ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

എന്തുപറയണമെന്ന്‌ അവൾക്കറിയില്ലാരുന്നു
“ഫ്രണ്ട്‌സണല്ലേ ”
“ങാ അതെ ..” പതിയെ സ്വരത്തിൽ.
“ഡോക്ടർ എന്ത് പറഞ്ഞു..?”
  മീര തിരക്കി.
“കാലിനു ചെറിയൊരു പൊട്ടൽ ഉണ്ട്. തലക്കു വലിയ കുഴപ്പമൊന്നുമില്ല ചെറിയൊരു മുറിവ്. അത്ര ഒള്ളു.. ”

“അല്ല നിങ്ങളൾ ഇത്ര പെട്ടന്ന് എങ്ങനെ അറിഞ്ഞു..?”

“അതു അതു..”അവർ പരസ്പരം നോക്കി.

“അയ്യോ ഒരു കാര്യം മറന്നു.നിങ്ങൾ എവിടൊന്നു ഇരിക്കാമോ ഞാൻ അവന്റെ വീട്ടിൽ ഒന്നു വിളിച്ചു പറഞ്ഞിട്ട് വരാം..”

“അതിനെന്താ നിങ്ങൾ പോയിട്ടു വാ..”
അജയ് പുറത്തെക്ക് പോയ്‌.

അപ്പോഴും ഗീതു ആ ഷോക്കിൽ നിന്നും വിട്ടുപോയിട്ടില്ലാരുന്നു. മീര പതിയെ ഗീതുവിന്റെ തോളിൽ കൈ വച്ചു. ഗീതു അവളെ ഒന്നു നോക്കി എല്ലാം  ശെരിയാവും എന്നാ മട്ടിൽ മീര ഒന്നു കണ്ണടച്ച്.ഗീതു അവന്റരികിലായ്  ഇരിന്നു.

“ശരൺ ” ഗീതുവിന്റെ തൊണ്ട ഇടറി..

“ശരൺ”

അവൻ നല്ല മയക്കത്തിലാണ്.മീര അവളെ തടഞ്ഞു.

“വേണ്ട ഉറങ്ങിക്കോട്ടെ പാവം നല്ല വേദനയുണ്ടാകും..”

ഗീതു അവന്റെ മുഖത്തെക്കു നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു.
അവന്റെ കൈയ്യിൽ അവൾ   പിടിച്ചു.  അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അവന്റെ കൈയ്യ് മേലെ വീണു ചിതറി തെറിച്ചു. അതിൽ അവളുടെ അവളുടെ അഹങ്കാരവും അന്ധതയും നിറഞ്ഞിരുന്നു . അവന്റെ മുഖത്തേക്ക് അവൾ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു… അവളെന്തോ പറയാൻ ആഞ്ഞപ്പോഴേക്കും
അജയ് തിരിച്ചു വന്നിരുന്നു.

“അഹ് അവന്റെ വിട്ടിൽ അറിയിച്ചട്ടുണ്ട്”
എപ്പോ വരാന് പറഞ്ഞു .അല്ല ഈ കുട്ടി നന്നായി കാരഞ്ഞമട്ടുണ്ടല്ലോ..

ഫ്രണ്ട്‌സിനോടൊക്കെ  ഇത്രയും സ്നേഹമൊക്കെ ഉള്ളവരെ അപൂർവം  .

ഗീതു ഒന്നും മിണ്ടിയില്ല. മീരയൊന്നു ചിരിച്ചു

“ഓക്കേ എന്നാ ശെരി അജയ് ഞങ്ങൾ ഇറങ്ങുന്നു.ഗീതു മീരയെ ഒന്നു നോക്കി കുറച്ചു നേരം കൂടി എന്ന് കണ്ണുകൊണ്ടു അവളോട്‌ കെഞ്ചി.
അതുകണ്ടു മീര അവളെ കണ്ണൂരുട്ടി  പിടിച്ചെഴുന്നേൽപ്പിച്ചു.
“ഓക്കേ..”
ഗീതു ഒന്നുകൂടി അവന്റെ മുഖത്തെക്കു നോക്കി . അവൾ തഴെ ബാത്‌റൂമിൽ കേറി മുഖമൊക്കെ ഒന്നു കഴുകി, 
“ഇനി പോകം ”
വെളിയിൽ ഇറങ്ങി ശേഷം

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.