ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

“ഞങ്ങളുടെ സംശയം ശരിയാണെങ്കില്‍ നീയും ഞങ്ങളില്‍ ഒന്നാണ്.” അച്ഛൻ പറഞ്ഞു.

 

ഒന്നും മനസ്സിലാവാതെ ഞാൻ തല ചൊറിഞ്ഞു. അവർ രണ്ട് പേരും പുഞ്ചിരിച്ചു.

“നിനക്ക് എന്തെങ്കിലും മനസിലാക്കണം എങ്കിൽ ആദ്യം മുതലേ തുടങ്ങേണ്ടി വരും. നി കണ്ടത് വെറും സ്വപ്നമല്ല, അത് യാഥാർത്ഥ്യം ആണ്.

ആദ്യമായ് നി അറിയേണ്ടത് ഇതാണ് – ഞങ്ങളെ പോലെ നീയും ഒരു രണശൂരൻ ആണ്.” അച്ഛൻ താടി തടവി കൊണ്ട്‌ പറഞ്ഞു.

“എന്താണ് ഈ രണശൂരൻ….?”സം ശയത്തോടെ ഞാൻ ചോദിച്ചു.

 

“ഈ ലോകത്തിന്റെ, നന്മയുടെ, വെളിച്ചത്തിന്റെ… അങ്ങനെ എല്ലാ നല്ലതിൻറ്റെയും സംരക്ഷകൻ – പോരാളി. നമ്മൾ തിന്മയുടെ ശത്രുക്കള്‍ ആണ് കുട്ടി, തിന്‍മയെ നശിപ്പിക്കാന്‍ കഴിവുള്ളവര്‍.” തിരുമേനി ഒരു കൊച്ചു കുഞ്ഞിനോട് പറയും പോലെ എന്നോട് പറഞ്ഞു.

അത് കേട്ട് എനിക്ക് ചിരിക്കാനാണ് തോന്നിയത്. “ഞാൻ ഒരു സ്വപ്നം കണ്ടു എന്ന് കരുതി ഞാൻ ഒരു രണശൂരൻ എന്ന് നിങ്ങൾ സ്വയം തീരുമാനിച്ചു അല്ലേ?”

അവർ അപ്പോഴും പുഞ്ചിരിച്ചു. നിനക്ക് എല്ലാം മനസിലാക്കണം എങ്കിൽ ഞങ്ങൾ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്ക് കുട്ടി.” തിരുമേനി അലിവോടെ പറഞ്ഞു.

