“ചുക്ക് കാപ്പി നല്ലതാണ് അച്ചോ, പക്ഷേ അത് മാത്രം പോര. ആറു മണി തൊട്ടേ ഇവിടെ കുത്തി ഇരുന്നതല്ലേ, ഇപ്പൊ എട്ട് മണിയായി. നല്ല വിശപ്പ്, അവന്‍ കാരണം നമ്മൾ വിശന്ന് വലഞ്ഞു ഇനിയിപ്പോ അവന്‍ കാരണം വിശപ്പും അടങ്ങണം, അതുകൊണ്ട് ഞങ്ങൾക്ക് കഴിക്കാനും എന്തെങ്കിലും വേണം.” തിരുമേനി ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“അപ്പോ കഴിക്കാൻ വേണ്ടി വന്നതാ അല്ലേ?” ഞാൻ ചോദിച്ചു.
“ആദ്യം ആ ചുക്ക് കാപ്പി ഉണ്ടാക്ക് കുഞ്ഞേ. നിന്നോട് ഒത്തിരി സംസാരിക്കാനുണ്ട്.” അച്ഛൻ പറഞ്ഞിട്ട് അടുക്കള നോക്കി നടന്നു.
ഡബിള്‍ സ്റ്റവ് ആയത് കൊണ്ട് ജോലി പെട്ടന്ന് തീര്‍ന്നു. ഒന്നില്‍ ഞാൻ അദ്യം ചുക്ക് കാപ്പി ഉണ്ടാക്കാൻ വെച്ചിട്ട് അടുത്തതിൽ മുട്ടയില്‍ ബ്രോഡ് മുക്കി പൊരിച്ചു. പിന്നെ അതെല്ലാം ഞങ്ങൾ എടുത്തുകൊണ്ട് ഡൈനിംഗ് റൂമിൽ പോയി മിണ്ടാതെ കഴിച്ചു. എന്നിട്ട് ഹാളില്‍ വന്നിരുന്നു.
“നി എന്ത് ഭാവിച്ചാണ് നടക്കുന്നത്?” തിരുമേനി ചോദിച്ചു.
“എന്താണ് തിരുമേനി ഉദ്ദേശിച്ചത്?” ഞാൻ അവരുടെ മുഖത്ത് നോക്കി ചോദിച്ചു.
അവർ രണ്ട് പേരും കുറച്ച് നേരം എന്റെ മുഖത്ത് നോക്കിയെങ്കിലും പെട്ടന്ന് നോട്ടം മാറ്റി.
“തിരുമേനി എന്താണ് ഉദേശിച്ചത് എന്നും ഞങ്ങൾ എന്തിനാണ് ഇവിടെ വന്നതെന്നും നിനക്ക് അറിയാം. അതുകൊണ്ട് നമ്മള്‍ എല്ലാവരുടെയും സമയം കളയാതെ കാര്യത്തിലേക്ക് വരാം.” അച്ഛൻ പറഞ്ഞു.
“നി കേട്ടതെല്ലാം കെട്ട് കഥ പോലെ തോന്നുമെങ്കിലും നി കേട്ടതെല്ലാം സത്യമാണ്. അതുകൊണ്ട് നി ചെകുത്താന്‍ മടയിൽ പോകരുത്. അത് പറയാനാ ഞങ്ങൾ വന്നത്.” തിരുമേനി പറഞ്ഞു.
“ഈ ചുരുളുകള്‍ അഴിക്കാൻ എന്ന പേരില്‍ കാലങ്ങളായി പലരും ശ്രമിച്ചു. പക്ഷേ ഏതെങ്കിലും വഴിയില്‍ അവരെല്ലാം നശിച്ചു.” അച്ഛൻ ശാന്തമായി പറഞ്ഞു. “ഇപ്പൊ നീയും അതേ കാര്യം ചെയ്യാൻ തുനിയുന്നത് എന്തിന്?”
“നിനക്ക് മുമ്പ് വന്ന മറ്റുള്ളവര്‍ക്കും ഞങ്ങൾ ഉപദേശം കൊടുത്തു നോക്കി ആരും കേട്ടില്ല. ഇപ്പൊ അതേ ഉപദേശം ഞങ്ങൾ നിനക്കും തരുന്നു. നി അവിടെ പോകരുത്, അവിടെ പോയാല്‍ നി നശിക്കും.” തിരുമേനി എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു.
“പക്ഷേ എനിക്ക് പോണം അച്ചോ, നിര്‍ബന്ധമായും എനിക്ക് പോണം തിരുമേനി.”
“എന്തിന്?” രണ്ട് പേരും ഒരേ സ്വരത്തില്‍ ചോദിച്ചു.
“എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അവിടെയാണ് ഉള്ളത്. എന്റെ സംശയങ്ങള്‍ എല്ലാം അവിടെ പോയാല്‍ മാത്രമേ തീരുകയുള്ളു.”
“എന്ത് ചോദ്യം, എന്ത് സംശയം?” തിരുമേനി അക്ഷമനായി ചോദിച്ചു.
Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????
ഒത്തിരി സ്നേഹം ❤️❤️
?????
♥️❤️♥️
എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????
ബാക്കി വായിക്കട്ടെ ❤
Thanks bro..
❤️♥️❤️
pwoli ❤️❤️
Thanks ❤️
Uff pwoli…!???
ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?
സ്നേഹം..!❤️❤️❤️❤️❤️
Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.
❤️❤️❤️❤️
Balance enthiii
Submit ചെയ്തിട്ടുണ്ട്.