ബ്രോസ്, ഏറെ വൈകി എന്നറിയാം… എങ്കിലും ചെറിയൊരു പാർട്ട് തന്നെയാണ് ഇപ്പോൾ അയക്കുന്നതും…
അടുത്ത പാർട്ട് വേഗം അയക്കാൻ ശ്രമിക്കാം…
ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട് – 2
OPERATION GREAT WALL Part 2| Author : Pravasi
Previous Part
ഷിപ്പിൽ നിന്ന് പുറത്തിറങ്ങാൻ നേരം തന്നെ ക്യാപ്പ്ട്ടനോട് ഷിപ്പിനൊപ്പം തുടരാനുള്ള വില്ലിങ്നെസ് അറിയിച്ചു…. റൂമിൽ ചെന്നാൽ…. പഴയ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടായാൽ…. ഒരുപക്ഷേ…. അതിനു അവസരം നൽകിയില്ല….
♥️♥️♥️
ഷിപ്പ് ഹാഫ് ഡ്രൈ ഡോക്കിലേക്ക് കയറ്റുന്നത് വരെയുള്ള സമയം അതുൽ ഫ്രീ ആയിരുന്നു… എങ്കിലും എന്നും തന്റെ കപ്പലിന് അടുത്തെത്താൻ അവൻ മടി കാണിച്ചില്ല….
മൂന്നാം ദിവസം… വൈകിട്ട് ഏഴു മണി ആയിക്കാണും അതുൽ തിരിച്ചു പോകുമ്പോൾ… നാളെ മുതൽ ക്യാപ്റ്റനും ഉണ്ടാവും എന്ന് അറിയിച്ചിട്ടുണ്ട്…
പെട്ടന്ന് കുറ്റിച്ചെടികൾക്ക് ഇടയിൽ ഒരനക്കം…. കുറുക്കൻ ഉണ്ടെന്ന് പറഞ്ഞു കെട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല….
എന്തായാലും ഉള്ളിലേക്ക് കയറി തിരഞ്ഞു….
മുള്ളാൻ എന്നത് പോലെ അരിഹാന്തിനു നേരെ ഇരിക്കുന്ന ഒരാൾ… ആറടി ഉയരമെങ്കിലും ഉള്ള ഒരു ആരോഗദൃഡഗാത്രൻ…
പക്ഷേ ഈ അതീവ സുരക്ഷാ മേഘലയിൽ?? ഇവിടെ വരാൻ അനുവാദം ഉള്ളവരാരും ഇങ്ങനെ ചെയ്യില്ല എന്നുറപ്പ്….
അയാൾ പിറകിൽ അതുൽ വരുന്ന ശബ്ദം കേട്ട് പെട്ടന്ന് തിരിഞ്ഞു… ആ മുഖം…. ഒരു നിമിഷം ഒന്ന് പതറി…. പഴയ ഓർമകൾ മനസ്സിൽ തെളിഞ്ഞു… അപ്പോളേക്കും അയാൾ എണീറ്റു ഓടി….
പുറകിൽ ഓടി എത്തുമ്പോളേക്ക് അയാൾ ഷിപ് മൈന്റൈനൻസ് യാഡിൽ നിന്നും പുതിയ ഷിപ്പ് നിർമിക്കുന്നത്തിനുള്ള സ്റ്റീൽ പ്രെസ്സിംഗ് യാഡിലേക്ക് എടുത്തു ചാടി…
തനിക്ക് കൂടി അനുവാദമില്ലാത്ത സ്ഥലമാണത്…. പുറകെ പോവണമോ എന്ന് ഒരു നിമിഷം ആലോചിച്ച ശേഷം വേണ്ടെന്ന് വച്ചു… സെക്യൂരിറ്റിയെ വിളിച്ചു…
ഏറെ നേരം അവർ തിരഞ്ഞെങ്കിലും നിരാശ ആയിരുന്നു ഫലം…..
അന്ന് തന്നെ അബ്നോർമൽ ഇൻസിഡന്റ് റിപ്പോർട്ട് ചെയ്തു കടമ പൂര്ത്തി ആക്കി…
എങ്കിലും ഉറങ്ങാൻ ആവുന്നില്ല… താനടക്കാം പോവേണ്ടുന്ന കപ്പലിനെ ആണ് അയാൾ നിരീക്ഷിച്ചത്… എങ്കിലും എങ്ങനെ അന്നയാൾ പോലീസിൽ നിന്ന് രക്ഷപെട്ടു??
രാവിലെ ഒൻപതു മണിക്ക് റിപ്പോർട്ട് ചെയ്യാൻ ക്യാപ്റ്റന്റെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്….
കറക്റ്റ് സമയത്തിന് തന്നെ ഷിപ്പിനടുത്ത് റിപ്പോർട്ടിങ് പോയിന്റിൽ ചെന്നപ്പോൾ ക്യാപ്റ്റൻ ഏതൊക്കെയോ ജീവനക്കാരെ ഫയർ ചെയ്യുന്നുണ്ട്…
“ഗുഡ്മോർണിംഗ് സർ… വാട്ട് ഹാപ്പൻഡ്???”
ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന തന്മയത്വമുള്ള അവതരണം.?
താങ്ക്സ് മാൻ ?♥️
nice……………………….
താങ്ക്സ് ?♥️
ഏട്ടൻസ്
നിങ്ങൾ suggest ചെയ്തിട്ട് ghazi attack എന്ന പടം കണ്ട ആളാ ഞാൻ. എന്താ പറയാ ആ പടം കണ്ടപ്പോൾ ഉള്ള അതേ ഫീൽ ആണ് എനിക്കിപ്പോ ഈ 14 പേജ് വായിച്ചപ്പോ തോന്നുന്നത്.
ഓരോ ഇന്ത്യക്കാരനെയും ആവേശം കൊള്ളിക്കാൻ പോന്ന ഒരു തീം. അത് മനോഹരമായി എഴുതുന്നു.
ഇതിന് വേണ്ടി നല്ലപോലെ മെനക്കെടുന്നുണ്ടെന്ന് മനസിലായി.
അതിന്റെ റിസൾട്ട് എഴുത്തിൽ കാണാനുണ്ട്.
എന്തൊക്കെയോ പറയണം എന്നുണ്ട്. നല്ല തലവേദനയാ… അതോണ്ട് ബാക്കിയൊക്കെ നേരിട്ട് പറയാ. ടാറ്റാ
കുട്ടപ്പോ ഓഓഓഓ ♥️♥️♥️
താങ്ക്സ് ഇരിക്കട്ടെ…
കുറച്ചു റെഫർ ചെയ്യാൻ ഒക്കെ ഉണ്ട് എന്നാലും കൊള്ളാം.. എനിക്കും ഇഷ്ടപ്പെട്ട സബ്ജക്ട് ആണ്.. സോ അങ് എഴുതും ?
♥️♥️
♥️♥️
ഹ കുഴപ്പമില്ല മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.
അത്രക്ക് നന്നായിരുന്നു എഴുത്ത്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
താങ്ക്സ് മാൻ ?♥️♥️?
ഇന്നാ പിടിച്ചോ…❤❤❤
ബാക്കി വായിച്ചിട്ട്…
സ്വീകരിച്ചു ♥️
Onnum manasikaayilla…. Pakshe nalla laangengue
ഹിഹി.. താങ്ക്സ് മാൻ
Enik manasilavaan chance valare korv aayth kond thanne.. Nalle mood ullapol vayichit abiprayam paraya tto ???
ഹിഹി.. ഇജ്ജ് സൗകര്യം കിട്ടുമ്പോ മൂഡ് തോന്നിയാ വായിച്ചാ മതീട്ടോ
പറയാനാഗ്രഹിക്കുന്ന ചില സത്യങ്ങൾ ???
ഒരുപാട് തിരക്കുകൾക്കിടയിലും എന്നും രാവിലെയും വൈകീട്ടും ഈ കഥയുടെ ബാക്കി വന്നോന്നു എത്തി നോക്കാറുണ്ടെന്നു പറഞ്ഞാലത് കള്ളമല്ല, സത്യമാണ്.??? ഇതുപോലൊരു പ്രമേയം ആസ്പദമാക്കിയ ഒരു നോവലോ കഥയോ മലയാളത്തിൽ ഞാനിതു വരെ വായിച്ചിട്ടില്ലെന്നതും പിന്നെ പ്രവാസിയുടെ തനതായ ശൈലിയിലുള്ള മനസിലിടിച്ചു കയറുന്ന രീതിയിലുള്ള കഥ പറയുന്ന രീതിയും അതിലെ വ്യസ്ത്യസ്തമായ ഭാഷാ പ്രയോഗങ്ങളുമൊക്കെയാണ് കണ്ണിമ വെട്ടാതെ നോക്കിയിരിക്കാനുള്ള കാര്യങ്ങൾ.. ???
ചില തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും ✍✍✍
സബ്മറൈൻ ടെക്നോളജി എന്നു മാത്രം പറഞ്ഞാൽ തീരെ ശരിയാവില്ല.. ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളുടെ മാത്രം കയ്യിലുള്ള ബാലിസ്റ്റിക് മിസൈൽ സബ്മറൈൻ ടെക്നോളജി (SSBN) എന്നൂന്നിപ്പറഞ്ഞാലാണ് ഏഷ്യയിലെ നിലവിലുള്ള സൈനിക ബലാബലങ്ങൾ മാറ്റിമറിക്കാൻ പോകുന്ന അരിഹന്ത് ക്ലാസ് അന്തർവാഹിനികളുടെ ആവശ്യവും പ്രസക്തിയും കുതുകികൾക്ക് വ്യക്തമായി മനസ്സിലാവൂ ???
ഉള്ളടക്കം ???
