“ഇപ്പോഴും അവർ ജീവിക്കുന്നു. അവർ ഇപ്പോൾ ധ്യാന മയക്കത്തിലാണ്. അവരുടെ ശക്തി പെട്ടന്ന് ക്ഷയിച്ചു പോകാതിരിക്കാന്‍ അവർ കണ്ടുപിടിച്ച വഴിയാണ് അത്. പക്ഷേ ഇത്ര കാലത്തിനു ശേഷം അവരുടെ ആ ശക്തിക്ക് കൂടുതൽ നില നിൽക്കാൻ കഴിയില്ല. ആ കവാടം അടയ്ക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അതിൽ നിന്നും അവര്‍ക്ക് ഉണരാന്‍ കഴിയു. പക്ഷ അവരുടെ ശക്തി ക്ഷയിച്ചു കൊണ്ടെ പോകുന്നു. അവരുടെ ശക്തി പൂര്‍ണമായും ക്ഷയിച്ചാൽ പിന്നെ അവരുടെ മരണം സംഭവിക്കും. അവർ മരിച്ചാല്‍ ഇതുവരെ അടയാത്ത ആ കവാടം തുറക്കും. ലോകവേന്തൻ പിന്നെയും നമ്മുടെ ലോകത്ത് വരും, ആ കവാടത്തിലൂടെ അവന്‍ മാത്രം വരുമോ അതോ ചെകുത്താന്‍മാരുടെ പട തന്നെ വരുമോ എന്ന് അറിയില്ല. ഞങ്ങൾ….….” പെട്ടന്ന് അച്ഛന്റെ കണ്ണില്‍ പേടി മിന്നി മറഞ്ഞു. അദ്ദേഹത്തിന്റെ മുഖം വിളറി. അച്ഛൻ തിരുമേനിയെ നോക്കി. തിരുമേനി എന്റെ കൈയിൽ പേടിയോടെ നോക്കുകയായിരുന്നു.
എനിക്ക് ഒന്നും മനസ്സിലായില്ല
പെട്ടന്ന് അവർ രണ്ട് പേരും എന്റെ കണ്ണില്‍ നോക്കി.
“നി ആരാണെന്ന് ഇപ്പോൾ ഞങ്ങൾക്ക് അറിയാം.” അച്ഛൻ എന്റെ നേര്‍ക്ക് വെറുപ്പോടെ വിളിച്ച് കൂവി. “ഹേ ചെകുത്താന്റെ സന്തതിയേ ഈ ലോകത്തെ നശിപ്പിക്കാന്‍ വേണ്ടി ലോകവേന്തൻറ്റെ സന്തതിയായ നി ലോകവേന്തനെ അവന്റെ തടവറയില്‍ നിന്നും മോചിപ്പിക്കാൻ വേണ്ടി നി വന്നതാണെന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസ്സിലായി?” അതും പറഞ്ഞ് അച്ഛന്‍ ചാടി വന്ന് എന്റെ പുറകില്‍ നിന്നും എന്നെ ചുറ്റി പിടിച്ചു.
ഞാൻ ഒന്നും മനസ്സിലാവാതെ കണ്ണും മിഴിച്ച് ഇരുന്നു.
“രുദ്രനന്തൻ! വേഗം ആവട്ടെ ഈ ചെകുത്താന്‍ രക്ഷപ്പെടും മുമ്പ് നമുക്ക് ഇതിനെ നശിപ്പിക്കണം.” അതും പറഞ്ഞ് അച്ഛൻ എന്റെ പുറകില്‍ നിന്നും പിടി മുറുക്കി.
എനിക്ക് വേണമെങ്കിൽ അച്ഛനെ നിസാരമായി തട്ടി തള്ളിയിടാൻ കഴിയുമായിരുന്നു. അവർ എന്നെ കളിപ്പിക്കുന്നു എന്ന് കരുതി ഞാൻ വെറുതെ ഇരുന്നു.
