ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

“അയ്യോ… വേണ്ട സർ…” വാണി വെപ്രാളത്തോടെ പറഞ്ഞു. എന്നിട്ട് അവളെയും അറിയാതെ വാണി വെപ്രാളത്തോടെ വേഗത്തിൽ സംസാരിക്കാൻ തുടങ്ങി “എന്നെ തിരികെ കൊണ്ട്‌ വിടാൻ വേണ്ടിയല്ല ഞാൻ അങ്ങനെ പറഞ്ഞത്, എനിക്ക് നിങ്ങളെ ഇഷ്ടമാണ്. നിങ്ങളുടെ കൂടെ വരാൻ ആരും എന്നെ നിര്‍ബന്ധിക്കേണ്ട കാര്യമില്ല. ഞാൻ നിങ്ങളുടെ കൂടെ എവിടെ വേണമെങ്കിലും വരു……” പെട്ടന്ന് വാണി വാ പൊത്തി പിടിച്ചുകൊണ്ട് എന്റെ കണ്ണില്‍ പേടിയോടെ നോക്കി. “ക്ഷമിക്കണം സർ, ഞാൻ അറിയാതെ എന്തെല്ലാമോ പറഞ്ഞ് പോയി. ഒന്നും ഉദ്ദേശിച്ചല്ല ഞാൻ പറഞ്ഞത്…. സർ എന്നെ തെറ്റിദ്ധരിക്കരുത്.” വാണി ഒരു ഇടര്‍ച്ചയോടെ പറഞ്ഞു.
ഒരു സെക്കന്റ് ഞാൻ അവളെ നോക്കി എന്നിട്ട് നേരെ നോക്കി വണ്ടി ഓടിച്ചു. എന്റെ ഹൃദയം പടപടാ അടിക്കുന്ന ശബ്ദം എന്റെ കാതില്‍ കേട്ടു. എന്റെ കാതും കണ്ണും പൊള്ളുന്നത് പോലെ തോന്നി. എന്റെ ഹൃദയമിടിപ്പ് അവൾക്ക് കേള്‍ക്കാതിരിക്കാന്‍‍‍ ഞാൻ എന്റെ ശ്വാസം പിടിച്ച് നിർത്തി. ഇതുവരെ അറിയാത്ത എന്തോ ഒരു പുതിയ അനുഭവം എന്റെ മനസില്‍ ഉണര്‍ന്നു. ഞാൻ പിന്നെയും അവളെ നോക്കി.
വാണി നേരെ നോക്കി ഇരുന്നു. അവൾ പല്ല് കടിച്ച് ഇറുക്കി പിടിച്ചിരിക്കുമായിരുന്നു. അവളുടെ രണ്ട് മുഷ്ടിയും ചുരുട്ടി പിടിച്ചിരിക്കുന്നു. അവളുടെ കണ്ണില്‍ നനവ് ഉള്ളത് പോലെ എനിക്ക് തോന്നി. ഞാൻ പിന്നെയും നേരെ നോക്കി വണ്ടി ഓടിച്ചു.
അവൾക്ക് എന്നോട് ഇഷ്ടം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. പക്ഷേ എങ്ങനത്തെ ഇഷ്ടം എന്ന് മാത്രം എനിക്ക് മനസ്സിലായില്ല. ഒരു സഹോദരൻ എന്ന പോലെയോ….. അതോ ഫ്രണ്ട് പോലെയോ…. അതോ ആത്മാര്‍ത്ഥ പ്രേമം?. മൂന്നാമത്തേത് ആയിരുന്നെങ്കില്‍ എന്ന് ഞാൻ ആശിച്ചു. ഞാൻ ഇപ്പോൾ എന്തെങ്കിലും പറഞ്ഞ്‌ അവളെ കൂടുതൽ ടെന്‍ഷന്‍ ആക്കേണ്ട എന്ന് കരുതി ഞാൻ മിണ്ടാതെ വണ്ടി ഓടിച്ചു. എല്ലാറ്റിനും ഒരു സമയം ഉണ്ട്.
“വാണി എന്താ ഇതുവരെ വിവാഹം കഴിക്കാതെ?” ഞാൻ ചോദിച്ചു. ‘ച്ചേ.. ഈ ചോദ്യം വേണ്ടായിരുന്നു’. ഞാൻ എന്നെ സ്വയം കുറ്റപ്പെടുത്തി.
