കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 4 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 117

Views : 7418

അവളെ  കണ്ടതും  അവന്റെ ദേഷ്യം തണുത്തു……… അവൻ  അവളെ  ചേർത്തു പിടിച്ചു……… കാർത്തു മോളെ (കരോളിൻ ) എന്താ ചേട്ടായി ഇത് ………. എന്നാ പറ്റിയെ അവൾ  കരച്ചിലിന്റെ വക്കിൽ ആയി……..

 

(കാർത്തു അവനു  എന്നും ഒരു കൂടപ്പിറപ്പ് ആയിരുന്നു……….ഡേവിഡ്   അഞ്ചു വയസ്സ് മുതൽ  17 വയസ്സ് വരെ  ഒരു ബോർഡിങ്  സ്കൂളിൽ  ആയിരുന്നു അവന്റെ   പഠനം….. മമ്മക്ക് തന്നേ  കൂടെ നിർത്താൻ ഒന്നും അന്ന് താല്പര്യം ഉണ്ടായിരുന്നില്ല……..+2 പഠനത്തിന്  ശേഷം അവർ  എന്നേ ഇങ്ങോട്ട് പറിച്ചു നട്ടു…….. ആരോരും  ഇല്ലാതെ  ഏകാന്തതയിൽ  കഴിയുമ്പോൾ  ആണ്……… മമ്മയുടെ  കൂട്ടുകാരി ലില്ലിയുടെ വരവ്……….അവരും  ഒരു അഡ്വക്കറ് ആയിരുന്നു………. സിംഗ്പൂരിൽ ഒരു പ്രമുഖ  കമ്പനിയുടെ  ലോയർ  ആയി അവർക്ക് ജോലി കിട്ടി……ആഹ് സമയം അവരുടെ  ഇളയ  മകളായ  കരോളിൻ  എന്ന കാർത്തു മോളെ ഞങളുടെ  വില്ലയിലേക്ക് മാറ്റി…… അന്ന് മുതൽ  കാത്തു അവനു കുഞ്ഞ് പെങ്ങൾ ആയി മാറി……)

 

ഒന്നുമില്ല എന്റെ കാർത്തുവേ…… ഏട്ടായി ഓക്കേ ആണ്…….. അവൻ  അവളെ  ചേർത്തു പിടിച്ചു കൊണ്ട് മുൻപോട്ട് നടന്നു പോകും വഴി  തന്റെ  കുട്ടുകാരെ നോക്കാനും ഡേവിഡ് മറുന്നില്ല ………….. ഡെവിയുടെ ഫ്രണ്ട്‌സ് അവൻ  പൊട്ടിചെറിഞ്ഞതിന്റെ  നഷ്ടപരിഹാരം അവിടെ ഉള്ളവർക്കു നൽകി കൊണ്ട് 3 തേർഡ് ഫ്ലോറിലേക് നടന്നു…… അപ്പോൾ അവന്റെ മനസ്സ് ശാന്തം  ആയിരുന്നു………….

 

അവന്റെ പെട്ടന്ന് ഉള്ള മാറ്റം…… ശിവയും  കൂട്ടരും ശ്രദ്ധിച്ചിരുന്നു………….

 

ഡേവി നീ അകത്തേക്ക് ചെല്ല്………. കർത്താ ഗ്രൂപ്പ്‌ എംഡി വരുംവരെ  നിങ്ങൾ ആഹ് റെസ്‌റ്റോറന്റിൽ റെസ്റ് ചെയിതോളു…… നിള…….. ഡേവിയോടും കാർത്തുനോടും പറഞ്ഞു……. അതോടപ്പം  നിള  അവനെ  വിളിച്ചോണ്ട് പോകാൻ കാർത്തുനോട് മിഴികൾ  കൊണ്ട് പറഞ്ഞു…….

 

അത്  മനസിലാക്കി കാർത്തു അവനെ  കൊണ്ട് റെസ്‌റ്റോറന്റിലേക്ക് നടന്നു………

 

Recent Stories

The Author

ⅅᗅℛK ⅅℍᗅℒⅈᗅℤℤ 🌻

6 Comments

  1. ❤️❤️❤️❤️❤️

  2. പേര് തന്നെ ക്യാച്ച് ചെയ്യുന്നതാണ്. ബാക്കി വായനക്ക് ശേഷം

  3. ❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com