പിന്നെ കുറച്ച് നേരത്തേക്ക് അവർ രണ്ട് പേരും ഒന്നും പറഞ്ഞില്ല.
“നമുക്ക് എന്തെങ്കിലും കുടിച്ചിട്ട് തുടരാം.” ഞാൻ പറഞ്ഞു. അവർ സന്തോഷത്തോടെ സമ്മതിച്ചു. ഓരോ ചുക്ക് കാപ്പി ഞങ്ങൾ കുടിച്ചു. അപ്പോൾ തിരുമേനി വേതചന്ത്രൻ മാന്ത്രികന്റെ പാരമ്പര്യത്തിന്റെ ആതി മുതൽ അവസാനം വരെയുള്ള മുഴുവന്‍ ചരിത്രവും എന്നോട് വിശദമായി പറഞ്ഞു.
പിന്നെ അച്ഛനാണ് തുടങ്ങിയത്.
“പിന്നീട് ലോകവേന്തന്നും രൗത്രിക റാണിക്കും ധാരാളം കുഞ്ഞുങ്ങൾ ഉണ്ടായി. എല്ലാ കുഞ്ഞുങ്ങള്‍ക്കും ജനനത്തില്‍ തന്നെ അവരുടെ ഇടത് നെഞ്ചില്‍ വാളിന്റെ ആകൃതിയിൽ ഒരു ജനന പാട് ഉണ്ടായിരുന്നു. ‘പ്രതികാരത്തിന്റെ ചിന്നം’ എന്നാണ് അറിയപ്പെടുന്നത്. വര്‍ഷങ്ങളോളം അവർ എവിടെയായിരുന്നു എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അവന്റെ വംശം വളര്‍ന്നു. വർഷങ്ങൾ കഴിഞ്ഞ് ലോകവേന്തൻ രാജാവിന്റെ വംശത്തിന്റെ നാശം വിതയ്ക്കാന്‍ തുടങ്ങി. അത് കൂടാതെ ലോകവേന്തന്നും അവന്റെ സന്തതികളും പല ഇടത്തും നാശം വിതച്ചും മനുഷ്യരെയും നാടിനെയും അടിമ പെടുത്താൻ പല ശ്രമങ്ങളും നടത്തി. അങ്ങനെ കാലം കടന്ന് പോയി. നാലായിരം വര്‍ഷം മുമ്പാണ് ലോകവേന്തൻ ഇവിടെ ഈ പവിഴമല ഗ്രാമത്തിൽ വന്നത്. അന്ന് നമ്മുടെ ഈ കാട് ‘ചെകുത്താന്‍ വനം’ എന്നാണ് അറിയപ്പെട്ടത്. കാരണം, നമ്മുടെ ലോകത്ത് ഈ കാട്ടില്‍ മാത്രമാണ് പലതരത്തിലുള്ള ശക്തികള്‍ ഉള്ളത്. അതുകൊണ്ട് ഈ കാട്ടില്‍ നിന്നും ചെകുത്താന്റെ ലോകത്തേക്ക് പ്രവേശന മാര്‍ഗം എളുപ്പത്തില്‍ സൃഷ്ടിക്കാന്‍ കഴിയും. അതുകൊണ്ടാണ് ലോകവേന്തൻ ഈ കാട്ടില്‍ വന്നത്. ചെകുത്താന്റെ ഒരു പട തന്നെ സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു അവന്റെ വരവ്.