പക്ഷേ തിരുമേനി ഒരു കഠാര ഉയർത്തി പിടിച്ചുകൊണ്ട് എന്റെ നേര്‍ക്ക് പാഞ്ഞ് വന്നു. അയാൾ എന്റെ കഴുത്തിന് നേരെ കഠാര പായിച്ചു. അപ്പോഴാണ് എനിക്ക് ഇത് തമാശയല്ല കാര്യമെന്ന് മനസ്സിലായത്. പെട്ടന്ന് ഞാൻ എന്റെ വലതു കൈ കൊണ്ട് തിരുമേനിയുടെ കൈ തട്ടി മാറ്റി. അദേഹത്തിന്റെ കൈയിൽ ഉണ്ടായിരുന്ന കഠാര കൈയിൽ നിന്നും തെറിച്ച് ദൂരെ വീണു. എനിക്ക് ആശ്വാസം തോന്നി പക്ഷേ അച്ഛന്റെ കൈയിൽ വേറൊരു കഠാര ഉള്ളത് വൈകിയാണ് ഞാൻ കണ്ടത്.
“നിങ്ങള്‍ക്ക് പ്രാന്ത് പിടിച്ചോ… എന്താണ് ഇതിന്റെ എല്ലാം അര്‍ത്ഥം?” എണീറ്റ് മാറാൻ ശ്രമിച്ചുകൊണ്ട് ദേഷ്യത്തോടെ ഞാൻ ചോദിച്ചു.
“നരകത്തില്‍ തന്നെ തിരിച്ച് പോ ചെകുത്താനെ….” എന്നും പറഞ്ഞ് അച്ഛൻ ആ കഠാര എന്റെ നെഞ്ചില്‍ ഹൃദയത്തിന്റെ മുകളില്‍ കുത്തി. പക്ഷേ കഠാര എന്റെ നെഞ്ചില്‍ തറച്ച് കേറാന്‍ തയ്യാറായില്ല. കഠാരയും അച്ഛനും രണ്ട് ദിക്കില്‍ തെറിച്ച് വീണു.
പെട്ടന്ന് ഞാൻ എന്റെ കസേരയില്‍ നിന്നും ചാടി എണീറ്റു. എന്റെ നെഞ്ചില്‍ ഞാൻ തടവി നോക്കി. രക്തം, മുറിവ്, വേദന… അങ്ങനെ ഒന്നും ഇല്ല. അതിശയത്തോടെ ഞാൻ അവരെ നോക്കി. അവർ രണ്ട് പേരും എന്റെ നെഞ്ചില്‍ നോക്കി പിന്നേ രണ്ട് ദിക്കിലായി കിടക്കുന്ന അവരുടെ കഠാരയേ നോക്കി.
“എന്താണ് രുദ്രനന്തൻ ഇതിന്റെ അര്‍ത്ഥം, ഞാൻ വിചാരിക്കുന്നത് തന്നെയാണോ നിങ്ങളും ഇപ്പോൾ വിചാരിക്കുന്നത്….?” അച്ഛൻ മുഖം ചുളിച്ചു കൊണ്ട് തിരുമേനിയോട് സംശയത്തോടെ ചോദിച്ചു.
“ഇനിയും എന്നെ കൊല്ലാന്‍ ശ്രമിച്ചാൽ വികാരി എന്നോ തിരുമേനി എന്നോ ഞാ……” പെട്ടന്ന് എന്റെ വലത് കൈ തണ്ടയിൽ വൈദ്യുതി കടന്ന് പോയത് പോലെ ഒരു അനുഭവം ഉണ്ടായി. പിന്നെ കടുത്ത വേദന ഞാൻ തോന്നി. എനിക്ക് ശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ ശ്വാസം വലിച്ച് വിട്ടു. അവരും ഒന്നും മനസ്സിലാവാതെ എന്നെ നോക്കി.
പെട്ടന്ന് തിളച്ച എണ്ണയില്‍ എന്റെ കൈ മുക്കി പിടിച്ചത് പോലെ എന്റെ കൈ പൊള്ളി. ഞാൻ നിലവിളിച്ച് കൊണ്ട് എന്റെ കൈയും പിടിച്ചുകൊണ്ട് തറയില്‍ വീണു. അതോടെയാണ് വേദന കൂടി തുടങ്ങിയത്.
പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ചുറ്റി കൊണ്ട് തുടർച്ചയായി എന്റെ കൈയിലും തലയിലും അടുക്കും പോലത്തെ വേദന അനുഭവപ്പെട്ടു. കുറെ നേരം ഞാൻ കടിച്ച് പിടിച്ചുകൊണ്ട് തറയില്‍ കമിഴ്ന്ന് കിടന്ന് വേദന കടിച്ചമർത്തി. പക്ഷേ എന്റെ കണ്ണില്‍ ഇരുട്ട് കേറാന്‍ തുടങ്ങി. എന്റെ തല ആരോ തല്ലി തകര്‍ത്ത പോലെ തോന്നി. എന്റെ ദേഹമാസകലം കത്തി എരിയുന്ന വേദന. ജീവനോടെ ആരോ എന്റെ തൊലി ഉരിച്ചെടുത്തത് പോലെ തോന്നി. പഴുപ്പിച്ച് ഉരുകിയ ഈയം എന്റെ ഞരമ്പുകളില്‍ ഓടുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. എന്റെ വായിൽ നിന്നും ഒരു അലര്‍ച്ച ഞാൻ കേട്ടു. ഞാൻ തറയില്‍ കിടന്ന് കുറെ നേരം പിടഞ്ഞു. പിന്നെ ഞാൻ അബോധാവസ്ഥയിലേക്ക് വഴുതി വീണു.
എനിക്ക് ബോധം വന്നപ്പോൾ ഞാൻ കിടക്കുകയായിരുന്നു. എനിക്ക് തോന്നിയ ആദ്യ വികാരം ദേഷ്യം ആയിരുന്നു. എന്റെ കൈ കൊണ്ട് ഞാൻ തടവി നോക്കി. എന്റെ ബെഡ് ആണെന്ന് തോനുന്നു. ഞാൻ പതിയെ കണ്ണ് തുറന്നു, പ്രകാശം എന്റെ കണ്ണില്‍ തുളച്ച് കേറി….. പെട്ടന്ന് ഞാൻ എന്റെ കണ്ണുകൾ അടക്കുകയും ചെയ്തു. “അപ്പോ അവർ എന്നെ കൊന്നില്ലേ?” ഞാൻ എന്നോട് തന്നെ ഉറക്കെ ചോദിച്ചു.
ആരോ കസേരയില്‍ നിന്നും ചാടി എണീറ്റ ശബ്ദം കേട്ടു.
“നിങ്ങളെ ആര് കൊല്ലണം? എന്തിന് കൊല്ലണം?” ഒരു സ്ത്രീ ശബ്ദം എന്നോട് ചോദിച്ചു. ഞാൻ ഈ ശബ്ദം എവിടെയോ കേട്ടിട്ടുണ്ട്. പെട്ടന്ന് ഞാൻ ഓര്‍ത്തു.
“രാധിക ചേച്ചി…..?” ഞാൻ പതിയെ കണ്ണ് തുറന്നു.
കൃഷ്ണൻ ചേട്ടന്റെ ഭാര്യ, രാധിക ചേച്ചി, നടന്ന് എന്റെ അടുത്ത് വരുന്നത് ഞാൻ കണ്ടു. പിന്നെ റൂമിന്റെ പുറത്ത് ആരോ ഉറക്കെ സംസാരിക്കുന്നതും ഞാൻ കേട്ടു.
Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????
ഒത്തിരി സ്നേഹം ❤️❤️
?????
♥️❤️♥️
എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????
ബാക്കി വായിക്കട്ടെ ❤
Thanks bro..
❤️♥️❤️
pwoli ❤️❤️
Thanks ❤️
Uff pwoli…!???
ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?
സ്നേഹം..!❤️❤️❤️❤️❤️
Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.
❤️❤️❤️❤️
Balance enthiii
Submit ചെയ്തിട്ടുണ്ട്.