വെറും പതിനാലു പേജിലെ ഉള്ളടക്കം കൊണ്ട് നിങ്ങൾ ശരിക്കും ഞെട്ടിച്ചു.??? നന്നായി ഗൃഹപാഠം ചെയ്തതിന്റ്റെയൊരു ഗുണമിതില് കാണാനുണ്ട്. എല്ലാ പാർട്ടിലും ഉള്ളടക്കം മികച്ചതാക്കാനും മാത്രം വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നും ശേഖരിക്കാൻ നന്നായി സമയമെടുക്കും. ശേഖരിച്ച വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്താനും മറ്റുമായി പിന്നെയും കുറെയേറെ സമയമെടുക്കും. അത് കൊണ്ട് എല്ലാ പാർട്ടിലും ഉള്ളടക്ക ഗുണനിലവാരം നിലനിർത്തിക്കൊണ്ടു പാർട്ടുകൾ ചെറിയ ഇടവേളയിൽ തരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എങ്കിലും ഇടവേളകൾ അധികമാവാതെ പറ്റുന്ന പോലൊക്കെ പൊളിക്കാൻ ശ്രമിക്കണം ട്ടോ.. ???
INS വർഷയെക്കുറിച്ചുള്ള പരാമർശം ഗംഭീരമായിരുന്നു. അങ്ങനെയൊന്നു ശരിക്കുമുള്ളതാണെന്നറിയാവുന്നവർ വളരെ ചുരുക്കമാണ്. INS വർഷയുടെ പ്രത്യേകതകളും സ്ട്രാറ്റജിക് ആവശ്യവും അടുത്ത ഭാഗങ്ങളിൽ കൂടുതൽ വിശദീകരിച്ചു പറയാമെങ്കിൽ അറിയാനാഗ്രഹിക്കുന്നവർക്കും ഇത് വരെ ഒന്നും മനസിലാവാത്തവർക്കും കൂടുതൽ ഉപകാരമാവും..
ചില അപ്രിയ സത്യങ്ങൾ ???
ഒരു റോ (R&AW) ഏജന്റ്റ് നേരിട്ട് പ്രത്യക്ഷപ്പെടാത്ത ഒരു ഇന്ത്യൻ മിലിട്ടറി ത്രില്ലർ ഇവിടെ പബ്ലിഷായത് വായിച്ചിട്ടു മരിക്കണമെന്നാഗ്രഹിക്കുന്നതാണ് അനന്തമായ ആയുസിനുള്ള ഒരെളുപ്പവഴിയെന്നെനിക്കു ഈയിടെയായി തോന്നിത്തുടങ്ങിയിട്ടുണ്ട്.??? വെറുതെ കുറ്റം പറഞ്ഞതല്ല, റോയും ഇന്റർപോളുമില്ലാത്തൊരു ഫിക്ഷൻ/ത്രില്ലർ/ക്രൈം/ആക്ഷൻ കഥ ഒരു പൊടിക്ക് പോലുമില്ലിവിടെ വായിക്കാൻ ???. അമേരിക്കക്കാർക്ക് CIA പോലെ R&AW നമുക്കൊരു രോമാഞ്ചദായകമായ ക്ളീഷെയാണെന്നത് ആവശ്യത്തിന്റ്റെ പുറത്ത് സൗകര്യപൂർവം ക്ഷമിക്കാമെങ്കിലും റോയോടുള്ള അമിതമായ ആരാധനയുടെ പുറത്ത് ഹോം ടർഫിലെ ഏറ്റവും മികച്ച കളിക്കാരായ മറ്റു ഏജൻസികളെ നമ്മൾ സൗകര്യപൂർവം മറക്കുന്നുണ്ട്. അല്ലെങ്കിലും ഗ്രൗണ്ടിലിറങ്ങിക്കളിക്കാനുള്ള പശ്ചാത്തലസൗകര്യമൊരുക്കുന്നവരെ ആഘോഷിച്ചു ശീലമില്ലല്ലോ നമുക്ക്. അതൊക്കെ മാറണം, എന്നിട്ടു മിലിറ്ററി പോലീസും മിലിറ്ററി ഇന്റലിജൻസും (MI) എൻഐഎയും (NIA) എസ്എഫ്എഫും (SFF)പിന്നെ ഇന്റലിജൻസ് ബ്യൂറോയുമൊക്കെ സ്ഥാനം പിടിക്കട്ടെ നമ്മുടെ കഥകളിൽ..! ??? അവർക്കും കാണില്ലേ കുഞ്ഞുകുഞ്ഞാഗ്രഹങ്ങൾ..!! ???
പോകെപ്പോകെ എഴുത്തിന്റെ ഗ്രേഡ് പതുക്കെയാണെങ്കിലും താഴേക്കാണ് കേട്ടോ.. അക്ഷരത്തെറ്റുകൾ കൂടുന്നു, വാക്യങ്ങളുടെ ഭംഗി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു.??? ഇവിടുത്തെ വായനക്കൊപ്പം പ്രിന്റ് മീഡിയയിൽ വരുന്നതും കൂടെ വായിക്കണം.. ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടം പ്രവാസിക്ക് മാത്രമല്ല, ഇവിടുത്തെ വായനക്കാർക്കും കൂടിയാണ് .. ???