പിന്നെ ചെകുത്താന്‍ മാരേ ലോകവേന്തൻ നമ്മുടെ ലോകത്ത് കൊണ്ട് വരാൻ ശ്രമം തുടങ്ങി. അവന്റെ നീചമായ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവന്‍ കുഞ്ഞുങ്ങളെയും വലിയവരേയും ഒരു പോലെ തട്ടി കൊണ്ട് പോകാനും ക്രൂരമായി കൊല്ലാനും തുടങ്ങി. അവനെ സേവിക്കാൻ കുറെ രാക്ഷസ ചെന്നായ്ക്കളും ഉണ്ട്. കാലങ്ങളോളം അവനെ തിരക്കി അലഞ്ഞ് തിരിഞ്ഞ രണശൂരൻ മാര്‍ അവസാനം ഇവന്റെ വാസസ്ഥലം അറിഞ്ഞ് ഇവിടെ വന്നു. അതിന് ശേഷമാണ് അവർ ആ ചെകുത്താന്‍ മട സൃഷ്ടിച്ചത്. ഇവിടെ വന്നത് വെറും ഏഴു രണശൂരൻ മാർ ആയിരുന്നു. പക്ഷെ അവർ ഇവിടെ വരുന്നതിന് മുന്‍പ് നൂറ്റി എഴ് രണശൂരൻ മാർ ഒത്തു കൂടി ഒരു മാന്ത്രിക യാഗം ചെയ്ത് നൂറു പേരുടെ ശക്തി ഏഴു പേര്‍ക്ക് കൊടുത്തു. ആ ഏഴു പേരാണ് ഇവിടെ വന്നത്. അവരെ കൂടാതെ ഈ ഗ്രാമത്തെ സംരക്ഷിക്കാൻ ആ നൂറില്‍ നിന്നും രണ്ട് പേർ കൂടി അവർക്ക് ശേഷം വന്നു.
ഒരു വന്‍ യുദ്ധത്തിലൂടേ ഈ ഏഴ് പേരും ചേർന്ന് ലോകവേന്തനെ എങ്ങനെയോ ബന്ധിച്ചു ചെകുത്താന്‍ മടയിൽ കൊണ്ട് വന്നു. പക്ഷേ ആ ഏറ്റുമുട്ടലില്‍ ഒരാൾക്ക് മാരകമായ പരിക്കേറ്റു. പിന്നെ അവർ ഏഴ് പേരും ഒരുമിച്ച് ചെകുത്താന്‍ ലോകത്തേക്ക് ഒരു പ്രവേശന കവാടം സൃഷ്ടിച്ചു. അപ്പോഴേക്കും പിടിച്ച് നിൽക്കാൻ കഴിയാതെ ആ പരിക്കേറ്റ രണശൂരൻ മരിച്ചുപോയി. ലോകവേന്തനേ ആ കവാടത്തിലൂടേ അവർ തള്ളി പക്ഷേ ആ കവാടം പൂര്‍ണമായും അടയ്ക്കാന്‍ അവർക്ക് കഴിഞ്ഞില്ല. ആ ഒരാൾ കൂടി ഉണ്ടായിരുന്നെങ്കില്‍ അത് സാധ്യമായേനേ. ലോകവേന്തൻ അതിൽ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇന്നുവരെ അവന്ന് അത് കഴിഞ്ഞില്ല. കാലം കഴിയുന്തോറും ആ ആറ് രണശൂരൻ മാരുടെയും ശക്തി ക്ഷയിച്ചു വന്നു. ഇനിയും ഇവർക്ക് എത്ര നാള്‍, എത്ര കാലം പിടിച്ചു നിൽക്കാൻ കഴിയുമെന്ന് അറിയില്ല. ആ കവാടം അടച്ചില്ലെങ്കിൽ ലോകവേന്തൻ നമ്മുടെ ലോകത്ത് പിന്നെയും തിരിച്ച് വരും.”
“അപ്പോ ആ രണശൂരൻ മാര്‍ ഇതുവരെ മരിച്ചില്ല എന്നാണോ നിങ്ങൾ പറയുന്നത്?” ഞാൻ ചോദിച്ചു.
Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????
ഒത്തിരി സ്നേഹം ❤️❤️
?????
♥️❤️♥️
എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????
ബാക്കി വായിക്കട്ടെ ❤
Thanks bro..
❤️♥️❤️
pwoli ❤️❤️
Thanks ❤️
Uff pwoli…!???
ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?
സ്നേഹം..!❤️❤️❤️❤️❤️
Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.
❤️❤️❤️❤️
Balance enthiii
Submit ചെയ്തിട്ടുണ്ട്.