ചെകുത്താന്‍ വനം – 1. റോബിയും ചെന്നായ്ക്കളും [Cyril] 2217

“നിനക്ക് വട്ടാണ് റോബി. ഇക്കാലത്ത് ആരെങ്കിലും അമ്പും വില്ലും വെച്ച് കളിക്കുമോ, അല്ലെങ്കിൽ വാള്‍ കൊണ്ട്‌ ആരാ ഇക്കാലത്ത് പ്രശ്നം പരിഹരിക്കുന്നത്? ആ കഠാര…..” അവന്‍ പൊട്ടിച്ചിരിച്ചു. “എന്തെല്ലാം ഇനം പഴഞ്ചൻ ആയുധങ്ങളാണ് നി വാങ്ങിച്ചു വെച്ചേക്കുന്നത്?

 

ഇത് മധ്യകാലഘട്ടം അല്ല, ഇവിടെ രാജാവും പരിവാരങ്ങളും ഒന്നുമില്ല. ഇപ്പോൾ തോക്കും മിസൈലും ആണ്‌ ട്രെന്‍ഡ്. അപ്പുറത്ത് പുതുമയുള്ള കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറും – അത് വഴി നി ഉണ്ടാക്കുന്ന പണം കൈയും കണക്കുമില്ല.

 

പക്ഷേ ഇവിടെ പഴഞ്ചൻ വാളും വില്ലും കഠാരയും, പിന്നെ എനിക്ക് പേര്‌ പോലും അറിയാത്ത കുറെ ആയുധങ്ങളും. ഇത്ര ചെറുപ്പത്തിലേ നി നിന്റെ ബുദ്ധി ഉപയോഗിച്ച് നല്ല രീതിക്ക് കാശും ഉണ്ടാക്കുന്നു.

 

പക്ഷേ അവശ്യം ഇല്ലാത്ത ചെലവാക്കുന്ന..” എന്റെ പല തരത്തിലുള്ള കളക്ഷന്‍സ് കൈ വീശി കാണിച്ച് കൊണ്ട്‌ അവന്‍ പറഞ്ഞു . “എന്ത് തന്നെയായാലും ഈ പതിനാലാം വയസ്സിലേ നി ഒരു തെളിഞ്ഞ അഭ്യാസി തന്നെയാണ്. അത് കമ്പ്യൂട്ടർ തന്നെയായാലും വാളായാലും.” അഭിമാനത്തോടെ അവന്‍ പറഞ്ഞു. “പിന്നേ പോലീസ് ഇതെല്ലാം കണ്ടാൽ നി ഒരു തീവ്രവാദി എന്നും പറഞ്ഞ് നിന്നെ പോക്കും.”

 

ഞങ്ങൾ പൊട്ടിച്ചിരിച്ചു.

 

അന്ന് അവന്‍ അങ്ങനെ പ്രസംഗിച്ചു എങ്കിലും അടുത്ത ദിവസം മുതൽ അവനും എന്റെ കൂടെ പ്രാക്ടീസ് ചെയ്യാൻ കൂടി.

 

ഞാൻ ഇരുപത് മിനിറ്റ് ഓടിച്ചു എന്റെ ക്വൊട്ടെസിൽ എത്തി ചേര്‍ന്നു. ഗൈറ്റ് തുറന്ന് കിടന്നു. ആരാ ഇത് തുറന്ന് ഇട്ടത്. ചിന്തിച്ച് കൊണ്ട്‌ ഞാൻ ഗൈറ്റ് കടന്ന് അകത്ത് കേറി. സിറ്റവുട്ടിൽ ഒരു കസേരയില്‍ പള്ളി വികാരി ഗബ്രിയേല്‍ അച്ഛൻ എനിക്ക് പുറം തിരിഞ്ഞ് ഇരിക്കുന്നത് ഞാൻ കണ്ടു.

