ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

ഞാൻ എന്റെ ഓഫീസില്‍ കേറി. അവരും പുറകെ വന്നു. അവരോട് ഞാൻ ഇരിക്കാൻ പറഞ്ഞതും അവർ ഇരുന്നു.
“അരവിന്ദ് ഫീല്‍ഡിൽ ആണോ?” ഞാൻ ചോദിച്ചു.
“അതേ സർ, ഒരു ഉണക്ക മരം തന്നെ മുറിഞ്ഞ് ഒരു കാട്ടുപാതയിൽ വീണ് വഴി മുടക്കി കിടക്കുന്നു എന്ന് നമ്മുടെ ഫോറസ്റ്ററ് വിളിച്ച് പറഞ്ഞിരുന്നു. അത് ക്ലിയർ ചെയ്യാൻ അരവിന്ദ് മൂന്ന് ഫോറസ്റ്ററ് മാരേയും കൊണ്ട്‌ പോയിട്ടുണ്ട്.” കൃഷ്ണൻ ചേട്ടൻ വിസ്തരിച്ചു.
“പിന്നേ സർ, നമ്മുടെ അധീനതയിലുള്ള തൊട്ടടുത്ത ഗ്രാമമായ ഗജവനം ഫോറസ്റ്റ് ഓഫീസില്‍ നിന്നും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മൂര്‍ത്തി വിളിച്ചിരുന്നു. എന്തോ സീരിയസ് പ്രശ്നം ഉണ്ടെന്നും അത്യാവശ്യമായി സർ അവിടം വരെ ചെല്ലണം എന്നും അദ്ദേഹം റിക്വസ്റ്റ് ചെയ്തിരുന്നു.” വാണി പറഞ്ഞു.
“ഞാൻ ഇന്നുതന്നെ അയാളെ കാണുമെന്ന് വാണി വിളിച്ച് പറയൂ.” ഞാൻ പറഞ്ഞു.
പിന്നെ ഞങ്ങൾക്ക് കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല. എനിക്ക് ഒരുപാട്‌ ജോലി ഉണ്ടായിരുന്നു. ഓഫീസിലും, പിന്നെ കൃഷ്ണൻ ചേട്ടൻ വനത്തില്‍ കുറച്ച് സ്ഥലത്ത്‌ ഇൻസ്പെക്ഷൻ ചെയ്ത് അതിന്റെ റിപ്പോര്‍ട്ട് തന്നതിൽ എനിക്ക് നേരിട്ട് കണ്ട് നിര്‍ദേശം കൊടുക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ടായിരുന്നത് കൊണ്ട്‌ ഞാൻ അയാളെയും കൂടെ കൊണ്ട്‌ പോയി. ഞങ്ങൾക്ക് കുറെ കറങ്ങി തിരിയേണ്ടി വന്നു.
ജോലി കഴിഞ്ഞ് ഞാൻ കൃഷ്ണൻ ചേട്ടനെ ഓഫീസിൽ കൊണ്ട്‌ വിട്ടു. അവിടെ അരവിന്ദ് ഉണ്ടായിരുന്നു. അഞ്ച് മിനിറ്റ് ഞങ്ങൾ സംസാരിച്ചു. പിന്നെ ഞാൻ പുറത്ത് വന്ന് എന്റെ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തതും കൃഷ്ണൻ ചേട്ടൻ എന്നെ വിളിച്ചു.
“സർ, നിങ്ങൾ ഒറ്റക്ക് പോകേണ്ട. മൂര്‍ത്തി ഒരു പഴഞ്ചൻ ആണ്. കമ്പ്യൂട്ടർ എന്തെന്ന് പോലും അറിയില്ല. എപ്പോഴും വാണിയാണ് അവിടെ പോയി എല്ലാ ഡോക്യുമെന്റ്സും സിസ്റ്റത്തില്‍ അപ്പ്ഡേറ്റ് ചെയ്യുന്നത്. അതുകൊണ്ട്‌ സർ അവളെയും കൂടെ കൊണ്ട്‌ പോണം.” അയാൾ പറഞ്ഞു തീരും മുമ്പ്‌ തന്നെ വാണി പുഞ്ചിരിച്ച് കൊണ്ട്‌ മുന്‍ സീറ്റില്‍ കേറി ഇരുന്നു.
അവളുടെ ആ ചിരി കണ്ടിട്ട് എന്റെ ഉള്ളൊന്ന് പിടഞ്ഞു. അവളുടെ കണ്ണും അതിൽ കാണുന്ന എന്നോടുള്ള ബഹുമാനവും എന്നില്‍ നിന്നും മറച്ച് വെക്കാൻ ശ്രമിക്കുന്ന സ്നേഹവും എല്ലാം എന്നെ… എന്റെ മനസ്സിനെ ഏതോ ചെയുന്നത് പോലെ ഞാൻ അനുഭവപ്പെട്ടു. ഒരു സെക്കന്റ് ഞാൻ അവളുടെ ചുണ്ടില്‍ നോക്കി. പെട്ടന്ന് ഞാൻ തല വെട്ടി കുലുക്കി. എന്നിട്ട് കൃഷ്ണൻ ചേട്ടനെ നോക്കി.
എനിക്ക് എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ എന്റെ സഹായത്തിന് ആരെങ്കിലും ഉണ്ടാവണം എന്നും കരുതിയാണ് അയാൾ വാണിയേ എനിക്കൊപ്പം പറഞ്ഞ്‌ വിടുന്നത്. എന്ത് തന്നെയായാലും വാണി എന്റെ കൂടെ വരുന്നത്‌ എനിക്കും ഇഷ്ടമാണ്.
“മിണ്ടാനും പറയാനും ഒരു കൂട്ട് നല്ലതാണ്.” അതും പറഞ്ഞ് ഞാൻ വണ്ടി ഗജവനം ഗ്രാമം ലക്ഷ്യമാക്കി വിട്ടു.
“എന്താ വാണി, കുറെ നേരമായി ആ മുഖത്ത് ഒരു പുഞ്ചിരി കാണുന്നല്ലൊ?” ഒരു പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.
“ഒന്നുമില്ല സർ. കൃഷ്ണൻ ചേട്ടനെ വിചാരിച്ചപോ ചിരി വന്നു.”
“എന്റെ കൂടെ വരാൻ വാണിയെ അയാൾ നിർബന്ധിച്ചൊ, അങ്ങനെയാണെങ്കില്‍ ഞാൻ വാണിയെ തിരികെ കൊണ്ട്‌ വിടാം.” വണ്ടി സ്ലോ ചെയ്ത് കൊണ്ട്‌ ഞാൻ പറഞ്ഞു.

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.