ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

“പുറത്ത് ആരാ ഉറക്കെ സംസാരിക്കു…….” തൊണ്ട വരണ്ടുണങ്ങി ഇരുന്നത് കൊണ്ട്‌ സംസാരിക്കാന്‍ കഴിയാത്ത ഞാൻ കുറെ നേരം ചുമച്ചു.
രാധിക ചേച്ചി ഒരു സെക്കന്റ് നേരത്തേക്ക് എന്നെ അതിശയത്തോടെ നോക്കി. എന്നിട്ട് ബാത്റൂമിൽ പോയി മഗ് എടുത്തുകൊണ്ട് വന്നിട്ട് എന്റെ മുഖത്തിന്‌ നേരെ പിടിച്ചതും ഞാൻ അതിൽ തുപ്പി. വെറും രക്തം ആയിരുന്നു.
രാധിക ചേച്ചി പറഞ്ഞു, “നിങ്ങൾ ഉണരുന്നത് കണ്ടിട്ട് ഇപ്പോഴാണ് അരവിന്ദ് ഫോൺ ചെയ്യാൻ മൊബൈൽ എടുത്തുകൊണ്ട് പുറത്തേക്ക്‌ ഇറങ്ങി ഓടിയത്…. പക്ഷേ ആരെങ്കിലും സംസാരിച്ചതായി എനിക്ക് കേട്ടില്ലല്ലോ!”
“എനിക്ക്…….” പെട്ടന്ന് ഞാൻ പിന്നെയും ചുമച്ചു. അത് കുറച്ച് നേരം തുടർന്നു. നിര്‍ത്താതെ ചുമച്ചു. രാധിക ചേച്ചി പിന്നെയും മഗ് എന്റെ മുഖത്തിന്‌ നേരെ പിടിച്ചു, ഞാൻ അതിൽ തുപ്പി. ഇപ്പോഴും വെറും ചോര മാത്രമാണ്‌ വന്നത്. പിന്നെ ചേച്ചി ഒരു സ്റ്റീല്‍ ഗ്ലാസ്സിൽ വെള്ളം തന്നു.
“കുറേശെ കുടിച്ചാ മതി.” അവർ പറഞ്ഞു. എന്നിട്ട് മഗ് എടുത്തുകൊണ്ട് ബാത്റൂമിൽ പോയി.
ഞാൻ കുറച്ച് കുടിച്ചു. എന്റെ ജീവൻ എനിക്ക് തിരിച്ച് കിട്ടിയത് പോലെ തോന്നി. കുറേശെ കുടിച്ച് അത് ഞാൻ തീര്‍ത്തു. അപ്പോഴേക്കും ചേച്ചി പുറത്ത്‌ വന്നു.
“ഇനിയും വേണം….” അത്രയും പറഞ്ഞിട്ട് ഞാൻ പിന്നെയും ചുമച്ചു. ഇത്തവണ തൊണ്ട ചുരണ്ടിയത് പോലെ തോന്നിയില്ല. അതുകൊണ്ട്‌ രക്തം വന്നില്ല.
ചേച്ചി എനിക്ക് പിന്നെയും വെള്ളം തന്നു.
“ആ രണ്ട് പിശാചുക്കള്‍ എവിടെ?” ഞാൻ ചോദിച്ചു.
“ആര്… ഏത് പിശാചുക്കള്‍…..?” രാധിക ചേച്ചി പേടിയോടെ ചുറ്റിലും നോക്കി. അവരുടെ മുഖം പെട്ടന്ന് വലിഞ്ഞ് മുറുകി.
“ക്ഷമിക്കണം ചേച്ചി ഞാൻ അറിയാതെ എന്തെല്ലാമോ സംസാരിക്കുന്നു.” ഞാൻ പറഞ്ഞു. രാധിക ചേച്ചിയുടെ മുഖം അയഞ്ഞു. അവർ പുഞ്ചിരിച്ചു. എനിക്ക് ഒരു ഗ്ലാസ്സ് വെള്ളം കൂടി അവർ തന്നു.
പെട്ടന്ന് പുറത്ത് നിന്നും ധൃതിയിലുള്ള കാൽ പെരുമാറ്റം കേൾക്കാൻ തുടങ്ങി. എന്റെ റൂമിന്റെ വാതിലിൽ അത് നിലച്ചു. ഞാൻ അവിടേ നോക്കി. രാധിക ചേച്ചിയും നോക്കി. പെട്ടന്ന് എന്റെ മുഖത്ത് ചിരി പടർന്നു.
“അവരെ കുറിച്ച് പറഞ്ഞതും ഉടനെ എത്തിയല്ലോ!” ഞാൻ പറഞ്ഞു.
രാധിക ചേച്ചി എന്നെ നോക്കി. എന്നിട്ട് വാ പൊത്തി പിടിച്ച് ചിരിച്ചു. പെട്ടന്ന് നിര്‍ത്തുകയും ചെയ്തു. “ദൈവ ദോഷം പറയരുത് കുട്ടി….”
ഞാൻ ഒന്നും പറഞ്ഞില്ല.
