“നിന്റെ കൈയിൽ നേരത്തെ ഉണ്ടായിരുന്ന ആ വാളിന്റെ പാട് കണ്ടിട്ടാണ് ഞങ്ങൾ അത്തരത്തില്‍ പ്രതികരിച്ചത്. കാരണം, ലോകവേന്തൻ രൗത്രിക റാന്നി – അവരുടെ പാരമ്പര്യത്തില്‍ തലമുറകളായി ജനിക്കുന്ന കുട്ടികള്‍ക്ക് മാത്രമാണ് നെഞ്ചില്‍ അത്തരത്തിലുള്ള പ്രതികാര ചിഹ്നം ഞങ്ങൾ കണ്ടിട്ടുള്ളത്.”
“എന്റെയും നെഞ്ചില്‍ അങ്ങനത്തെ പാടുള്ളതായി നിങ്ങൾക്ക് അറിയാമോ, അതോ നിങ്ങൾ കണ്ടോ?” ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
“ഇല്ല” അച്ഛൻ നിരസത്തോടെ പറഞ്ഞു. “പക്ഷെ അവർക്ക് നെഞ്ചത്താണ് ആ പ്രതികാര ചിഹ്നം ഉള്ളത്. പക്ഷേ അതേ പ്രതികാര ചിഹ്നമാണ് നിന്റെ കൈ തണ്ടയിൽ അപ്പോൾ ഞങ്ങൾ കണ്ടത്. അത് കണ്ടതും ഞങ്ങൾ പ്രതികരിച്ചു. ഞങ്ങൾ വിചാരിച്ചത് പോലെ നി ആ ചെകുത്താന്റെ സന്തതി ആയിരുന്നെങ്കില്‍ ഈ മാന്ത്രിക കഠാര കൊണ്ട് നിന്നെ ഉപദ്രവിക്കാനും പിന്നെ ഒരു ഏറ്റുമുട്ടലിലുടെ നിന്നെ വകവരുത്തുകയും ചെയ്യുമായിരുന്നു.”
“നിങ്ങളുടെ കഠാരക്ക് എന്നെ ഉപദ്രവിക്കാൻ കഴിഞ്ഞില്ല. …. അപ്പോ ഞാൻ ചെകുത്താന്റെ സന്തതി അല്ലെന്ന് ഇപ്പോഴെങ്കിലും ബോധ്യമായൊ?” ഞാൻ ചോദിച്ചു.
അവർ രണ്ട് പേരും പരസ്പ്പരം നോക്കി. “ഇതിന് മുമ്പ് ഇതുപോലത്തെ അനുഭവം ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. അതുകൊണ്ട് ഞങ്ങൾക്ക് നിങ്ങളെ വിശ്വസിക്കാം എന്ന് കരുതുന്നു. അതുകൂടാതെ നിങ്ങളുടെ കൈയിലേ പ്രതികാര ചിഹ്നം മാറി നിങ്ങളുടെതായ പുതിയ ചിഹ്നം സൃഷ്ടിക്കപ്പെടിരിക്കുന്നു.” അവസാനത്തെ വാക്ക് തിരുമേനി തമാശ പോലെയാണ് പറഞ്ഞത്.
സംശയത്തോടെ ഞാൻ അവരെ നോക്കിയ ശേഷം ഞാൻ എന്റെ കൈയിൽ നോക്കി.
“നിന്റെ കൈയിൽ ആദ്യം ഞങ്ങൾ കണ്ട ആ അടയാളത്തിന് ലോകവേന്തൻറ്റെ പാരമ്പര്യത്തില്‍ ജനിച്ചവര്‍ക്ക് മാത്രമുള്ള പ്രതികാര ചിഹ്നത്തിൻറ്റെ അതേ തുല്യത ഉണ്ടായിരുന്നു. പക്ഷേ ഞങ്ങൾ നിന്നെ ആക്രമിച്ച ശേഷമാണ് അതിന് മാറ്റം സംഭവിച്ചത്. ജന്മനായുള്ള ഒരു അടയാളത്തിനു ഇതുപോലെ എങ്ങനെ പരിവര്‍ത്തനം സാദ്യമാണെന്ന് ഞങ്ങൾക്ക് പോലും മനസ്സിലാവുന്നില്ല!” തിരുമേനി നെറ്റി ചുഴിച്ചുകൊണ്ട് പറഞ്ഞു.
“ഇതിനുമുമ്പ് ഇതുപോലെ സംഭവിച്ചതായി ഞങ്ങൾ കേട്ടിട്ട് പോലുമില്ല. ഇപ്പോൾ നിന്നില്‍ കാണുന്ന ആ അടയാളം അതിവിശിഷ്ട്മായ ഒരു കാഴ്ചയാണ്. എവിടെയോ കണ്ട് മറന്നത് പോലെ ഒരു തോന്നല്‍. ഞങ്ങൾ രണശൂരൻ മാർക്ക് ലഭിച്ചിരുന്ന വാളിന് പോലും ഇതിന്റെ സാമ്യതയില്ല. പക്ഷേ…..” പെട്ടന്ന് ഞാൻ ഇടക്ക് കേറി ഒരു ഞെട്ടലോടെ അച്ഛനോട് ചോദിച്ചു
“നിങ്ങൾ രണ്ടുപേരും രണശൂരൻ എന്നാണോ അച്ഛൻ പറയുന്നത്?” വിശ്വസിക്കാൻ കഴിയാതെ ഞാൻ ചോദിച്ചു.
