രാധിക ചേച്ചി എന്നോട് പറഞ്ഞു, “പിന്നേ അച്ഛനും തിരുമേനിയും ഇവിടെ നടന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു. എനിക്ക് റോബിയെ വിശ്വാസമാണ്. എനിക്ക് റോബിയെ പേടിയും ഇല്ല.”
ഞാൻ പുഞ്ചിരിച്ചു. “ചേച്ചി വരൂ, ഞാൻ ചേച്ചിയെ വീട്ടില്‍ കൊണ്ട് ആക്കാം.” കസേരയില്‍ നിന്നും എഴുനേറ്റ് കൊണ്ട് ഞാൻ പറഞ്ഞു.
“വേണ്ട റോബി, ഇന്ന് നി നല്ലപോലെ റെസ്റ്റ് എടുക്ക്. അച്ഛന്റെ കുശിനിക്കാരൻ കുതിര വണ്ടിയുമായി വരുമ്പോൾ ഞാൻ അതിൽ പോകാം.” ചേച്ചി പറഞ്ഞു.
“അതൊന്നും സാരമില്ല, ചേച്ചി വരു. സൗമ്യ കുഞ്ഞിനെയും വെച്ച് ഒറ്റക്കല്ലേ ഉള്ളത്. ഞാൻ കൊണ്ട് വിടാം.” എന്റെ മൊബൈൽ എടുത്ത് ഞാൻ അച്ഛന്റെ നമ്പറിൽ വിളിച്ച് കാര്യം പറഞ്ഞു. അച്ഛൻ സമ്മതിച്ചു.
“കുറച്ച് നേരം കൂടി ഞാൻ ഇവിടെ ഇരിക്കാം. റോബിയോട് കുറച്ച് നേരം വെറുതെ സംസാരിച്ചിരിക്കാൻ തോനുന്നു.” ചെറു പുഞ്ചിരിയോടെ ചേച്ചി പറഞ്ഞു. എന്റെ മുഖത്ത് വിരിഞ്ഞ സന്തോഷം കണ്ടിട്ട് ചേച്ചി ചിരിച്ചു.
കുറച്ച് നേരം അതുമിതും സംസാരിച്ച് സമയം പോയത് പോലും അറിഞ്ഞില്ല. നാലര കഴിഞ്ഞാണ് ഞങ്ങൾ രാധിക ചേച്ചിയെ വീട്ടിലേക്ക് പോയത്. അവരുടെ വീടിന്റെ അടുത്ത് വന്നതും ഞാൻ സ്ലോ ചെയ്തു. മുമ്പത്തെ പോലെ ആ വലിയ മരത്തിന്റെ ചുവട്ടില്‍ ഞാൻ നിർത്തി. വണ്ടിയുടെ ശബ്ദം കേട്ടിട്ട് സൗമ്യ പുറത്ത് വന്ന് എന്നെ നോക്കി കൈ പത്തി ആട്ടി കാണിച്ച് ചിരിച്ചു. ഞാനും ചിരിച്ചു.
“റോബി വീട്ടില്‍ വരൂ, രാത്രി ഇവിടെ നിന്നും കഴിച്ചിട്ട് പോയാൽ മതി.” എന്നിട്ട് ചേച്ചി വിരലുകള്‍ കൊണ്ട് സ്വയം നെറ്റിയില്‍ കൊട്ടി കൊണ്ട് പറഞ്ഞു, “ശ്ശോ….. ഞാൻ റോബിയുടെ വീട്ടില്‍ ഉള്ളവരെ കുറിച്ച് ചോദിക്കാൻ മറന്നു!” രാധിക ചേച്ചി വണ്ടിയില്‍ നിന്നും ഇറങ്ങിയ ശേഷം പറഞ്ഞു.