“എന്നാൽ ഞാൻ പോകുന്നു റോബി, കുറച്ച് കഴിഞ്ഞ് ഭക്ഷണവുമായി ഞാൻ വരാം.” അതും പറഞ്ഞിട്ട് അവർ പുറത്തേക്ക് പോയി.
നടയില്‍ നിന്നിരുന്ന അച്ഛനും തിരുമേനിയും റൂമിൽ കേറി വന്നു.
“ഇപ്പൊ ഇങ്ങനെ ഉണ്ട്?” അച്ഛൻ ചോദിച്ചു.
“കുറച്ച് മുമ്പ് നിങ്ങൾ എന്നെ കൊല്ലാന്‍ ശ്രമിച്ചു, എന്നിട്ടിപ്പോ സുഖ അന്വേഷണം നടത്തുന്നു. ഞാൻ ബോധം ഇല്ലാതെ കിടന്നപ്പോള്‍ എന്തുകൊണ്ട്‌ എന്നെ കൊന്നില്ല? പുണ്യ വസ്ത്രങ്ങളും ധരിച്ച് നടന്നാല്‍ പോര, അതിന്‌ തക്കതായ പ്രവര്‍ത്തി മാത്രം ചെയ്യണം.”
“പരിഹാസം ആണെന്ന് അറിയാം.” തിരുമേനി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
അവരോട് ദേഷ്യത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും എന്തുകൊണ്ടോ എനിക്ക് അതിന് കഴിഞ്ഞില്ല. അതുകൊണ്ട്‌ ഞാൻ ചോദിച്ചു, “എന്നെ കൊല്ലാന്‍ ശ്രമിച്ചവരേ ഞാൻ പിന്നെ പരിഹസിക്കാതേ എന്ത് ചെയ്യണം?”
“കുഞ്ഞേ, നിനക്ക് മനസ്സിലാവാതെ കാര്യങ്ങൾ ഒരുപാടുണ്ട്.” അച്ഛൻ പറഞ്ഞു. എന്നിട്ട് അച്ഛൻ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു, “നേരത്തെ നിന്റെ കൈയിൽ ഉണ്ടായിരുന്ന ആ വാളിന്റെ പാട്, അത് ജന്മനാലുള്ള അടയാളം ആയിരുന്നോ?”
അതൊരു കുഴയ്ക്കുന്ന ചോദ്യമായിരുന്നു. ‘ആയിരുന്നോ’ എന്ന് ചോദിച്ചാൽ…… അപ്പോ ആ വാളിന്റെ പാട് ഇപ്പോൾ എന്റെ കൈയിൽ ഇല്ല എന്നാണോ അവർ പറഞ്ഞ്‌ വരുന്നത്? ഞാൻ പുതച്ചിരുന്ന ഷീറ്റ് എന്റെ കൈയിൽ നിന്നും ഞാൻ പതിയെ മാറ്റി.
എന്റെ നോട്ടം എന്റെ കൈ തണ്ടയിൽ പതിഞ്ഞതും ഞാൻ ഞെട്ടി. കാരണം എന്റെ ബോധം പോകുന്നത് വരെ എന്റെ കൈ തണ്ടയിൽ പച്ച നിറത്തില്‍ ഉണ്ടായിരുന്ന വാളിന്റെ രൂപം അല്ല ഇപ്പോൾ ഉള്ളതിന്. മുമ്പ്‌ അത് വെറും വാളിന്റെ ഒരു ഔട്ട് ലൈൻ പോലെ മാത്രമാണ് കാണപ്പെട്ടത്. ഇപ്പോൾ ഉള്ളത് – നീളമുള്ള, ഇരുവശവും മൂര്‍ച്ചയുള്ള വാളിന്റെ പാട്ടാണ് എന്റെ കൈയിൽ കാണപ്പെട്ടത്. ഇത് എന്റെ കൈ തണ്ടയിൽ തുടങ്ങി കൈ മുട്ടിന്റെ മടക്ക് വരെ വ്യാപിച്ചിരിക്കുന്നു. പിടി മുതല്‍ മുന വരെ അതിന്റെ നടുവിലൂടെ ഒരു ചുമന്ന വരയും പിന്നെ സങ്കീര്‍ണമായ വരകളും ചിത്രങ്ങൾ പോലത്തെ അക്ഷരങ്ങളും അതിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എനിക്ക് അതിൽ നിന്നും നോട്ടം മാറ്റാന്‍ കഴിഞ്ഞില്ല. അത്രത്തോളം ആകര്‍ഷണം അതിന് ഉണ്ടായിരുന്നു. പൂർണത പ്രാപിച്ച വാളായി അത് മാറിയിരിക്കുന്നു. വാളിൽ ഉണ്ടായിരുന്ന ചിത്രകല പോലത്തെ അക്ഷരങ്ങള്‍ ഇതിന് മുമ്പ്‌ ഞാൻ കണ്ടിട്ടുണ്ട്. അത് എന്താണെന്നും അത് വായിക്കാനും എനിക്ക് അറിയാമായിരുന്നു.

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.