പക്ഷേ അച്ഛനാണ് പറഞ്ഞ് തുടങ്ങിയത് , “എല്ലാം തുടങ്ങുന്നത് അയ്യായിരം വർഷങ്ങൾക്ക് മുമ്പാണ്. അന്ന് നല്ലവനായ ഒരു രാജാവ്, മാനവേന്ത്രൻ, നാട് ഭരിച്ചിരുന്നു. രാജാവിന് രൗത്രിക എന്ന സുന്ദരിയായ രാജ്ഞി ഉണ്ടായിരുന്നു. രാജാവിനും രാജ്ഞിക്കും ഒരു കുറവും ഇല്ലെങ്കിലും അവർക്ക് കുഞ്ഞ് മാത്രം ജനിച്ചില്ല. വർഷങ്ങൾക്ക് ശേഷം മറ്റുള്ളവരുടെ ഉപദേശത്തിന്റെ പേരില്‍ രാജാവ്‌ പിന്നെയും വിവാഹം കഴിച്ചു. രൗത്രിക റാണിയുടെ അനുജത്തി ആരണ്യ ആയിരുന്നു രാജാവ് വിവാഹം കഴിച്ചത്. അവളും ചേച്ചിയെ പോലെ സുന്ദരി ആയിരുന്നു. അവർക്ക് കുഞ്ഞും ഉണ്ടായി.
രാജാവ് സ്നേഹം മുഴുവനും തന്റെ അനുജത്തിക്ക് മാത്രം കൊടുക്കുന്നത് കണ്ട് രൗത്രിക വിഷമിച്ചു. അവളുടെ വിഷമം അവള്‍ തന്റെ സുഹൃത്ത് കൂടിയായ മന്ത്രിയോട് പറഞ്ഞു. നാളുകള്‍ക്ക് ശേഷം എങ്ങനെയോ മന്ത്രിയും റാണിയും തമ്മില്‍ സ്നേഹത്തില്‍ ആയി. അത് ശാരീരിക ബന്ധത്തില്‍ അവസാനിച്ചു. ഇത് കുറെ മാസങ്ങൾ വരെ തുടർന്നു. രൗത്രിക എങ്ങനെയോ ഗർഭം ധരിച്ചു. അഞ്ച് മാസം കഴിഞ്ഞാണ് രാജാവ്‌ ഇത് മനസ്സിലാക്കിയത്. പക്ഷേ രാജാവിന് അറിയാം അത് തന്റെ കുഞ്ഞ് അല്ല എന്ന്. റാണിക്ക് രാജാവിനോട് സത്യം പറയേണ്ടി വന്നു.
രൗത്രികയുടെ അച്ഛൻ, വേതചന്ത്രൻ, ശക്തനായ മഹാ മാന്ത്രികന്‍ ആയിരുന്നു. രണ്ട് ലക്ഷം വർഷങ്ങൾക്ക് മുമ്പാണ് മഹാ ശക്തരായ ഈ മാന്ത്രികന്റെ പാരമ്പര്യം ഉത്ഭവിച്ചത്. ഒന്നര ലക്ഷം വര്‍ഷം വരെ ആ പാരമ്പര്യത്തില്‍ അതിശക്തരായ മാന്ത്രികന്‍മാർ ഉടലെടുത്തിരുന്നു. ആ ശുദ്ധ രക്തം ആ പാരമ്പര്യത്തില്‍ നില നിര്‍ത്താന്‍ വേണ്ടി അതേ പാരമ്പര്യത്തില്‍ ഉള്ളവരെ തന്നെയായിരുന്നു ഓരോരുത്തരും വിവാഹം കഴിച്ചിരുന്നത്. ഒന്ന് വിട്ടുള്ള സഹോദരൻ സഹോദരി ആയാല്‍ പോലും അവർ തമ്മില്‍ വിവാഹം കഴിച്ചിരുന്നു.
വേതചന്രൻറ്റെ പൂര്‍വ്വ പിതാക്കന്മാരുടെ കാലം തൊട്ടേ ആ പാരമ്പര്യത്തില്‍ നിന്നുമാണ് കൂടുതലും ഈ രണശൂരൻ മാർ ഉടലെടുത്തിരുന്നത്. കാരണം രണശൂരൻ മാരായി പരിശീലനം ലഭിക്കണമെങ്കില്‍‍ അവര്‍ക്ക് ചെറിയ അളവിലെങ്കിലും മാന്ത്രിക ശക്തി അവരുടെ രക്തത്തില്‍ ഉണ്ടാവണം. അല്ലെങ്കിൽ പരിശീലനം പൂര്‍ത്തിയാക്കാന്‍ ഒരിക്കലും കഴിയില്ല. മരണവും നിശ്ചയം. പരിശീലനം പൂര്‍ത്തിയാക്കി അവസാനമായി അവര്‍ക്ക് കൊടുക്കുന്ന പരീക്ഷണത്തിൽ വിജയം പ്രാപിക്കുന്നവർക്ക് മാത്രമാണ് മാന്ത്രിക ശക്തിയുള്ള വാൾ ലഭിക്കുന്നത്.
പിന്നെ അര ലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ആ പാരമ്പര്യത്തില്‍ ഉള്ളവർ പുറത്ത്‌ നിന്നും വിവാഹം കഴിക്കാൻ തുടങ്ങിയിരുന്നത്. അപ്പോൾ തൊട്ടേ ആ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ ശക്തി ക്ഷയിച്ചു തുടങ്ങിയിരുന്നു. ആ പാരമ്പര്യത്തിന്റെ വിശിഷ്ട രക്തവും ശക്തിയും ഉള്ളവർ സാധാരണക്കാരായ പുരുഷനെയും സ്ത്രീകളെയും വിവാഹം കഴിച്ച് അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ സാധാരണക്കാരെ പോലെ ജനിച്ച് തുടങ്ങി. പക്ഷേ മറ്റുള്ള മനുഷ്യരില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള ചില ശക്തികള്‍ അവര്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ വല്ലപ്പോഴും ആ പാരമ്പര്യത്തില്‍ ചിലർക്ക് പല മാന്ത്രിക സിദ്ധികളും അസാമാന്യ കഴിവുകളും ഈ പ്രപഞ്ചം കനിഞ്ഞ് നല്‍കിയിരുന്നു. ആ ഒന്നര ലക്ഷം വർഷങ്ങൾ കഴിഞ്ഞ് അതിശക്തരായ മാന്ത്രികന്‍മാരുടെ പാരമ്പര്യത്തിന്റെ നാമം ക്ഷയിച്ച് വെറും ശക്തരായ മാന്ത്രികന്‍മാരുടെ പാരമ്പര്യം എന്ന് അറിയാൻ തുടങ്ങി. അങ്ങനെ ആ സമയം തൊട്ട് പല തലമുറകള്‍ കഴിഞ്ഞ് ജനിച്ചതിൽ ശക്തനായ മാന്ത്രികന്‍മാരിൽ വെച്ചേറ്റവും ശക്തനായിരുന്നു വേതചന്രൻ. മറ്റുള്ളവര്‍ക്ക് ആ മാന്ത്രികന്റെ അത്രത്തോളം കഴിവുകൾ ഇല്ലെങ്കില്‍ പോലും എല്ലാവരും എന്തെങ്കിലും തരത്തിൽ സാമാന്യ മനുഷ്യരില്‍ നിന്നും വളരെ അധികം ശക്തരായിരുന്നു.

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.