“അതേ. നൂറ് പേരില്‍ നിന്നും രണ്ട് പേർ ഇവിടെ വന്നുവെന്ന് ഞങ്ങൾ പറഞ്ഞല്ലോ…. ആ രണ്ട് പേർ ഈ ഞങ്ങൾ തന്നെയാണ്….” ഞാൻ പിന്നെയും ഇടക്ക് കേറി എന്തോ ചോദിക്കാൻ തുടങ്ങിയതും അച്ഛൻ കൈ ഉയർത്തി എന്നെ മിണ്ടാതിരിക്കാൻ എന്നപോലെ ആംഗ്യം കാണിച്ചു. ഞാൻ വാ അടച്ചതും അദേഹം തുടർന്നു.
“നാലായിരം വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ നൂറ്റി ഏഴു രണശൂരർ ഒരു മാന്ത്രിക യാഗം നടത്തി നൂറ് പേരുടെ ശക്തി എഴ് പേരിലേക്ക് സ്ഥാനാന്തരഗമനം ചെയ്ത് അവരെ ശക്തരാക്കി. എന്നിട്ട് ചെകുത്താന്‍ വനത്തില്‍ വെച്ച് ലോകവേന്തൻറ്റെ അന്ത്യം കുറിക്കാന്‍ അവരെ ഞങ്ങൾ യാത്രയാക്കി. ഈ യാഗം കഴിഞ്ഞപ്പോൾ ഞങ്ങൾ നൂറ് പേരുടെ ആത്മ ശക്തി ഏറെകുറെ പൂര്‍ണമായും നഷ്ടമായി കഴിഞ്ഞിരുന്നു. അതിൽ എന്നെയോ തിരുമേനിയെ പോലെയോ ശക്തരല്ലാത്ത അന്‍പത്തി ഒന്‍പത് രണശൂരർ മരണപ്പെട്ടു. പിന്നെ അവശേഷിച്ച ഞങ്ങൾ നാല്‍പത്തി ഒന്ന് പേരുടേയും മനസ്സ് ഉണര്‍ന്നിരുന്നു എങ്കിലും ഞങ്ങളുടെ ശരീരം ഇരുപത് വര്‍ഷ കാലം അബോധാവസ്ഥയിൽ ആയിരുന്നു. ഞങ്ങൾ രണശൂരൻ മാരായ എല്ലാവരുടെയും മനസ്സും ചങ്ങല കണ്ണി പോലെ കോര്‍ത്തിണക്കിയതായത് കൊണ്ട് ഞങ്ങളുടെ അബോധാവസ്ഥയിൽ പോലും ചെകുത്താന്‍ മടയില്‍ നടക്കുന്നത് ഞങ്ങൾ അറിയുന്നുണ്ടായിരുന്നു. ഞങ്ങൾ ഓരോരുത്തരും ഈ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ആയിരുന്നാൽ പോലും ഞങ്ങൾക്ക് പരസ്പ്പരം മാനസികമായി ആശയ വിനിമയം നടത്താനുള്ള കഴിവ് ഉണ്ട്. അതുകൊണ്ട് ചെകുത്താന്‍ മടയില്‍ എന്ത് സംഭവിച്ചു എന്ന് ഞങ്ങൾക്ക് അറിവുണ്ടായിരുന്നു. പൂര്‍ണമായി ലോകവേന്തനെ ചെകുത്താന്റെ ലോകത്തേക്ക് തള്ളിക്കളയാനായില്ല എന്ന കാര്യം ഞങ്ങൾ അറിഞ്ഞു. അത് കൊണ്ട് ഞങ്ങൾ നാല്‍പത്തി ഒന്ന് രണശൂരരും പല ദിക്കിലായി പിരിഞ്ഞ് ലോകത്തെ പൈശാചിക ശക്തികളില്‍ നിന്നും രക്ഷിക്കുന്ന കടമ ഇന്നുവരെ നിറവേറ്റി പോന്നു.”
കുറച്ച് നേരത്തേക്ക് എല്ലാവരും അവരവരുടെ ചിന്തയില്‍ മുഴുകി.
“അപ്പോ നിങ്ങൾക്ക് സ്വാഭാവിക മരണം ഇല്ല എന്നാണോ പറഞ്ഞ് വരുന്നത്….” അതായിരിക്കണം സത്യം എന്ന് എന്റെ മനസ്സ് പറഞ്ഞെങ്കിലും ഞാൻ അവരോട് ചോദിച്ചു.
Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????
ഒത്തിരി സ്നേഹം ❤️❤️
?????
♥️❤️♥️
എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????
ബാക്കി വായിക്കട്ടെ ❤
Thanks bro..
❤️♥️❤️
pwoli ❤️❤️
Thanks ❤️
Uff pwoli…!???
ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?
സ്നേഹം..!❤️❤️❤️❤️❤️
Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.
❤️❤️❤️❤️
Balance enthiii
Submit ചെയ്തിട്ടുണ്ട്.