ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

പരിശീലനം കഴിഞ്ഞ് രണശൂരരായി മാറുമ്പോള്‍ അവര്‍ക്ക് അവരുടെ മുഖ്യ ആയുധമായ മാന്ത്രിക വാൾ നൽകപ്പെടും. അക്കാലത്തും ചെറിയ ദുഷ്ട ശക്തികള്‍ ഉണ്ടായിരുന്നു. അതിനെ നശിപ്പിക്കുക എന്ന ഒറ്റ ഉത്തരവാദിത്തം മാത്രമാണ്‌ ഈ രണശൂരൻ മാർ നിറവേറ്റി വന്നത്.
ആ മാന്ത്രികന്റെ മകളായ രൗത്രിക റാണിയേ കൊല്ലാന്‍ രാജാവിനു ദൈര്യം ഇല്ലാത്തത് കൊണ്ട്‌ റാണിയേ അയാൾ നാട് കടത്തി. മകള്‍ തെറ്റുകാരി ആയതുകൊണ്ട് വേതചന്ത്രന്ന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ രൗത്രിക റാണിയേ നാട് കടത്തും മുമ്പ്‌ രാജാവ് രൗത്രിക റാണിക്ക് മുന്നില്‍ വെച്ച് തന്നെ മന്ത്രിയെ ജീവനോടെ കത്തിച്ചു. പിന്നെ രാജ വൈദ്യന്‍ രൗത്രിക റാണിക്ക് എന്തോ ഔഷധം കൊടുത്ത് വയറ്റിൽ ഉണ്ടായിരുന്ന കുഞ്ഞിനെയും നശിപ്പിച്ചു.” അച്ഛൻ കഥ പറച്ചില്‍ നിർത്തി മേലോട്ട് നോക്കി എന്തോ ആലോചനയിൽ മുഴുകി.
അച്ഛൻ നിര്‍ത്തിയ അവിടം നിന്ന് പിന്നെ തിരുമേനി തുടർന്നു. “രൗത്രിക റാണിക്ക് അവളുടെ അച്ഛന്റെ അത്ര മന്ത്ര ശക്തി ഒന്നും ഇല്ലായിരുന്നു പക്ഷേ എല്ലാ മന്ത്രങ്ങളും ക്രിയകളും അവള്‍ക്ക് അറിയാമായിരുന്നു.
തനിക്ക് സംഭവിച്ചത് ഓര്‍ത്ത് അവളുടെ കോപം അവളുടെ നല്ല ഹൃദയത്തെ നശിപ്പിച്ചു. വൈരാഗ്യം മാത്രം അവളില്‍ നിറഞ്ഞ് നിന്നു. പ്രതികാരം എന്ന ഒറ്റ ചിന്ത മാത്രമായിരുന്നു അവൾക്ക്. അവളുടെ മാന്ത്രിക അറിവ് ഉപയോഗിച്ച് അവൾ പൈശാചിക കര്‍മ്മങ്ങള്‍ ചെയ്ത്‌ ചെകുത്താന്‍ മാരുടെ രാജാവായ മെറോഹ്റിയസ് എന്ന ചെകുത്താനെ നമ്മുടെ ലോകത്ത് കടക്കാനുള്ള മാര്‍ഗം കണ്ടെത്തി അവള്‍ക്ക് മുന്നില്‍ വരുത്തി. തന്റെ പ്രതികാരം നിറവേറ്റാൻ കഴിവുള്ള ഒരു കുഞ്ഞിനെ യാണ് രൗത്രിക റാണി മെറോഹ്റിയസ് സിനോട് ആവശ്യപ്പെട്ടത്, അതും ആ ചെകുത്താനും റാണിക്കും ഉണ്ടാകുന്ന കുഞ്ഞിനെയാണ് അവൾ ചോദിച്ചത്.
ഒരു ചെകുത്താനും അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ മനുഷ്യരില്‍ കുഞ്ഞിനെ ഉല്‍പ്പത്തി ചെയ്യാൻ കഴിയില്ല. അതുകൊണ്ട്‌ മെറോഹ്റിയസ് മനുഷ്യ രൂപം പൂണ്ട് രൗത്രിക റാണിയെ പ്രാപിച്ചു.