 

കണ്ടാൽ അറുപത് വയസ്സ് തോന്നിക്കും, പക്ഷേ എഴുപത് കഴിഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ വണ്ടി പാര്‍ക്ക് ചെയ്തിട്ട് പുറത്തിറങ്ങി കുറച്ച് അടുത്ത് വന്നപ്പോളാണ് ഇനിയും ഒരാള് അദേഹത്തിന്റെ എതിര്‌ വശത്ത് ഇരിക്കുന്നത് ഞാൻ കണ്ടത്. അത് അമ്പലത്തിലുള്ള രുദ്രനന്തൻ തിരുമേനി ആയിരുന്നു. അദ്ദേഹത്തിനും എഴുപത് വയസ്സ് കാണും.

 

തീര്‍ച്ചയായും ഇത് കൃഷ്ണൻ ചേട്ടന്റെ വേല തന്നെ. ഞാൻ സിറ്റവുട്ടിൽ കേറി അവരെ നോക്കി ചിരിച്ചു. പുറത്ത്‌ നല്ല തണുപ്പ്, തണുത്ത കാറ്റും ഉണ്ട്. ചെറുതായി ഞാൻ വിറച്ചു.

 

“എന്താ അച്ചോ, തിരുമേനി. ഈ അസമയത്ത് അതും ഈ തണുപ്പത്ത്? എന്തെങ്കിലും പ്രശ്നം ഉണ്ടോ?” ഞാൻ ചോദിച്ചു.

 

പക്ഷേ അവർ ഒന്നും മിണ്ടാതെ ഇരുന്നു, അവരുടെ മുഖത്ത് ദേഷ്യം ആയിരുന്നു. ഞാൻ എന്റെ ക്വൊട്ടെസിൻറ്റെ വാതില്‍ തുറന്നു.

 

“അകത്ത് വരൂ.”

 

അവർ അകത്ത് കേറിയതും ഞാൻ വാതില്‍ അടച്ചു. തണുത്ത കാറ്റില്‍ നിന്നും ആശ്വാസം കിട്ടി. അവരുടെ മുഖത്തും ആശ്വാസം ഞാൻ കണ്ടു.

 

“നിങ്ങൾ ഇരിക്കൂ, ഞാൻ ചുക്ക് കാപ്പി ഉണ്ടാക്കാം.” ഞാൻ പറഞ്ഞു.

 

അവർ രണ്ടും ഒരുപോലെ എന്നെ തുറിച്ച് നോക്കി. ഇതെന്ത്, ഇരട്ട പെറ്റതാണോ? ഞാൻ മനസില്‍ ഓര്‍ത്തു.

 

ഇവർ രണ്ടും പള്ളിയും അമ്പലവും ആണെങ്കിലും, പ്രാര്‍ത്ഥനയും കര്‍മ്മങ്ങളും വെവ്വേറെ ആണെങ്കിലും എല്ലാ നല്ല കാര്യത്തിനും അവർ ഒറ്റക്കെട്ടായി നില്‍ക്കും. ഈ ഗ്രാമത്തിൽ എല്ലാ കാര്യങ്ങളും ഇവരാണ് തീരുമാനിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.

 

“ചുക്ക് കാപ്പി നല്ലതാണ് അല്ലയോ തിരുമേനി?” അച്ഛൻ തിരുമേനിയോട് ചോദിച്ചു. “പക്ഷേ അത്രയും നേരം ഞങ്ങൾക്ക് ഇവിടെ ഇരുപ്പ് ഉറയ്ക്കില്ല, അതുകൊണ്ട്‌ ഞങ്ങളും അടുക്കളയില്‍ വരാം.”

72 Comments

  1. Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????

    1. ഒത്തിരി സ്നേഹം ❤️❤️

  2. ?????

  3. എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????

    ബാക്കി വായിക്കട്ടെ ❤

    1. Thanks bro..
      ❤️♥️❤️

  4. pwoli ❤️❤️

  5. Uff pwoli…!???

    ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.

      ❤️❤️❤️❤️

  6. Balance enthiii

    1. Submit ചെയ്തിട്ടുണ്ട്.

Comments are closed.