രത്നച്ചുരുക്കം
ഇരുപതാം തീയതി തരാമെന്നു പറഞ്ഞിട്ട് വൈകി വന്നതും പോരാ പേജെണ്ണം കുറവും. ഇതിനിടയിൽ വേറൊരെണ്ണം ക്ലൈമാക്സ് തിരുത്തി വിട്ടതൊക്കെ കണ്ടിരുന്നു. ഒറിജിനലിനെ വെല്ലാനും മാത്രം മികച്ച റീമിക്സോരെണ്ണം ഇനിയും വരേണ്ടിയിരിക്കുന്നു എന്നതാണ് അതിനെക്കുറിച്ചുള്ള അഭിപ്രായം..???
വായിച്ചിഷ്ടപെട്ടാലെ നീട്ടിയോ കുറുക്കിയോ അഭിപ്രായം പറയാറുള്ളൂ. ഇഷ്ടത്തിന്റെ അളവ് പോലിരിക്കും കമന്റിന്റെ നീളവും. ??? ഇഷ്ടപെട്ടിലെങ്കിലും വായിച്ചില്ലെങ്കിലും പിന്നെ ചില പ്രത്യേക സാഷാചര്യങ്ങളിലും അഭിപ്രായം പറയാറില്ല എന്ന് സാരം. ഇതിൽക്കൂടുതലായി ഇതിഷ്ടമായെന്ന് പറയാനെനിക്ക് അറിയില്ല ???
???
ഋഷി അണ്ണോ പെരുത്തിഷ്ടം..♥️♥️♥️♥️♥️♥️
ആദ്യത്തെ പാര വല്ലാതങ് ഇഷ്ടപ്പെട്ടു… അത്രേം കാത്തിരുന്നു എന്നോ?? അമ്മോ വിശ്വസിക്കാനാവുന്നില്ല…♥️♥️♥️ വീണ്ടും ഹൃദയം
ബാലിസ്റ്റിക് മിസൈൽ സബ്മറൈൻ ടെക്നോളജി (SSBN) എന്നൂന്നിപ്പറഞ്ഞാലാണ് ഏഷ്യയിലെ നിലവിലുള്ള സൈനിക ബലാബലങ്ങൾ മാറ്റിമറിക്കാൻ പോകുന്ന അരിഹന്ത് ക്ലാസ് അന്തർവാഹിനികളുടെ ആവശ്യവും പ്രസക്തിയും കുതുകികൾക്ക് വ്യക്തമായി മനസ്സിലാവൂ ???
അതിൽ ചെറിയ തിരുത്തൽ വരുംട്ടോ… ബാലിസ്റ്റിക് മിസൈൽ സബ്മറൈൻ (SSBN) മാത്രമല്ല… ന്യുക്ലിയർ അറ്റാക്ക് സബ് മറൈൻ (SSN)ഉം അന്യരാജ്യങ്ങൾക്ക് അപ്രാപ്യമായ കാലത്താണ് ഇന്ത്യ അരിഹാന്ത് വികസിപ്പിക്കുന്നത്…
കറക്ഷന് ♥️♥️♥️♥️
ഇനി എന്തായാലും ഇത്രയും ഇടവേള ഇല്ലാതെ അയക്കാൻ കഴിയുംടോ… മാക്സിമം ശ്രമിക്കാം…
INS വർഷയെക്കുറിച്ചു കൂടുതൽ വിവരണങ്ങൾ വഴിയേ ഉണ്ടാവും ?♥️
അടുത്ത പാര.. പറ്റിപ്പോയി.. മിലിട്ടറി ഇന്റലിജൻസ് മതിയായിരുന്നു.. ഇനി മാറ്റാൻ കഴിയില്ല ?? ശ്ശേ…
എഴുത്തിന്റെ ഗ്രേഡ്… ശ്രമിക്കാം കെട്ടോ.. നോട്ട് cheythathinu?
രത്നചുരുക്കം…
ആ ക്ളൈമാക്സ് തിരുത്തിയത് കുറെ പേർക്ക് സെന്റി വായിക്കാൻ ഉള്ള ഭയം കൊണ്ടു ചെയ്തതാ… അത് സത്യത്തിൽ ഒരു ടൈംപാസ് പോലെ എഴുതിയതാ… ആദ്യകഥ ഒറ്റ ദിവസം കൊണ്ടും ക്ളൈമാക്സ് തിരുത്തൽ ഒരുമണിക്കൂർ കൊണ്ടും. അത്രേം പ്രാറ്ഗ്ഗീക്ഷിച്ചാ മതി മാൻ…
ഇത് ഏന്തായാലും നല്ല വർക്ക് ഉണ്ട്.. അത്കൊണ്ട് ഒരാഴ്ച എങ്കിലും വേണം എഴുതാൻ.. ഈ വ്യാഴം കഴിഞ്ഞുള്ള വ്യാഴം അടുത്ത പാർട്ട് തരും..
