* ഗൗരി – the mute girl * 19 [PONMINS] 317

ഗായു : തൊട്ടുപോകരുത് ,,, എനിക്ക് സംരക്ഷണം ഒരുക്കിയിരിക്കുന്നത് രുദ്രന്റെ പാതി ആണ് , ശക്തിപീഠത്തിന്റെ കാവൽക്കാരൻ ഭൈരവന്റെ സംരക്ഷണത്തിൽ ആണ് ഞാൻ , നീ എന്ത് വിചാരിച്ചു രാഹുൽ ഇത്നിന്റെ ട്രാപ് ആണെന്നോ ,,,ഹഹഹ ഇത് നിനക്കുള്ള ട്രാപ് ആണെടാ , നീ നാട്ടിൽ കാലുകുത്തിഎന്നറിഞ്ഞപ്പോൾ തൊട്ട് കാത്തിരിക്കുന്നതാ നിമിഷം , നിനക്കറിയേണ്ടെടാ ആരാ നിന്റെ കാലൻ എന്ന്

അവൾ ഉച്ചത്തിൽ അലറി കൊണ്ട് അവനോട് ചോദിച്ചു രാഹുൽ യാന്ത്രികമായി തലയാട്ടി വേണം എന്ന് പറഞ്ഞു

ഗായു : ഹഹഹ ,, പേടിച്ചു പോയല്ലോ നീ ഇത്രേ ഉള്ളുലെ ,,,അല്ലേലും പണ്ടും ഇതുപോലെ പേടിച്ചോടുക തന്നെഅല്ലെ നീ ചെയ്തത് ഹഹഹ

നിനക്കറിയണ്ടേ കാലന്റെ പേര് ,

നീ നാടും വീടും വിട്ട് ഓടാൻ കരണമായവൾ , രുദ്രന്റെ പാതി , ഗൗരി

അവൾ ഒരു ഉന്മാദത്തോടെ പറഞ്ഞു

പേരുകേട്ടതും രാഹുൽ നടുങ്ങി , അവന്റെ ചെന്നിയിലുടെ വിയർപ്പ് ഒലിച്ചിറങ്ങാൻ തുടങ്ങി , കാലുകൾ രണ്ടുംവിറക്കാൻ തുടങ്ങി

ഗായു : പേടിക്കണ്ട ഗൗരി ഇവിടെ വരില്ല , പകരം നിനക്കൊക്കെ വേണ്ടി അവൾ മൂർച്ച കൂട്ടി വെച്ചിരിക്കുന്നവജ്രായുധം ഉണ്ട് അത് തന്നെ ധാരാളം നിന്നെപ്പോലെ ഉള്ള കീടങ്ങളെ നശിപ്പിക്കാൻ , ചെല്ല് ചെന്ന് നോക്ക് നീനിനക്കുള്ള കാഴ്ച അവിടെ റെഡി ആയിട്ടുണ്ട്

അവളുടെ വാക്കുകളിൽ ഉള്ള ആത്മ വിശ്വാസവും  കടുപ്പവും അവരെ പുറത്തേക് നടത്തിച്ചു അവിടെ അവരെവരവേറ്റ കാഴ്ച്ച അവരുടെ സപ്തനാഡികളും നിലക്കുന്നതായിരുന്നു , സ്തംഭിച്ചു നിന്ന് പോയി അവർ , അവിടെഅവരുടെ ഗുണ്ടകൾ എല്ലാം ചോരയിൽ കുളിച്ചു കിടക്കുന്നു ഒരാൾക്കു പോലും ജീവൻ ഇല്ലെന്ന് തീർച്ച അവരുടെതൊണ്ടയിലെ വെള്ളം വറ്റി അവർ നാലുപാടും തിരിഞ്ഞു നോക്കി , അവിടെ ആരും ഇല്ലായിരുന്നു എന്നാൽഅടുത്ത ചുമരിൽ എന്തോ എഴുതിയിരിക്കുന്നത് കണ്ട അവർ അങ്ങോട്ട് ചെന്ന് അത് വായിച്ചു , ചോരകൊണ്ടടെഴുതിയതായിരുന്നു അത്

“ WELCOME ,,,WELCOME MR RAHUL

   WELCOME TO THE HELL “

                      —— FOR ATHIRA

അതുകൂടി കണ്ടതും പേടികൊണ്ട് പുറത്തേക് ഓടാൻ തുടങ്ങി രാഹുൽ പുറത്തേക്കുള്ള വാതിൽ തുറന്നുമുന്നോട്ടാഞ്ഞതും ശക്തമായ ഒരു ചവിട്ട് കൊണ്ട് പുറകിൽ വരുന്ന കൂട്ടുകാരോടൊപ്പം താഴേക്ക് വീണു , തലപൊക്കി അവൻ വാതിലിലേക് നോക്കി അവിടെ ,,അവിടെ ,, ഗായു പറഞ്ഞ ഗൗരിയുടെ വജ്രായുധംകണ്ണിൽ തീയും മുഖത്തു ക്രോധവും ആയി നിൽക്കുന്നു , രാഹുൽ അവന്റെ നാവിൽ നിന്ന് അറിയാതെ തന്നെ പേര് പുറത്തേക് വന്നു

  

17 Comments

  1. Where is the next par

  2. Bro next part evdey

  3. Super

  4. ❤️❤️❤️❤️

  5. ❤️❤️❤️❤️????

  6. നിധീഷ്

    ❤❤❤

  7. ❤️

  8. പൊളിച്ച്..പൊളിച്ച്

  9. Pakuthi tensione kuranhullu…. prashnangal eniyum kidakkalle malapole…. fight onn detail aakuo evar marmam oke ariyunnavaralle…. nishprayasam keezhadaki enn parayumpo dim nnu paranh theernnpoyi…. ✌

  10. ❤️?❤️

  11. ❤️❤️❤️❤️❤️

  12. Nihayum മോനും….
    ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു….

    കുട്ടി പട്ടാളം പൊളിച്ചടുക്കുകയാണ്….

  13. കാർത്തിവീരാർജ്ജുനൻ

    ❤️

  14. ??????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. ❤️❤️❤️

Comments are closed.