി പിന്നെയും കസേരയില്‍ ഇരുത്തി. പട്ടിയെ പോലെ കിതച്ചു കൊണ്ട് കസേരയില്‍ ചാരി ഇരുന്നിട്ട് അയാൾ എന്നെ പേടിയോടെ നോക്കി.. എനിക്ക് അയാളോട് സഹതാപം തോന്നിയില്ല.
എന്റെ ചുണ്ടില്‍ ചിരി വിടര്‍ന്നു. അത് കണ്ട് അയാളുടെ മുഖം വിളറി വെളുത്തു. ഞാൻ പൊട്ടിച്ചിരിച്ചു. അയാളുടെ പേടിയും വേദനയും എനിക്ക് ഒരു ഹരം പോലെ തോന്നി. ഞാൻ അയാളുടെ കണ്ണില്‍ തറപ്പിച്ചു നോക്കി. പെട്ടന്ന് എന്റെ കൈയിൽ ആരോ പിടിച്ചു. ആ സ്പര്‍ശം ഒരു സാന്ത്വനം പോലെ തോന്നി. ആ കൈയിൽ നിന്നും എന്തോ ശക്തി എന്നിലേക്ക് ഒഴുകി വരുന്നത് പോലെ തോന്നി. സ്നേഹവും സന്തോഷവും എന്നിലേക്ക് ഒഴുകിയെത്തി. എന്റെ കോപം ഞാൻ എന്റെ ഉള്ളിന്റെയുള്ളില്‍ അടിച്ചമർത്തി. അപ്പോഴാണ് ഞാൻ എന്റെ പഴയ നിലയിലേക്ക് തിരിച്ച് വരാൻ തുടങ്ങിയത്. അവിടെ ഉണ്ടായിരുന്ന എല്ലാവരും അപ്പോഴും എന്നെ പേടിയോടെ നോക്കുകയായിരുന്നു. ഞാൻ അവരുടെ കണ്ണില്‍ നോക്കിയതും അവരെല്ലാം നോട്ടം മാറ്റി.
എനിക്ക് സാന്ത്വനം നല്‍ക്കുന്ന ആ കൈയിൽ ഞാൻ നോക്കി, വാണിയായിരുന്നു എന്റെ കൈയിൽ പിടിച്ചിരുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു. അവളുടെ സാമീപ്യം എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ക്രോധത്തെ അടക്കി. എന്റെ മനസ്സ് ശാന്തമായ നിലയിലേക്ക് തിരിച്ച് വന്നു.
ഞാൻ കസേരയില്‍ ഇരിക്കുന്ന ആളെ പിന്നെയും നോക്കി. അയാൾ പെട്ടന്ന് ചാടി എഴുനേറ്റ് നിന്നു. അയാൾ പേടിയോടെ എന്നെ നോക്കി.
“സർ…. ഞാൻ….. ഞാൻ സർ…. പിന്നെ….” അയാൾ വിക്കി വിക്കി പേടിയോടെ എന്തോ പറയാൻ ശ്രമിച്ചു.
എല്ലാവരും അമ്പരപ്പോടെ അയാളെ നോക്കി. നാല് ഗ്രാമ നിവാസികളും എന്തോ രഹസ്യമായി പിറുപിറുത്തു.
“അഡോണിയാസ്….” ഞാൻ അയാളുടെ പേര് പറഞ്ഞ് വിളിച്ചു. ഒരു ഞെട്ടലോടെ അയാൾ എന്നെ നോക്കി. മറ്റുള്ളവർ സംഭ്രമ്മത്തോടെ എന്നെ നോക്കി.
“സർ…. എന്റെ…. എന്റെ…… ഈ പേര്…. ഈ പേര് നിങ്ങൾക്ക് എങ്ങനെ അറിയാം എന്റെ അച്ഛനും അമ്മയും എനിക്ക് ആ പേരാണ് ഇട്ടത്, പക്ഷേ എന്നെ അഡോണി എന്നാണ് വിളിച്ചിരുന്നത്. എന്നെ എല്ലാവരും അറിയുന്നതും ആ പേരിലാണ്. നിങ്ങൾ…. നിങ്ങൾക്ക് എങ്ങനെ……..” പേടിയോടെയും അതിശയത്തോടെയും അയാൾ ചോദിച്ചു.
Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????
ഒത്തിരി സ്നേഹം

?????
♥️
♥️
എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????
ബാക്കി വായിക്കട്ടെ
Thanks bro..
♥️
pwoli

Thanks
Uff pwoli…!???
ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?
സ്നേഹം..!




Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.
Balance enthiii
Submit ചെയ്തിട്ടുണ്ട്.