അപ്പോ ❣️❣️❣️ ♥️
അതിൽ ചെറിയ തിരുത്തൽ വരുംട്ടോ… ബാലിസ്റ്റിക് മിസൈൽ സബ്മറൈൻ (SSBN) മാത്രമല്ല… ന്യുക്ലിയർ അറ്റാക്ക് സബ് മറൈൻ (SSN)ഉം അന്യരാജ്യങ്ങൾക്ക് അപ്രാപ്യമായ കാലത്താണ് ഇന്ത്യ അരിഹാന്ത് വികസിപ്പിക്കുന്നത്…
SSN വെസ്സൽ സ്ട്രാറ്റജിക്കലി അപ്ഗ്രേഡഡ് ചെയ്തതാണ് SSBN. അത് കൊണ്ടാണ് SSN എന്ന് ഞാൻ പറയാതിരുന്നത്. കാരണം any submarine that uses nuclear propulsion is an SSN.
SSN എന്നാൽ ന്യൂക്ലിയർ ശക്തിയുപയോഗിക്കുന്ന അന്തർവാഹിനികളുടെ ടെ പൊതുവായ ഒരു കോഡ് നെയിം ആണെന്ന് പറയാം. ഇതിലെ SS എന്നത് ഷിപ് ടൈപ്പും N എന്നാൽ ന്യൂക്ലിയർ പ്രൊപ്പൽഷൻ (എൻജിൻ ശക്തി പകരുന്ന ഇന്ധനം) എന്നും സൂചിപ്പിക്കുന്നു.
SSN -> Submersible Ship Nuclear
SSBN -> Submersible Ship Ballistic Missile Nuclear
SSGN -> Submersible Ship Guided Missile Nuclear
ക്രൂയിസ് മിസ്സൈലുകൾക്ക് (SLCM) റഡാറുകളെ കബളിപ്പിച്ചു താഴ്ന്നു പറന്നും സ്വയം ഗതിമാറ്റിയും സഞ്ചരിച്ചു ഒരിടത്തു ഉറച്ചു നിൽക്കാതെ സ്ഥാനം മാറിക്കൊണ്ടിരിക്കുന്ന ലക്ഷ്യങ്ങളെ വര തകർക്കാൻ കഴിയുമെങ്കിലും ഒരു സമയം ഒരു വാർഹെഡ് മാത്രമേ ഡെലിവർ ചെയ്യാൻ കഴിയൂ എന്നൊരു പരിമിതിയുണ്ട്. കൂടാതെ ബാലിസ്റ്റിക് മിസൈലുകളുമായി താരതമ്യം ചെയ്യുമ്പോൾ അവയുടെ വേഗത കൂടുതലാണെങ്കിലും ദൂര പരിധി വളരെ കുറവാണ്.
ഡീസൽ ബാലിസ്റ്റിക് അന്തർവാഹിനികൾക്ക് (SSB) എൻജിൻ ശബ്ദം ഒരു വലിയ പാരയാണെന്നതിനു പുറമെ പല കാരണങ്ങളാൽ ഇടയ്ക്കിടെ വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വന്നേ പറ്റൂ. വളരെ കുറച്ചു ശബ്ദം മാത്രം പുറപ്പെടുവിക്കുന്ന എൻജിനുകളുണ്ടെങ്കിലും ഇന്ധനം നിറയ്ക്കാൻ ഇടയ്ക്കിടെ പോർട്ടിലും വരണം. അതിനാൽ തന്നെ അവയ്ക്കു കണ്ടുപിടിയ്ക്കാനാകാതെ വെള്ളത്തിനടിയിൽ ദീർഘകാലം കഴിയാനുള്ള ശേഷിയില്ല.
അവിടെയാണ് SSBN വളരെയധികം പ്രസക്തമാകുന്നത്. ശത്രുവിന്റെ സ്ട്രാറ്റജിക് ലൊക്കേഷനുകളെ വളരെ ദൂരെയെവിടെയെങ്കിലും ആഴക്കടലിൽ ഒളിച്ചിരുന്നാക്രമിക്കാൻ ബാലിസ്റ്റിക് ടെക്നോളജി സഹായിക്കും. ബാലിസ്റ്റിക് മിസ്സൈലുകളെ (SLBM) കടലിനടിയിലെ ഏതെങ്കിലും അജ്ഞാത ലൊക്കേഷനിൽ നിന്നും ലോഞ്ച് ചെയ്യുമ്പോൾ ട്രാക്ക് ചെയ്യുന്നത് ശത്രുക്കൾക്ക് ഏറെക്കുറെ അസാധ്യമാണ്. കൂടാതെ ബാലിസ്റ്റിക് മിസ്സൈലുകൾക്ക് ഒരേ സമയം ഒന്നിൽ കൂടുതൽ ലക്ഷ്യങ്ങളെ ആക്രമിക്കാനുള്ള ശേഷിയുമുണ്ട്. ഒന്നോ രണ്ടോ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത ശേഷം നിമിഷങ്ങൾക്കകം അവിടെ നിന്നും നിശബ്ദമായി വേറെ ഒരിടത്തേക്ക് താവളം മാറ്റാനുള്ള കഴിവും, ഒരിക്കൽ ഇന്ധനം നിറച്ചാൽ പിന്നെ കാലങ്ങളോളം അടിക്കടലിൽ തന്നെ തമ്പടിക്കാനുള്ള ശേഷിയുമൊക്കെയാണ് SSBN അന്തർവാഹിനികളെ ട്രാക്ക് ചെയ്യൽ അസാധ്യമാക്കുന്നതും ശത്രുക്കൾക്കവയെ വലിയൊരു ഭീഷണിയാക്കുന്നതും.. ??????
