ഞാൻ വണ്ടിയില്‍ കേറി സ്റ്റാര്‍ട്ട് ചെയ്തു. വാണി മുന്നില്‍ കേറി ഇരുന്നു. നടയില്‍ നിന്നുകൊണ്ട് കൃഷ്ണൻ ചേട്ടൻ എന്നെ നോക്കി. ഞാൻ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് പതിയെ വണ്ടി മുന്നോട്ട് ചലിപ്പിച്ചു.
“കുറച് നാളായിട്ട് ചോദിക്കണം എന്ന് ഞാൻ കരുതുന്നു. സാറിന്റെ വലത് കൈ തണ്ടയിൽ അത് എന്താണ്, പച്ച കുത്തിയതാണോ?” വാണി ചോദിച്ചു.
ഞാൻ ചിരിച്ചു. “അത് പച്ച കുത്തിയത് ഒന്നുമല്ല വാണി, ജന്മനാ കിട്ടിയതാണ്.”
ഞാൻ എന്റെ കൈ തണ്ടയിൽ നോട്ടം പായിച്ചു. പച്ച നിറത്തില്‍ ഒരു വാളിന്റെ ഷേപ്പിലുള്ള വെറും ഒരു ഔട്ട് ലൈൻ മാത്രമാണ്. ആ ഔട്ട് ലൈനിൻറ്റെ ഉള്ളില്‍ ഒരു വര പോലുമില്ല. ആര്‍ക്കും ഒരു ശല്യവും ഇല്ലാതെ അത് വെറുതെ ഇരിക്കുന്നു. ചിലപ്പോ അതുകൊണ്ടാണോ എന്തോ എനിക്ക് വാളിനോട് ഭയങ്കരമായ കമ്പം ഉണ്ടായത്.
വാൾ മാത്രമല്ല വില്ലും അമ്പും എനിക്ക് ഇഷ്ടമാണ്, ചെറിയ കഠാര പോലും ഞാൻ വിടില്ല. മധ്യകാലഘട്ടത്തിലെ ആയുധങ്ങളോടാണ് എനിക്ക് ഭയങ്കര ഇഷ്ടം .
ഇഷ്ടം മാത്രമല്ല, അതെല്ലാം നല്ലതുപോലെ ഉപയോഗിക്കാനും എനിക്ക് അറിയാം. പിന്നെ അതെല്ലാം എന്റെ പക്കല്‍ ഉണ്ട് താനും. എല്ലാ ആയുധ കലകളെയും ഞാൻ പഠിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് തൊട്ട് ഇന്നുവരെ ഞാൻ എന്നും മുടങ്ങാതെ പ്രാക്ടീസ് ചെയ്യുന്നുമുണ്ട്.
എന്റെ ജീവിതത്തിൽ എന്നെ മനസ്സിലാക്കിയ ഒരേയൊരു കൂട്ടുകാരന്‍ മാത്രമേയുള്ളു.
“സർ, നിങ്ങൾ കേട്ടത് എല്ലാം വെറും കെട്ടുകഥകള്‍ പോലെ ചിലപ്പോ നിങ്ങൾക്ക് തോന്നും.” വാണി പറഞ്ഞു. “പക്ഷേ പലതിലും യാഥാർത്ഥ്യം ഉണ്ട് എന്ന് എനിക്കറിയാം. നിങ്ങൾ ഒരു നല്ല മനുഷ്യന്‍ ആണ്. സാറിന്റെ ഇതുവരെയുള്ള ഉയര്‍ച്ചയിൽ എനിക്ക് അഭിമാനം ഉണ്ട്. സത്യം പറഞ്ഞാല്‍ ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ്.സർ നാളെ പോകരുത്…. ഒരിക്കലും അവിടെ പോകരുത് എന്നാണ് എന്റെ അഭിപ്രായം.” അത്രയും പറഞ്ഞിട്ട് വാണി മിണ്ടാതെ ഇരുന്നു.
