ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6316

 

ഇന്ന് രാവിലെ ഒരു വട്ടം മാത്രമേ ഹംനയെ ഞാൻ കണ്ടിട്ടുള്ളു…അതും മറ്റേതോ ലോകത്തിൽ എന്നത് പോലെ…

 

അവൾ ആരെ പോലെയാണ്.. എന്നെ പോലെയോ.. അതോ അവളുടെ ഉമ്മയെ പോലെ സുന്ദരിയാണോ… ഓരോന്നോർത്തു കൊണ്ട് കാറിൽ ഇരുന്നെങ്കിലും ഹോസ്പിറ്റലിന്റെ അരികിലേക് എത്തുന്നത് അറിഞ്ഞില്ല…

 

ഞങ്ങളുടെ കാർ ഹോസ്പിറ്റലിന്റെ അരികിലേക് എത്തി..

 

പുറത്ത് നിൽക്കുന്ന അറ്റൻഡർമാരും സ്റ്റാഫ് നേഴ്‌സ്മാരും എന്നെ തന്നെ നോക്കുന്നുണ്ട്.. ഇന്നലെ വരെ മുകളിലേക്കു തന്നെ എന്ന് ഉറപ്പിച്ചു നോക്കി നിന്നവർ.. ഇന്നൊരു ദിവസം കൊണ്ട് എല്ലാം ഭേദമായതു പോലെ പുറത്തെല്ലാം കറങ്ങി വരുന്നു.. ആർക്കായാലും അത്ഭുതം തോന്നാം.. വിചിത്ര മനുഷ്യൻ.. അവർക്ക് അറിയില്ലല്ലോ അള്ളാഹുവിന്റെ ഭൂമിയിലെ ഈ ഉള്ളവനുള്ള പരീക്ഷണങ്ങൾ ഇനിയും ബാക്കി ഏറെ ഉണ്ടെന്ന്…

 

മുന്നിലേക്കുള്ള വഴിയിലെ മുള്ള് ചെടികളും കൂർത്ത കല്ലുകളും അറിയാതെ ഞാൻ അവരെ നോക്കി ചിരിതൂകി കൊണ്ട് നടന്നു…

 

പിന്നെ ഇവിടെ ഉള്ളവരിൽ പകുതി പേരും എന്നെ കുറച്ചു കാലമായി കണ്ടവർ ആയിരുന്നു.. എന്റെ നാജിയെ ഞാൻ ആയിരുന്നുവല്ലോ ഹോസ്പിറ്റലിൽ കൊണ്ട് വന്നു കൊണ്ടിരുന്നത്…

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.