ചെറിയൊരു ഫ്ളീറ്റ് (2 -4) SSBN കയ്യിലുണ്ടെങ്കിൽ അധികം വിയർക്കാതെ തന്നെ സുഖമായി ഒരു യുദ്ധത്തിൽ പിടിച്ചു നിൽക്കാം. കഴിവും ധൈര്യവുമുള്ള ഒരു ക്രൂ കൂടെയുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട..!! ???
അപ്പൊ വെറുതെയല്ല അരിഹന്ത് (SSBN) ചൈനക്കൊരു വലിയ തലവേദനയാകുന്നത്..!! ???
പിന്നെ പറയാൻ വിട്ടുപോയൊരു കാര്യമുണ്ട്. അതുലിന്റെ പാസ്റ്റിൽ എന്തോ ഒരു കാര്യമായ വിഷമം ഉണ്ടെന്നൊക്കെ സൂചന ഇടയ്ക്കിടെ തരുന്നത് കാണാതിരുന്നിട്ടില്ല. നല്ല ബിരിയാണി പോരാഞ്ഞിട്ട് ഇടയിലൂടെ അലുവയും മത്തിക്കറിയും കൂടെ വിളമ്പാനുള്ള പരിപാടിയാണോ എന്നൊരു തോന്നലെന്റെ മനസിനുള്ളിൽ പൊങ്ങി വരുന്നുണ്ട്. ??? ഇതിൽ പ്രണയം കുത്തിക്കയറ്റിയാൽ നീ ഖേദിക്കും, അത്യാവശ്യം നന്നായിത്തന്നെ ഖേദിക്കും.??? ഹർഭജൻ ബാബയാണെ സത്യം..!! ???
അപ്പൊ എല്ലാം പറഞ്ഞപോലെ. നന്നായി സമയമെടുത്ത് നീട്ടി വലിച്ചു പൊളിച്ചെഴുതി തകർക്ക്. ??? ഫുൾ സപ്പോർട്ടുമായി ഞാനിവിടെത്തന്നെയുണ്ടാകും. ???
മാഷേ.. ആദ്യ 3 പാര ??
പിന്നെ ക്രൂയിസ് മിസൈല്കൾക്ക് എന്താണ് MIRV പറ്റാത്തത് എന്ന് അറിയുമെങ്കിൽ പറഞ്ഞു തരണേ..എത്ര ആലോചിച്ചിട്ടും ലോജിക് പിടുകിട്ടിയിട്ടില്ല..
പിന്നെ ഒന്നുകൂടി… ക്രൂയിസ് മിസൈൽ കൾക്ക് സെയിം സ്പീഡിൽ മൈന്റൈൻ ചെയ്യാൻ കഴിയും എങ്കിലും ബാലിസ്റ്റിക് മിസൈൽനേക്കാൾ വളരെ കുറവല്ലേ അത്.. മാക് 20 ഒക്കെ പോവുന്ന ബാലിസ്റ്റിക് മിസൈൽ ഉണ്ടല്ലോ.. ബട്ട് ക്രൂയിസ് 3 റ്റു 4 ആണ് ഇപ്പോളും മാക്സിമം… Correct me if wrong..
പിന്നേ അരിഹാന്ത് തല വേദന ആവുന്നത്… ഇന്ത്യ യുടെ ഏറ്റവും വലിയ ഗുണം ട്രെയിനിങ് ഉം എക്സ്പീരിയൻസും അത്രയേറെ ലഭിച്ച സൈന്യതിന്റെ കഴിവും ആത്മവിശ്വാസവും ആണ്…??? ശരിക്കും ബെസ്റ്റ് ഇൻ വേൾഡ് എന്ന് പറയാം ??♥️
ഒക്കെ വിട്..
അതുലിന്റെ പാസ്റ്റ്…
അങ്ങനെ ഒരു പ്ലാൻ ഉണ്ട് /ഉണ്ടായിരുന്നു.. പക്ഷേ ട്രാജഡി എഴുതാൻ മൂഡ് പോര… തെറി കേൾക്കാനും ?? അതോണ്ടാ 2 ണ്ട് പാർട്ട് ആയി പ്ലാൻ ചെയ്തിട്ടും വേണ്ടെന്ന് വച്ചത്
ഗൈഡഡ് അല്ലെങ്കിൽ ക്രൂയിസ് മിസൈലുകൾക്ക് MIRV കേപ്പബിലിറ്റി പറ്റില്ല എന്നൊന്നുമില്ല. അവയിലും പറ്റുമെങ്കിലും അടിസ്ഥാനപരമായി ക്രൂയിസ് മിസൈലുകളുടെ ഉപയോഗം അതാവശ്യപ്പടുന്നില്ലെന്നതും വലിപ്പം ഒരു ബാലിസ്റ്റിക് മിസൈലിന്റെ അത്രയുമില്ല എന്നതും, പിന്നെ ക്രൂയിസ് മിസൈൽ എന്നതിനുനേക്കാൾ അതൊരു UAV ആണെന്നുള്ളതും ചില പ്രധാന കാരണങ്ങളാണ്.
