* ഗൗരി – the mute girl * 19 [PONMINS] 317

അയാൾ പറയുന്നത് കേട്ട് ഞെട്ടിപ്പോയി അച്ചുവും രാധുവും അചുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി .

ഇതേ സമയം തോക്കിൻ മുനയിൽ നിർത്തിയ രോഹൻ ഡേവിഡിനെ ഒന്ന് നോക്കി , എന്നിട്ട് ഒന്ന് ഇളിച്ചുകൊടുത്തു അവൻ അത് കണ്ട ഡേവിഡ് അവനെ പുറകോട്ട് തള്ളി , രോഹൻ 2 അടി പുറകിലേക്കു നീങ്ങി , അപ്പോഴും ഒരു ചിരി ആയിരുന്നു അവന്റെ മുഖത് അവൻ ഡേവിഡിനെ നോക്കി

രോഹൻ : കൂൾ ബ്രോ , ഞാൻ ഒന്നും ചെയ്യില്ല , അല്ലേലും എനിക്കൊന്നും ചെയ്യാൻ കിട്ടില്ല ,,,,

അവൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞു ഗൗരിയെ നോക്കി അവൾ അവനെ ഒന്ന് കണ്ണുരുട്ടി നോക്കി ഡേവിഡ്അവന് നേരെ വീണ്ടും നടക്കാൻ ആഞ്ഞതും ഗൗരി അവന്റെ മുന്നിലേക്കു കയറി നിന്നു അത് കണ്ട ഡേവിഡ്അവളുടെ മുഖത്തേക് ഒന്ന് നോക്കി അവിടെ അവൻ കത്തുന്ന കണ്ണുകളോടെ അവനെ നോക്കി നിൽക്കുന്നഅവളെ കണ്ടതും ഒന്ന് പിന്നോട്ടാഞ്ഞു പെട്ടെന്ന് തന്നെ മുന്നോട്ട് വന്ന്

ഡേവിഡ് : മൊട കാണിക്കാൻ നിൽക്കാതെ വന്നു വണ്ടിയിൽ കയറു ,,

അവൻ അവളുടെ കൈ പിടിച്ചു മുന്നോട്ട് നടക്കാൻ ആഞ്ഞതും ഗൗരി കൈ പിടിച്ചു തിരിച്ചു മറ്റേ കയ്യിൽഉണ്ടായിരുന്ന ഗൺ തട്ടിക്കളഞ്ഞു അവനെ മുന്നോട്ട് തള്ളി അവന്റെ നെഞ്ചിൽ  ആഞ്ഞു ചവിട്ടി  ചവിട്ടിന്റെശക്തിയിൽ ഡേവിഡ് പിന്നോട്ട് തെറിച്ചു വണ്ടിയിൽ പുറകു വശം അടിച്ചു കമിഴ്ന്നു താഴോട്ട് വീണു , ഒരു നിമിഷംഡേവിഡിലേക് ശ്രെദ്ധ തിരിഞ്ഞ ബാക്കി 2 പേരും വണ്ടിയുടെ പുറകിലൂടെ പതുങ്ങി വന്ന ദിയയെ കണ്ടില്ലഅവരുടെ ശ്രെദ്ധ തിരിഞ്ഞ നിമിഷം തന്നെ ദിയ ചാടി അവരുടെ കയ്യിലുള്ള ഗണ്ണുകൾ തട്ടി തെറിപ്പിച്ചു ഒന്ന്പകച്ചു പോയ അവരെ അതിൽ നിന്നും മുക്തം ആകും മുൻപ് തന്നെ നന്ദു രണ്ടു കൈകൊണ്ടും അവരുടെമൂക്കിനിട്ട് ശക്തമായ പഞ്ച് കൊടുത്തിരുന്നു മൂക്കിന്റെ പാലം പൊട്ടി ചോര ഒലിച്ചിറങ്ങിയതും അവർ ഉടൻകൈകൊണ്ട് മൂക്ക് പൊത്തിപ്പിടിച്ചു അതെ സമയം തന്നെ ദിയ കുനിഞ്ഞിരുന്ന് രണ്ടു പേരുടെയും വയറിൽ അടുത്തപഞ്ച് കൊടുത്തു കുനിഞ്ഞു പോയ അവരെ നന്ദു ഒരേ സമയം തന്നെ ചവിട്ടി തെറിപ്പിച്ചു അവർ താഴെ വീണുകിടക്കുന്ന ഡേവിഡിനു അടുത്തു പോയി വീണു , നന്ദു ഉടൻ തിരിഞ്ഞു രോഹനെ നോക്കി

നന്ദു : ഗണ്ണുകൾ എടുത്ത് കയ്യിൽ വെക്ക് വേഗം ,,, അവൾ അവനോട് അലറിക്കൊണ്ട് പറഞ്ഞു

അത് കേട്ടതും രോഹൻ ഓടി വന്നു 3 ഗണ്ണുകളും എടുത്ത് കയ്യിൽ വെച്ച് വണ്ടിയുടെ അടുത്തു പോയി നിന്നു

ഡേവിഡും ടീമും ദേഷ്യത്തോടെ താഴെ നിന്ന് എണീച്ചു നിന്നു അവർക്കെതിരെ ഗൗരിയും നന്ദുവും ദിയയും , പരസ്പരം പോര് കോഴികളെ പോലെ ചിറച്ചു നിന്നു

17 Comments

  1. Where is the next par

  2. Bro next part evdey

  3. Super

  4. ❤️❤️❤️❤️

  5. ❤️❤️❤️❤️????

  6. നിധീഷ്

    ❤❤❤

  7. ❤️

  8. പൊളിച്ച്..പൊളിച്ച്

  9. Pakuthi tensione kuranhullu…. prashnangal eniyum kidakkalle malapole…. fight onn detail aakuo evar marmam oke ariyunnavaralle…. nishprayasam keezhadaki enn parayumpo dim nnu paranh theernnpoyi…. ✌

  10. ❤️?❤️

  11. ❤️❤️❤️❤️❤️

  12. Nihayum മോനും….
    ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു….

    കുട്ടി പട്ടാളം പൊളിച്ചടുക്കുകയാണ്….

  13. കാർത്തിവീരാർജ്ജുനൻ

    ❤️

  14. ??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ❤️❤️❤️

Comments are closed.