“എനിക്ക് ആരും ഇല്ല ചേച്ചി, ഞാൻ അനാഥ മടത്തിലാണ് എന്റെ പതിമൂന്നാം വയസ്സ് വരെ വളര്‍ന്നത്. പിന്നെ ഞാൻ എന്റെ സ്വന്തം കാലില്‍ നില്ക്കാന് തുടങ്ങി. അത്രയും രുചിയുള്ള ആഹാരം കഴിച്ചിട്ടില്ല എന്ന് ഞാൻ നേരത്തെ പറഞ്ഞ് സത്യമാണ്. ഞാൻ പോകുന്നു ചേച്ചി.” പെട്ടന്ന് എന്റെ മനസില്‍ വല്ലാത്ത വിഷമം തോന്നി. ഒരു പുഞ്ചിരിയോടെ ഞാൻ വേഗം വണ്ടി വളച്ച് എടുത്ത് കൊണ്ട് എന്റെ വീട്ടിലേക്ക് വിട്ടു.
ഇത്രയും വര്‍ഷത്തില്‍ ഇന്നാണ് ആദ്യമായി സ്വന്തം എന്ന് പറയാൻ ആരും ഇല്ല എന്ന വേദന എനിക്ക് തോന്നിയത്. എന്ത് കൊണ്ടോ രാധിക ചേച്ചിയെ കണ്ടപ്പോള്‍ മുതലേ ഇവർ എന്റെ സ്വന്തം ചേച്ചി ആയിരുന്നെങ്കില്‍ എന്ന് എനിക്ക് ആശിച്ചിരുന്നു. എന്തോ പറയാൻ കഴിയാത്ത ഒരു അടുപ്പം എനിക്ക് തോന്നി. അവര്‍ക്കും എന്നോട് അതുപോലെ തന്നെയാണെന്ന് എനിക്ക് അറിയാം. ഒരു സഹോദരൻ എന്ന പോലെയാണ് അവർ എന്നെ നോക്കുന്നത്. അവരുടെ കണ്ണില്‍ ആ സ്നേഹം ആ വാത്സല്യം ഞാൻ തിരിച്ചറിഞ്ഞു.
വിശപ്പ് ഇല്ലാത്തത് കൊണ്ട് ഞാൻ രാത്രി ഒന്നും കഴിക്കാതെ ഉറങ്ങി. രാവിലെ വൈകിയാണ് ഓഫീസില്‍ എത്തിയത്. അവിടെ കൃഷ്ണൻ ചേട്ടനും വാണിയും മാത്രമാണ് ഉണ്ടായിരുന്നത്. എന്നെ കണ്ടതും അവർ വേഗം എഴുനേറ്റ് എന്റെ അടുത്ത് വന്നു.
“ഇന്നലെ രാവിലെ ഞങ്ങൾ ഓഫീസില്‍ വരുന്ന വഴിക്ക് നിങ്ങളുടെ വീട്ടില്‍ വന്നിരുന്നു. പക്ഷേ സർ മയക്കത്തിൽ ആയിരുന്നു.” വാണി ഉത്കണ്ഠയോടെ പറഞ്ഞു.
“ഇന്നും കൂടി റസ്റ്റ് എടുത്തിട്ട് തിങ്കളാഴ്ച വന്നാൽ മതിയായിരുന്നു സർ.” കൃഷ്ണൻ ചേട്ടൻ പറഞ്ഞു.
“എനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.” ഞാൻ അവരോട് പറഞ്ഞു. അവർ രണ്ട് പേരുടെയും നോട്ടം എന്റെ കൈയിൽ ആയിരുന്നു. പക്ഷെ അതിനെ കുറിച്ച് ആരും ഒന്നും ചോദിച്ചില്ല. ഞാൻ ഒന്നും പറയാനും നിന്നില്ല.
Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????
ഒത്തിരി സ്നേഹം ❤️❤️
?????
♥️❤️♥️
എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????
ബാക്കി വായിക്കട്ടെ ❤
Thanks bro..
❤️♥️❤️
pwoli ❤️❤️
Thanks ❤️
Uff pwoli…!???
ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?
സ്നേഹം..!❤️❤️❤️❤️❤️
Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്പര്യങ്ങള് ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.
❤️❤️❤️❤️
Balance enthiii
Submit ചെയ്തിട്ടുണ്ട്.