ക്രൂയിസ് മിസൈലുകൾ വളരെ കൃത്യതയേറിയതും സ്ഥിരമായി സ്ഥാനം മാറിക്കൊണ്ടിരിക്കുന്ന മൂല്യമേറിയ സൈനിക ലക്ഷ്യങ്ങളെ തകർക്കാൻ ഉദ്ദേശിച്ചു നിർമിച്ചവയാണ്. എന്ന് വെച്ചാൽ ശത്രു രാജ്യത്തിന്റെ പടക്കപ്പലുകൾ, പോർവിമാനങ്ങൾ, പോർട്ടബിൾ മിസൈൽ സിലോസ്, അങ്ങിനെ അങ്ങിനെ. മാത്രവുമല്ല അവയുടെ പേലോഡിന്റെ ഭാരം വളരെ കുറവുമാണ്.
ക്രൂയിസ് മിസൈലുകൾ ശരിക്കും ഒരു UAV തന്നെയാണ്. അതിന്റെ സഞ്ചാരപഥം ഉയർത്താനും താഴ്ത്താനും ദിശമാറ്റാനും ഫ്ളൈറ്റിനിടയ്ക്കു ലക്ഷ്യം തന്നെ മാറ്റാനും കഴിയും. കൃത്യതയും അവസാന നിമിഷം വരെ മിഷൻ അബോർട്ട് ചെയ്തു മിസൈൽ (വെഹിക്കിൾ) തിരിച്ചു വിളിക്കാനുള്ള ശേഷിയും വെച്ച് അവയിൽ കൂടുതൽ പോർമുനകൾ ഘടിപ്പിക്കുന്നത് ശരിയാവില്ലെന്നു ശാസ്ത്രജ്ഞർക്ക് തോന്നിക്കാണും
പിന്നെ ബാലിസ്റ്റിക് മിസൈലിന്റേയും ക്രൂയിസ് മിസൈലിന്റേയും ഉപയോഗവും ആവശ്യവും തീർത്തും വിഭിന്നവുമാണ്. അതും ഒരു കാരണമായിരിക്കാം.
കൂടുതൽ അറിയണമെങ്കിൽ നേരിട്ടു ബന്ധപ്പെടാം ട്ടോ..!! ആൻഡ് യു നോ വേർ റ്റു ഫൈൻഡ് മി..!! ???
നോട്ട് ചെയ്യുന്നു മാൻ…??
പിന്നെ ലാസ്റ്റ് പോയിന്റ്.. വരും ഞാൻ…??
അത് വരേയ്ക്കും ♥️♥️♥️
മൊയലാളി പൂയ്…. കണ്ടട്ടോ….വായിക്കാം…!
ശരി ശരിക്കും മൊയലാളി ?
Kooduthal Arivukal kittunnu thanks
? താങ്ക്സ് മാൻ..♥️
സൂപ്പർ ❤❤❤❤
താങ്ക്സ് ??♥️♥️
❤❤❤
♥️♥️♥️
❣️❣️❣️❣️❣️
♥️♥️♥️♥️
പൊളിച്ചു… കഴിഞ്ഞ part പോലെ ഇതും ഒരുപാട് ഇഷ്ടമായി.. നല്ല എഴുത്താണ്.. കഴിയുന്നതും വേഗത്തിൽ തുടരുക… Full support
താങ്ക്സ് appu ?♥️
പ്രവാസി ബ്രോ…… താങ്കളുടെ എല്ലാ കഥകളും ഞാൻ വായിക്കാറുണ്ട്…. ഇഷ്ടമാണ് എല്ലാം……❤❤❤❤❤??
ഇത് പതിവ് ശൈലിയിൽ നിന്നു വിട്ടു മാറിയുള്ള സ്റ്റോറി…..കുറച്ചു പേർക്കൊക്കെ മനസിലാക്കിയെടുക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ടാകാം…. അത് സാരമില്ല….ഒത്തിരി ഇഷ്ടപ്പെട്ടു…. ബാക്കി ഭാഗത്തിനു വെയ്റ്റിംഗ് ആണ് ❤❤❤❤?????
ഹി ചെമ്പരത്തി ?♥️♥️
ഇത് ശരിക്കും ഒരു പരീക്ഷണം തന്നെ ആണ് എന്തായാലും കുറെ പേര് സ്കിപ് ചെയ്യും..
ബട്ട് വായിക്കുന്നവർക്ക് ഇഷ്ടപെട്ടാൽ മതി.. ഞാൻ ഹാപ്പി..?♥️
മണ്ടൻ കുട്ടിക്ക് ഒന്നും മനസിലായില്ല എന്ന് കേട്ടു,?
