ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

“റോബി പറഞ്ഞത് ശെരിയാണ്.” അച്ഛൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇന്ന് ഇത്രയും മതി. ഞങ്ങൾക്ക് മരണം ഉണ്ടോ, കുട്ടികൾ ഉണ്ടോ എന്നുള്ളത് നമുക്ക് പിന്നെ ചർച്ച ചെയ്യാം. റോബി ഇന്ന് മുഴുവനും റസ്റ്റ് എടുത്തിട്ട് നിനക്ക് എപ്പോ കഴിയുമോ അന്നേരം നി ഞങ്ങളെ കാണാന്‍ വരണം. അന്ന് കൂടുതൽ കാര്യങ്ങൾ നമുക്ക് സംസാരിക്കാം. പിന്നെ നിന്റെ കൈയിൽ ആ കാണുന്ന ചിത്രങ്ങളുടെ ശൈലിയിലുള്ള അക്ഷരങ്ങള്‍ക്ക് പല ലക്ഷം വർഷങ്ങൾ പഴക്കമുണ്ട്. പണ്ട്‌ കാലത്ത് ജീവിച്ചിരുന്ന അതി ശക്തമാരായ മാന്ത്രികർ ഉപയോഗിച്ചിരുന്ന ഭാഷയാണ് അതെന്ന് തോനുന്നു. പക്ഷേ അര ലക്ഷം വർഷങ്ങൾക്ക് മുമ്പ്‌ ആ ഭാഷ നശിച്ചിരുന്നു. പിന്നെ അതുപോലെത്തെ ഇനിയും ഒരു ഭാഷാ കൂടിയുണ്ട്. നിന്റെ കൈയിൽ ഇപ്പോൾ കാണുന്നത് അത് രണ്ടില്‍ എന്താണെന്ന് ഉറപ്പിച്ച് പറയാന്‍ എനിക്ക് ചില പഠനങ്ങൾ നടത്തേണ്ടി വരും.” അച്ഛൻ അത്രയും പറഞ്ഞിട്ട് താടി തടവിക്കൊണ്ട് എന്തോ ചിന്തയില്‍ മുഴുകി.
“അബോധാവസ്ഥയിൽ നിന്നും ഉണര്‍ന്നതല്ലേയുള്ളു നി കുറച്ച് റസ്റ്റ് എടുക്ക്. രാധിക ഇപ്പോൾ ആഹാരം കൊണ്ട്‌ വരും. പിന്നെ ഞങ്ങൾക്കും ഒരുപാട്‌ ജോലി ഉണ്ട്. നിനക്കും ഒരുപാട്‌ കാര്യങ്ങൾ നോക്കാൻ ഉണ്ടാകും.” തിരുമേനി പറഞ്ഞു.
“എത്ര നേരം ഞാൻ ബോധമില്ലാതെ കിടന്നു?” ഞാൻ അവരോട് ചോദിച്ചു.
അവർ രണ്ട് പേരും പരസ്പ്പരം നോക്കി. എന്നിട്ട് എന്റെ കണ്ണില്‍ നോക്കാതെ എന്റെ മൂക്കിലോ വായിലോ നോക്കി.
“നാല്‍പത് മണിക്കൂർ.” അച്ഛന്‍ പറഞ്ഞു.
ബെഡ്ഡിൽ കിടന്നുകൊണ്ട് പല്ലും ഉറുമി കൊണ്ട്‌ ഞാൻ അവരെ രൂക്ഷമായി നോക്കി. “എല്ലാം നിങ്ങൾ കാരണം…..” ഞാൻ പറഞ്ഞു. അവർ രണ്ടുപേരും വിഷമത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചു.
“അന്നേരം ഉചിതം എന്ന് തോന്നിയ കാര്യം ഞങ്ങൾ ചെയ്തു. റോബി ഞങ്ങളോട് ക്ഷമിക്കണം.” തിരുമേനി പറഞ്ഞു. എന്നിട്ട് അവർ രണ്ട് പേരും ഞാൻ കേള്‍ക്കില്ല എന്ന് കരുതി പതിയെ സംസാരിച്ച് കൊണ്ട്‌ പുറത്തേക്ക് നടന്ന് പോയി. എന്റെ മേലുള്ള സംശയം അവർക്ക് പൂര്‍ണമായും മാറിയില്ല എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.