ഞാൻ പെട്ടന്ന് എന്റെ ചിതയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. “ഞാൻ ഇനി തിരിച്ച് വരില്ല എന്ന് കരുതിയാണോ വാണി ഇതെല്ലാം പറഞ്ഞത്. അതോ ഞാനും മറ്റുള്ളവരെ പോലെ മരിച്ചു പോകും എന്ന് കരുതിയാന്നോ?” ഞാൻ അവളോട് ചോദിച്ചു. പക്ഷേ വാണി ഒന്നും മിണ്ടിയില്ല.
ഞാൻ അവളുടെ വീട്ടിന്റെ മുന്നില്‍ നിർത്തി. വാണി ഇറങ്ങി.
“സർ വരൂ, എന്തെങ്കിലും കഴിച്ചിട്ട് പോകാം.” അവൾ വിളിച്ചു.
“വേണ്ട വാണി, എനിക്ക് വിശപ്പില്ല. ഇപ്പോള്‍തന്നെ ഏഴര കഴിഞ്ഞു. എനിക്ക് പോണം.” ഞാൻ പറഞ്ഞു. വാണി തലയാട്ടി.
ഞാൻ പോകുന്നതും നോക്കി വാണി നിന്നു.
പിന്നെയും എന്റെ ചിന്ത എന്റെ കൂട്ടുകാരന്റെ അടുത്തേക്ക് പോയി. ശ്രവണ് ഋഷി. ഋഷി അങ്കിളിന്റെ മകന്‍.
പഠിക്കുന്ന കാലത്ത് ഒരിക്കല്‍ അവന്‍ എന്നെ തിരക്കി എന്റെ വീട്ടില്‍ വന്നിരുന്നു. എന്റെ റൂമിൽ എന്നെ കാണാത്തത് കൊണ്ട് അവന്‍ ബാക്കിയുള്ള രണ്ട് റൂമിൽ നോക്കി.
പിന്നെയാണ് എന്റെ പ്രാക്ടീസ് റൂമിൽ അവന്‍ ആദ്യമായ് വന്നത്. ഞാൻ എന്റെ പക്കല്‍ ഉള്ള എല്ലാ ആയുധങ്ങളും ഓരോന്നായി എടുത്ത് പ്രാക്ടീസ് ചെയ്യുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന വസ്തുക്കള്‍ കണ്ട് അവന്റെ കണ്ണ് തള്ളി. ഞാൻ നിര്‍ത്താതെ തുടർന്നു.
എന്റെ വാളിനെ ചുമരില്‍ തൂങ്ങി കിടന്ന അതിന്റെ ഉറയിൽ ഇട്ടിട്ട് അമ്പും വില്ലും എടുത്ത് പ്രാക്ടീസ് തുടങ്ങി. എന്റെ പ്രാക്ടീസ് തീരും വരെ അവന്‍ ഒന്നും മിണ്ടാതെ വായും പൊളിച്ച് നിന്നു.
Ente bro kidilam..kidilol kidalam…njan ith vaayikan late ayathil khedikunnu..????
ഒത്തിരി സ്നേഹം ❤️❤️
?????
♥️❤️♥️
എന്റെ മോനെ… കിടിലൻ കഥ… റോബി പൊളി… ????
ബാക്കി വായിക്കട്ടെ ❤
Thanks bro..
❤️♥️❤️
pwoli ❤️❤️
Thanks ❤️
Uff pwoli…!???
ഞാൻ ഇത്രയൊന്നും expect ചെയ്തില്ല. ഒരു രക്ഷയില്ലാത്ത എഴുത്ത് ബ്രോ…! വളരെ നന്നായിട്ടുണ്ട്. ആരോ write to usil വന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഈ കഥ ശ്രദ്ധിച്ചത്. അങ്ങനെ വന്ന് വായിച്ചു. കഥ വളരെ underrated ആണ്. ഇനി ഭാക്കി ഉള്ള പാർട്ട് വായിക്കട്ടെ. All the best..!?
സ്നേഹം..!❤️❤️❤️❤️❤️
Thanks bro…. താങ്കള്‍ക്ക് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഓരോ വായനക്കാര്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ട് bro. So എന്റെ കഥ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. That’s why it’s underrated.
❤️❤️❤️❤️
Balance enthiii
Submit ചെയ്തിട്ടുണ്ട്.