കഥ ആയത്തിൽ ഇറങ്ങി ചെന്ന് വായിക്കണം, ❤❤❤ എന്നാലേ വല്ലതും മനസ്സിലാകൂ ??
ഹിഹി… ബൈ ദി ബൈ ഇജ്ജ് വായിച്ചോ??????
ഇക്ക ഗൂഗിളിനെ കൂട്ട് പിടിച്ചേക്കുവാ ????
ഹിഹിഹി… അങ്ങേരുക്ക് എഴുതാൻ ഉള്ള മെഷീൻ ഉണ്ടെന്നേ ഒള്ളു.. വായിക്കാൻ അറീല്ല..????
താൻ പോടോ കള്ള കിളവാ ??
ആരെ ആണ് ഉദ്ദേശിച്ചത് ?
അതിപ്പോ രണ്ടും കിളവന്മാർ ആയസ്ഥിതിക്ക്… ??
പ്രവാസി ബ്രോ..
വളരെ രോമാഞ്ചം കൊള്ളിക്കുന്ന ഭാഗം ആയിരുന്നു ഇത്. എസ്പെഷ്യലി അവസനത് ഭാഗങ്ങൾ.. കൂടുതൽ ഒന്നും പറയുന്നില്ല.. വളരെ ഇഷ്ടമായി. അടുത്ത് പാർട്ട് പെട്ടന്ന് തന്നെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു..
സ്നേഹത്തോടെ❤️
ഹായ് സെച്ചീ…
താങ്ക്സ്…????
അടുത്ത പാർട്ട് വേഗം അയക്കണമ് എന്നുണ്ട് നോക്കം
Adipoly… Submarine base cheith vaayikkana 1st story aanu ith… Powli aayend??
താങ്ക്സ് മാൻ… ഇഷ്ടം ?♥️
Oru cinema kanunna pole..
Athrakum kidilan
Ithokke orupad vaikikkaathe konduvaa..
Orupad anveshangal nadathi ezhuthunnu ennu mansilayi..
Adipoli
അണ്ണോ..?♥️♥️♥️?
ഇങ്ങക്ക് ഇഷ്ടായെന്നു പറഞ്ഞാൽ ഇടംവലം നോക്കാതെ ചെയ്തിരിക്കും…??♥️♥️??
ഒരാഴ്ച കൊണ്ടു അടുത്ത പാർട്ട് അയക്കാം എന്ന് കരുതുന്നു
Bhrugu
???♥️♥️♥️
അടിപൊളി……… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……..
താങ്ക്സ് മാൻ?♥️
അടിപൊളി… അടുത്ത ഭാഗങ്ങൾ ഇത്രയും വൈകരുതെന്ന് അപേക്ഷ
ഇല്ല മാൻ.. ഒരാഴ്ച ഇടവേളയിൽ അയക്കാനാണ് ശ്രമം ?
മണ്ടൻ കുട്ടിക്ക് ഒന്നും മനസിലായില്ല എന്ന് കേട്ടു,?
കഥ ആയത്തിൽ ഇറങ്ങി ചെന്ന് വായിക്കണം, ❤❤❤ എന്നാലേ വല്ലതും മനസ്സിലാകൂ ??
ഡേയ് ഫ്ലാറ്റ് മാറി, എടുത്തു കളയനെ ??
കളയൂലാ… അനക്ക് അങ്ങനെ തന്നെ വേണം ???
ഇപ്പോൾ ആരാ ശരിക്കും മണ്ടൻ ?
ഇനി മണ്ടന്മാർ ഇവിടെ കിടന്നു തല്ലുകൂടാൻ നിൽക്കണ്ട.നിങ്ങൾ രണ്ടുപേരും മണ്ടന്മാരാണ് പോരെ ??
ഒപ്പം മരമണ്ടൻ നീയുണ്ടല്ലോ
???
♥♥♥♥?????
????♥️♥️♥️♥️♥️
പ്രവാസി ♥️♥️♥️
സത്യം പറയാലോ… ഒരു 80% മനസിലായില്ല… ആകെ മനസിലായത് ഇന്ത്യ & ചൈന യുദ്ധം ആണെന്നും അത് മുങ്ങി കപ്പലുകൾ തമ്മിൽ ആണെന്നും മാത്രമാണ്.
മുങ്ങി കപ്പലുകളെ അവൾ എന്ന് സംബോധന ചെയ്തത് ഇഷ്ടമായി.
കാത്തിരിക്കുന്നു തുടർ ഭാഗങ്ങൾക്കായി…
സ്നേഹപൂർവ്വം ♥️ മേനോൻ കുട്ടി
മേനോൻ കുട്ടീ.. അനക്ക് അത്രേം മനസിലായോ???? അത് തന്നെ വലിയ കാര്യ ???????
അടുത്ത ഒന്നോ രണ്ടോ പാർട്ട് കഴിഞ്ഞാൽ വാർ സ്റ്റോറി എന്നാ കാട്ടകരി വിട്ടു വേറെ സ്റ്റൈൽ ആവും… സോ വെയിറ്റ് ആൻഡ് സീ മാൻ ?
♥️♥️♥️
First♥️♥️
?♥️