അവർ പുറത്ത്‌ കാമ്പവണ്ട് ഗൈറ്റ് അടച്ചിട്ട് പോയ ശേഷവും കുറച്ച് നേരം കൂടി അവർ സംസാരിക്കുന്നത് എനിക്ക് കേട്ടു. പണ്ട്‌ മുതലേ എന്റെ കാഴ്ച ശക്തി കൂടുതൽ ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഇതാ കേള്‍വി ശക്തിയും കൂടി ഇരിക്കുന്നു….. അതോ ആദ്യം മുതലേ ഇങ്ങനെ തന്നെയാണോ എന്ന് എനിക്ക് അറിയില്ല.
ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് ഞാൻ ബാത്റൂമിൽ പോയി ഞാൻ ഇട്ടിരുന്ന തുണിയും ബെഡ്ഡിൽ കിടന്ന ബെഡ് ഷീറ്റും കഴുകി ഇട്ടു. പിന്നെ ഒരുപാട്‌ നേരം ഷവരിൽ നിന്ന് കുളിച്ചു. പെട്ടന്ന് എന്റെ കൈയിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു. ഞാൻ എന്റെ വലത് കൈയിൽ പന്ത്രണ്ട് ഇഞ്ച് നീളമുള്ള ഇരുതല വാളിൽ ഞാൻ സൂക്ഷ്മമായി നോക്കി. എന്റെ കൈ തണ്ടയിൽ തുടങ്ങി എന്റെ കൈ മടക്കും കഴിഞ്ഞ് കുറച്ച് കൂടി മുകളില്‍ വരെ അതിന്റെ വളര്‍ച്ച പ്രാപിച്ചിരുന്നു. അതിൽ ഉണ്ടായിരുന്ന ചിത്ര ഭാഷയില്‍ ഒരു മാറ്റവും ഇല്ല. വാളിന്റെ നടുവില്‍…. “ങേ…. ഇതെന്ത്…” ഞാൻ ഉറക്കെ പറഞ്ഞു.
“ഞാൻ വന്നത് ഇപ്പോഴെങ്കിലും നി അറിഞ്ഞല്ലോ…. എത്ര നേരമായി ഞാൻ ഇവിടെ ഇരിക്കുന്നു. ഒന്ന് പുറത്തിറങ്ങി വാ റോബി? ചൂടോടെ കൊണ്ട്‌ വന്ന ഭക്ഷണം എല്ലാം ഇപ്പൊ തണുത്ത് പോകും.” പെട്ടന്ന് പുറത്ത് നിന്നും ശബ്ദം കേട്ടപ്പോൾ ഞാൻ ഞെട്ടി തെറിച്ചു. എന്റെ ഹൃദയം പെരുമ്പറ പോലെ മുഴങ്ങി എന്റെ ചെവിയില്‍ കേട്ടു.
രാധിക ചേച്ചിയുടെ ശബ്ദം ആയിരുന്നു. കുറച്ച് നേരം ഞാൻ എന്റെ നെഞ്ചില്‍ അമർത്തി പിടിച്ചു. എന്റെ ചിന്ത ഇവിടെ ഇല്ലാത്തത് കൊണ്ടായിരിക്കും രാധിക ചേച്ചി വന്നത് ഞാൻ കേൾക്കാത്തത്. എന്റെ കൈയിൽ ഞാൻ പിന്നെയും നോക്കി. കുറച്ച് മുമ്പ്‌ അച്ഛനും തിരുമേനിയും ഇവിടെ ഉണ്ടായിരുന്ന നേരത്ത് ഞാൻ എന്റെ കൈയിൽ നോക്കിയപ്പോൾ വാളിന്റെ നടുവിലൂടെ പിടി തൊട്ട് മുന വരെ ഒരു ചുമന്ന വര പോലെ ഓടി പോകുന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ആ ചുമന്ന നിറം മാറി എന്റെ കണ്ണിന്റെ നിറമായ ഇളം നീല നിറത്തില്‍ മാറി ഇരിക്കുന്നു. ഞാൻ എന്റെ തല കുലുക്കി. പിന്നെ ഒരു നെടുവീര്‍പ്പോടെ ഞാൻ വേഗം കുളിച്ചു.
ടവ്വൽ അരയില്‍ ചുറ്റി കഴുകിയ തുണിയും ബെഡ് ഷീറ്റും എടുത്ത് കൊണ്ട്‌ കതക്‌ തുറക്കാന്‍ തുടങ്ങി. പെട്ടന്ന് ഞാൻ എന്റെ കൈ പിന്നിലേക്ക് വലിച്ചു. വെറും ടവ്വൽ മാത്രം ഉടുത്ത് കൊണ്ട്‌ പുറത്തേക്ക് എങ്ങനെ പോകും. രാധിക ചേച്ചി പുറത്തുണ്ട്.

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.