അവളുടെ മുഖത്ത് ഉണ്ടായിരുന്ന മുറുക്കം പതിയെ മാറി. അവളുടെ മുഷ്ടി പതിയെ നിവര്‍ന്നു. “അറിയില്ല സർ, എന്റെ മനസ്സിന് ഇണങ്ങി ആരെയും കാണാത്തത് കൊണ്ടാവും. അച്ഛനും അമ്മയും ആദ്യമൊക്കെ എന്നെ ശല്യം ചെയ്തിരുന്നു. ഒരുപാട്‌ ആളുകളും അവരവരുടെ മരുമകളായി സ്വീകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു എന്റെ വീട്ടില്‍ വന്ന് അച്ഛനോട് സംസാരിക്കുകയും ചെയ്തിരുന്നു. പക്ഷേ എനിക്ക് താല്പര്യം ഇല്ലായിരുന്നു.” വാണി എന്നെ നോക്കാതെ പറഞ്ഞു.
“ഇപ്പൊ ആരെങ്കിലും മനസില്‍ ഉണ്ടോ?” പ്രതീക്ഷയോടെ ഞാൻ ചോദിച്ചു.
വാണി ആ ചോദ്യത്തിന്‌ മറുപടി ഒന്നും പറഞ്ഞില്ല. അവൾ നേരെ നോക്കി ഇരുന്നു.
എന്റെ പ്രതീക്ഷ അതോടെ അസ്തമിച്ചു. ഞാൻ പിന്നെ മിണ്ടാതെ വണ്ടി ഓടിച്ചു.
“സർ, എന്തിനാ അങ്ങനെ ചോദിച്ചത്?” അവളുടെ സ്വരത്തില്‍ ആകാംഷ ഉണ്ടായിരുന്നു.
ഞാൻ വെറുതെ എന്റെ ചുമല്‍ കുലുക്കി കാണിച്ചു. കുറച്ച് നേരം ഞാൻ നേരെ നോക്കി വണ്ടി ഓടിച്ചു.
“സർ എന്തുകൊണ്ട്‌ വിവാഹം കഴിച്ചില്ല?” വാണി ചോദിച്ചു.
“ചിലപ്പോ വാണി പറഞ്ഞ അതേ ഉത്തരം ആയിരിക്കാം.” ഞാൻ പറഞ്ഞു.
അത് കേട്ട് വാണി ചിരിച്ചു ഞാനും ചിരിച്ചു.
“വാണിക്ക് യോജിച്ച പയ്യന്മാരെ വാണി ഇതുവരെ കണ്ടില്ല. പവിഴമല ഗ്രാമത്തിൽ വരുന്നതിന് മുമ്പ് വരെ എന്റെ മനസ്സിനെ ആകര്‍ഷിച്ച ഒരു പെണ്‍ കുട്ടിയെ കാണാന്‍ കഴിഞ്ഞില്ല.” ഞാൻ പറഞ്ഞു.
“അപ്പോ പവിഴമല ഗ്രാമത്തിൽ വന്നതിന് ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കണ്ടു എന്നാണോ പറഞ്ഞ്‌ വരുന്നത്?” വാണി ചോദിച്ചു.
“അതേ, പക്ഷേ ആ കുട്ടിക്ക് എന്നെ ഇഷ്ടമാണൊ എന്നൊന്നും എനിക്ക് അറിയില്ല.” ഞാൻ പറഞ്ഞു.
“നിങ്ങളെ ആ കുട്ടിക്ക് ഇഷ്ടപ്പെടും.” ഒരു പുഞ്ചിരിയോടെ വാണി പറഞ്ഞു. വാണി പിന്നെയും എന്തോ പറയാൻ വന്നിട്ട് വിട്ടുകളഞ്ഞു.
പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. ചില ഇടത്ത് ഞെരുക്കം ഇല്ലാതെ വല്യ മരങ്ങളും ചെടി കൊടികളും കാണാം. അതിന്റെ ഇടയിലൂടെയുള്ള വഴിയിലൂടെയും ചെറിയ കുന്നുകളും ഇടുങ്ങിയ വഴികളിലൂടെയും ജീപ്പ് കടന്ന് പോയി.

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.