ചെകുത്താന്‍ അവളോട് പറഞ്ഞു, ‘ഇരട്ട കുഞ്ഞുങ്ങള്‍ – ആണും പെണ്ണും, പൂര്‍ണ വളർച്ച പ്രാപിച്ച ശിശുക്കള്‍ നാലം മാസം നിനക്ക് ജനിക്കും. ആ ദിവസം എന്നാകും എന്നത് നി അറിയും. ആ കുഞ്ഞുങ്ങള്‍ വളര്‍ന്ന് പതിമൂന്ന്‌ വര്‍ഷം തികയുന്ന അന്ന് അവർ തമ്മില്‍ ശാരീരിക ബന്ധം പുലര്‍ത്തും. അന്ന് തുടങ്ങി നാലാം മാസം തികയുന്ന അന്ന് അവൾക്ക് ഒരു ആണ്‌ കുഞ്ഞ് ജനിക്കും. ആ കുഞ്ഞാണ് നിന്റെ ആയുതം. ആ കുഞ്ഞ് ജനിച്ചതും അതിന് ജന്മം നല്‍കിയവരുടെ നെഞ്ച് പിളർത്തി ആ ജീവനുള്ള ഹൃദയം പറിച്ചെടുത്ത് അവയില്‍ നിന്നും ഒഴുകുന്ന രക്തം ആ നവജാത ശിശുവിന് കുടിക്കാന്‍ കൊടുക്കണം. ഞാൻ മനുഷ്യ രൂപത്തിൽ ആയതുകൊണ്ടും, പല സിദ്ധികൾ നിനക്ക് ഉണ്ടെങ്കിൽ പോലും നി വെറുമൊരു മനുഷ്യ സ്ത്രീ ആയതുകൊണ്ടും….. നമ്മളില്‍ നിന്നും ഉത്ഭവിക്കാൻ പോകുന്ന ഈ പുതിയ വംശത്തിൽ നിന്നും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും ഒരു ചെകുത്താന്റെ കുഞ്ഞിന് ലഭിക്കുന്നത് പോലത്തെ പൂര്‍ണ ശക്തി ഒരിക്കലും ലഭിക്കില്ല. പക്ഷേ അവര്‍ ശക്തർ ആയിരിക്കും. നിനക്ക് ജന്മം നല്‍കിയ വേതചന്രനെക്കാളും വളരെ ശക്തർ ആയിരിക്കും. ഞങ്ങളുടെ പല തരത്തിലുള്ള ചെകുത്താന്‍ വര്‍ഗ്ഗങ്ങളിൽ പല നിലകളിലുള്ള ശക്തികള്‍ ഉണ്ടെങ്കിലും, ഏറ്റവും ഉന്നതതലത്തില്‍ നില്‍ക്കുന്ന എന്റെ വര്‍ഗത്തിന്റെ രാജാവായ എന്റെ ശക്തിയില്‍ നിന്നും നേർപ്പിച്ച ശക്തികളും ഞങ്ങളുടേത് പോലുള്ള ഉന്നതമായ ചിന്താഗതികളും ആയിരിക്കും ആ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുക. പക്ഷേ മനുഷ്യന്റെയും അമ്ശം അവരില്‍ ഉള്ളത് ഒഴിവാക്കാൻ കഴിയുകയില്ല. പക്ഷേ നിന്റെ ആയുധമായ ആ പുത്രന്‍ ശക്തരിൽ ശക്തന്‍ ആയിരിക്കും. അതായിരുന്നു ചെകുത്താന്‍ രൗത്രിക റാണിയോട് പറഞ്ഞത്.” തിരുമേനി എന്നെ നോക്കി.
ഞാൻ എന്റെ ശ്വാസം പിടിച്ചുകൊണ്ട് എല്ലാം കേള്‍ക്കുകയായിരുന്നു.
“മെറോഹ്റിയസ് പറഞ്ഞത് പോലെ എല്ലാം സംഭവിച്ചു. അവൾക്ക് നാലാം മാസം ഇരട്ട കുട്ടികൾ ജനിച്ചു. പിന്നീട് അവരില്‍ നിന്നും ഒരു ആണ്‌ കുഞ്ഞ് ജനിച്ചു. മെറോഹ്റിയസ് പറഞ്ഞ് പോലെ രൗത്രിക റാണി എല്ലാം ചെയ്തു. അവൻ ലോകവേന്തൻ എന്ന് അറിയപ്പെട്ടു. അവന്‍ വളര്‍ന്ന് രൗത്രിക റാണിയുടെ പ്രതികാരം നിറവേറ്റാൻ പോയി. പക്ഷെ ലോകവേന്തൻ ആദ്യം മാന്ത്രികനുമായി ഏറ്റുമുട്ടല്‍ ഉണ്ടായി. അന്നേരം കൊട്ടാരത്തില്‍ ഉണ്ടായിരുന്ന ഇരുപതോളം രണശൂരൻ മാരും സഹായത്തിന് വന്നെങ്കിലും, അതിൽ മാന്ത്രികനും മറ്റുള്ളവരും കൊല്ലപ്പെട്ടു. ആ ഏറ്റുമുട്ടലില്‍ ശക്തി ക്ഷയിച്ചു ലോകവേന്തന്നും മരണത്തിന്റെ വക്കോളം എത്തിയിരുന്നു. പക്ഷേ അവന്‍ രാജാവിന്റെ നെഞ്ച് പിളർത്തി ആ ജീവനുള്ള ഹൃദയത്തെ ഭക്ഷിച്ചു. അപ്പോഴാണ് മറ്റുള്ള രണശൂരൻ മാരും വന്നത്. അമ്പതോളം ഉണ്ടായിരുന്ന അവരെ അപ്പോഴത്തെ ആ ശക്തി ക്ഷയിച്ച നിലയില്‍ എതിരേൽക്കാൻ കഴിയാതെ ലോകവേന്തൻ ആരണ്യ റാണിയേ അവിടെ നിന്നും തട്ടിയെടുത്ത് കൊണ്ട്‌ രക്ഷപെട്ടു. പിന്നെ ആരണ്യ റാണിക്ക് എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല.”

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.